തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇത്തവണയും ഞായറാഴ്ചയോ? പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നാളെ തീരുമാനിക്കും

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇത്തവണയും ഞായറാഴ്ചയോ? പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നാളെ തീരുമാനിക്കും

കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിച്ചത് ഒരു ഞായറാഴ്ച
Updated on
1 min read

രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് എന്ന് പ്രഖ്യാപിക്കുമെന്ന ചോദ്യമാണ് എവിടെയും ഉയരുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനിലുണ്ടായ അസാധാരണ പ്രതിസന്ധി തന്നെയാണ് തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിലെ അനിശ്ചിതത്വത്തിന് കാരണം.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറും രണ്ട് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരും ഉള്‍പ്പെടുന്നതാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍. ഇതില്‍ ഇപ്പോള്‍ നിലവിലുള്ളത് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രം. കമ്മീഷണര്‍മാരില്‍ ഒരാളായ അരുണ്‍ ഗോയല്‍ കഴി‍ഞ്ഞദിവസം രാജിവെച്ചു. രണ്ടാമത്തേയാള്‍ ഫെബ്രുവരിയില്‍ വിരമിച്ചതാണ്. ആ ഒഴിവിൽ ഇതുവരെ ആരെയും നിയമിച്ചിട്ടില്ല. ഇതോടെയാണ് അസാധാരണമായ പ്രതിസന്ധി തിരഞ്ഞെടുപ്പ് കമ്മീഷനിലുണ്ടായത്. തിരഞ്ഞെടുപ്പ് കാലത്ത് ഇതുപോലൊരു പ്രതിസന്ധി മുൻപൊരിക്കലുമുണ്ടായിട്ടില്ല.

2019ല്‍ മാര്‍ച്ച് 10ന് ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 11ന് തുടങ്ങി മേയ് 19ന് വോട്ടെടുപ്പ് അവസാനിക്കുന്ന തരത്തിലായിരുന്നു ഷെഡ്യൂള്‍. മെയ് 23നായിരുന്നു വോട്ടെണ്ണല്‍

നാളെ ഉച്ചയ്ക്ക് 12ന് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നിയമിക്കാന്‍ പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേരുന്നുണ്ട്. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെ കോണ്‍ഗ്രസ് കക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരിയും ഒരു കേന്ദ്രമന്ത്രിയും ഉള്‍പ്പെടുന്ന സമിതിയാണ് കമ്മീഷണര്‍മാരുടെ പേരിന് അംഗീകാരം നല്‍കുക. കേന്ദ്രം മുന്നോട്ടുവെക്കുന്ന പേരുകള്‍ അംഗീകരിക്കാനാകില്ലെന്ന് അധിര്‍ രഞ്ജന്‍ ചൗധരി നിലപാടെടുത്താല്‍ പോലും എതിര്‍പ്പ് തള്ളി പേരുകള്‍ നാളെ തന്നെ രാഷ്ട്രപതിക്ക് അയയ്ക്കും.

വെള്ളിയാഴ്ച രാവിലെ പുതിയ കമ്മീഷണര്‍മാര്‍ ചുമതലയേല്‍ക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ ശനിയാഴ്ചയോ ഞായറാഴ്ചയോ ആയിരിക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപനം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ ജമ്മുകശ്മീര്‍ സന്ദര്‍ശനത്തിലാണ്. അദ്ദേഹം ഇന്ന് ഡൽഹിയില്‍ തിരിച്ചെത്തും. അതിനുശേഷമായിരിക്കും തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനുള്ള ദിവസം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുക.

തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇത്തവണയും ഞായറാഴ്ചയോ? പുതിയ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരെ നാളെ തീരുമാനിക്കും
കൈവിടുന്ന വോട്ടർമാരും നേതാക്കളും; ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ചിത്രത്തിലില്ലാതെ ബി എസ്‌ പിയും മായാവതിയും

2019ല്‍ മാര്‍ച്ച് 10ന് ഞായറാഴ്ചയായിരുന്നു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഏപ്രില്‍ 11ന് തുടങ്ങി മേയ് 19ന് വോട്ടെടുപ്പ് അവസാനിക്കുന്ന തരത്തിലായിരുന്നു ഷെഡ്യൂള്‍. മേയ് 23നായിരുന്നു വോട്ടെണ്ണല്‍.

ഇത്തവണയും അതിന് സമാനമായ തിയതികള്‍ തന്നെയായിരിക്കും വോട്ടെടുപ്പ് തീയതിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 2019ലെ പോലെ ഞായറാഴ്ച തന്നെയായിരിക്കുമോ 2024ലെയും തെരഞ്ഞെടുപ്പ് പ്രഖ്യാപനം എന്നതാണ് ഇപ്പോള്‍ ഉയരുന്ന കൗതുകം.

തിരഞ്ഞെടുപ്പ് തീയതിയുടെ കാര്യത്തില്‍ അന്തിമ തീരുമാനമായെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ആഭ്യന്തര, പ്രതിരോധ, റെയില്‍വെ മന്ത്രാലയങ്ങളുമായുള്ള അവസാനവട്ട ചര്‍ച്ചകളും പൂര്‍ത്തിയായി.

96 കോടിയധികം പേരാണ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിരിക്കുന്നത്. 10 ലക്ഷത്തിലധികം പോളിങ് ബൂത്തുകള്‍ സജ്ജമാക്കും. വോട്ടിങ് യന്ത്രങ്ങളുടെ പരിശോധനകള്‍ പൂര്‍ത്തിയായതായും കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

logo
The Fourth
www.thefourthnews.in