ഒരു നൂറു കൂവൽ കഥകൾ !

ഒരു നൂറു കൂവൽ കഥകൾ !

തോൽപിക്കാൻ മാത്രമല്ല, ജയിപ്പിക്കാനും ആത്മനിർവൃതിക്കും ഒക്കെ കൂവൽ ഉപയോഗിക്കാമെന്ന് തെളിയിക്കുന്ന മുൻകാല അനുഭവങ്ങൾ ധാരാളമുണ്ട്
Updated on
2 min read

കോളേജിൽ യൂണിയൻ ഉൽഘാടനത്തിനെത്തിയ മനഃശാസ്ത്രജ്ഞൻ സംസാരം ആരംഭിച്ചപ്പോൾ സദസിൽ നിന്ന് കൂവൽ, ഉടനെ അയാൾ പറഞ്ഞു,' കൂവലിന് ശക്തി പോര ! ' കൂവൽ ഉച്ചത്തിലായപ്പോൾ അയാൾ പറയുന്നു കൊള്ളാം കൂവന്നുണ്ടെങ്കിൽ ഇങ്ങനെ കൂവണം!'

ജഗതി ശ്രീകുമാറഭിനയിച്ച ഒരു പടത്തിലെ സീൻ ഓർക്കുന്നുണ്ടാകും! കോളേജ് പഠനകാലത്ത് തന്നെ ഒന്നാം തരം കലാകരനായിരുന്ന ജഗതിക്ക് കൂവലിന്റെ മന:ശാസ്ത്രം നന്നായി അറിയാവുന്നതു കൊണ്ട് ഈ രംഗമൊക്കെ മനോഹരമാക്കാൻ അധികം പ്രയത്നമൊന്നും ആ മഹാനടന് വേണ്ടിയിരുന്നിരിക്കില്ല.

മലയാള ചലച്ചിത്ര സംവിധായകൻ രാമു കാര്യാട്ട് കൂവലിനെ സമർത്ഥമായി കൈകാര്യം ചെയ്ത ആളാണ്. നക്സൽ ആക്രമണം കൊടുമ്പിരിക്കൊണ്ട കാലത്ത് ഒരു കോളേജിൽ പ്രസംഗത്തിന് പോയി. കാര്യാട്ട് പ്രസംഗിച്ചു. "കലയെ പറ്റിയല്ല, അജിതയെ പറ്റിയാണ് ഞാൻ സംസാരിക്കാൻ പോകുന്നത് , അതിൽ പ്രതിഷേധമുള്ളവർക്ക് കൂവാം" സദസ്യരിൽ ഒരു വിഭാഗം കൂവി. കാര്യാട്ട് തുടർന്നു." അനുകൂലമായവർക്ക് കയ്യടിക്കാം! കൂവലിനെ നിഷ്പ്രഭമാക്കി സദസിൽ നിന്ന് ഉഗ്രൻ കയ്യടി!

ബോംബെയിൽ, വിഖ്യാത ചിത്രം " ചെറിയാച്ചന്റെ ക്രൂരകൃത്യം" തിയറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ പിൻനിര സീറ്റിൽ നിന്ന് നിറുത്താതെ ഒരാൾ കൂവുന്നു. സാക്ഷാൽ ജോൺ എബ്രഹാം. സ്വന്തം ചിത്രത്തിനെ കൂവിയത് എന്തിനാണെന്ന് ചോദിച്ചപ്പോൾ മറുപടി - 'കൂവാൻ ഇതിലും നല്ല വേദി എവിടെ കിട്ടും ?'

