ചെമ്പരത്തി
ചെമ്പരത്തി

പൂക്കളത്തെ വര്‍ണാഭമാക്കുന്ന ചെമ്പരത്തി

മലേഷ്യയുടെ ദേശീയപുഷ്പമാണ് ചെമ്പരത്തി
Updated on
1 min read

പല നിറങ്ങളില്‍ ചെമ്പരത്തിയുണ്ടെങ്കിലും ചുവന്ന ചെമ്പരത്തിയാണ് അത്തപ്പൂക്കളത്തില്‍ ഉപയോഗിക്കുന്നത്. ചോതി നാളിന് ശേഷമുള്ള ദിവസങ്ങളിലാണ് പൊതുവില്‍ കടും ചുവപ്പു നിറത്തിലുള്ള ചെമ്പരത്തി അത്തപ്പൂക്കളത്തിന്റെ ഭാഗമാകുന്നത്. ചിലയിടങ്ങളില്‍ ചോതി മുതലും ചെമ്പരത്തി എത്തിത്തുടങ്ങും. മലേഷ്യയുടെ ദേശീയപുഷ്പമായ ചെമ്പരത്തിയെത്തുന്നതോടെയാണ് പൂക്കളം വര്‍ണാഭമായിത്തുടങ്ങുന്നത്.

ചെമ്പരത്തിയും ഔഷധ ഗുണങ്ങളും


കഫത്തിനും മുടി കൊഴിച്ചിലിനും ഔഷധമാണ് ചെമ്പരത്തി. ചെമ്പരത്തിപ്പൂവിട്ടു തിളപ്പിക്കുന്ന ചായ ഹൃദയരോഗശമനത്തിന് ഉത്തമമാണ്. രക്തസമ്മര്‍ദം, അമിതഭാരം എന്നിവ നിയന്ത്രിക്കുന്നതിനും അമിതവണ്ണം കുറയ്ക്കുന്നതിനും ചെമ്പരത്തിത്താളിക്കുള്ള ശേഷി പണ്ടേ പ്രശസ്തമാണ്. രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതിലും ചെമ്പരത്തി നിര്‍ണായക പങ്കു വഹിക്കുന്നു. മുടിയുമായി ബന്ധപ്പെട്ട പലവിധ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ് ചെമ്പരത്തി. ചെമ്പരത്തിപ്പൂവ് ഉണക്കിപ്പൊടിച്ച് കഴിക്കുന്നത് രക്തധമനികളിലെ കൊഴുപ്പകറ്റാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും ഉത്തമമാണ്.

logo
The Fourth
www.thefourthnews.in