പ്രതീക്ഷയോടെ നെയ്ത്തുകാര്‍ ; തറികളില്‍ ഓണക്കോടി ഒരുങ്ങി

പലിശക്കെടുത്തും കടം വാങ്ങിയുമൊക്കെയാണ് നെയ്ത്ത് തുടരുന്നത്

ഓണക്കാലത്ത് ബാലരാപുരം നിവാസികളുടെ സമൃദ്ധിയും സന്തോഷവുമാണ് മഞ്ഞമുണ്ട് നെയ്ത്. കൈത്തറിയുടെ ഈറ്റില്ലമായ ബാലരാമപുരത്തെ ഓരോ തറിപ്പുരകളും ഓണത്തെ വരവേല്‍ക്കുന്നത് മഞ്ഞ മുണ്ട് നെയ്ത്തിലൂടെയാണ്. തിരുവോണ നാളില്‍ കുട്ടികളെ മഞ്ഞയുടുപ്പിക്കുന്നതും മഞ്ഞക്കൊടി സമ്മാനമായി നല്‍കുന്നതും ആരാധനാമൂര്‍ത്തികളുടെയും പൂര്‍വികരുടെയും ഛായാചിത്രങ്ങളില്‍ ചാര്‍ത്തുന്നതുമൊക്കെ ഐശ്വര്യമാണെന്നാണ് വിശ്വാസം.

രവീന്ദ്രന്‍ , നെയ്ത്തുകാരന്‍
കൈത്തറിയുടെ 'വലിയ'രാമപുരം

ഓരോ വര്‍ഷവും ഓണം കഴിഞ്ഞ് രണ്ടാം മാസം തുടങ്ങുന്ന നെയ്ത്, അടുത്ത ഓണം വരെ തുടരും. നഷ്ടത്തിലായിട്ടും കടക്കെണിയിലായിട്ടും ഇവര്‍ മഞ്ഞ നെയ്ത്ത് മുടക്കിയിട്ടില്ല. പലിശക്കെടുത്തും കടം വാങ്ങിയുമൊക്കെയാണ് നെയ്ത്ത് തുടരുന്നത്. മഞ്ഞമുണ്ട് വിറ്റുവേണം കടം വീട്ടാന്‍. കോവിഡിന് ശേഷമുള്ള ഈ ഓണവും മഞ്ഞക്കൊടിയും ഇവര്‍ക്കൊരു പ്രതീക്ഷയാണ്.

Related Stories

No stories found.
logo
The Fourth
www.thefourthnews.in