'വയനാട്ടില്‍ ജയിക്കാന്‍ ദേശവിരുദ്ധ ശക്തികളുടെ പിന്തുണ സ്വീകരിച്ചു'; രാഹുലിനെതിരേ വീണ്ടും വിവാദ പരാമര്‍ശവുമായി മോദി

'വയനാട്ടില്‍ ജയിക്കാന്‍ ദേശവിരുദ്ധ ശക്തികളുടെ പിന്തുണ സ്വീകരിച്ചു'; രാഹുലിനെതിരേ വീണ്ടും വിവാദ പരാമര്‍ശവുമായി മോദി

കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മോദി രാഹുലിനും കോണ്‍ഗ്രസിനുമെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചത്
Updated on
1 min read

രാഹുല്‍ ഗാന്ധിക്കെതിരേ വീണ്ടും വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വയനാട് സീറ്റില്‍ ജയിക്കാന്‍ രാഹുലും കോണ്‍ഗ്രസും ദേശവിരുദ്ധ ശക്തികളുടെ പിന്തണ സ്വീകരിച്ചെന്നാണ് മോദിയുടെ പുതിയ ആരോപണം. കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് മോദി രാഹുലിനും കോണ്‍ഗ്രസിനുമെതിരേ കടുത്ത വിമര്‍ശനമുന്നയിച്ചത്.

കേരളത്തില്‍ എസ്ഡിപിഐയും പോപ്പുലര്‍ ഫ്രണ്ടും യുഡിഎഫിന് പിന്തുണ പ്രഖ്യാപിച്ചതിനെയാണ് മോദി വിമര്‍ശിച്ചത്. ''വയനാട് സീറ്റില്‍ ജയിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ പിന്തുണ സ്വീകരിച്ചു. പിഎഫഐ ഒരു ദേശവിരുദ്ധ സംഘടനയാണ്. തീവ്രവാദപ്രവര്‍ത്തകര്‍ക്ക് അഭയം നല്‍കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. ഒരു സീറ്റില്‍ ജയിക്കാന്‍ വേണ്ടി അവര്‍ രാജ്യ താല്‍പര്യത്തെയാണ് ഹനിക്കുന്നത്'' -മോദി ആരോപിച്ചു.

'വയനാട്ടില്‍ ജയിക്കാന്‍ ദേശവിരുദ്ധ ശക്തികളുടെ പിന്തുണ സ്വീകരിച്ചു'; രാഹുലിനെതിരേ വീണ്ടും വിവാദ പരാമര്‍ശവുമായി മോദി
മോദിയുടെ പ്രസംഗത്തെ വിമർശിച്ചു; ബിജെപിയിൽനിന്ന് പുറത്താക്കിയ ന്യൂനപക്ഷമോർച്ച നേതാവ് അറസ്റ്റിൽ

രാഹുല്‍ ഗാന്ധിക്കെതിരേ വ്യക്തിപരമായ ആക്രമണവും മോദി അഴിച്ചുവിട്ടു. രാഹുലിന്റെ പേരെടുത്തു പറയാതെന്ന 'കോണ്‍ഗ്രസിന്റെ രാജകുമാരന്‍' എന്നു വിശേഷിപ്പിച്ചായിരുന്നു വിമര്‍ശനം. ''കോണ്‍ഗ്രസിന്റെ രാജകുമാരന്‍ ഹൈന്ദവ രാജവംശത്തിലെ രാജാക്കന്മാരെയെല്ലാം അവരുടെ ചെയ്തികളുടെ പേരില്‍ അപമാനിക്കുന്നു. എന്നാല്‍ മുസ്ലീം രാജവംശത്തില്‍പ്പെട്ട നവാബുമാരും നൈസാമുകളും സുല്‍ത്താന്മാരും ഈ നാട്ടിലെ ജനങ്ങളോട്, പ്രത്യേകിച്ച് ഹൈന്ദവരോടും അവരുടെ ആരാധനാലയങ്ങളോടും കാട്ടിയ അതിക്രമങ്ങളെക്കുറിച്ച് ഒരക്ഷരം ഉരിയാടില്ല. മുഗള്‍ രാജാവായ ഔറംഗസേബ് ചെയ്ത ക്രൂരതകളെക്കുറിച്ച് മിണ്ടില്ല. കാരണം തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ അവര്‍ക്ക് ഔറംഗസേബിനെ തുണയ്ക്കുന്ന പാര്‍ട്ടികളുടെ പിന്തുണ വേണം. ഹിന്ദുക്കളെ കൊന്നൊടുക്കിയ, െൈഹന്ദവ ആരാധനാലയങ്ങള്‍ തകര്‍ത്തവരെക്കുറിച്ച് പറഞ്ഞാല്‍ കോണ്‍ഗ്രസിന്റെ വോട്ടുബാങ്ക് തകരും''- മോദി വിമര്‍ശിച്ചു.

ബിജെപി നേതാക്കള്‍ വ്യാപകമായി പ്രചരിപ്പിച്ച രാഹുലിന്റെ ഒരു വീഡിയോ ക്ലിപ്പ് പരാമര്‍ശിച്ചായിരുന്നു വിമര്‍ശനം. വീഡിയോയില്‍ ''പുരാതന ഇന്ത്യയില്‍ രാജാക്കന്മാരുടെയും ചക്രവര്‍ത്തിമാരുടെയും ഭരണത്തില്‍ ജനങ്ങള്‍ അടിമകളെപ്പോലെയായിരുന്നു. രാജാക്കന്മാര്‍ക്ക് ഇഷ്ടമുള്ളതുപോലെ ഭരിക്കാമായിരുന്നു, ആരുടെയും സ്വത്ത് പിടിച്ചെടുക്കാമായിരുന്നു. ആ കാലത്തില്‍ നിന്ന് ജനങ്ങളോടൊപ്പം നിന്ന് രാജ്യത്തെ മോചിപ്പിച്ച് സ്വാതന്ത്ര്യം കൈവരിച്ച് ജനാധിപത്യം സ്ഥാപിച്ചത് കോണ്‍ഗ്രസാണ്'' എന്നാണ് രാഹുല്‍ പറയുന്നത്.

'വയനാട്ടില്‍ ജയിക്കാന്‍ ദേശവിരുദ്ധ ശക്തികളുടെ പിന്തുണ സ്വീകരിച്ചു'; രാഹുലിനെതിരേ വീണ്ടും വിവാദ പരാമര്‍ശവുമായി മോദി
'സ്വത്ത് മുസ്ലിങ്ങള്‍ കൊണ്ടുപോകണോ?'; മോദിക്ക് പിന്നാലെ വിദ്വേഷ പരാമര്‍ശം ആവര്‍ത്തിച്ച് കേന്ദ്രമന്ത്രി അനുരാഗും, പരാതി

കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവിന്റെ മകളുടെ കൊലപാതകവും മോദി തിരഞ്ഞെടുപ്പ് വിഷയമാക്കി. കൊലപാതകം ലൗ ജിഹാദാണെന്ന സംസ്ഥാന ബിജെപിയുടെ ആരോപണം മോദിയും ഉന്നയിച്ചു. കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ലൗ ജിഹാദിനു കൂട്ടുനില്‍ക്കുകയാണെന്നും അവരുടെ സഹപ്രവര്‍ത്തകനായ നേതാവിന്റെ മകളുടെ ജീവനു പോലും വില കല്‍പിക്കുന്നില്ലെന്നും അവര്‍ക്ക് വോട്ട് ബാങ്കില്‍ മാത്രമാണ് നോട്ടമെന്നും മോദി ആരോപിച്ചു.

logo
The Fourth
www.thefourthnews.in