പെറ്റേണിറ്റി അവധി ചോദിച്ച് വാങ്ങിയ റാം മോഹന്‍ നായിഡു, ധനികനും ഡോക്ടറുമായ പെമ്മസാനി; ടീം മോദിയിലെ ടിഡിപി മന്ത്രിമാര്‍

പെറ്റേണിറ്റി അവധി ചോദിച്ച് വാങ്ങിയ റാം മോഹന്‍ നായിഡു, ധനികനും ഡോക്ടറുമായ പെമ്മസാനി; ടീം മോദിയിലെ ടിഡിപി മന്ത്രിമാര്‍

ആന്ധ്രപ്രദേശില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിമാരില്‍ പ്രായം കുറഞ്ഞവരിലൊരാളാണ് റാം മോഹന്‍ നായിഡു
Updated on
2 min read

പതിനെട്ടാം ലോക്‌സഭയിലേക്ക് നടന്ന പൊതു തിരഞ്ഞെടുപ്പിന് ശേഷം മൂന്നാമതും പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുകയാണ് ബിജെപി നേതാവ് നരേന്ദ്രമോദി. 2014, 2019 വര്‍ഷങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷത്തോടെ ആയിരുന്നു മോദി സര്‍ക്കാര്‍ അധികാരം കയ്യാളിയത് എങ്കില്‍ ഇത്തവണ സഖ്യ സര്‍ക്കാരാണ് അധികാരമേല്‍ക്കുന്നത്. ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു, ആന്ധ്ര പ്രദേശില്‍ നിന്നുള്ള എന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ടിഡിപിയുമാണ് ഇത്തവണത്തെ എന്‍ഡിഎയുടെ കിങ് മേക്കര്‍മാര്‍.

പുതിയ സര്‍ക്കാരില്‍ തങ്ങള്‍ക്ക് ലഭിക്കേണ്ട പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുതന്നെ ആയിരുന്നു ഇരു പാര്‍ട്ടികളും ഇത്തവണ വിലപേശല്‍ നടത്തിയത്. ഒടുവില്‍ മന്ത്രി സഭയ്ക്ക് ഏകദേശ രൂപമാകുമ്പോള്‍ പുതുതലമുറയില്‍പ്പെട്ട രണ്ട് പേരെയാണ് ടിഡിപി കേന്ദ്രത്തിലേക്ക് നിയോഗിച്ചിരിക്കുന്നത്. കിഞ്ചാരപു റാം മോഹന്‍ നായിഡു (36), ഡോ. ചന്ദ്ര ശേഖര്‍ പെമ്മസാനി (48) എന്നിവരാണ് ടിഡിപിയുടെ മന്ത്രിമാരായി എത്തുന്നത്. ശ്രീകുലത്തില്‍നിന്ന് മൂന്ന് തവണ എംപിയായ കിഞ്ചാരപു റാം മോഹന്‍ നായിഡുവിന് കാബിനറ്റ് മന്ത്രിസ്ഥാനവും പെമ്മസാനിക്ക് സഹ മന്ത്രി സ്ഥാനവുമാണ് ലഭിക്കുന്നതെന്ന സൂചനയാണ് പുറത്ത് വരുന്നത്.

പെറ്റേണിറ്റി അവധി ചോദിച്ച് വാങ്ങിയ റാം മോഹന്‍ നായിഡു, ധനികനും ഡോക്ടറുമായ പെമ്മസാനി; ടീം മോദിയിലെ ടിഡിപി മന്ത്രിമാര്‍
ഭരണവിരുദ്ധ വികാരം കേരളത്തിൽ കോൺഗ്രസിനെ തുണച്ചെന്ന് സിഎസ്‌‌ഡിഎസ് സർവേ

കിഞ്ചാരപു റാം മോഹന്‍ നായിഡു

ആന്ധ്രപ്രദേശില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട എംപിമാരില്‍ പ്രായം കുറഞ്ഞവരിലൊരാളാണ് റാം മോഹന്‍ നായിഡു. വൈഎസ്ആര്‍സിപിയുടെ തിലക് പെരാഡയെ 3.2 ലക്ഷം വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് ശ്രീകുലത്തില്‍നിന്ന് തുടര്‍ച്ചയായ മൂന്നാം തവണയും റാം മോഹന്‍ നായിഡു എംപിയായി തിരഞ്ഞെടുക്കപ്പെട്ടത്. ടിഡിപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി കൂടിയാണ് ഇദ്ദേഹം.

