ഭരണവിരുദ്ധ വികാരം കേരളത്തിൽ കോൺഗ്രസിനെ തുണച്ചെന്ന് സിഎസ്‌‌ഡിഎസ് സർവേ

ഭരണവിരുദ്ധ വികാരം കേരളത്തിൽ കോൺഗ്രസിനെ തുണച്ചെന്ന് സിഎസ്‌‌ഡിഎസ് സർവേ

കേരളത്തിലെ 35 ശതമാനം ജനങ്ങളും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണെന്ന് സർവേ
Updated on
2 min read

കേരളത്തിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത് ശക്തമായ ഭരണവിരുദ്ധ വികാരമെന്ന് ലോക്‌നീതി സിഎസ്ഡിഎസ് സർവേ. കേന്ദ്ര സംസ്ഥാന സർക്കാരുകൾക്കെതിരെ ഭരണവിരുദ്ധ വികാരമുണ്ടായിരുന്നതുകൊണ്ടാണ് കോൺഗ്രസിന് 2019ലെ വിജയം ആവർത്തിക്കാൻ സാധിച്ചതെന്നും സിഎസ്ഡിഎസ് പറയുന്നു. 18 സീറ്റുകളാണ് യുഡിഎഫിന് കേരളത്തിൽ ലഭിച്ചത്. 2019 ൽ 20ൽ 19 സീറ്റും യുഡിഎഫ് വിജയിച്ചിരുന്നു. കേരളത്തിലെ 70 ശതമാനം ആളുകളും കേന്ദ്രത്തിൽ ബിജെപിക്ക് ഇനിയൊരവസരം നൽകരുത് എന്ന് വിശ്വസിക്കുന്നവരാണെന്നും സർവേ പറയുന്നു.

ഭരണവിരുദ്ധ വികാരം കേരളത്തിൽ കോൺഗ്രസിനെ തുണച്ചെന്ന് സിഎസ്‌‌ഡിഎസ് സർവേ
സത്യപ്രതിജ്ഞയിലേക്ക് പ്രതിപക്ഷത്തിന് ക്ഷണമില്ല; വിളിച്ചാലും പോകില്ലെന്ന് മമത ബാനർജി

യുഡിഎഫും, ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും തമ്മിലുള്ള മത്സരമായാണ് കേരളത്തിലെ ജനങ്ങൾ ഈ തിരഞ്ഞെടുപ്പിനെ കണ്ടത് എന്നും സിഎസ്ഡിഎസ് പറയുന്നു. രാഹുൽ ഗാന്ധി പ്രധനമന്ത്രിയാകും എന്ന വികാരത്തിലാണ് 2019ൽ ജനങ്ങൾ കൂട്ടത്തോടെ കോൺഗ്രസിന് വോട്ട് ചെയ്തത് എന്ന വിലയിരുത്തലുകൾ അന്നുണ്ടായിരുന്നു. എന്നാൽ ഇത്തവണ ആ വികാരം നിലനിൽക്കുന്നില്ല എന്നാണ് ഇടതുപക്ഷമുൾപ്പെടെയുള്ളവർ പറഞ്ഞിരുന്നത്. എന്നാൽ കേരളത്തിലെ 35 ശതമാനം ജനങ്ങളും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകണമെന്ന് ആഗ്രഹിക്കുന്നവരാണെന്നാണ് സർവേ പറയുന്നത്. മോദി പ്രധാനമന്ത്രി സ്ഥാനത്ത് തുടരണം എന്നാഗ്രഹിക്കുന്നവരും കുറവല്ല. 23 ശതമാനം പേർ മോദി വീണ്ടും വരണം എന്നും ആഗ്രഹിക്കുന്നു.

