'ഏത് ആധികാരിക രേഖവച്ചാണ് കേരളത്തെ അപമാനിച്ചത്? മോദിക്കും രാഹുലിനും ഒരേ സ്വരം'; ആക്ഷേപങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

'ഏത് ആധികാരിക രേഖവച്ചാണ് കേരളത്തെ അപമാനിച്ചത്? മോദിക്കും രാഹുലിനും ഒരേ സ്വരം'; ആക്ഷേപങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി

കേരളത്തിന് നല്‍കാനുള്ള പണം വെട്ടിക്കുറച്ചിട്ട് സംസ്ഥാനത്തിന് എതിരെ ആക്ഷേപം ചൊരിയുകയാണ്
Updated on
2 min read

കേരള സര്‍ക്കാരിനെതിരായ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും രാഹുല്‍ ഗാന്ധിയുടെയും വിമര്‍ശനങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന് എതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

''ബിഹാറിനെ പോലെയാണ് കേരളത്തിലെ അഴിമതി എന്നാണ് പ്രധാനമന്ത്രി ആരോപിച്ചത്. ഒറ്റയടിക്ക് രണ്ട് സംസ്ഥാനങ്ങളെ അപമാനിക്കുകയാണ് ചെയ്തത്. നമ്മുടെ സംസ്ഥാനത്തിന്റെ കാര്യം കേരളത്തിന് മാത്രമല്ല രാജ്യത്തിനാകെ അറിയാം. ഇന്ത്യയില്‍ ഏറ്റവും അഴിമതി ഏറ്റവും കുറഞ്ഞ സംസ്ഥാനം കേരളമാണ്. ഈ അംഗീകാരം കേരളത്തിന് നല്‍കിയത് സെന്റര്‍ ഫോര്‍ മീഡിയ സ്റ്റഡീസും ട്രാന്‍സ്പിരസി ഇന്റര്‍നാഷണലും ചേര്‍ന്ന് നടത്തിയ സര്‍വെയിലാണ്. അതിനപ്പുറം ഏത് ആധികാരിക റിപ്പോര്‍ട്ട് വെച്ചാണ് പ്രധാനമന്ത്രി കേരളത്തെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയത്, അദ്ദേഹം ചോദിച്ചു. കേരളത്തിന് നല്‍കാനുള്ള പണം വെട്ടിക്കുറച്ചിട്ട് സംസ്ഥാനത്തിന് എതിരെ ആക്ഷേപം ചൊരിയുകയാണ്. കേരളത്തിന് എതിരെ സംസാരിക്കുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമാണെന്നും അദ്ദേഹം വിമര്‍ശിച്ചു.

Summary

കേരളത്തിന് നല്‍കാനുള്ള പണം വെട്ടിക്കുറച്ച് സംസ്ഥാനത്തിന് എതിരെ ആക്ഷേപം ചൊരിയുന്നു

'ഏത് ആധികാരിക രേഖവച്ചാണ് കേരളത്തെ അപമാനിച്ചത്? മോദിക്കും രാഹുലിനും ഒരേ സ്വരം'; ആക്ഷേപങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി
'പിണറായി രാഹുലിനെ വിമർശിക്കുന്നത് താൻപോലും ഉപയോഗിക്കാത്ത ഭാഷയിൽ'; കോൺഗ്രസിന്റെ രാജകുമാരൻ വയനാട്ടിൽ തോൽക്കുമെന്ന് മോദി

''പതിനാലാം ധനകാര്യ കമ്മീഷനില്‍ സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രനികുതി വിഹിതം ആകെ കേന്ദ്രനികുതി വരുമാനത്തിന്റെ 42 ശതമാനമാക്കി. ഇത് ബിജെപി സര്‍ക്കാരിന്റെ നേട്ടമായാണ് അവതരിപ്പിക്കുന്നത്. പക്ഷേ ഇപ്പോഴത്തെ നീതി ആയോഗ് സിഇഒയുടെ വെളിപ്പെടുത്തലിനെ പറ്റി റിപ്പോര്‍ട്ടേര്‍സ് കളക്ടീവ് പുറത്തുവിട്ട വാര്‍ത്ത നരേന്ദ്ര മോദിയുടെ അവകാശവാദത്തെ പൊളിക്കുന്നതല്ലേ?

