'ഇന്ത്യ സഖ്യം കർണാടകവും തമിഴ്‌നാടും പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിക്കുന്നു;' പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി

'ഇന്ത്യ സഖ്യം കർണാടകവും തമിഴ്‌നാടും പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിക്കുന്നു;' പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി

മഹാരാഷ്ട്രയിലെ കോലാപ്പുരിൽ ശനിയാഴ്ച നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിലായിരുന്നു മോദിയുടെ ആരോപണം
Updated on
1 min read

പ്രതിപക്ഷ വിശാല സഖ്യമായ ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസും ഇന്ത്യ സഖ്യവും കർണാടകയിലും തമിഴ്‌നാട്ടിലും പ്രത്യേകമൊരു രാജ്യം വേണ്ടി ആവശ്യപ്പെട്ടുള്ള പ്രസംഗങ്ങളാണ് നടത്തുന്നതെന്ന് മഹാരാഷ്ട്രയിലെ കോലാപ്പുരിൽ ശനിയാഴ്ച നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മോദി ആരോപിച്ചു. ഛത്രപതി ശിവാജിയുടെ നാടിന് ഇത് അംഗീകരിക്കാൻ കഴിയുമോ എന്ന വിഭാഗീയ ചുവയുള്ള പ്രസ്താവനയും അദ്ദേഹം ഉയർത്തി.

ഇന്ത്യ സഖ്യം സർക്കാർ രൂപീകരിക്കുകയാണെങ്കിൽ, അവർ സി എ എ റദ്ദാക്കുമെന്ന് മോദി പറഞു. നൂറ് സീറ്റുപോലും ലോക്‌സഭയിൽ നേടാൻ കഴിയാത്തവർ എങ്ങനെ സർക്കാർ രൂപീകരണത്തിന് അടുത്തുപോലും എത്തും. ഓരോ വർഷവും ഓരോ പ്രധാനമന്ത്രി എന്നതാണ് അവരുടെ ഫോർമുല. ഇന്ത്യ സഖ്യം അഞ്ചുവർഷം അധികാരത്തിലെത്തിയാൽ അഞ്ചു പ്രധാനമന്ത്രിമാരാകും ഉണ്ടാകുകയെന്നും പ്രധാനമന്ത്രി ആക്ഷേപിച്ചു.

'ഇന്ത്യ സഖ്യം കർണാടകവും തമിഴ്‌നാടും പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിക്കുന്നു;' പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി
മുസ്ലിം വിരുദ്ധ പരാമര്‍ശം: പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മിഷന്‍

സർക്കാരുണ്ടാക്കിയിട്ട് പണമുണ്ടാക്കാനാണ് ഇന്ത്യ സഖ്യം ശ്രമിക്കുന്നത്. പ്രതിപക്ഷം അധികാരത്തിൽ വന്നാൽ മതത്തിൻ്റെ അടിസ്ഥാനത്തിൽ സംവരണം നൽകുന്നതിനായി ഭരണഘടനയിൽ മാറ്റം വരുത്തുമെന്നും സഞ്ജയ് മണ്ഡലിക്, ധൈര്യശീൽ മാനെ എന്നിവരുടെ പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ്‌ ഷിൻഡെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് എന്നിവരും വേദിയിലുണ്ടായിരുന്നു.

കൂടാതെ കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ അനുച്ഛേദം 370 ന്റെ റദ്ദാക്കൽ ഇന്ത്യ സഖ്യം മാറ്റുമെന്ന് പറഞ്ഞ മോദി അതിന് അവരെ അനുവദിക്കുമോ എന്ന ചോദ്യവും സദസിലിരുന്നവരോട് ചോദിച്ചു. ആദ്യഘട്ട വോട്ടെടുപ്പിന് പിന്നാലെ മോദി രാജസ്ഥാനിൽ നടത്തിയ പ്രസംഗത്തിൽ മതങ്ങൾക്കിടയിൽ വിഭാഗീയത സൃഷ്ടിക്കുന്ന തരത്തിൽ പ്രസംഗിച്ചിരുന്നു.

'ഇന്ത്യ സഖ്യം കർണാടകവും തമിഴ്‌നാടും പ്രത്യേക രാജ്യമാക്കണമെന്ന് പ്രഖ്യാപിക്കുന്നു;' പ്രതിപക്ഷത്തെ കടന്നാക്രമിച്ച് മോദി
മോദി ഭരണത്തില്‍ കെട്ടുതാലി പണയം വെപ്പിക്കുന്ന സാമ്പത്തിക സ്ഥിതി

രാജ്യത്തിന്റെ സമ്പത്തിനുമേൽ കൂടുതൽ അധികാരം മുസ്ലിങ്ങൾക്കാണെന്നു കോൺഗ്രസ് മുൻപ് പറഞ്ഞിട്ടുണ്ട്. വീണ്ടും അധികാരത്തിൽ വന്നാൽ രാജ്യത്തിന്റെ സ്വത്ത് നുഴഞ്ഞുകയറി വന്ന മുസ്ലിങ്ങൾക്കു നൽകുമെന്നും അത് അവരുടെ പ്രകടനപത്രികയിൽ പറയുന്നുണ്ടെന്നുമായിരുന്നു തിരഞ്ഞെടുപ്പ് റാലിയിൽ മോദി അന്ന് പ്രസംഗിച്ചത്.ഇതിനെതിരെ വിശദീകരണം തേടിയ തിരഞ്ഞെടുപ്പ് കമ്മീഷൻ, ഏപ്രിൽ 29 രാവിലെ 11 മണിക്ക് മുൻപായി മറുപടി നൽകണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

logo
The Fourth
www.thefourthnews.in