ഹൈബിയുടെ ജനപിന്തുണ തകർക്കാനാകുമോ എൽഡിഎഫിന്റെ ഷൈൻ ടീച്ചർക്ക്?; ശ്രീലക്ഷ്മി ടോക്കീസ് എറണാകുളത്ത്

കോൺഗ്രസിൻറെ നെടുങ്കോട്ടയായ എറണാകുളം മണ്ഡലത്തിൽ ഒരിക്കൽക്കൂടി മത്സരത്തിനിറങ്ങിയിരിക്കുകയാണ് ഹൈബി ഈഡൻ. അപ്രതീക്ഷിത സ്ഥാനാർഥിയായി എത്തിയ കെ ജെ ഷൈൻ ഹൈബിക്ക് വെല്ലവിളിയാകുമോ?

കോണ്‍ഗ്രസിന്‍റെ ഉറച്ച സീറ്റുകളിലൊന്ന് എറണാകുളം ലോക്‌സഭാ മണ്ഡലം എന്നാണ് പ്രധാന വിശേഷണം. 2019ലെ കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ ഹൈബി ഈഡന്‍ 1,69,053 വോട്ടുകളുടെ വമ്പിച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച മണ്ഡലമാണ് എറണാകുളം. ഇത്തവണയും കോൺഗ്രസ് കളത്തിലിറക്കുന്നത് ഹൈബിയെ തന്നെയാണ്. ലത്തീൻ വോട്ടുകള്‍ ലക്ഷ്യമിട്ട് കെ ജെ ഷൈൻ എന്ന അധ്യാപികയെയാണ് സിപിഎം ഇത്തവണ കളത്തിലിറക്കുന്നത്. തൃപ്പൂണിത്തുറയിലും പറവൂരിലും വ്യക്തമായ സ്വാധീനമുള്ള ബിജെപി ഇത്തവണ വോട്ട് വിഹിതം ഒന്നര ലക്ഷത്തിനപ്പുറം കടത്തണമെന്ന ലക്ഷ്യത്തോടെ പിഎസ്‌സി മുന്‍ ചെയര്‍മാന്‍ കൂടിയായ ഡോ. കെ എസ് രാധാകൃഷ്ണനെയാണ് രംഗത്തിറക്കുന്നത്. 

ഹൈബിയുടെ ജനപിന്തുണ തകർക്കാനാകുമോ എൽഡിഎഫിന്റെ ഷൈൻ ടീച്ചർക്ക്?; ശ്രീലക്ഷ്മി ടോക്കീസ് എറണാകുളത്ത്
നല്ല എ ക്ലാസ് പോര്; തൃശൂരിന്റെ താളമറിഞ്ഞ് ശ്രീലക്ഷ്മി ടോക്കീസ്

ഇത്തവണ മുൻ‌തൂക്കം കോൺഗ്രസിനും ഹൈബിക്കും ആണെങ്കിലും കെ ജെ ഷൈന്‍ എന്ന വനിതാ സ്ഥാനാര്‍ഥിയിലൂടെ സിപിഎമ്മിന്റെ കരുനീക്കം ഫലം കാണുമോ എന്ന് കണ്ടറിയണം.

Related Stories

No stories found.
logo
The Fourth
www.thefourthnews.in