മൂന്നാമതും മോദിയോ, കോണ്‍ഗ്രസിൻ്റെ തിരിച്ചുവരവോ? ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു

മൂന്നാമതും മോദിയോ, കോണ്‍ഗ്രസിൻ്റെ തിരിച്ചുവരവോ? ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു

ഇന്ത്യ മുന്നണിയുടെ ഭാഗമായി ചരിത്രത്തില്‍ ഏറ്റവും കുറവ് സീറ്റുകളിലാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്.
Updated on
2 min read

പതിനെട്ടാം ലോക്‌സഭയിലേക്ക് നടന്ന പൊതുതിരഞ്ഞെടുപ്പിന്റ വിധി അറിയാനുള്ള കാത്തിരിപ്പ് അവസാനിക്കുന്നു. ലോകം ഉറ്റുനോക്കിയ ബൃഹത്തായ തിരഞ്ഞെടുപ്പിന്റെ ജനവിധി നാളെ തെളിയും. എക്‌സിറ്റ് പോളുകള്‍ ഭരണ കക്ഷിക്ക് വിജയവും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നാം ഊഴവും പ്രവചിക്കുമ്പോള്‍, പ്രവചനങ്ങള്‍ക്ക് അപ്പുറത്തായിരിക്കും ജനഹിതമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെയും നേതാക്കളുടെയും പ്രതികരണം.

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ഗതിയില്‍ നിര്‍ണായകമാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ്. വരുന്ന അഞ്ച് വര്‍ഷം രാജ്യം ആര് ഭരിക്കും എന്നതിന് അപ്പുറത്ത് അടുത്ത പതിറ്റാണ്ടുകളിൽ ഇന്ത്യ എന്ന രാജ്യത്തിന്റെ ഭാവികൂടി നിര്‍ണയിക്കുന്നതായിരിക്കും ഇത്തവണത്തെ ഫലം എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന ആശയം സജീവമായി നിലനില്‍ക്കെ, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ രൂപരേഖതന്നെ മാറുന്നതിലേക്ക് കൂടിയാകും ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലം വഴി തുറക്കുക.

മൂന്നാമതും മോദിയോ, കോണ്‍ഗ്രസിൻ്റെ തിരിച്ചുവരവോ? ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു
'കുതിരക്കച്ചവടം തടയണം, ജനവിധിയുടെ അടിസ്ഥാനത്തിൽ ഭരണക്കൈമാറ്റം സുഗമമാക്കണം'; രാഷ്ട്രപതിക്ക് മുന്‍ ജഡ്ജിമാരുടെ തുറന്നകത്ത്

കോണ്‍ഗ്രസിന്റെ ഭാവി

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാവി എന്താകും എന്നതും ഈ തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ച് കൊണ്ടായിരിക്കും. സ്വാതന്ത്ര്യ സമര കാലം മുതല്‍ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമായ കോണ്‍ഗ്രസ് എന്ന സംഘടനയ്ക്ക് ഒരു തിരിച്ചുവരവിന് എത്രത്തോളം സാധ്യതയുണ്ട്. ഇന്ത്യ മുന്നണിയുടെ ഭാഗമായി ചരിത്രത്തില്‍ ഏറ്റവും കുറവ് സീറ്റുകളിലാണ് ഇത്തവണ കോണ്‍ഗ്രസ് മത്സരിക്കുന്നത്. തെലങ്കാന, കര്‍ണാടക, കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ തനിച്ചും, തമിഴ്നാട്ടില്‍ ഡിഎംകെയുമായുള്ള സഖ്യത്തിലും മത്സരിക്കുന്ന കോണ്‍ഗ്രസ് ദക്ഷിണേന്ത്യയില്‍ മികച്ച നേട്ടം ഉണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലോക്‌സഭയില്‍ ഭരണം നിര്‍ണയിക്കുന്നതില്‍ നിര്‍ണായകമായ ഹിന്ദി ഹൃദയഭൂമിയില്‍ 2014 ലും 2019 ലും കോണ്‍ഗ്രസ് തകര്‍ന്നു. 2014 ല്‍ 44 സീറ്റുകളും 2019 ല്‍ 52 സീറ്റുകളുമാണ് നേടാനായത്. രാജസ്ഥാന്‍, ഹരിയാന, ഡല്‍ഹി, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് അടിതെറ്റിവീണു. ഛത്തീസ്ഗഢില്‍ രണ്ടും ജാര്‍ഖണ്ഡില്‍ ഒരു സീറ്റും നേടി. 10 സംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 225 ലോക്സഭാ സീറ്റുകളില്‍ 6 എണ്ണത്തില്‍ മാത്രമായിരുന്നു പാര്‍ട്ടി വിജയിച്ചത്.

