ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് മരണം; 51 പേർക്ക് പരുക്ക്

ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് മരണം; 51 പേർക്ക് പരുക്ക്

ഇടിയുടെ ആഘാതത്തില്‍ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി
Updated on
1 min read

ആന്ധ്രാപ്രദേശില്‍ എക്സ്പ്രസ് ട്രെയിന്‍ പാസഞ്ചർ ട്രെയിനില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ആറ് മരണം. ഇന്ന് രാത്രി നടന്ന അപകടത്തില്‍ 18 പേർക്ക് പരുക്കേറ്റതായും ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോർട്ട് ചെയ്തു. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചർ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളം തെറ്റി.

വിശാഖപട്ടണത്ത് നിന്ന് രായഗഡയിലേക്ക് പോയ പാസഞ്ചർ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഓവർഹെഡ് കേബിള്‍ പൊട്ടിയതിനെ തുടർന്ന് പാസഞ്ചർ ട്രെയിന്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഇതിലേക്കാണ് പലാസ എക്സ്പ്രസ് ഇടിച്ചത്. അലമണ്ട - കണ്ടകപല്ലെ സെക്ഷനിടയിലാണ് അപകടം.

ആന്ധ്രയില്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ച് ആറ് മരണം; 51 പേർക്ക് പരുക്ക്
'വിഷാംശം ഉള്ളവര്‍ വിഷം ചീറ്റിക്കൊണ്ടിരിക്കും': കേന്ദ്രമന്ത്രിയുടേത് വര്‍ഗീയ നിലപാടെന്ന് മുഖ്യമന്ത്രി

സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവുമായി സംസാരിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ചു. അപകടത്തില്‍ പെട്ടവർക്ക് സാധ്യമായ എല്ലാ സഹായങ്ങളും പ്രധാനമന്ത്രി വാഗ്ദാനം ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in