വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; ബംഗാളില്‍ റീ പോളിങ്

വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; ബംഗാളില്‍ റീ പോളിങ്

ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റീ പോളിങ് ഉത്തരവിട്ടത്
Updated on
1 min read

ലോക്‌സഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ, പശ്ചിമ ബംഗാളില്‍ ഇന്ന് റീ പോളിങ്. ബരാസത്, മഥുര്‍പുര്‍ മണ്ഡലങ്ങളിലെ ഓരോ ബൂത്തുകളിലാണ് റീ പോളിങ് നടത്തുന്നത്. ഇവിടെ ബിജെപി-തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു.

ഞായറാഴ്ചയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ റീ പോളിങ് ഉത്തരവിട്ടത്. ബാരാസത് മണ്ഡലത്തിലെ ദേഗംഗ ബൂത്തിലും മഥുര്‍പുര്‍ മണ്ഡലത്തിലെ കദ്‌വിപ് ബൂത്തിലൂമാണ് റീ പോളിങ്. മഥുര്‍പുരില്‍ 11 ബൂത്തുകളിലും ഡയമണ്ട് ഹാര്‍ബറില്‍ 420 ബൂത്തുകളിലും റീ പോളിങ് നടത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ബിജെപി സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും മറയ്ക്കാനായി ഇവിഎം മെഷീനുകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ടേപ്പ് ഒട്ടിച്ചെന്ന് ബിജെപി ഡമയമണ്ട് ഹാര്‍ബര്‍ സ്ഥാനാര്‍ഥി അഭിജിത് ദാസ് ആരോപിച്ചു.

വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; ബംഗാളില്‍ റീ പോളിങ്
ചരിത്രം പറയുന്നു; എക്സിറ്റ് പോൾ ഫലങ്ങളും തെറ്റും

ആരോപണങ്ങള്‍ നിഷേധിച്ച ടിഎംസി, തിരഞ്ഞെടുപ്പ് തോല്‍വി ഉറപ്പിച്ച ബിജെപി വ്യാപക സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്ന് ആരോപിച്ചു. ഏഴാം ഘട്ട വോട്ടെടുപ്പില്‍ ബംഗാളില്‍ വ്യാപക അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വോട്ടിങ് മെഷീനുകള്‍ തോട്ടിലെറിഞ്ഞ സംഭവം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി; ബംഗാളില്‍ റീ പോളിങ്
'ഇത് മോദി പോള്‍', ഇന്ത്യ സഖ്യം 295 സീറ്റ് നേടുമെന്ന് രാഹുല്‍ ഗാന്ധി; എക്സിറ്റ് പോള്‍ സര്‍വേ ഫലങ്ങള്‍ തള്ളി കോണ്‍ഗ്രസ്

സൗത്ത് 24 പര്‍ഗാനാസ് ജില്ലയില്‍ വിവിപാറ്റ് മെഷീനുകള്‍ അക്രമികള്‍ തോട്ടിലെറിഞ്ഞു. അധികമായി എത്തിച്ച വോട്ടിങ് യന്ത്രമാണ് അക്രമികള്‍ നശിപ്പിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ, പോളിങ് ബൂത്തുകളില്‍ പ്രവേശിക്കുന്നതില്‍ നിന്ന് ഏജന്റുമാരെ തടയുകയും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന പരാതികളും ഉയര്‍ന്നിരുന്നു.

ബംഗാളില്‍ ബിജെപിക്ക് മുന്നേറ്റമുണ്ടാക്കാന്‍ സാധിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രവചിക്കുന്നത്. എന്നാല്‍, പ്രവചനങ്ങള്‍ തള്ളി മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്തെത്തിയിരുന്നു. അതേസമയം, ഫലപ്രഖ്യാപനം നടത്തുന്നതിന് മുന്‍പുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താ സമ്മേളനം ഇന്ന് ഡല്‍ഹിയില്‍ നടക്കും.

logo
The Fourth
www.thefourthnews.in