സിഎസ്ഡിഎസ് സർവേയുടെ ഭാഗമായവരിൽ അമ്പത് ശതമാനത്തോളം പേരും പ്രതിപക്ഷ നേതാക്കളെ അറസ്റ്റു ചെയ്തത് ശരിയായ നടപടിയായിരുന്നില്ല എന്നഭിപ്രായമുള്ളവരാണ്. അത്തരം അറസ്റ്റുകൾ രാഷ്ട്രീയപ്രേരിതമാണെന്നും അവർ വിശ്വസിക്കുന്നു. 26 ശതമാനം, അതായത് ആകെ ജനസംഖ്യയുടെ മൂന്നിലൊന്ന് ജനങ്ങളും കേന്ദ്ര സർക്കാരിന്റെ പ്രവർത്തനങ്ങൾ പരിഗണിച്ചാണ് വോട്ട് ചെയ്തത് എന്നും 23 ശതമാനം പേർ കേരള സർക്കാരിന്റെ പ്രവർത്തനങ്ങൾ മാത്രമാണ് പരിഗണിച്ചതെന്നും സിഎസ്ഡിഎസ് പറയുന്നു. അതേസമയം 32 ശതമാനം പേർ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ പ്രവർത്തനങ്ങൾ ഒരുപോലെ പരിഗണിച്ചിട്ടുണ്ടെന്നും സർവേ പറയുന്നു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് അതിശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നുണ്ടെന്ന നിഗമനത്തിലേക്ക് സർവേ എത്തിയത്.

കേരളത്തിലെ വോട്ടിങ് രീതികളിലും ജാതി സമവാക്യങ്ങളിലും വന്ന നേരിയ വ്യത്യാസത്തിലാണ് ബിജെപി വോട്ട് വിഹിതം വർധിപ്പിച്ചതെന്നും ലോക്‌നീതി സിഎസ്ഡിഎസ് പറയുന്നു. നായർ വോട്ടുകളിൽ 45 ശതമാനവും ഇത്തവണ ബിജെപിക്ക് പോൾ ചെയ്യപ്പെട്ടു എന്നാണ് കണക്കാക്കുന്നത്. പരമ്പരാഗതമായി ഇടതുപക്ഷത്തോടൊപ്പം നിൽക്കുന്ന ഈഴവ വോട്ടുകൾ ഇത്തവണ ബിജെപിക്ക് ലഭിച്ചു എന്നതും പ്രധാനപ്പെട്ടതാണ്. 32 ശതമാനം ഈഴവർ ഇത്തവണ ബിജെപിക്ക് വോട്ട് ചെയ്തു. അതിനൊപ്പം അഞ്ച് ശതമാനം ക്രിസ്ത്യൻ വോട്ടുകൾ കൂടി ചേരുന്നതോടെ ഒരു സീറ്റ് നേടുന്നതിലേക്കും ഏകദേശം എല്ലാ മണ്ഡലങ്ങളിലും വോട്ട് വർധിപ്പിക്കുന്നതിലേക്കും ബിജെപി എത്തി. എന്നാൽ ഇതിനെല്ലാമിടയിലും തങ്ങളുടെ വോട്ട് ബാങ്ക് നഷ്ടപ്പെടാതെ സൂക്ഷിക്കാൻ കോൺഗ്രസിന് സാധിച്ചു എന്നതാണ് അവരുടെ വലിയ വിജയത്തിന് കാരണമായി സർവേ പറയുന്നത്.

ഭരണവിരുദ്ധ വികാരം കേരളത്തിൽ കോൺഗ്രസിനെ തുണച്ചെന്ന് സിഎസ്‌‌ഡിഎസ് സർവേ
മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന്; കൂടുതല്‍ ആവശ്യങ്ങളുമായി സഖ്യകക്ഷികള്‍, പരിമിതപ്പെടുത്തണമെന്ന് ബിജെപി

2019ൽ 47.3 ശതമാനം വോട്ടുകളുണ്ടായിരുന്ന യുഡിഎഫിന് ഇത്തവണ അത് 44.7 ശതമാനമായി. എൽഡിഎഫിന്റെ വോട്ട് വിഹിതം 34.2 ശതമാനത്തിൽ നിന്ന് 33.79 ശതമാനമായി ആയി കുറഞ്ഞു. ബിജെപി 14.8 ശതമാനത്തിൽ നിന്ന് 19.2 ശതമാനമാക്കി വോട്ട് വിഹിതം ഉയർത്തുകയും ചെയ്തു.

logo
The Fourth
www.thefourthnews.in