എന്നാല്‍ ഇത്തവണ പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്. എസ് പി, ആംആദ്മി പാര്‍ട്ടി, തൃണമൂല്‍, സിപിഎം, സിപിഐ, ആര്‍ജെഡി തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളുമായുള്ള സഖ്യം ഗുണം ചെയ്യുമെന്നതാണ് ഈ പ്രതീക്ഷയുടെ അടിസ്ഥാനം. പശ്ചിമ ബംഗാള്‍, കേരളം, തെലങ്കാന, തമിഴ്നാട് സംസ്ഥാനങ്ങള്‍ക്ക് പുറത്ത് 194 സീറ്റുകളില്‍ ഇത്തവണ കോണ്‍ഗ്രസും ബിജെപിയും പരസ്പരം മത്സരിക്കുന്നു.

മൂന്നാമതും മോദിയോ, കോണ്‍ഗ്രസിൻ്റെ തിരിച്ചുവരവോ? ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു
ജനവിധി അറിയാന്‍ മണിക്കൂറുകള്‍ മാത്രം; ഒരുക്കങ്ങള്‍ പൂര്‍ണം

2019 ല്‍ ബിജെപി നേടിയ മുന്നേറ്റത്തെ ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യങ്ങളാല്‍ മറികടക്കാന്‍ ആകുമെന്ന് പ്രതിപക്ഷ പ്രതീക്ഷ. ഇതില്‍ ഹരിയാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ഈ വര്‍ഷം അവസാനവും ബിഹാറില്‍ അടുത്ത വര്‍ഷം അവസാനവും നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്നതും ഏറെ പ്രധാനമാണ്.

വടക്കില്‍ പിഴയ്ക്കുന്നത് തെക്കില്‍ നേടാന്‍ ബിജെപി

ഇന്ത്യ എന്ന പ്രതിപക്ഷ മുന്നണിയുടെ വെല്ലുവിളി മറികടക്കാന്‍ ദക്ഷിണേന്ത്യയില്‍ സ്വാധീനം ഉറപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. കേരളം, തമിഴ്‌നാട്, കര്‍ണാടക, തെലങ്കാന, ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്നായി ഉത്തരേന്ത്യയിലെ കുറവ് നികത്തുക എന്നതാണ് ഭരണ പക്ഷത്തിന്റെ ലക്ഷ്യം.

മൂന്നാമതും മോദിയോ, കോണ്‍ഗ്രസിൻ്റെ തിരിച്ചുവരവോ? ലോകം ഇന്ത്യയെ ഉറ്റുനോക്കുന്നു
ബിജെപിയുടെ വോട്ട് വിഹിതം 40 ശതമാനമാകും, സഖ്യകക്ഷികളുടെ വോട്ട് വിഹിതം കുറയും; ലോക്‌നീതി-സിഎസ്‍ഡിഎസ് സർവേ

ബിജെപി മുന്നേറ്റത്തെ മമതാ ബാനര്‍ജി പ്രതിരോധിക്കുമോ

കണക്കുകള്‍ പ്രകാരം തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യത്തിന്റെ ഭാഗമാണ്. എന്നാല്‍ ബംഗാളില്‍ അവര്‍ തനിച്ചാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. കോണ്‍ഗ്രസും ഇടതുമുന്നണിയും സഖ്യത്തില്‍ ജനവിധി തേടുകയും ചെയ്യുന്നു. ബംഗാളിലെ ബിജെപി മുന്നേറ്റം വളരെ വേഗത്തിലാണ് എന്നതാണ് കഴിഞ്ഞ കാല തിരഞ്ഞെടുപ്പ് ഫലങ്ങളും സാഹചര്യങ്ങളും കാണിക്കുന്നത്. 2019-ല്‍, 18 സീറ്റുകള്‍ നേടി 40.64 ശതമാനം വോട്ട് ഷെയര്‍ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട് ബിജെപി.

ബിജെപിയുടെ ഈ മുന്നേറ്റത്തെ ചെറുക്കാന്‍ ടിഎംസിക്ക് കഴിയുമോ എന്നതാണ് വലിയ ചോദ്യം. ബംഗാളിലെ ഫലം ടിഎംസിക്കും പ്രതിപക്ഷത്തിനും പ്രാധാനമാണ്. സുപ്രധാന മണ്ഡലങ്ങളിലെ ത്രികോണ പോരാട്ടം പ്രതിപക്ഷത്തിന്റെ സാധ്യതകള്‍ക്ക് തിരിച്ചടിയാകുമോ എന്നതും തിരഞ്ഞെടുപ്പ് ഫലത്തില്‍ വ്യക്തമാകും.

logo
The Fourth
www.thefourthnews.in