സാഹിത്യകാരൻ ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു

സാഹിത്യകാരൻ ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു

അസുഖബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു
Updated on
1 min read

പ്രമുഖ എഴുത്തുകാരനും അധ്യാപകനും പ്രഭാഷകനുമായിരുന്ന ഇബ്രാഹിം ബേവിഞ്ച (69) അന്തരിച്ചു. അസുഖ ബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. കാസര്‍ഗോഡ് ചെര്‍ക്കള ബേവിഞ്ച സ്വദേശിയാണ്. കേരള സാഹിത്യ അക്കാദമി അംഗമായിരുന്നു.

1980- 81 കാലത്ത് ചന്ദ്രിക ദിനപത്രത്തില്‍ സഹപ്രാധിപരായിരുന്നു

സമസ്ത കേരള സാഹിത്യ പരിഷത്തിലും ഇബ്രാഹിം ബേവിഞ്ച അംഗമായിരുന്നു . ഉബൈദിന്റെ കവിതാലോകം, മുസ്ലിം സാമൂഹിക ജീവിതം മലയാളത്തില്‍, ഇസ്ലാമിക സാഹിത്യം മലയാളത്തില്‍, പക്ഷിപ്പാട്ട് ഒരു പുനര്‍വായന, പ്രസക്തി, ബഷീര്‍ ദി മുസ്ലിം, നിള തന്ന നാട്ടെഴുത്തുകള്‍ , മൊഗ്രാല്‍ കവികള്‍, പള്ളിക്കര എംകെ അഹമ്മദിന്റെ മാപ്പിളപ്പാട്ടുകള്‍, പൊന്‍കുന്നം സെയ്ദു മുഹമ്മദിന്റെ മാഹമ്മദം എന്നീ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നിരവധി അവാര്‍ഡുകളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ഖുര്‍ആനിലെ സൗന്ദര്യ ശാസ്ത്രത്തെകുറിച്ച് ഗവേഷണം നടത്തി. മലയാള സാഹിത്യത്തിലെ മതേതരഭാവത്തെ കുറിച്ചുള്ള പഠനവും പൂര്‍ത്തിയായിട്ടുണ്ട്.

സാഹിത്യകാരൻ ഇബ്രാഹിം ബേവിഞ്ച അന്തരിച്ചു
'ചലച്ചിത്ര അക്കാദമി ചെയർമാനെതിരെ ഇത്തരം ആരോപണം ആദ്യം'; രഞ്ജിത്ത് സ്ഥാനമൊഴിയണമെന്ന് ആവശ്യം

1980- 81 കാലത്ത് ചന്ദ്രിക ദിനപത്രത്തില്‍ സഹപത്രാധിപരായിരുന്നു. 1981 മുതല്‍ കാസര്‍കോട് ഗവണ്‍മെന്റ്റ് കോളേജ്, കണ്ണൂര്‍ വിമന്‍സ് കോളേജ്, മഞ്ചേശ്വരം ഗോവിന്ദപൈ സ്മാരക ഗവണ്‍മെന്റ് കോളേജ് എന്നിവിടങ്ങളില്‍ മലയാളം അധ്യാപകനായിരുന്നു. 2010 മാര്‍ച്ച് 31ന് വിരമിച്ചു.

കാസര്‍കോട് ജില്ലയിലെ ബേവിഞ്ചയില്‍ 1954 മെയ് 30 ന് അബ്ദുള്ള കുഞ്ഞി മുസ്ല്യാരുടെയും ചെമ്പിരിക്ക ഉമ്മാലിയുമ്മയുടെയും മകനായാണ് ഇബ്രാഹിം ബേവിഞ്ചയുടെ ജനനം. പട്ടാമ്പി സംസ്‌കൃത കോളജ്, കോഴിക്കോട് സര്‍വകലാശാല എന്നിവിടങ്ങളിലായിരുന്നു പഠനം. മലയാള സാഹിത്യത്തില്‍ എംഎ, എം. ഫില്‍ ബിരുദധാരിയാണ്.

logo
The Fourth
www.thefourthnews.in