18-ാം ലോക്‌സഭയിലേക്കുള്ള പൊതു തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു. ഏഴ് ഘട്ടങ്ങളിലായി ജൂണ്‍ നാല് വരെ മൂന്നര മാസത്തോളം നീണ്ടു നില്‍ക്കുന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് പ്രക്രിയ. ഇന്ന് മുതല്‍ പെരുമാറ്റ ചട്ടം നിലവില്‍ വന്നു. കേരളത്തില്‍ ഏപ്രില്‍ 26 നാണ് വോട്ടെടുപ്പ്. സംസ്ഥാനത്ത് മാര്‍ച്ച് 28 ന് തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. ഏപ്രില്‍ നാല് മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം. ഏപ്രില്‍ എട്ട് വരെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാം.
ആന്ധ്രപ്രദേശ്, ഒഡീഷ, അരുണാചൽപ്രദേശ്, സിക്കിം എന്നിവിടങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പു തീയതികളും പ്രഖ്യാപിച്ചു. ആന്ധ്രപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളിൽ മേയ് 13നും അരുണാചൽപ്രദേശ്, സിക്കിം സംസ്ഥാനങ്ങളിൽ ഏപ്രിൽ 19നുമാണ് വോട്ടെടുപ്പ്. ഇതോടൊപ്പം വിവിധ സംസ്ഥാനങ്ങളിലായി 26 നിയമസഭാ മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പും നടക്കും. ജമ്മു കശ്മീരിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടില്ല.
സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഘട്ടങ്ങള്‍
ഒറ്റ ഘട്ടം-17 സംസ്ഥാനങ്ങള്‍, 5 കേന്ദ്രഭരണ പ്രദേശങ്ങള്‍ (കേരളം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്‌നാട്, അരുണാചല്‍ പ്രദേശ്, ആന്‍ഡമാന്‍ നിക്കോബര്‍ ദ്വീപുകള്‍, ചണ്ഡിഗഡ്, ദാദ്രനഗര്‍ ഹവേലി, ഡല്‍ഹി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ലഡാക്ക്, മണിപ്പൂര്‍, മിസോറാം, മേഘാലയ, നാലാലാന്‍ഡ്, സിക്കിം, പഞ്ചാബ്, തെലങ്കാന, ഉത്തരാഖണ്ഡ്)
രണ്ട് ഘട്ടം-നാല് സംസ്ഥാനങ്ങള്‍ (കര്‍ണാടക, രാജസ്ഥാന്‍, ത്രിപുര, മണിപ്പൂര്‍)
മൂന്ന് ഘട്ടം-രണ്ട് സംസ്ഥാനങ്ങള്‍ (ഛത്തീസ്ഗഡ്, അസം)
നാല് ഘട്ടം-മൂന്ന് സംസ്ഥാനങ്ങള്‍ (ഒഡിഷ, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്)
അഞ്ച് ഘട്ടം-രണ്ട് സംസ്ഥാനങ്ങള്‍ (മഹാരാഷ്ട്ര, ജമ്മു കശ്മീര്‍)
ഏഴ് ഘട്ടം-മെൂന്ന് സംസ്ഥാനങ്ങള്‍ (ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍)
നിലവിലെ 17-ാം ലോക്‌സഭയുടെ കാലാവധി ജൂണ്‍ 16-നാണ് അവസാനിക്കുക. അതിനു മുമ്പ് പുതിയ ലോക്‌സഭാ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കണമെന്നാണ് ചട്ടം. ഇക്കുറി എത്രഘട്ടമായാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് രാജ്യം ഉറ്റു നോക്കുന്നത്. കഴിഞ്ഞ തവണ ഏഴു ഘട്ടമായിട്ടായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. മൂന്നാം ഘട്ടത്തില്‍ ഏപ്രില്‍ 23-നാണ് കേരളത്തില്‍ വോട്ടെടുപ്പ് നടന്നത്.
ഇത്തവണ ആറു ഘട്ടമായിട്ടായിരിക്കും തിരഞ്ഞെടുപ്പ് നടക്കുകയെന്നാണ് സൂചന. മൂന്നാം ഘട്ടത്തിലായിരിക്കും കേരളം ജനവിധി എഴുതുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഏപ്രില്‍ മാസം കേരളത്തില്‍ വിവിധ ആഘോഷങ്ങളുടെ സമയമാണ്. ഇതു കണക്കിലെടുത്ത് വിഷുവിനും പെരുന്നാളിനും ശേഷമുള്ള തീയതിയലായിരിക്കും കേരളത്തില്‍ തിരഞ്ഞെടുപ്പ് നടത്തുകയെന്നാണ് ലഭിക്കുന്ന സൂചനകള്‍.