തന്റെ ശബ്ദം നന്നാവാൻ അതിരാവിലെ മലഞ്ചെരുവിൽ ചെന്ന് അര മണിക്കൂറോളം കൂവുന്ന ഒരു വിദേശ സാഹിത്യകാരനെ കുറിച്ച് ഒരിക്കൽ എം ടി എഴുതിയിരുന്നു. കൂവലിന് ഗുണങ്ങളും ഉണ്ടെന്ന് അറിയുക. ഉച്ചാരണം ശുദ്ധമായത്രെ. പഞ്ചതന്ത്രത്തിൽ , ഒരു കുറുക്കൻ രക്ഷപ്പെട്ട് ഓടുമ്പോൾ നീല ചായം വെച്ച തൊട്ടിയിൽ വീണു പോയ്. അതോടെ ആൾ നീലക്കുറുക്കനായി, കാട്ടിൽ ചെന്നപ്പോൾ രൂപം കണ്ട് മറ്റ് മൃഗങ്ങൾ പേടിച്ചോടി, നീലക്കുറുക്കനാകട്ടെ കാട് ഭരിക്കാൻ തന്നെ ഈശ്വരൻ അയച്ചതാണെന്നും, ഇനി താനാണ് കാട്ടിലെ രാജാവ് എന്നും കൽപ്പിച്ച് ഭരണം തുടങ്ങി. സിംഹവും കടുവയുമൊക്കെ മന്ത്രിമാരായി. എന്നിട്ട് സ്വന്തം വർഗ്ഗമായ കുറുക്കമാരെയൊക്കെ കഴുത്തിന് പിടിച്ച് പുറം തള്ളി. അങ്ങനെ സസുഖം വാഴുമ്പോൾ, ഒരു രാത്രിയിൽ നിലാവ് ഉദിച്ച്‌ കണ്ടപ്പോൾ കോരിത്തരിച്ച രാജാവ്, പഴയ ശീലങ്ങൾ ഓർമ്മ വന്നു, ഉച്ചത്തിൽ കൂവി! ഇത് വെറും കുറുക്കനാണെന്ന് തിരിച്ചറിഞ്ഞ സിംഹവും കടുവയും നീല കുറുക്കനെ പിടിച്ച് രണ്ട് കഷ്ണമാക്കി. കൂവലിനു അങ്ങനെയും ഒരു ദോഷമുണ്ടെന്നു സാരം.

ബോംബെയിൽ, വിഖ്യാത ചിത്രം " ചെറിയാച്ചന്റെ ക്രൂരകൃത്യം" തിയറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ പിൻനിര സീറ്റിൽ നിന്ന് നിറുത്താതെ ഒരാൾ കൂവുന്നു. സാക്ഷാൽ ജോൺ എബ്രഹാം. സ്വന്തം ചിത്രത്തിനെ കൂവിയത് എന്തിനാണെന്ന് ചോദിച്ചപ്പോൾ മറുപടി - 'കൂവാൻ ഇതിലും നല്ല വേദി എവിടെ കിട്ടും ?'

തിയേറ്റുകളിൽ, ഒരു ചിത്രം റിലീസാവുന്ന ദിവസം കൂലിക്ക് ആളെ വെച്ച് കൂവൽ നടത്തി തകർക്കുന്ന സമ്പ്രദായം ആരംഭിച്ചത് ഒരു പ്രമുഖ നടന്റെ നേതൃത്വത്തിലാണെന്ന് പറയുന്നു. ഏതായാലും പ്രസ്ഥാനം അധിക നാൾ നിലനിന്നില്ല. ഒടിടിയും സാങ്കേതിക വളർച്ചയും ഈ പ്രസ്ഥാനത്തെ തകർത്തു.

ഒരു സാഹിത്യ സമ്മേളനത്തിൽ ഒരു കവി പ്രസംഗിച്ചപ്പോൾ ഒരൊറ്റപ്പെട്ട കൂവൽ ജോൺ എബ്രഹാം തന്നെ!. കാരണം പറഞ്ഞത് ഇങ്ങനെ -" അയാൾ ആള് ശരിയല്ല !" കൂവൽ ഉയർന്നു ഉച്ചസ്ഥായിലെത്തി നിലക്കും പോലെ ജീവിച്ചതാണല്ലോ ജോൺ എബ്രഹാം.

തിയേറ്റുകളിൽ, ഒരു  ചിത്രം റിലീസാവുന്ന ദിവസം കൂലിക്ക് ആളെ വെച്ച് കൂവൽ നടത്തി തകർക്കുന്ന സമ്പ്രദായം ആരംഭിച്ചത് ഒരു പ്രമുഖ നടന്റെ നേതൃത്വത്തിലാണെന്ന് പറയുന്നു. ഏതായാലും പ്രസ്ഥാനം അധിക നാൾ നിലനിന്നില്ല. ഒ ടി ടിയും സാങ്കേതിക വളർച്ചയും ഈ പ്രസ്ഥാനത്തെ തകർത്തു. ഓൺലൈൻ കൂവലിന് സ്കോപ്പ് ഇല്ലല്ലോ !

