കോടതിയും തിരഞ്ഞെടുപ്പ് കമ്മിഷനും അംഗീകരിച്ച പാര്‍ട്ടികളെ ജനം തള്ളി; കരുത്തുകാട്ടി ഉദ്ധവും ശരദ് പവാറും

കോടതിയും തിരഞ്ഞെടുപ്പ് കമ്മിഷനും അംഗീകരിച്ച പാര്‍ട്ടികളെ ജനം തള്ളി; കരുത്തുകാട്ടി ഉദ്ധവും ശരദ് പവാറും

കോണ്‍ഗ്രസ് 11 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 10 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ വിഭാഗം എട്ടു സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്

കൂടുമാറ്റങ്ങളും പിളര്‍പ്പുകളും കണ്ട മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വമ്പന്‍ മുന്നേറ്റവുമായി മഹാ വികാസ് അഘാഡി സഖ്യം. സംസ്ഥാനത്തെ 48 മണ്ഡലങ്ങളിലെയും ഫലസൂചനകള്‍ ലഭ്യമാകുമ്പോള്‍ 29 സീറ്റുകളിലും 'ഇന്ത്യ' മുന്നണിയുടെ ഭാഗമായ മഹാ വികാസ് അഘാഡി സഖ്യം ലീഡ് ചെയ്യുന്നു. 18 സീറ്റുകളില്‍ മാത്രമാണ് എന്‍ഡിഎയ്ക്ക് ലീഡ് നിലനിര്‍ത്താനായത്. ഒരു സീറ്റില്‍ രണ്ടു മുന്നണികളെയും പിന്നിലാക്കി സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് മുന്നിട്ടുനില്‍ക്കുന്നത്.

മഹാവികാസ് അഘാഡി സഖ്യത്തില്‍ കോണ്‍ഗ്രസ് 11 സീറ്റുകളില്‍ ലീഡ് ചെയ്യുമ്പോള്‍ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 10 സീറ്റുകളിലും എന്‍സിപി ശരദ് പവാര്‍ വിഭാഗം എട്ടു സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്. നിലനില്‍പ്പിന്റെ പോരാട്ടത്തില്‍ ഉദ്ധവും ശരദ് പവാറും കരുത്തുകാട്ടുന്ന ചിത്രമാണ് മഹാരാഷ്ട്രയില്‍ തെളിയുന്നത്.

കോടതിയും തിരഞ്ഞെടുപ്പ് കമ്മിഷനും അംഗീകരിച്ച പാര്‍ട്ടികളെ ജനം തള്ളി; കരുത്തുകാട്ടി ഉദ്ധവും ശരദ് പവാറും
അദാനി 'തകര്‍ന്നു'; വോട്ടെണ്ണൽ തുടരുമ്പോൾ കൂപ്പുകുത്തി ഓഹരി വിപണി

പാര്‍ട്ടിയുടെ പേരും ചിഹ്നവും വരെ നഷ്ടമായ സാഹചര്യത്തില്‍ നിന്നാണ് ഉദ്ധവും ശരദ് പവാറും ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ശിവസേനയെ പിളര്‍ത്തി എന്‍ഡിഎയ്ക്ക് ഒപ്പം പോയ ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തെയും എന്‍സിപി പിളര്‍ത്തി എന്‍ഡിഎയില്‍ എത്തിയ അജിത് പവാര്‍ പക്ഷത്തെയും ജനം തള്ളിക്കളഞ്ഞപ്പോള്‍ മഹാരാഷ്ട്രയില്‍ യഥാര്‍ഥ ശിവസേനയും എന്‍സിപിയും തങ്ങളാണെന്നു തെളിയിക്കാന്‍ ഉദ്ധവിനും ശരദ് പവാറിനും കഴിഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷനും സുപ്രീം കോടതിയും പോലും അംഗീകരിച്ച പാര്‍ട്ടികളെയാണ് ജനം തള്ളിക്കളഞ്ഞത്. യഥാര്‍ഥ ശിവസേനയും എന്‍സിപിയും തങ്ങളാണെന്ന് അവകാശമുന്നയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷനെയും സുപ്രീം കോടതിയെയും സമീപിച്ച ഉദ്ധവിനും ശരദ് പവാറിനും തിരിച്ചടിയാണ് നേരിട്ടത്.

വര്‍ഷങ്ങളായി മത്സരിച്ചു വന്ന തിരഞ്ഞെടുപ്പ് ചിഹ്നം പോലും അവര്‍ക്ക് നഷ്ടമായ സാഹചര്യത്തിലാണ് അവര്‍ ജനഹിതം തേടിയത്. എന്‍സിപിയുടെ ക്ലോക്ക് ചിഹ്നത്തില്‍ ഇക്കുറി അജിത് പവാര്‍ പക്ഷവും ശിവസേനയുടെ അമ്പും വില്ലും ചിഹ്നത്തില്‍ ഷിന്‍ഡെ പക്ഷവുമാണ് മത്സരിച്ചത്. ശരദ്പവാര്‍ വിഭാഗം എന്‍സിപിക്ക് ഇത്തവണ കാഹളം മുഴക്കുന്ന മനുഷ്യന്‍ ചിഹ്നത്തിലും ഉദ്ധവ് വിഭാഗം ശിവ്‌സേന ദീപശിഖ ചിഹ്നത്തിലുമാണ് മത്സരിച്ചത്.

