കോണ്‍ഗ്രസിനും തെറ്റുപറ്റിയിട്ടുണ്ട്, കാലം മാറുമ്പോള്‍ സമീപനങ്ങളും മാറ്റും: രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസിനും തെറ്റുപറ്റിയിട്ടുണ്ട്, കാലം മാറുമ്പോള്‍ സമീപനങ്ങളും മാറ്റും: രാഹുല്‍ ഗാന്ധി

ലക്‌നൗവില്‍ നടന്ന രാഷ്ട്രീയ സംവിധാന്‍ സമ്മേളന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുലിന്റെ വാക്കുകള്‍
Updated on
1 min read

ഇന്ത്യയുടെ ചരിത്രത്തില്‍ കോണ്‍ഗ്രസിനും തെറ്റുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇത്തരം തെറ്റുകള്‍ തിരിച്ചറിഞ്ഞുകൊണ്ടായിരിക്കും പാര്‍ട്ടി ഇനി മുന്നോട്ട് പോവുകയെന്നും രാഹുല്‍ ഗാന്ധി പ്രതികരിച്ചു. ലക്‌നൗവില്‍ നടന്ന രാഷ്ട്രീയ സംവിധാന്‍ സമ്മേളന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരും കാലത്ത് കോണ്‍ഗ്രസ് അതിന്റെ രാഷ്ട്രീയത്തില്‍ കാലത്തിന് അനുസൃതമായ മാറ്റം കൊണ്ടുവരും. കോണ്‍ഗ്രസ് പാര്‍ട്ടിക്കും തെറ്റുപറ്റിയിട്ടുണ്ട്. എന്നാല്‍ താനിത് പറയുന്നത് കോണ്‍ഗ്രസില്‍ നിന്നുകൊണ്ട് തന്നെയാണ് എന്ന് ഓര്‍മ്മിക്കണം. രാഹുല്‍ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

കോണ്‍ഗ്രസിനും തെറ്റുപറ്റിയിട്ടുണ്ട്, കാലം മാറുമ്പോള്‍ സമീപനങ്ങളും മാറ്റും: രാഹുല്‍ ഗാന്ധി
'എതിര്‍ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്തുന്നു, രാജ്യത്തെ ജനാധിപത്യം ഇല്ലാതാക്കുന്നു'; മോദിയെ കടന്നാക്രമിച്ച് കെജ്‌രിവാള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കോണ്‍ഗ്രസ് നേതാവ് പ്രസംഗത്തില്‍ കടന്നാക്രമിച്ചു. അധികാരത്തിന് പിന്നാലെ പായുന്നവര്‍ യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയില്ലെന്നായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ആക്ഷേപം. പൊതു പ്രശ്‌നങ്ങളെക്കുറിച്ച് പ്രധാനമന്ത്രിക്കൊപ്പം സംവാദത്തിന് തയാറാണെന്നും എന്നാല്‍ അദ്ദേഹം അതിന് തയാറാകില്ലെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

''പൊതു പ്രശ്‌നങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയുമായി ഏത് വേദിയില്‍ വേണമെങ്കിലും സംവാദത്തിന് ഞാന്‍ 100 ശതമാനം ഞാന്‍ തയാറാണ്. പക്ഷേ അദ്ദേഹം എന്റെ കൂടെ സംവാദത്തിനിരിക്കില്ലെന്ന് 100 ശതമാനം എനിക്ക് ഉറപ്പാണ്. അദ്ദേഹത്തെ എനിക്ക് അറിയാം,'' രാഹുല്‍ പറയുന്നു. താനുമായി സംവാദത്തിന് പ്രധാനമന്ത്രിക്ക് താത്പര്യമില്ലെങ്കിൽ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗയെ സംവാദത്തിന് അയക്കാമെന്നും രാഹുല്‍ പറഞ്ഞു.

logo
The Fourth
www.thefourthnews.in