സീറ്റ് നല്‍കിയില്ല; കേന്ദ്രമന്ത്രി പശുപതി പരസ്‌ രാജിവച്ചു, ബിഹാറില്‍ എന്‍ഡിഎയില്‍ കല്ലുകടി

സീറ്റ് നല്‍കിയില്ല; കേന്ദ്രമന്ത്രി പശുപതി പരസ്‌ രാജിവച്ചു, ബിഹാറില്‍ എന്‍ഡിഎയില്‍ കല്ലുകടി

അന്തരിച്ച മുന്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ സഹോദരനാണ് പശുപതി പരസ്
Updated on
1 min read

ബിഹാറില്‍ എന്‍ഡിഎ സഖ്യത്തില്‍ കല്ലുകടി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ രാഷ്ട്രീയ ലോക്‌ജനശക്തി പാര്‍ട്ടി(ആർഎൽജെപി)ക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ഭക്ഷ്യസംസ്‌കരണ വകുപ്പ് മന്ത്രി പശുപതി പരസ് രാജിവച്ചു. ലോക്‌ജനശക്തി പാര്‍ട്ടി (എൽജെപി) നേതാവ് ചിരാഗ് പാസ്വാന്റെ ബന്ധുവാണ് പശുപതി പരസ്. കഴിഞ്ഞദിവസം ബിഹാറില്‍ എന്‍ഡിഎ സീറ്റ് പ്രഖ്യാപനം നടത്തിയിരുന്നു.

തന്റെ പാര്‍ട്ടിയായ ആർഎൽജെപിക്ക് സീറ്റ് നല്‍കാതെ, ചിരാഗ് പാസ്വാന്റെ എല്‍ജെപിക്ക് കൂടുതല്‍ സീറ്റ് നല്‍കിയതാണ് പശുപതിയെ പ്രകോപിപ്പിച്ചത്. ആര്‍എല്‍ജെപി ഇന്ത്യ മുന്നണിയില്‍ ചേര്‍ന്നേക്കും എന്നാണ് സൂചന.

ബിജെപി പതിനേഴ് സീറ്റിലും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ ജെഡിയു പതിനാറ് സീറ്റിലുമാണ് മത്സരിക്കുന്നത്. എല്‍ജെപി (രാംവിലാസ്)ക്ക് അഞ്ച് സീറ്റാണ് നല്‍കിയത്. ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും രാഷ്ട്രീയ ലോക് മോര്‍ച്ചയും ഓരോ സീറ്റിലും മത്സരിക്കും.

സീറ്റ് നല്‍കിയില്ല; കേന്ദ്രമന്ത്രി പശുപതി പരസ്‌ രാജിവച്ചു, ബിഹാറില്‍ എന്‍ഡിഎയില്‍ കല്ലുകടി
കലങ്ങി മറിഞ്ഞ് കർണാടക ബിജെപി; സ്ഥാനാർഥി പ്രഖ്യാപനത്തോടെ ഉള്‍പ്പോര് രൂക്ഷം

രാം വിലാസ് പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാനുമായി തെറ്റിപ്പിരിഞ്ഞ് 2021-ലാണ് പശുപതി പരസ് ആര്‍എല്‍ജെപി രൂപീകരിച്ചത്. തുടര്‍ന്ന് എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമായി. ബിഹാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി മത്സരിച്ചിരുന്നെങ്കിലും നേട്ടമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.

2020-നിയമസഭ തിരഞ്ഞെടുപ്പില്‍ സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന്‌ ചിരാഗ് പാസ്വാന്‍ എന്‍ഡിഎ വിട്ടിരുന്നു. 143 സീറ്റില്‍ ഒറ്റയ്ക്ക് മത്സരിച്ച എല്‍ജെപിക്ക് ഒരു സീറ്റ് മാത്രമാണ് കിട്ടിയത്.

logo
The Fourth
www.thefourthnews.in