Narendra Modi
Narendra Modi

'മുസ്ലിം സംവരണത്തിനായി ഇന്ത്യ മുന്നണി ഭരണഘടന ഭേദഗതി ചെയ്യും;' അവസാന ലാപ്പിലും വിദ്വേഷ പരാമര്‍ശവുമായി മോദി

എന്‍ഡിഎ സഖ്യകക്ഷിയായ അപ്നാ ദളിന്റെ സ്ഥാനാര്‍ഥി അനുപ്രിയ പട്ടേലിനും റോബര്‍ട്‌സ്ഗഞ്ച് ലോക്‌സഭാ മണ്ഡലം റിങ്കി കോളിനും വേണ്ടി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
Updated on
2 min read

ലോക്സഭാ തിരഞ്ഞെടുപ്പ് ആറാം ഘട്ടം പിന്നിട്ട് ഫൈനല്‍ റൗണ്ടിലേക്ക് കടക്കുമ്പോഴും മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ തുടര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ മുന്നണി അധികാരത്തിലെത്തിയാല്‍ മുസ്ലിം അനുകൂല നിലപാടുകള്‍ ശക്തമാക്കും എന്നാണ് പരാമര്‍ശം.

മുസ്ലിങ്ങള്‍ക്ക് സംവരണം കൊണ്ടുവരാന്‍ ഇന്ത്യ മുന്നണി ഭരണഘടനാ ഭേദഗതി കൊണ്ടുവരുമെന്ന് മിര്‍സാപൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പ്രധാനമന്ത്രി ആരോപിച്ചു. എന്‍ഡിഎ സഖ്യകക്ഷിയായ അപ്നാ ദളിന്റെ സ്ഥാനാര്‍ഥി അനുപ്രിയ പട്ടേലിനും റോബര്‍ട്‌സ്ഗഞ്ച് ലോക്‌സഭാ മണ്ഡലം റിങ്കി കോളിനും വേണ്ടി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഉത്തര്‍ പ്രദേശില്‍ എസ്പി-കോണ്‍ഗ്രസ് സഖ്യം വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ മോദി പിന്നാക്കക്കാരുടെയും പാവപ്പെട്ടവരുടെയും അവകാശങ്ങള്‍ക്കായി നിലകൊള്ളുന്നു എന്നും പ്രധാനമന്ത്രി പ്രസംഗത്തില്‍ പറഞ്ഞു. ഇന്ത്യ മുന്നണി വര്‍ഗീയതയെയും ജാതി വ്യവസ്ഥകളുടെ രാജ വംശങ്ങളുടെയും കൂട്ടുകെട്ടാണ്. അവര്‍ അധികാരത്തെലെത്തിയപ്പോള്‍ എല്ലാം സ്വജന പക്ഷ പാതം കാണിച്ചവരാണ്. തീരുമാനങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് അനുകുലമായി കൈക്കൊള്ളുന്ന പതിവാണ് അവര്‍ക്കുള്ളത്. സമാജ് വാദി പാര്‍ട്ടി യാദവ സമുദായത്തെ അവഗണിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ടിക്കറ്റില്‍ മത്സരിക്കുന്നവര്‍ എല്ലാം മുലായം സിങ് യാദവിന്റെ കുടുംബക്കാര്‍ മാത്രമാണെന്നും അദ്ദേഹം ആരോപിച്ചു.

Narendra Modi
രാജ്‌കോട്ട് തീപിടിത്തം: സ്വമേധയാ കേസെടുത്ത് ഗുജറാത്ത് ഹൈക്കോടതി, ഗെയിം സോൺ പ്രവർത്തിച്ചത് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ

