ഹിറ്റ്ലറുടെ കൊലമുറികള്‍; ചെമ്പടയുടെ ചെറുത്തുനില്‍പ്പും ലോകം കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതിയുടെ പതനവും

ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധത്തെ കുറിച്ചുള്ള ഒരു ചിത്രപുസ്തകം കണ്ടപ്പോഴാണ് അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് യുദ്ധത്തോട് അഭിനിവേശം തോന്നി തുടങ്ങിയത്

1945 ഏപ്രില്‍ 30 - വംശീയ വിദ്വേഷം വിതച്ച് ദശലക്ഷകണക്കിന് പേരെ കൊന്നോടുക്കിയ അഡോള്‍ഫ് ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്ത ദിവസം. രണ്ടാം ലോക യുദ്ധത്തിന്റെ അവസാനത്തില്‍ സോവിയറ്റ് ചെമ്പട തന്റെ സുരക്ഷിത ബങ്കറില്‍ ഇരച്ചു കയറുമെന്നുറപ്പിച്ച ഹിറ്റ്ലര്‍, പ്രയതമ ഇവാ ബ്രൗണിന് സയനൈഡ് പകുത്തു നല്‍കി ജീവിതവുമവസാനിപ്പിച്ചു. ലോകം ഇതുവരെ കണ്ട ഏറ്റവും വലിയ സ്വേച്ഛാധിപതിയുടെ പതനമായിരുന്നു അത് .

1889ല്‍ ബ്രോണോ ആമിനില്‍ ഒരു സാധാരണ കുടുംബത്തിലാണ് അഡോള്‍ഫ് ഹിറ്റ്ലറിന്റെ ജനനം. ക്ലാരയുടേയും അലോയ്സിന്റേയും ആറു മക്കളില്‍ നാലാമനായിരുന്നു അഡോള്‍ഫ് ഹിറ്റ്ലര്‍. ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധത്തെ കുറിച്ചുള്ള ഒരു ചിത്രപുസ്തകം കണ്ടതോടെയാണ് അഡോള്‍ഫ് ഹിറ്റ്ലര്‍ക്ക് യുദ്ധത്തോട് അഭിനിവേശം തോന്നിത്തുടങ്ങിയത്.

ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധത്തെ കുറിച്ചുള്ള ഒരു ചിത്രപുസ്തകം കണ്ടതോടെയാണ് ഹിറ്റ്ലര്‍ക്ക് യുദ്ധത്തോട് അഭിനിവേശം തോന്നിതുടങ്ങിയത്

1914 യൂറോപ്പില്‍ ഒന്നാം ലോക യുദ്ധത്തിന് ആരംഭം കുറിച്ചു. യുദ്ധം തുടങ്ങിയപ്പോള്‍ പട്ടാളത്തില്‍ ചേര്‍ന്ന ഹിറ്റലര്‍ക്ക് ആദ്യം കിട്ടിയ പണി ഒരു അഞ്ചലോട്ടക്കാരന്റേതായിരുന്നു. നാല് വര്‍ഷങ്ങള്‍ പിന്നിടുമ്പോഴേയ്ക്കും യുദ്ധം കടുക്കുന്നു. നാലുപാട് നിന്നും ജര്‍മനി വളയപ്പെടുന്നു. യുദ്ധത്തില്‍ ഹിറ്റ്ലര്‍ക്ക് പരുക്ക് പറ്റി. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഹിറ്റ്ലര്‍ പിന്നീടറിയുന്നത് ജര്‍മനി കീഴടങ്ങിയ വാര്‍ത്തയാണ്. 1919 വേഴ്സായി ഉടമ്പടിയിലൂടെ ഒന്നാം ലോക യുദ്ധത്തിന് അവസാനമാകുന്നു. യുദ്ധം അവസാനിപ്പിച്ച ശേഷം ജര്‍മനി നിരായുധീകരിക്കപ്പെട്ടു. നിയന്ത്രണത്തിലുണ്ടായിരുന്നു പല പ്രദേശങ്ങളും അവര്‍ക്ക് നഷ്ടമായി ജര്‍മനിയുടെ പരാജയത്തിന് കാരണക്കാര്‍ ജൂതന്മാര്‍ ആണെന്ന ആരോപണങ്ങള്‍ ബോധപൂര്‍വം ഉയര്‍ത്തി കൊണ്ടുവന്നു. നാഥനില്ലാ കളരിയായി മാറിയ ജര്‍മനിയെ നയിക്കാന്‍ ഒരു രക്ഷകനായി ഹിറ്റ്ലര്‍ അവതരിച്ചു