രാമായണവും, മഹാഭാരതവും തീയിലിട്ടു ചുട്ടുകരിക്കണം എന്ന് പ്രസംഗിച്ച എതിർപ്പിന്റെ ആശാൻ കേശവദേവ് - സദസ്സിൽ നിന്ന് കൂവൽ വന്നപ്പോൾ അദ്ദേഹം അതിലും ഉച്ചത്തിൽ തിരിച്ച് കൂവിയത്രെ!

ഒരു പഴയ കാല ചലച്ചിത്ര നിർമ്മിതാവായ കെ വി കോശിയെന്നൊരാൾ 1950 കളിൽ ഒരു ചലച്ചിത്ര പ്രസിദ്ധീകരണം നടത്തിയിരുന്നു. മലയാളത്തിൽ അന്ന് ചലച്ചിത്ര പ്രസിദ്ധീകരണം പോയിട്ട് ചലച്ചിത്രങ്ങൾ തന്നെ കുറവാണ് മലയാളത്തിൽ നാലാമത്തെയോ അഞ്ചാമത്തെയോ സിനിമ 'നല്ല തങ്ക' നിർമ്മിച്ചത്, ഈ കോശിയും കുഞ്ചാക്കോയും കൂടിയാണ്. (പ്രശസ്തമായ 'കുഞ്ചു കുറുപ്പ്' കാർട്ടൂൺ കഥാപാത്രത്തിന്റെ മുഖ ഛായ മാതൃക ഈ കോശിയുടതാണ്.) ഈ പ്രസിദ്ധീകരണത്തിൽ ഒരു ചോദ്യോത്തര പംക്തിയുണ്ടായിരുന്നു. പുതിയ ലക്കത്തിൽ ഒരു ചോദ്യം വന്നു: ഇപ്പോൾ സിനിമാ കൊട്ടകകളിൽ കൂവലും ഒച്ചപ്പാടും കേൾക്കാനില്ലല്ലോ? എന്താണ് കാരണം? ഉത്തരം. : അങ്ങിനെ ചെയ്യുന്നവന്മാരെല്ലാം പോയി പട്ടാളത്തിൽ ചേർന്നു. ഈ പംക്തി കൈകാര്യം ചെയ്തിരുന്നത് അന്നത്തെ സാഹിത്യ വേന്ദ്രന്മാരായ മുൻഷി പരമുപിള്ളയോ സരസൻ ഗോപാല പിള്ളയോ ആയിരുന്നു.  പക്ഷേ, സംഭവം ചൂടായി. ഇന്നത്തെപ്പോലെ തിളക്കുന്ന, രക്തമുള്ളവരായിരുന്നു അന്നും പട്ടാളക്കാർ. കലി പൂണ്ട ,നാട്ടിലുള്ള വിമുക്തഭടന്മാർ ഒത്ത് ചേർന്ന് പ്രസിദ്ധീകരണത്തിനെതിരെ പോലിസിന് പരാതി നൽകി. ഒടുവിൽ സംഭവം കോടതി കേറുമെന്നും കുഴപ്പമാവുമെന്നും കണ്ട കോശി മാപ്പ് പറഞ്ഞു പ്രസിദ്ധീകരണത്തിന് ഷട്ടറിട്ടു, തടിതപ്പി. സിനിമാ കൊട്ടകകളിൽ കണ്ടിട്ടില്ലെ, ഒരാൾ കൂവിയാൽ മതി, പിന്നാലെ വരും മറ്റ് കൂവലുകൾ - കൂവാനുള്ള ത്വര പെട്ടെന്ന് പുറത്തു വരും. ആർക്കും , ഏറ്റവും ചുരുങ്ങിയ സമയത്തിനുള്ളിൽ, പ്രതികരിക്കാനുള്ള ഈ' കൂവൽ' എന്ന സാധനത്തിന് പകരം വെയ്ക്കാൻ ഒന്ന്, ആരും ഇനിയും കണ്ട് പിടിച്ചിട്ടില്ല.സി കോവിഡിന് മുൻപും പിൻപും മാറ്റമില്ലാത്ത തുടരുന്ന അപൂർവ്വ സിദ്ധിയായ് തുടരുന്നു !  

logo
The Fourth
www.thefourthnews.in