2014-ല്‍ പ്രധാനമന്ത്രിയായ ഉടനെ സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം വെട്ടിക്കുറയ്ക്കാന്‍ നരേന്ദ്ര മോദി ധനകാര്യ കമ്മീഷനില്‍ സമ്മര്‍ദം ചെലുത്തി എന്നാണ് നീതി ആയോഗ് സിഇഒ തുറന്നുപറഞ്ഞത്. സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 33 ശതമാനായി വെട്ടിക്കുറയ്ക്കാനാണ് മോദി ശ്രമിച്ചത്'', മുഖ്യമന്ത്രി പറഞ്ഞു.

''ബിജെപി നല്‍കുന്ന പരസ്യങ്ങളില്‍ കേരളത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്താനാണ് ശ്രമിക്കുന്നത്. സാമ്പത്തികമായി കഴുത്തു ഞെരിക്കുന്നതിനൊപ്പം അതിന്റെ പേരില്‍ സംസ്ഥാനത്ത് നേരെ ആക്ഷേപം ചൊരിയുകയും ചെയ്യുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് ഒന്നും ലഭിക്കാനില്ലെന് തിരിച്ചറിവ് വലിയതോതിലുള്ള വെപ്രാളവും നിരാശയും സൃഷ്ടിച്ചു എന്നതാണ് കാണാന്‍ സാധിക്കുന്നത്. അതാണ് തീര്‍ത്തും തെറ്റായ കാര്യങ്ങള്‍ പറയാന്‍ പ്രധാനമന്ത്രിയേയും ബിജെപിയേയും പ്രേരിപ്പിക്കുന്നത്. അതേ ദയനീയതയാണ് രാഹുല്‍ ഗാന്ധിയുടേയും പ്രശ്‌നം.

കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ അദ്ദേഹം കേരളത്തില്‍ വന്ന് മത്സരിച്ചപ്പോള്‍ ഘട്ടത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു. പക്ഷേ, ജനങ്ങള്‍ക്ക് അതിന്റെ യഥാര്‍ഥ സ്ഥിതി പെട്ടെന്നുതന്നെ തിരിച്ചറിയാന്‍ സാധിച്ചു. അതുകൊണ്ടാണ് തുടര്‍ന്നുനടന്ന ഒരു തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് പച്ചപിടിക്കാതെ പോയത്.

'ഏത് ആധികാരിക രേഖവച്ചാണ് കേരളത്തെ അപമാനിച്ചത്? മോദിക്കും രാഹുലിനും ഒരേ സ്വരം'; ആക്ഷേപങ്ങൾക്ക് മുഖ്യമന്ത്രിയുടെ മറുപടി
'പോലീസിനെ വിമർശിക്കുന്നതെങ്ങനെ കലാപാഹ്വാനമാകും'; കളമശേരി സ്ഫോടനക്കേസില്‍ പ്രതികരിച്ചതിന് അഭിഭാഷകനെതിരെ കേസ്

അഞ്ചുവര്‍ഷത്തിന് ശേഷം അതേ വീഞ്ഞ് പുതിയ കുപ്പിയില്‍ ഒഴിച്ച് പരീക്ഷിക്കുകയാണ്. സ്വന്തം പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് നിന്ന് നിര്‍ണായക ഘട്ടത്തില്‍ ഒളിച്ചോടിയ നേതാവ് എന്ന പേരുദോഷം മാറ്റി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണ് എന്ന് വിശ്വസിക്കാന്‍ തക്ക നിലപാട് രാഹുലില്‍ നിന്ന് ഉണ്ടായിട്ടില്ല എന്നാണ് ഉയരുന്ന വിമര്‍ശനം. പ്രധാന എതിരാളിയെന്ന് അദ്ദേഹം അവകാശപ്പെടുന്ന നരേന്ദ്ര മോദിയേയും സംഘപരിവാറിനേയും നേരിട്ട് എതിര്‍ക്കാന്‍ ശ്രമിക്കുന്നുപോലുമില്ല. ഉത്തരേന്ത്യയില്‍ നിന്ന് ഒളിച്ചോടിയാണ് വയനാട്ടിലെത്തി രണ്ടാം തവണയും മത്സരിക്കുന്നത്. അദ്ദേഹത്തില്‍ നിന്ന് ഇതില്‍പ്പരം എന്താണ് പ്രതീക്ഷിക്കാനാവുക?'', മുഖ്യമന്ത്രി ചോദിച്ചു.

logo
The Fourth
www.thefourthnews.in