Video | ചേർത്തലയിലെ തുമ്പക്കൃഷി

നാടന്‍ തുമ്പത്തെകള്‍ ശേഖരിച്ച് ശാസ്ത്രീയമായി കൃഷി ചെയ്ത് സുനില്‍

കഴിഞ്ഞ വര്‍ഷം ഓണക്കാലത്ത് തുമ്പപ്പൂ ചോദിച്ചെത്തിയവര്‍ക്ക് കൊടുക്കാനായി പൂ അന്വേഷിച്ച് കിട്ടാതായപ്പോഴാണ് തുമ്പപ്പൂ കിട്ടാനില്ലെന്ന കാര്യം സുനിലിന്റെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നാണ് തുമ്പ ശാസ്ത്രീയമായി കൃഷിചെയ്യാന്‍ സുനില്‍ തീരുമാനിക്കുന്നത്. തുമ്പയുടെ വിത്തില്‍ നിന്ന് തൈകളുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. തുടര്‍ന്ന് നാട്ടിന്‍പുറത്തെ കൃഷിയിടങ്ങളെല്ലാം സന്ദര്‍ശിച്ച് തുമ്പത്തൈകള്‍ ശേഖരിച്ചു. ഇങ്ങനെകിട്ടിയ 200 തൈകള്‍ ശാസ്ത്രീയമായിതന്നെ കൃഷിചെയ്തു. ബെഡ്ഡൊരുക്കി, ചാണകം, കോഴിവളം, വേപ്പിന്‍ പിണ്ണാക്ക് എന്നിവചേര്‍ത്ത് നനച്ചായിരുന്നു തടം തയാറാക്കല്‍. തുടര്‍ന്ന് ജലസേചനത്തിനായി ഡ്രിപ്പ് ഇറിഗേഷന്‍ പൈപ്പുകളും മള്‍ച്ചിംഗ് ഷീറ്റുമിട്ടു. മള്‍ച്ചിംഗ് ഷീറ്റിട്ടതിനാല്‍ പുരയിടം കാടുകയറാതെ സംരക്ഷിക്കാനായി. ശാസ്ത്രീയ രീതിയില്‍ കൃഷിചെയ്തതിനാല്‍ തുമ്പയ്ക്ക് ശിഖരങ്ങളേറെയുണ്ടായി. പൂക്കളും ധാരാളം വിരിഞ്ഞു. ഇത്തവണത്തെ ഓണത്തിന് മറ്റു പൂക്കള്‍ക്കൊപ്പം തുമ്പയും നല്‍കാനുള്ള തീരുമാനത്തിലാണ് ചേര്‍ത്തല പതിനൊന്നാം മൈലിനു സമീപം കൃഷി നടത്തുന്ന കര്‍ഷകനായ വി പി സുനില്‍. അടുത്തവര്‍ഷം തുമ്പയ്ക്കു മാത്രമായി ഒരു തോട്ടമുണ്ടാക്കാനും സുനിലിനു പദ്ധതിയുണ്ട്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in