ഓണക്കാലത്ത് ലഭ്യമാകുന്ന വര്‍ണാഭമായ പൂവെന്ന നിലയിലാണ് പൂക്കളത്തില്‍ ബന്തി സ്ഥാനം. ഓറഞ്ച്, മഞ്ഞ എന്നീ നിറങ്ങളില്‍ കാണപ്പെടുന്ന ബന്തിയുടെ രൂക്ഷഗന്ധം തോട്ടങ്ങളില്‍ നിന്ന് കീടങ്ങളെ അകറ്റുന്നതിനാല്‍ പച്ചക്കറി തോട്ടങ്ങളുടെ സംരക്ഷണത്തിനും ബന്തി നട്ടുവളര്‍ത്തുന്നു. ഭാഗീകമായി തണല്‍ ഉള്ളിടത്തും നല്ലവെയിലിലും മനോഹരപുഷ്പങ്ങള്‍ വിടര്‍ത്തുമെന്നതിനാല്‍ പൂന്തോട്ടങ്ങളില്‍ ചിരപ്രതിഷ്ഠ നേടി. ഓണപ്പൂക്കൃഷിയില്‍ ഇന്ന് അധികവും ഉപയോഗിക്കുന്നത് ഹൈബ്രിഡ് തൈകളാണ്.
പരമ്പരാഗത ഔഷധം
ഔഷധങ്ങള്‍ ഉണ്ടാക്കാന്‍ പരമ്പരാഗതമായി ഉപയോഗിക്കുന്ന ഒന്നാണ് ബന്തി. ഓയില്‍മെന്റുകള്‍, സത്തുകള്‍ എന്നിവ ഇതില്‍ നിന്ന് ഉത്പാദിപ്പിക്കുന്നു. ഇരുപതിലധികം ഇനങ്ങളുണ്ട് ബന്തിക്ക്. ബന്തിയുടെ പൂവിതളുകളുപയോഗിച്ച് ചര്‍മ്മ സൗന്ദര്യം വര്‍ധിപ്പിക്കുന്നതിനും മറ്റുമുള്ള ധാരാളം വസ്തുക്കള്‍ ഉണ്ടാക്കുന്നുണ്ട്.