മാര്‍ച്ച് 17 മുതല്‍ മേയ് 15 വരെ നരേന്ദ്ര മോദി നടത്തിയ 111 പ്രസംഗങ്ങളില്‍, ഏറ്റവും കൂടുതല്‍ കടന്നാക്രമിച്ചത് രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയുമാണ്. ബിജെപിക്കു 400 മുകളില്‍ സീറ്റെന്ന ആഹ്വാനവുമായാണ് മോദി പ്രചാരണം ആരംഭിച്ചത്. വികസനം, ഇന്ത്യ വിശ്വഗുരുവാകുന്നു, 2047ലെ തന്റെ വികസിതഭാരത സ്വപ്‌നങ്ങള്‍ തുടങ്ങിയവയായിരുന്നു മോദിയുടെ ആദ്യഘട്ടത്തിലെ പ്രസംഗങ്ങളില്‍ നിറഞ്ഞുനിന്നത്. ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. അപകടം മണത്ത മോദി അതോടെ ട്രാക്ക് മാറ്റി. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ ചില ഭാഗങ്ങള്‍ മാത്രം ചര്‍ച്ചയാക്കി, മറ്റു വാഗ്ദാനങ്ങള്‍ ചര്‍ച്ചയാക്കാതിരിക്കാനായിരുന്നു മോദിയുടെ ശ്രമം. അതിനുവേണ്ടി, കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെ സ്വാതന്ത്ര്യത്തിനു മുന്‍പുള്ള മുസ്ലിം ലീഗിന്റെ നിലപാടുകളോട് ഉപമിച്ചു, പാകിസ്താനെ സഹായിക്കുന്ന പ്രകടനപത്രികയാണെന്ന് പറഞ്ഞു.

മാര്‍ച്ച് 17 മുതല്‍ മേയ് 15 വരെ നരേന്ദ്ര മോദി നടത്തിയ 111 പ്രസംഗങ്ങളില്‍, ഏറ്റവും കൂടുതല്‍ കടന്നാക്രമിച്ചത് രാഹുല്‍ ഗാന്ധിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയുമാണ്. ബിജെപിക്കു 400 മുകളില്‍ സീറ്റെന്ന ആഹ്വാനവുമായാണ് മോദി പ്രചാരണം ആരംഭിച്ചത്. വികസനം, ഇന്ത്യ വിശ്വഗുരുവാകുന്നു, 2047ലെ തന്റെ വികസിതഭാരത സ്വപ്‌നങ്ങള്‍ തുടങ്ങിയവയായിരുന്നു മോദിയുടെ ആദ്യഘട്ടത്തിലെ പ്രസംഗങ്ങളില്‍ നിറഞ്ഞുനിന്നത്. ഏപ്രില്‍ അഞ്ചിന് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രകടനപത്രിക പുറത്തിറക്കി. അപകടം മണത്ത മോദി അതോടെ ട്രാക്ക് മാറ്റി. കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ ചില ഭാഗങ്ങള്‍ മാത്രം ചര്‍ച്ചയാക്കി, മറ്റു വാഗ്ദാനങ്ങള്‍ ചര്‍ച്ചയാക്കാതിരിക്കാനായിരുന്നു മോദിയുടെ ശ്രമം. അതിനുവേണ്ടി, കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെ സ്വാതന്ത്ര്യത്തിനു മുന്‍പുള്ള മുസ്ലിം ലീഗിന്റെ നിലപാടുകളോട് ഉപമിച്ചു, പാകിസ്താനെ സഹായിക്കുന്ന പ്രകടനപത്രികയാണെന്ന് പറഞ്ഞു.

ഹിന്ദു-മുസ്ലിം താരതമ്യവും കോണ്‍ഗ്രസ് ദളിതരുടെയും ആദിവാസികളുടെയും പിന്നാക്കവിഭാഗക്കാരുടെയും സ്വത്ത് തട്ടിയെടുത്ത് മുസ്ലിം വിഭാഗത്തിനു നല്‍കുമെന്നും ഒബിസി സംവരണം മുസ്ലിങ്ങള്‍ക്കു നല്‍കുമെന്നും തുടങ്ങി വിദ്വേഷ പ്രസംഗങ്ങളുടെ വന്‍ നിര തന്നെ പിന്നാലെയുണ്ടായി. 45 തവണയാണ് മോദി തൊഴിലിനെക്കുറിച്ച് പ്രസംഗിച്ചത്. സര്‍ക്കാര്‍ നടപ്പിലാക്കിയ തൊഴില്‍ പദ്ധതികളെക്കുറിച്ച് സൂചിപ്പിച്ചായിരുന്നു ഈ പ്രസംഗങ്ങള്‍. പ്രതിപക്ഷം സര്‍ക്കാരിന്നെതിരെ നിരന്തരമുയര്‍ത്തുന്ന പണപ്പെരുപ്പം അടക്കമുള്ള വിഷയങ്ങളിലും മോദി പ്രതികരണം നടത്തിയിട്ടുണ്ട്. പക്ഷേ, അധികം ഈ വിഷയങ്ങളില്‍ ഊന്നി സംസാരിച്ചിട്ടില്ല. അഞ്ച് പ്രസംഗങ്ങളില്‍ മാത്രമാണ് അദ്ദേഹം പണപ്പെരുപ്പത്തെക്കുറിച്ച് സംസാരിച്ചത്. പണപ്പെരുപ്പം നിയന്ത്രണത്തിലാണെന്നായിരുന്നു ഈ പ്രസംഗങ്ങളില്‍ മോദിയുടെ വാദം. പത്ത് പ്രസംഗങ്ങളില്‍ കേന്ദ്രപദ്ധതികളെക്കുറിച്ചും പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തിയ അഴിമതിയെക്കുറിച്ചും മോദി സംസാരിച്ചു.

