സിവിക് ചന്ദ്രന്‍
സിവിക് ചന്ദ്രന്‍

സിവിക് ചന്ദ്രന്‍ കേസ്: ഉത്തരവിലെ വിവാദ പരാമർശങ്ങള്‍ ഹൈക്കോടതി നീക്കി

പുതിയ ഉപാധികളോടെ സിവിക്കിന് ജാമ്യം അനുവദിച്ചു. സർക്കാറിന്റെ അപ്പീലിലാണ് കോടതി ഇടപെടല്‍
Updated on
1 min read

ലൈംഗിക പീഡനക്കേസില്‍ എഴുത്തുകാരന്‍ സിവിക് ചന്ദ്രന് ജാമ്യം നല്‍കിയ കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ഉത്തരവിലെ വിവാദ പരാമർശങ്ങള്‍ ഹൈക്കോടതി നീക്കി. പ്രായം പരിഗണിച്ച് പുതിയ ഉപാധികളോടെ സിവിക്കിന് മുന്‍കൂർ ജാമ്യം അനുവദിച്ചു. സർക്കാറിന്റെയും പരാതിക്കാരിയുടെയും ഹർജിയാലാണ് കോടതി ഇടപെടല്‍.

കേസിൽ ഓ​ഗസ്റ്റ് 12നാണ് സിവിക് ചന്ദ്രന് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. ലൈംഗികാർഷണം ഉണ്ടാക്കുന്ന വസ്ത്രങ്ങൾ ധരിച്ചാൽ പീഡനാരോപണം പ്രാഥമികമായി നിലനിൽക്കില്ലെന്നാണ് കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി ആയിരുന്ന എസ് കൃഷ്ണകുമാറിന്റെ ജാമ്യഉത്തരവ്. ജാമ്യാപേക്ഷയ്ക്കൊപ്പം കുറ്റാരോപിതന്‍ നല്‍കിയ ചിത്രങ്ങള്‍ വ്യക്തമാക്കുന്നത് പരാതിക്കാരി ലൈംഗികമായി പ്രകോപനം സൃഷ്ടിക്കുന്ന വസ്ത്രങ്ങള്‍ ധരിച്ചുവെന്നാണ്. അതുകൊണ്ട് 354 എ നിലനില്‍ക്കില്ലെന്നായിരുന്നു കോടതി നിരീക്ഷണം.

യുവതിയുടെ ഭരണഘടനാ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നതും യുക്തിക്ക് നിരക്കാത്തതുമാണ് കീഴ്ക്കോടതിയുടെ നിരീക്ഷണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു സർക്കാറിന്റെ ഹർജി.

വിവാദ ഉത്തരവിന് പിന്നാലെ ജഡ്ജി കൃഷ്ണകുമാറിനെ കൊല്ലം ലേബർ കോടതിയിലെ ഡെപ്യൂട്ടേഷന്‍ പോസ്റ്റിലേക്ക് സ്ഥലംമാറ്റിയിരുന്നു. ഇതിനെതിരെ ജഡ്ജി നല്‍കിയ ഹർജിയില്‍ സ്ഥലം മാറ്റം ഹൈക്കോടതി സ്റ്റേ ചെയ്യുകയും ചെയ്തിരുന്നു.

logo
The Fourth
www.thefourthnews.in