നാഥനില്ലാ കളരിയായി മാറിയ ജര്‍മനിയെ നയിക്കാന്‍ ഒരു രക്ഷകനായി ഹിറ്റ്ലര്‍ അവതരിച്ചു

പ്രസംഗിക്കാന്‍ അസാധാരണ വാക്ചാതുരിയുള്ള ഹിറ്റ്ലറെ മോലധികാരികള്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നു. രാജ്യത്ത് ഉയര്‍ന്ന വരുന്ന കമ്മ്യൂണിസ്റ്റുകള്‍ക്കെതിരേ ജര്‍മന്‍ ദേശീയതാ ബോധം ഊട്ടിയുറപ്പിക്കാന്‍ ഹിറ്റ്ലറുടെ വാക്ചാതുരി മേലധികാരികള്‍ ഉപയോഗിക്കുന്നു. അങ്ങനെ ജര്‍മന്‍ വര്‍ക്കേര്‍സ് പാര്‍ട്ടിയുടെ അമരത്ത് അഡോള്‍ഫ് ഹിറ്റ്ലറെത്തുന്നു.1921 നാഷ്ണല്‍ ഡെമോക്രാറ്റ്ക് ജര്‍മ്മന്‍ പാര്‍ട്ടിയെന്ന് ജര്‍മന്‍ വര്‍ക്കേര്‍സ് പാര്‍ട്ടി പുനര്‍നാമകരണം ചെയ്യ്തു. അതാണ് പിന്നീട് നാസി പാര്‍ട്ടിയായി മാറുന്നത്. തന്റെ അസാമാന്യ വാക്ചാതുരിയും പ്രസംഗ ശേഷിയും കൊണ്ട് ഹിറ്റ്ലര്‍ നാസി പാര്‍ട്ടിയെ പടിപടിയായി ഉയര്‍ത്തി ഒടുവില്‍ നാസി പാര്‍ട്ടിയുടെ തലപ്പത്തേയ്ക്ക് അഡോള്‍ഫ് ഹിറ്റ്ലറെത്തി.

വേഴ്സായി ഉടമ്പടിയെ ആക്രമിച്ചും ജര്‍മന്‍ ദേശീയത, കമ്യൂണിസ്റ്റ് വിരുദ്ധത, ജൂത വിരുദ്ധത എന്നിവയെ ആശ്രയിിച്ചുമാണ് ഹിറ്റ്‌ലര്‍ ജനപ്രീതി വര്‍ധിപ്പിച്ചത്

1923 -ല്‍ ഭരണകൂടത്തെ പട്ടാള വിപ്ലവത്തിലൂടെ അട്ടിമറിക്കാന്‍ ഹിറ്റ്‌ലര്‍ ശ്രമിച്ചു. ബീര്‍ ഹാള്‍ പുഷ് എന്നറിയപ്പെട്ട ഈ അട്ടിമറി ശ്രമം എന്നാല്‍ പരാജയപ്പെട്ടു. പിടിയിലായ ഹിറ്റ്‌ലര്‍ ജയിലിലടക്കപ്പെട്ടു.1924 ല്‍ ജയില്‍ മോചിതനാവുന്ന ഹിറ്റ്ലര്‍ക്ക് വലിയ ജനപിന്തുണയാണ് പിന്നീട് ലഭിക്കുന്നത്. ഊര്‍ജ്ജിത പ്രഭാവത്തോടെയുള്ള പ്രസംഗങ്ങളിലൂടെ വേഴ്സായി ഉടമ്പടിയെ ആക്രമിച്ചും ജര്‍മന്‍ ദേശീയത, കമ്യൂണിസ്റ്റ് വിരുദ്ധത, ജൂത വിരുദ്ധത എന്നിവയെ ആശ്രയിച്ചുമാണ് ഹിറ്റ്‌ലര്‍ ജനപ്രീതി വര്‍ധിപ്പിച്ചത്.

തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ 1939 -ലെ പോളണ്ട് അധിനിവേശത്തിലൂടെയാണ് തന്റെ ജര്‍മന്‍ വിപുലീകരണം ഹിറ്റ്‌ലര്‍ ആരംഭിക്കുന്നത്. ഈ സൈനിക നീക്കമാണ് രണ്ടാം ലോകയുദ്ധത്തിന് കാരണമായത്. ഹിറ്റ്‌ലറുടെ കീഴില്‍ 1941ല്‍ ജര്‍മനിയും സഖ്യകക്ഷികളും യൂറോപ്പിന്റേയും വടക്കേ ആഫ്രിക്കയുടേയും ഭൂരിഭാഗവും കൈക്കലാക്കി. ഹിറ്റ്‌ലറിന്റെ സ്വേച്ഛാധിപത്യപരവും വംശീയ യാഥാസ്ഥിതികത്വവും രണ്ടാം ലോകയുദ്ധ കാലത്ത് അഞ്ച് കോടിയോളം പേരുടെ ജീവനപഹരിച്ചു. ആറ് ദശലക്ഷം ജൂതന്മാര്‍. ജൂതന്മാരെ കൂടാതെ ജിപ്സികള്‍, കമ്മ്യൂണിസ്റ്റുകാര്‍, യഹോവയുടെ സാക്ഷികള്‍, സ്വവര്‍ഗ അനുരാഗികള്‍ തുടങ്ങി പലരും വധിക്കപ്പെട്ടു. ജുതന്മാരെയും കമ്മ്യൂണിസ്റ്റുകളെയും ഇല്ലാതാക്കുകയായിരുന്നു ഹിറ്റലറിന്റെ പ്രധാന ലക്ഷ്യം. ജര്‍മന്‍ പാര്‍ലമെന്റ് കെട്ടിടം റെഷ്‌സ്റ്റാഗിന് തീവച്ചത് കമ്മ്യൂണിസ്റ്റൂകാരാണെന്ന് ആരോപിച്ച് വ്യാപകമായി അവര്‍ ആക്രമിക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്തു. ഗ്യാസ് ചേംബറുകളില്‍ വിഷപുക ശ്വസിപ്പിച്ചായിരുന്നു അയാള്‍ ജൂതന്മാരെ കൊന്നൊടുക്കിയത്. 1941 മുതല്‍ 45 വരെ അയാള്‍ 60 ലക്ഷം പേരെ ഗ്യാസ് ചേംബറിലിട്ട് കൊന്നു. 1000 വര്‍ഷം നീണ്ടുനില്‍ക്കാന്‍ പോകുന്ന ആര്യ സാമ്രാജ്യത്തില്‍ ആര്യ രക്തമല്ലാതെ മറ്റൊന്നും പാടില്ലെന്ന് അയാള്‍ പറഞ്ഞു.

1943 ഫെബ്രുവരിയില്‍ തന്നെ സ്റ്റാലിന്‍ഗ്രാഡ് യുദ്ധത്തില്‍ ജര്‍മനിയുടെ ആറാം സേന സോവിയറ്റ് പടയ്ക്കു മുന്നില്‍ അടിയറവ് പറഞ്ഞു. 1944ല്‍ സഖ്യകക്ഷികള്‍ ഫ്രാന്‍സിലെ നോര്‍മന്‍ഡി പിടിച്ചടക്കുകയും ജര്‍മന്‍ പടയെ പരാജയപ്പെടുത്തുകയും ചെയ്തു. സോവിയറ്റ് സൈന്യം ഓസ്ട്രിയയിലേക്കും പാശ്ചാത്യസേന റൈനിലേക്കും കടന്നു. 1945 ഏപ്രില്‍ അവസാനത്തോടെ പാശ്ചാത്യസേന എല്‍ബ് നദീതീരത്തേക്കു മുന്നേറി റഷ്യന്‍സേനയുമായി സന്ധിച്ചു.

1945 ഏപ്രില്‍ 29. സോവിയറ്റ് സൈന്യം ബെര്‍ലിന്‍ നഗരത്തിന്റെ മുക്കിലും മൂലയിലും ഹിറ്റ്ലറെ തിരയുന്ന സമയം. അന്ന് ഹിറ്റ്ലറുടെ വിവാഹമായിരുന്നു. ഒളിവുസങ്കേതത്തിലെ സ്റ്റോര്‍മുറിയായിരുന്നു വിവാഹവേദി. അന്ന് വൈകിട്ട് മൂന്നു മണിക്ക് അവര്‍ രണ്ട് പേരും ആത്മഹത്യ ചെയ്തു

മരണത്തിന് കീഴടങ്ങും മുന്‍പ് 16 വര്‍ഷക്കാലം വിശ്വസ്തയായി കൂടെ നിന്ന ഇവാ ബ്രൗണിനെ വിവാഹം കഴിക്കാന്‍ ഹിറ്റ്ലര്‍ തീരുമാനിച്ചു.1945 ഏപ്രില്‍ 29. സോവിയറ്റ് സൈന്യം ബെര്‍ലിന്‍ നഗരത്തിന്റെ മുക്കിലും മൂലയിലും ഹിറ്റ്ലറെ തിരയുന്ന സമയം. അന്ന് ഹിറ്റ്ലറുടെ വിവാഹമായിരുന്നു. ഒളിവുസങ്കേതത്തിലെ സ്റ്റോര്‍മുറിയായിരുന്നു വിവാഹവേദി. അന്ന് വൈകിട്ട് മൂന്നു മണിക്ക് അവര്‍ രണ്ട് പേരും ആത്മഹത്യ ചെയ്തു. 13 വര്‍ഷമാണ് അയാള്‍ ജര്‍മനിയെ തന്റെ നിയന്ത്രണത്തില്‍ നിര്‍ത്തിയത്. സോവിയറ്റ് യൂണിയന്റെ ചെമ്പട അങ്ങനെ ഹിറ്റ്‌ലറെ ഇല്ലാതാക്കുന്നതില്‍ വലിയ പങ്കുവഹിച്ചിരുന്നു.

Related Stories

No stories found.
logo
The Fourth
www.thefourthnews.in