സാഹിത്യ അക്കാദമി പുസ്തകങ്ങളിൽ സർക്കാർ പരസ്യം: പ്രതിഷേധവുമായി കൂടുതൽ എഴുത്തുകാർ

സാഹിത്യ അക്കാദമി പുസ്തകങ്ങളിൽ സർക്കാർ പരസ്യം: പ്രതിഷേധവുമായി കൂടുതൽ എഴുത്തുകാർ

"വിശ്വാസത്തിന്റെ പേര് നെറ്റിയിൽ വേണ്ട എന്നെഴുതിയ കവിയെ പോലെയുള്ളവരുടെ പുസ്തകങ്ങളിൽ നിന്ന് സർക്കാർ പരസ്യം മാറ്റുന്നതായിരിക്കും നല്ലത്"- എസ് ശാരദക്കുട്ടി
Updated on
2 min read

കേരള സാഹിത്യ അക്കാദമി അടുത്തിടെ പുറത്തിറക്കിയ പുസ്തകങ്ങളുടെ പുറംചട്ടയിൽ സംസ്ഥാന സർക്കാരിന്റെ പരസ്യം പ്രത്യക്ഷപ്പെട്ടതിനെതിരെ പ്രതിഷേധവുമായി കൂടുതൽ എഴുത്തുകാർ. സംഭവത്തെ, അധികാരത്തിന്റെ അല്പത്തരമെന്നും നീചമെന്നുമാണ് കവി കെജിഎസ് വിശേഷിപ്പിച്ചത്. അൻവർ അലി, എസ് ശാരദക്കുട്ടി, കല്പറ്റ നാരായണൻ, പി എഫ് മാത്യൂസ്, കരുണാകരൻ, ആദിൽ മഠത്തിൽ തുടങ്ങിയ നിരവധിപേർ പ്രതിഷേധമുയർത്തിക്കഴിഞ്ഞു.

ഒരു എഴുത്തുകാരന്റെ സർഗാത്മക സൃഷ്ടിയെ സർക്കാരിന്റെ പ്രൊപ്പഗണ്ട പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്നതാണ് അക്കാദമി നടപടിയെന്നാണ് വിമർശകർ ഉയർത്തുന്നത്. സാഹിത്യസൃഷ്ടികൾക്കുമേൽ ഇത്തരത്തിൽ ചാപ്പ കുത്തുന്നത് കേരളത്തിൽ പതിവില്ലാത്തതാണെന്നും അവർ പറയുന്നു.

സാഹിത്യ അക്കാദമി പുസ്തകങ്ങളിൽ സർക്കാർ പരസ്യം: പ്രതിഷേധവുമായി കൂടുതൽ എഴുത്തുകാർ
സാഹിത്യ അക്കാദമി പുസ്തകങ്ങളില്‍ സര്‍ക്കാര്‍ പരസ്യം; അനുകൂലിച്ച് സെക്രട്ടറി, എതിര്‍ത്ത് പ്രസിഡന്റ്‌

30 പുസ്തകങ്ങളുടെ മുഖ പേജിലാണ് രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായുള്ള പരസ്യമുള്ളത്. ഡോ. എം ലീലാവതി, കവി കെ എ ജയശീലൻ എന്നിവരുടെ ഉൾപ്പെടെയുള്ള പുസ്തകങ്ങൾ ഇക്കൂട്ടത്തിലുണ്ട്.

രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായുള്ള 30 പുസ്തകങ്ങളിലാണ് പരസ്യമുള്ളതെന്നും സർക്കാരിന്റെ പരസ്യം നൽകിയതിനോട് ആര്‍ക്കാണ് വിമര്‍ശനമെന്നുമായിരുന്നു അക്കാദമി സെക്രട്ടറി സി പി അബൂബക്കർ കഴിഞ്ഞദിവസം  'ദ ഫോർത്തി'നോട് പ്രതികരിച്ചത്. എന്നാൽ സിപി അബൂബക്കറിന്റെ നിലപാടിനെ അക്കാദമി പ്രസിഡന്റും കവിയുമായ സച്ചിദാനന്ദൻ തള്ളിയിരുന്നു.