ആന്ധ്രയിലെ രാഷ്ട്രീയ കുടുംബത്തില്‍ നിന്നുമാണ് റാം മോഹന്‍ നായിഡുവും രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നത്. മുതിര്‍ന്ന രാഷ്ട്രീയ നേതാവും മുന്‍ എംഎല്‍എയും എംപിയുമായിരുന്നു അദ്ദേഹത്തിന്റെ പരേതനമായ പിതാവ് കെ യെറ്‌റാന്‍ നായിഡു. 1996-1998ലെ കേന്ദ്രമന്ത്രിയുമായിരുന്നു. ടിഡിപി സംസ്ഥാന പ്രസിഡന്റും തെക്കളിയിലെ എംഎല്‍എയുമായ കെ അച്ചനായിഡു റാം മോഹന്‍ നായിഡുവിന്റെ അടുത്ത ബന്ധുവാണ്. ആര്‍ കെ പുരത്തെ ഡല്‍ഹി പബ്ലിക് സ്‌കൂളില്‍നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ റാം മോഹന്‍ ഇന്ത്യാനയില്‍നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിങ്ങില്‍ ഡിഗ്രിയും ഐസ് ലാന്‍ഡില്‍ നിന്ന് എംബിഎയും പാസായി.

കിഞ്ചാരപു റാം മോഹന്‍ നായിഡു
കിഞ്ചാരപു റാം മോഹന്‍ നായിഡു

2012ല്‍ റാം മോഹന്‍ സിംഗപ്പൂരില്‍ ജോലി ചെയ്ത്‌കൊണ്ടിരിക്കവേയാണ് ഒരു റോഡ് അപകടത്തില്‍ പിതാവ് യെറ്‌റാന്‍ നായിഡു മരിക്കുന്നത്. ഇതോടെയായിരുന്നു റാം മോഹന്‍ നായിഡുവിന് രാഷ്ട്രീയത്തില്‍ പ്രവേശനം. തുടര്‍ന്ന് 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 26ാം വയസില്‍ ശ്രീകുലം ലോക്‌സഭാ സീറ്റില്‍ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. 16ാം ലോക്‌സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ എംപിയായിരുന്നു അന്ന് റാം മോഹന്‍. പിന്നാലെ പിതാവിനെ പോലെതന്നെ ടിഡിപി അധ്യക്ഷന്‍ ചന്ദ്രബാബു നായിഡുവിന്റെ അടുത്ത വിശ്വസ്തരില്‍ ഒരാളായി റാം മോഹന്‍ മാറി.

എംപിയെന്ന നിലയില്‍ ശ്രദ്ധേയമായ പല സ്ഥാനങ്ങളും റാം മോഹന്‍ കൈകാര്യം ചെയ്തിരുന്നു. കൃഷി, മൃഗസംരക്ഷണം, ഭക്ഷ്യ സംസ്‌കരണം, റെയില്‍വേ, ആഭ്യന്തരം എന്നീ മന്ത്രാലയങ്ങളുടെ സ്റ്റാന്‍ഡിങ് കമ്മിറ്റിയിലും ടൂറിസം, സംസ്‌കാരം എന്നീ കമ്മിറ്റികളുടെ കണ്‍സള്‍ടേറ്റീവ് കമ്മിറ്റിയിലും ഒബിസി, ഔദ്യോഗിക ഭാഷാ വകുപ്പ് എന്നിവയുടെ ക്ഷേമ കമ്മിറ്റിയിലും ഇദ്ദേഹം ഭാഗമായിരുന്നു.

