കേരളത്തിലെ പ്രകടനത്തില്‍ സിപിഎമ്മിന് കടുത്ത നിരാശ; തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ തിരിച്ചടിയെന്നും പോളിറ്റ് ബ്യൂറോ

കേരളത്തിലെ പ്രകടനത്തില്‍ സിപിഎമ്മിന് കടുത്ത നിരാശ; തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ തിരിച്ചടിയെന്നും പോളിറ്റ് ബ്യൂറോ

പാര്‍ട്ടി ഘടകങ്ങള്‍ നടത്തുന്ന അടിസ്ഥാനത്തില്‍ പാര്‍ട്ടി ആഴത്തിലുള്ള ആത്മപരിശോധന നടത്തും, പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു
Updated on
1 min read

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനേറ്റ കനത്ത തിരിച്ചടിയില്‍ നിരാശയെന്ന് പാര്‍ട്ടി പോളിറ്റ് ബ്യൂറോ. സിപിഎമ്മിന്റെ പ്രകടനത്തില്‍, പ്രത്യേകിച്ച് കേരളത്തിന്റേത് നിരാശാജനകമാണ്. പാര്‍ട്ടി ഘടകങ്ങളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി ആഴത്തിലുള്ള ആത്മപരിശോധന നടത്തും, പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

സിപിഎമ്മിന് 4, സിപിഐ, സിപിഐഎംഎല്ലിന് രണ്ടുവീതം സീറ്റുകള്‍ ലഭിച്ചു. ഇത് ചെറിയ രീതിയിലുള്ള ഇടത് പാര്‍ട്ടികള്‍ നടത്തിയ മുന്നേറ്റമാണെന്നും സിപിഎം പോളിറ്റ് ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു. പ്രതിപക്ഷ സഖ്യമായ ഇന്ത്യ മുന്നണി പ്രതികൂല സാഹചര്യത്തിലും മികച്ച മുന്നേറ്റമാണ് നടത്തിയതെന്നും പോളിറ്റ് ബ്യൂറോ വിലയിരുത്തി. തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ കനത്ത തിരിച്ചടിയാണെന്നും സിപിഎം നേതൃയോഗം വിലയിരുത്തി.

കേരളത്തിലെ പ്രകടനത്തില്‍ സിപിഎമ്മിന് കടുത്ത നിരാശ; തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ തിരിച്ചടിയെന്നും പോളിറ്റ് ബ്യൂറോ
അഡ്വ. ഹാരിസ് ബീരാന്‍ രാജ്യസഭയിലേക്ക്; കേരളത്തില്‍നിന്ന് മുസ്ലിംലീഗിന്റെ സ്ഥാനാര്‍ഥി

ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ ചേര്‍ന്ന് 234 സീറ്റ് നേടി. കേവല ഭൂരിപക്ഷത്തിന് 38 സീറ്റുകള്‍ മാത്രമായിരുന്നു കുറവ്. എന്‍ഡിഎ 43.31 ശതമാനം വോട്ട് നേടിയപ്പോള്‍, ഇന്ത്യ സഖ്യം 41.69 ശതമാനം വോട്ട് നേടി. പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നേരേ ശക്തമായ ആക്രമണം നടക്കുന്ന സമയത്താണ് തിരഞ്ഞെടുപ്പ് നടന്നത്. രണ്ട് മുഖ്യമന്ത്രിമാര്‍ ജയിലിലായിരുന്നു, കോണ്‍ഗ്രസിന്റേയും സിപിഎമ്മിന്റെ ഒരു ജില്ലാ കമ്മിറ്റിയുടേയും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു, എന്‍സിപിയേയും ശിവസേനയേയും പോലുള്ള പാര്‍ട്ടികളെ ലക്ഷ്യംവയ്ക്കുകയും പണം ഉപയോഗിച്ച് പിളര്‍ത്തുകയും ചെയ്തു. പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാന്‍ ല്ലൊത്തരം രാഷ്ട്രീയ തന്ത്രങ്ങളും ഉപയോഗിച്ച് ജെഡിയുവിനെ എന്‍ഡിഎയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതില്‍ വിജയിക്കുകയും ചെയ്തു.

കേരളത്തിലെ പ്രകടനത്തില്‍ സിപിഎമ്മിന് കടുത്ത നിരാശ; തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കേറ്റ തിരിച്ചടിയെന്നും പോളിറ്റ് ബ്യൂറോ
കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍; ബിജെപിയുടെ അപ്രതീക്ഷിത നീക്കത്തിനുപിന്നിലെ 'ക്രൈസ്തവ പ്രോജക്ട്'

തിരഞ്ഞെടുപ്പ് കമ്മിഷന്‍ ലെവല്‍ പ്ലേയിങ് ഫീല്‍ഡ് ഒരുക്കിയിരുന്നില്ലെങ്കില്‍ എന്‍ഡിഎയ്ക്ക് ഫലം കൂടുതല്‍ പ്രതികൂലമാകുമായിരുന്നു. ബിജെപിയുടെ അജണ്ട മുന്നോട്ടുകൊണ്ടുപോകുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ പങ്ക് വളരെ വലുതാണ്. മോദിയുടേയും പല ബിജെപി നേതാക്കളുടേയും പ്രകോപനപരമായ വര്‍ഗീയ പ്രസംഗങ്ങള്‍ തടയാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പരാജയപ്പെട്ടത് പെരുമാറ്റച്ചട്ടത്ത നിഷ്ഫലമാക്കി, സിപിഎം പോളിറ്റ് ബ്യൂറോ വിമര്‍ശിച്ചു. ഇന്ത്യ സഖ്യം ജനകീയ വിഷയങ്ങള്‍ ഉയര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിട്ടതെന്നും സിപിഎം പോളിറ്റ് ബ്യൂറോ വിലയിരുത്തുന്നു.

logo
The Fourth
www.thefourthnews.in