കോടതിയും തിരഞ്ഞെടുപ്പ് കമ്മിഷനും അംഗീകരിച്ച പാര്‍ട്ടികളെ ജനം തള്ളി; കരുത്തുകാട്ടി ഉദ്ധവും ശരദ് പവാറും
ബിജെപിയുടെ പ്രഭാവം അസ്തമിക്കുന്നു? 'ഇന്ത്യ'യ്ക്ക് വിളക്കായി യുപി

എന്‍സിപിയുടെയും ശിവ്‌സേനയുടെയും പിളര്‍പ്പ് വോട്ട് വിഭജനത്തില്‍ കാര്യമായ നേട്ടം കൊയ്യുമെന്ന പ്രതീക്ഷയായിരുന്നു എന്‍ഡിഎയ്ക്ക്. എന്നാല്‍ ആ പ്രതീക്ഷകള്‍ അപ്പാടെ തകരുന്ന കാഴ്ചയാണ് മഹാരാഷ്ട്രയില്‍ കണ്ടത്. ഷിന്‍ഡെ പക്ഷവുമായി നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ നാലിടങ്ങളിലും ഉദ്ധവ് വിഭാഗത്തിന് വന്‍ ലീഡാണുള്ളത്.

എന്‍സിപി വിഭാഗങ്ങളുടെ ശ്രദ്ധേയ പോരാട്ടം നടക്കുന്ന ബാരാമതി മണ്ഡലത്തിലാണ്. ഇവിടെ അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാറിനെതിരേ മത്സരിക്കുന്ന ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ ഒടുവിലെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 17,000 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുകയാണ്.

2022 ജൂണ്‍ 21-ന് എന്‍ സി പി- കോണ്‍ഗ്രസ് -ശിവസേന എന്നിവര്‍ ചേര്‍ന്നുണ്ടാക്കിയ മഹാവികാസ് അഘാഡി സഖ്യത്തില്‍നിന്ന് ഏക്‌നാഥ് ഷിന്‍ഡെ ഒരുകൂട്ടം എംഎല്‍എമാരുമായി പുറത്തുപോകുന്നതോടെയാണ് മഹാരാഷ്ട്രയിലെ രാഷ്ട്രീയക്കളികള്‍ ആരംഭിച്ചത്. തൊട്ടടുത്ത വര്‍ഷം എന്‍സിപിയെ പിളര്‍ത്തി എട്ട് എംഎല്‍എമാരുമായി അജിത് പവാറും മഹാവിഘാസ് സഖ്യത്തോടു വിടപറഞ്ഞു.

കോടതിയും തിരഞ്ഞെടുപ്പ് കമ്മിഷനും അംഗീകരിച്ച പാര്‍ട്ടികളെ ജനം തള്ളി; കരുത്തുകാട്ടി ഉദ്ധവും ശരദ് പവാറും
ഇളക്കമില്ലാതെ ലീഗ് കോട്ടകള്‍, യുഡിഎഫിനൊപ്പം ഉറച്ചുനിന്ന് ഇടുക്കിയും എറണാകുളവും

പിന്നീട് യഥാര്‍ഥ ശിവസേനയും എന്‍സിപിയും തങ്ങളാണെന്നു തെളിയിക്കാനുള്ള പോരാട്ടത്തിലായിരുന്നു ഉദ്ധവും ശരദ് പവാറും. എന്നാല്‍ കോടതിയില്‍ നിന്നും തിരഞ്ഞെടുപ്പ് കമ്മിഷനില്‍ നിന്നും തിരിച്ചടി നേരിട്ട ഇരുവര്‍ക്കും പാര്‍ട്ടി ചിഹ്നവും പേരും നഷ്ടമാകുകയായിരുന്നു. തുടര്‍ന്ന് വര്‍ഷങ്ങളായി മഹാരാഷ്ട്രയില്‍ പാറിക്കളിച്ച കൊടിക്കൂറകള്‍ പോലും മാറ്റിയാണ് നിര്‍ണായക പോരാട്ടത്തിന് ഇരുപക്ഷവും ഇറങ്ങിയത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധേയ പ്രകടനം കാഴ്ചവയ്ക്കാനായതോടെ കൂറുമാറ്റ രാഷ്ട്രീയത്തിന് മറാത്ത മണ്ണില്‍ സ്ഥാനമില്ലെന്നും തങ്ങളുടെ സ്ഥാനം ജനഹൃദയങ്ങളിലാണെന്നും തെളിയിക്കാന്‍ ഇരുവര്‍ക്കും കഴിഞ്ഞു. കനത്ത തിരിച്ചടി നേരിടുന്ന ഏക്‌നാഥ് ഷിന്‍ഡെയുടെയും അജിത് പവാറിന്റെയും രാഷ്ട്രീയ ഭാവിക്കുകൂടി ചോദ്യചിഹ്നമാകുകയാണ് മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പ് ഫലം.

logo
The Fourth
www.thefourthnews.in