പരസ്യം നൽകിയ സംഭവത്തിൽ അക്കാദമി നിർവാഹക സമിതി അംഗങ്ങളായ അശോകൻ ചരുവിൽ, സുനിൽ പി ഇളയിടം, ഇ പി രാജഗോപാലൻ എന്നിവർ നിലപാട് വ്യക്തമാക്കണമെന്ന് കവി അൻവർ അലി ആവശ്യപ്പെട്ടു. എന്നാൽ നിലവിൽ പ്രതികരിക്കാനില്ലെന്ന് സുനിൽ പി ഇളയിടം 'ദ ഫോർത്തി'നോട് പ്രതികരിച്ചു. ''സച്ചി മാഷ് നിലപാട് വ്യക്തമാക്കിയിട്ടുണ്ടല്ലോ അതിൽ കൂടുതലൊന്നും പ്രതികരിക്കാൻ താത്പര്യമില്ല,'' ആദ്ദേഹം പറഞ്ഞു.

വിശ്വാസത്തിന്റെ പേര് നെറ്റിയിൽ വേണ്ട എന്നെഴുതിയ കവി കെ എ ജയശീലനെ പോലെയുള്ളവരുടെ പുസ്തകങ്ങളിൽനിന്ന് സർക്കാർ പരസ്യം മാറ്റുന്നതായിരിക്കും നല്ലതെന്ന് എഴുത്തുകാരി എസ് ശാരദക്കുട്ടി ഫേസ്ബുക്കിൽ കുറിച്ചു. കവികളുടെ വിശ്വാസങ്ങളെ മാനിക്കാൻ ബാധ്യതയുള്ള അക്കാദമിയുടെ യശസ്സിന് നല്ലത് അതാണെന്നും അക്കാദമിയുടെ മികച്ച നിരൂപണ ഗ്രന്ഥത്തിനുള്ള പുരസ്കാര ജേതാവ് കൂടിയായ ശാരദക്കുട്ടി പറഞ്ഞു.

മാലിന്യങ്ങളിൽ നിന്നൊക്കെ മാറി നടന്ന ഒരെഴുത്തുകാരന്റെ മേൽ ഈ മാലിന്യം ഇടരുതായിരുന്നു

കല്പറ്റ നാരായണന്‍

സാഹിത്യ അക്കാദമിയുടെ മുപ്പതോളം പുസ്തകങ്ങളിൽ സർക്കാർ പരസ്യം നൽകിയത് അധികാരത്തിന്റെ അല്പത്തരമാണെന്ന് പറഞ്ഞ കവി കെജിഎസ് സംഭവത്തെ നീചമെന്നാണ് വിശേഷിപ്പിച്ചത്. മാലിന്യങ്ങളിൽ നിന്നൊക്കെ മാറിനടന്ന ഒരെഴുത്തുകാരന്റെ മേൽ ഈ മാലിന്യം ഇടരുതായിരുന്നുവെന്ന് എഴുത്തുകാരനും കവിയുമായ കല്പറ്റ നാരായണനും അഭിപ്രായപ്പെട്ടു.

പുസ്തകങ്ങളിലെ 
സർക്കാർ പരസ്യം
പുസ്തകങ്ങളിലെ സർക്കാർ പരസ്യം

സ്വയംഭരണ സ്ഥാപനമായിരിക്കേണ്ട അക്കാദമി, അവരുടെ ആദർശമുപേക്ഷിച്ച് ഭരിക്കുന്നവരുടെ കുഴലൂത്തുകാരായി മാറിയിരിക്കുന്നുവെന്ന് ഗ്രന്ഥകാരനായ വി വിജയകുമാർ പറഞ്ഞു. ഇതുവരെയുള്ള ഒരു അക്കാദമി ഭാരവാഹികളും ചെയ്യാതിരുന്ന കാര്യമാണ് നിലവിലെ ഭരണസമിതി ചെയ്യുന്നതെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

logo
The Fourth
www.thefourthnews.in