രാജ്യം വീണ്ടും പൊതു തിരഞ്ഞെടുപ്പ് ചൂടിലേക്ക്. ഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രണ്ട് മാസത്തോളം നീണ്ടു നില്‍ക്കുന്ന 2024 ലോക്സഭാ തിരഞ്ഞെടുപ്പിന്റെ തീയ്യതികള്‍ പ്രഖ്യാപിക്കും. മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറിനൊപ്പം പുതിയതായി ചുമതലയേറ്റ ഗ്യാനേഷ് കുമാര്‍, സുഖ്ബീര്‍ സിങ് സന്ധു എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കും.
സിക്കിം ആന്ധ്രാപ്രദേശ്, ഒഡീഷ, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതിയും കമ്മീഷന്‍ ഇന്നു പ്രഖ്യാപിക്കും. അതേസമയം ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമോയെന്നതില്‍ വ്യക്തതയില്ല.
#WATCH | Delhi: Chief Election Commissioner Rajiv Kumar leaves from ECI, ahead of the announcement of the schedule for the general elections. pic.twitter.com/zXaAolN8p1
— ANI (@ANI) March 16, 2024
തിരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുന്നതിന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ ഡൽഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തെത്തി.
തിരഞ്ഞെടുപ്പ് പ്രഖ്യാപനം ലൈവ് വീഡിയോ
തീയതി പ്രഖ്യാപനത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വരും.
97 കോടി വോട്ടര്‍മാരാണ് ഇത്തവണ പട്ടികയിലുള്ളത്. 555 ലക്ഷം വോട്ടിങ് മെഷീനുകള്‍ വോട്ടിങ്ങിനായി തയ്യാറാക്കി. എല്ലാ വോട്ടര്‍മാരും തിരഞ്ഞെടുപ്പില്‍ പങ്കാളികളാകണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍.
ഒന്നരക്കോടി പോളിങ് ഉദ്യോഗസ്ഥരും , അഞ്ച് ലക്ഷം പോളിങ് സ്‌റ്റേഷനുകളും ഉള്‍പ്പെടെ വിപുലമായ സംവിധാനം.
97 കോടി വോട്ടര്‍മാര്‍. കന്നി വോട്ടര്‍മാര്‍ 1.82 കോടി. 47.1 കോടി സ്ത്രീ വോട്ടര്‍മാര്‍. 49.7 കോടി പുരുഷ വോട്ടര്‍മാര്‍. യുവ വോട്ടര്‍മാര്‍ 19.74 കോടി. 48,000 ട്രാന്‍സ്ജെന്‍ഡര്‍ വോട്ടര്‍മാര്‍.
വനിതാ വോട്ടര്‍മാര്‍ വര്‍ധിച്ചു. 12 സംസംസ്ഥാനങ്ങളില്‍ സ്ത്രീ വോട്ടര്‍മാര്‍ പുരുഷ വോട്ടര്‍മാര്‍ കുടുതല്‍.
85 വയസിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് വീട്ടില്‍ നിന്നു വോട്ട് ചെയ്യാനുള്ള 'വോട്ട് ഫ്രം ഹോം' സൗകര്യം ഏര്‍പ്പെടുത്തും. 40 ശതമാനത്തിലേറെ ശാരീരിക വൈകല്യമുള്ളവര്‍ക്കും വോട്ട് ഫ്രം ഹോം സൗകര്യം ഉപയോഗിക്കാം. ബൂത്തുകളില്‍ കുടിവെള്ളവും ശൗചാലയവും ഉറപ്പാക്കും. വീല്‍ചെയറും ഏര്‍പ്പെടുത്തും. ഗര്‍ഭിണികള്‍ക്കും പ്രത്യേത പരിഗണന.
പതിനേഴാം ലോക്‌സഭയുടെ കാലാവധി അവസാനിക്കുന്നത് ജൂണ്‍ 16ന്. ആന്ധ്രാപ്രദേശ്, ഒഡിഷ, അരുണാചല്‍ പ്രദേശ്, സിക്കിം നിയമസഭകളുടെ കലാവധി ജൂണ്‍ 24നും അവസാനിക്കും.
തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ നാല് 'എം' വെല്ലുവിളികള്‍. മസില്‍ പവര്‍, മണി പവര്‍,മിസ് ഇന്‍ഫര്‍മേഷന്‍, എംസിസി ലംഘനം എന്നിവയാണ് പ്രധാനപ്പെട്ട 'എം' വെല്ലുവിളികളെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അക്രമങ്ങള്‍ തടയാന്‍ കേന്ദ്രസേനയെ നിയോഗിക്കും. എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങും. വോട്ടര്‍ ഹെല്‍പ് ലൈന്‍ നമ്പര്‍ 1950.
പ്രശ്‌ന ബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിങ് നടത്തും. സിആര്‍പിഎഫിന്റെ നേതൃത്വത്തില്‍ സുരക്ഷ ഉറപ്പാക്കും.
പണക്കൊഴുപ്പ് ഉപയോഗിച്ച് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നടപടികള്‍ തടയാന്‍ കടുത്ത നിയന്ത്രണങ്ങള്‍ നടപ്പാക്കും. അതിര്‍ത്തികളിലും വിമാനത്താവളങ്ങളിലും തുറമുഖങ്ങളിലും പ്രത്യേക പരിശോധന സംഘടിപ്പിക്കും. അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണം. കള്ളപ്പണ നീക്കങ്ങള്‍ തടയുന്നതിന് നടപടി സ്വീകരിക്കാന്‍ അന്വേഷണ ഏജന്‍സിള്‍ക്ക് നിര്‍ദേശം നല്‍കി.
സ്ഥാനാര്‍ഥികളുടെ വിവരങ്ങള്‍ അറിയാന്‍ 'നോ യുവര്‍ കാന്‍ഡിഡേറ്റ് (know your candidate app). തിരഞ്ഞെടുപ്പ് ചട്ട ലംഘനങ്ങള്‍ പൊതുജനങ്ങള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാനായി ഇത്തവണയും സി വിജില്‍ ആപ്പ് സജ്ജം. വിഎച്ച്എ ആപ്പിലൂടെ പോളിങ് ബൂത്തുകളുടെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ തടയാന്‍ കര്‍ശന നടപടി ഉണ്ടാകും. വിദ്വേഷ പ്രസംഗങ്ങള്‍ വിലക്കും. സാമൂഹിക മാധ്യമങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കും പെരുമാറ്റച്ചട്ട ലംഘനം ഒരു കാരണവശാലും അനുവദിക്കില്ല. ഓണ്‍ലൈന്‍ പണമിടപാടുകളും നിരീക്ഷിക്കും. കുട്ടികളെ പ്രചാരണത്തിന് ഇറക്കരുത്. കമ്മീഷന്റെ ഇടപെടുല്‍ താക്കീതില്‍ ഒതുങ്ങില്ലെന്നും കമ്മീഷന്റെ മുന്നറിയിപ്പ്.
#WATCH | Delhi: Chief Election Commissioner Rajiv Kumar’s Shayari advising voters to not forward fake news and unverified information.#LokasabhaElection2024 pic.twitter.com/1CNTjXMLUH
— ANI (@ANI) March 16, 2024
തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ മാന്യത പാലിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ നിയന്ത്രിക്കണം. താര പ്രചാരകര്‍ മാന്യത കൈവിടരുത്.
കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ വോട്ടെടുപ്പ്. ഏപ്രില്‍ 26 നാണ് സംസ്ഥാനം വിധിയെഴുതുക. ഏപ്രില്‍ 19ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കും. മൂന്നാം ഘട്ടം മെയ് 7 നും നാലാം ഘട്ടം മെയ് 13 നും അഞ്ചാം ഘട്ടം മെയ് 20 നും ആറാം ഘട്ടം മെയ് 26 നും ഏഴാം ഘട്ടം ജൂൺ 1 നും വിധിയെഴുതും.
ബിജെപിയും എന്‍ഡിഎയും തിരഞ്ഞെടുപ്പിന് സജ്ജമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ഇതാ! ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവം എന്ന് തുടങ്ങുന്ന എക്‌സ് പോസ്റ്റിലാണ് നരേന്ദ്രമോദിയുടെ പ്രതികരണം. കേന്ദ്ര സര്‍ക്കാരിന്റെ മികച്ച ഭരണത്തിന്റെയും അടിസ്ഥാനത്തിലാണ് എന്‍ഡിഎ ജനവിധി തേടുന്നത് എന്നും നരേന്ദ്ര മോദി പ്രതികരിച്ചു.
The biggest festival of democracy is here! EC has announced the 2024 Lok Sabha election dates. We, the BJP-NDA, are fully prepared for elections. We are going to the people on the basis of our track record of good governance and service delivery across sectors.…
— Narendra Modi (@narendramodi) March 16, 2024