പത്തനംതിട്ടയില്‍ ഭാര്യക്കും കുടുംബത്തിനും നേരെ ഭര്‍ത്താവിന്റെ ആക്രമണം; യുവതിയുടെ കൈവെട്ടിമാറ്റി

പത്തനംതിട്ടയില്‍ ഭാര്യക്കും കുടുംബത്തിനും നേരെ ഭര്‍ത്താവിന്റെ ആക്രമണം; യുവതിയുടെ കൈവെട്ടിമാറ്റി

ആക്രമണം നടത്തിയ പ്രതി സന്തോഷ് ഒളിവിലാണ്.
Updated on
1 min read

പത്തനംതിട്ട കലഞ്ഞൂരിൽ യുവതിയെ ഭർത്താവ് വെട്ടിപ്പരുക്കേൽപിച്ചു. പറയൻകോട് ചാവടിമല സ്വദേശി വിദ്യ എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. വിദ്യയുടെ വീട്ടിലെത്തിയാണ് ഭർത്താവ് സന്തോഷ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ യുവതിയുടെ കൈപ്പത്തിയറ്റു. ഇരു കൈകള്‍ക്കും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വടിവാളുപയോഗിച്ചാണ് സന്തോഷ് ആക്രമണം നടത്തിയത്.

ഇരു കൈകള്‍ക്കും ആഴത്തിലുള്ള മുറിവേറ്റിട്ടുണ്ട്. വടിവാളുപയോഗിച്ചാണ് സന്തോഷ് ആക്രമണം നടത്തിയത്

ആക്രമണം തടയുന്നതിനിടെ വിദ്യയുടെ പിതാവ് വിജയനും വെട്ടേറ്റു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി ഒമ്പതരയോടെയാണ് സംഭവം നടന്നത്. ആക്രമണത്തിൽ പരുക്കേറ്റ വിദ്യയേയും പിതാവ് വിജയനെയും ആശുപത്രിയിൽ കൊണ്ടുപോകുന്നതിനിടെ സന്തോഷ് ഓടി രക്ഷപ്പെടുകയായിരുന്നു. സന്തോഷ് ഒളിവിലാണ്.

സന്തോഷും വിദ്യയും ഏറെനാളായി പിരിഞ്ഞു കഴിയുകയാണ്. രണ്ടു പേരുടെയും വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെയാണ് ആക്രമണം. ദിവസങ്ങൾക്കു മുമ്പ് സന്തോഷ് വിദ്യയുടെ വീടിനു സമീപമെത്തിയിരുന്നതായി പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

logo
The Fourth
www.thefourthnews.in