Narendra Modi
തേജസ്വി: ബിഹാറിലെ 'ഇന്ത്യ' ടീമിന്റെ ഓജസ്‌

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ്പ്രകടനപത്രിക പുറത്തിറക്കുന്നതിനു മുന്‍പ് മോദി നടത്തിയ പത്ത് പ്രസഗങ്ങളില്‍ ഇന്ത്യ വിശ്വഗുരുവായി മാറിയെന്ന പ്രചാരണം മോദി നടത്തി. ഇന്ത്യ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയെന്നായിരുന്നു മോദിയുടെ അവകാശവാദം. എന്നാല്‍, പാളിയ വിദേശനയങ്ങള്‍ അടക്കം ചര്‍ച്ചയിലേക്കു വരുമെന്ന ഘട്ടമെത്തിയപ്പോള്‍ മോദി 'വിശ്വഗുരു പ്രസംഗം' അവസാനിപ്പിച്ചു. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പത്രിക സ്വാതന്ത്ര്യത്തിനു മുന്‍പുള്ള മുസ്ലിം ലീഗിന്റെ നയങ്ങളാണെന്നു പറഞ്ഞുകൊണ്ടായിരുന്നു ഏപ്രില്‍ ആറിന് രാജസ്ഥാനിലെ അജ്മീറില്‍ നടത്തിയ പ്രസംഗത്തില്‍ മോദി വിദ്വേഷ പ്രചാരണത്തിലേക്ക് ട്രാക്ക് മാറ്റിയത്. 34 പ്രസംഗങ്ങളിലാണ് മോദി 'മുസ്ലിം ലീഗ് പ്രകടനപത്രിക' ആരോപിച്ചത്.

17 തവണയാണ് പ്രതിപക്ഷം ഹിന്ദുവിരുദ്ധമാണെന്ന് മോദി ആരോപിച്ച്. 26 തവണ അയോധ്യയിലെ രാമക്ഷേത്രം പരാമര്‍ശിച്ചു. 67 പ്രസംഗങ്ങളിലാണ് പ്രധാനമന്ത്രി ബിജെപിക്ക് 400-ന് മുകളില്‍ സീറ്റെന്ന ആഹ്വാനം നടത്തിയത്. ഏപ്രില്‍ 21-ന് രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം വിദ്വേഷ പ്രചാരണം കൂടുതല്‍ ശക്തമാക്കി. ഒബിസിക്കാരുടെയും ദളിതരുടെയും സ്വത്ത് തട്ടിയെടുത്ത് നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ഈ പ്രസംഗത്തിലാണ് മോദി ആരോപിച്ചത്.12 തവണയാണ് അദ്ദേഹം ഈ പരാമര്‍ശം ആവര്‍ത്തിച്ചത്.

എന്നാല്‍, ടിവി ചാനലുകള്‍ക്കു നല്‍കിയ അഭിമുഖങ്ങളില്‍ താന്‍ ഹിന്ദു-മുസ്ലിം പരാമര്‍ശങ്ങള്‍ നടത്തിയിട്ടില്ലെന്നായിരുന്നു മോദിയുടെ അവകാശവാദം. സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും യുവാക്കള്‍ക്കും വേണ്ടിയുള്ള വികസനപദ്ധതികളാണ് തന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നതെന്ന് അവകാശപ്പെട്ട മോദി, കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പത്രിക ചര്‍ച്ചയായതിനു പിന്നാലെ, കടുത്ത വിദ്വേഷപ്രസംഗങ്ങളില്‍ മാത്രമൂന്നി തിരഞ്ഞെടുപ്പ് പ്രചാരണം കൊഴിപ്പിക്കുകയായിരുന്നു. ബിജെപിയുടെ മറ്റു പ്രമുഖ നേതാക്കള്‍ മുതല്‍ ഐടി സെല്‍വരെ ഈ പ്രസംഗങ്ങള്‍ ഏറ്റുപിടിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in