പെറ്റേണിറ്റി അവധി ചോദിച്ച് വാങ്ങിയ റാം മോഹന്‍ നായിഡു, ധനികനും ഡോക്ടറുമായ പെമ്മസാനി; ടീം മോദിയിലെ ടിഡിപി മന്ത്രിമാര്‍
സത്യപ്രതിജ്ഞയിലേക്ക് പ്രതിപക്ഷത്തിന് ക്ഷണമില്ല; വിളിച്ചാലും പോകില്ലെന്ന് മമത ബാനർജി

2021ലെ ബജറ്റ് സെഷനില്‍ ഭാര്യയുടെ ഗര്‍ഭധാരണ സമയത്ത് പെറ്റേര്‍ണിറ്റി അവധിയെടുത്ത റാം മോഹന്റെ തീരുമാനം ജന്‍ഡര്‍ റോളുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. പാര്‍ലമെന്റില്‍ ആര്‍ത്തവ ആരോഗ്യ വിദ്യാഭ്യാസത്തെക്കുറിച്ചും ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും വാദിച്ച എംപിമാരില്‍ ഒരാള്‍ കൂടിയാണ് റാം മോഹന്‍. കൂടാതെ, സാനിറ്ററി പാഡുകളില്‍ ചുമത്തുന്ന ജിഎസ്ടി എടുത്തു കളയുന്നതിന് അദ്ദേഹം വ്യാപകമായ പ്രചരണം നടത്തിയിട്ടുമുണ്ട്.

ഡോ. ചന്ദ്രശേഖര്‍ പെമ്മസാനി

വര്‍ഷങ്ങളായി ടിഡിപിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന കുടുംബത്തില്‍ നിന്നുമാണ് ചന്ദ്ര ശേഖര്‍ കേന്ദ്ര മന്ത്രിയായി പ്രവര്‍ത്തിക്കാന്‍ പാര്‍ലമെന്റിലെത്തുന്നത്. ഗുന്‍ടുര്‍ മണ്ഡലത്തില്‍നിന്ന് വൈഎസ്ആര്‍സിപിയുടെ കിലാരി വെങ്കട്ട റോസയ്യയെ 3.4 ലക്ഷം വോട്ടുകള്‍ക്ക് പിന്നിലാക്കിയാണ് ആദ്യമായി ചന്ദ്രശേഖര്‍ എംപി സ്ഥാനത്തെത്തുന്നത്. പഴയ എന്‍ആര്‍ഐ ഡോക്ടറായിരുന്ന പെമ്മസാനി ഏറ്റവും ധനികനായ സ്ഥാനാര്‍ഥികളിലൊരാളായിരുന്നു. 5785 കോടിയാണ് പെമ്മസാനിയുടെ കുടുംബത്തിന്റെ ആകെ സ്വത്ത്.

ഡോ. ചന്ദ്രശേഖര്‍ പെമ്മസാനി
ഡോ. ചന്ദ്രശേഖര്‍ പെമ്മസാനി

1999ല്‍ ഡോ. എന്‍ടിആര്‍ ഹെല്‍ത്ത് സയന്‍സസ് സര്‍വകലാശാലയില്‍നിന്ന് എംബിബിഎസ് പാസായ ഇദ്ദേഹം 2005ല്‍ പെനിസില്‍വാനിയയിലെ ജെയിസിന്‍ജര്‍ മെഡിക്കല്‍ സെന്ററില്‍നിന്ന് ചന്ദ്രശേഖര്‍ എംഡിയും കരസ്ഥമാക്കി. തെനാലിയിലെ ബുരിപാലം ഗ്രാമത്തില്‍ നിന്നുള്ള അദ്ദേഹത്തിന്റെ കുടുംബം ദീര്‍ഘകാലമായി ടിഡിപിയുടെ അനുഭാവികളാണ്.

logo
The Fourth
www.thefourthnews.in