മഹാരാഷ്ട്രയില്‍ 'ഇന്ത്യ' റെഡി; 18 സീറ്റില്‍ കോണ്‍ഗ്രസ്, ശിവസേനയ്ക്ക് 20, ശരദ് പവാറിന്റെ എന്‍സിപിയ്ക്ക് 10

മഹാരാഷ്ട്രയില്‍ 'ഇന്ത്യ' റെഡി; 18 സീറ്റില്‍ കോണ്‍ഗ്രസ്, ശിവസേനയ്ക്ക് 20, ശരദ് പവാറിന്റെ എന്‍സിപിയ്ക്ക് 10

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉദ്ധവ് താക്കറെയും ശരദ് പവാറുമായും സംസാരിച്ചതിന് ശേഷമാണ് സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമായത്
Updated on
1 min read

ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്ട്രയിലും സീറ്റ് ധാരണയിലെത്തി പ്രതിപക്ഷ സഖ്യമായ ഇന്ത്യ. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (യുബിടി) 20 സീറ്റുകളില്‍ മത്സരിക്കും. കോണ്‍ഗ്രസ് 18 സീറ്റിലും ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാർട്ടി 10 ഇടത്തുമായിരിക്കും മത്സരിക്കുക എന്നും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോർട്ട് ചെയ്തു. ആകെ 48 ലോക്‌സഭാ മണ്ഡലങ്ങളാണ് മഹാരാഷ്ട്രയിലുള്ളത്.

പ്രദേശിക പാർട്ടിയായ വിഞ്ചിത് ബഹുജന്‍ അഘാടി (വിബിഎ) നേരത്തെ അഞ്ച് സീറ്റുകളായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ശിവസേനയ്ക്ക് ലഭിച്ച ഇരുപതില്‍ രണ്ട് സീറ്റുകളില്‍ വിഞ്ചിത് ബഹുജന്‍ അഘാടി മത്സരിക്കും. സ്വതന്ത്ര സ്ഥാനാർഥിയായ രാജു ഷെട്ടി എന്‍സിപിയുടെ പിന്തുണയോടെയുമായിരിക്കും മത്സരിക്കുക.

മുംബൈയിലെ ആറ് സീറ്റുകളില്‍ നാലെണ്ണത്തിലും ശിവസേന (യുബിടി) ആയിരിക്കും കളത്തിലിറങ്ങുക. മുംബൈ നോർത്ത് ഈസ്റ്റ് സീറ്റായിരിക്കും വിബിഎയ്ക്ക് നല്‍കുകയെന്നും റിപ്പോർട്ടില്‍ പറയുന്നു.

മഹാരാഷ്ട്രയില്‍ 'ഇന്ത്യ' റെഡി; 18 സീറ്റില്‍ കോണ്‍ഗ്രസ്, ശിവസേനയ്ക്ക് 20, ശരദ് പവാറിന്റെ എന്‍സിപിയ്ക്ക് 10
കോണ്‍ഗ്രസ്-എഎപി സീറ്റ് ധാരണയായി; ഡല്‍ഹിയില്‍ ഏഴില്‍ നാലിടത്ത് എഎപി മത്സരിക്കും, പഞ്ചാബിൽ ധാരണയില്ല

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉദ്ധവ് താക്കറെയും ശരദ് പവാറുമായും സംസാരിച്ചതിന് ശേഷമാണ് സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനമായത്. ഗുജറാത്ത്, ഹരിയാന, ചണ്ഡീഗഡ്, ഗോവ, ഡല്‍ഹി എന്നിവിടങ്ങളില്‍ കോണ്‍ഗ്രസും എഎപിയും തമ്മില്‍ ധാരണയായിട്ടുണ്ട്. ഇതിനുപുറമെ ഉത്തർ പ്രദേശില്‍ സമാജ്‌വാദി പാർട്ടിയുമായി (എസ്‌പി) കോണ്‍ഗ്രസ് സമവായത്തിലെത്തിയിട്ടുണ്ട്. യുപിയിലെ 80 സീറ്റുകളില്‍ 63 എണ്ണത്തില്‍ എസ്‌പിയും 17 ഇടത്ത് കോണ്‍ഗ്രസും മത്സരിക്കും.

2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയോടൊപ്പം ചേർന്ന് ശിവസേന 23 സീറ്റുകളിലായിരുന്നു മത്സരിച്ചത്. 18 മണ്ഡലങ്ങളിലും വിജയിച്ചു. 25 മണ്ഡലങ്ങളില്‍ മത്സരിച്ച കോണ്‍ഗ്രസ് ചന്ദ്രാപൂരില്‍ മാത്രമാണ് വിജയിച്ചത്. അതേസമയം, എന്‍സിപി 19 സീറ്റുകളില്‍ മത്സരിക്കുകയും നാലിടത്ത് വിജയിക്കുകയും ചെയ്തു. മത്സരിച്ച 25 സീറ്റുകളില്‍ 23ഉം ബിജെപി നേടുകയും ചെയ്തു.

ഇത്തവണ എൻസിപിയുടേയും ശിവസേനയുടേയും വിമത വിഭാഗങ്ങളുടെ പിന്തുണയാണ് ബിജെപിക്കുള്ളത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ഉപമുഖ്യമന്ത്രി അജിത് പവാറും നേതൃത്വം നല്‍കുന്ന പാർട്ടികള്‍.

logo
The Fourth
www.thefourthnews.in