'സന്ദേഹങ്ങളില്ലാത്ത, കമ്മ്യൂണിസ്റ്റ്' എന്ന നിലയില്‍ ഇ പി ജയരാജന്റെ ജീവിതം!

'സന്ദേഹങ്ങളില്ലാത്ത, കമ്മ്യൂണിസ്റ്റ്' എന്ന നിലയില്‍ ഇ പി ജയരാജന്റെ ജീവിതം!

പൊതുവില്‍ ചില സഖാക്കള്‍ക്കിടയില്‍ ഇപ്പോഴുമുണ്ടെന്നു പറയുന്ന കമ്മ്യൂണിസ്റ്റ് ധാര്‍മ്മികതയോ, 'മൂല്യബോധമോ' ആയിരുന്നില്ല ഇപിയുടെ ശൈലി
Updated on
3 min read

1985 ല്‍ സിപിഎമ്മിന്റെ എറണാകുളം സമ്മേളനത്തില്‍ എം വി രാഘവന്റെ നേതൃത്വത്തില്‍ ബദല്‍ രേഖ അവതരിപ്പിക്കപ്പെട്ടത് കേരള രാഷ്ട്രീയചരിത്രത്തിലെ സുപ്രധാന സംഭവമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പിന്നീട് എം വി രാഘവന്‍ സിപിഎമ്മില്‍നിന്ന് പുറത്തായി. കണ്ണൂരില്‍ എം വി രാഘവന്‍ സിപിഎമ്മിനാല്‍ കായികമായും രാഷ്ട്രീയമായും ആക്രമിക്കപ്പെട്ടു. കോണ്‍ഗ്രസിനെ നേരിടാന്‍ മുസ്ലിംലീഗിനെ കൂട്ടണമെന്നു പറഞ്ഞ് രേഖ അവതരിപ്പിച്ച എം വി രാഘവന്‍ പിന്നീട് കോണ്‍ഗ്രസിന്റെ സംരക്ഷണയിലായി. അദ്ദേഹം രൂപീകരിച്ച സിഎംപി യുഡിഎഫിന്റെ ഘടകകക്ഷിയായി. യുഡിഎഫിലെത്തിയപ്പോള്‍ എം വി രാഘവന്‍ ആദ്യം മത്സരിച്ചത് അഴീക്കോട് മണ്ഡലത്തിലായിരുന്നു. അന്ന് അദ്ദേഹത്തെ നേരിടാന്‍ സിപിഎം നിയോഗിച്ചത് ഇ പി ജയരാജനെയും. 1987 ല്‍ ഡിവൈഎഫ് ഐയുടെ ആദ്യ അഖിലേന്ത്യ പ്രസിഡന്റായിരുന്ന ജയരാജൻ നിര്‍ണായക തിരഞ്ഞെടുപ്പില്‍ തോറ്റു. രാഘവന്‍ ജയിച്ചു.

ഇതുകഴിഞ്ഞാണ് 1995 ല്‍ ഇ പി ജയരാജൻ പാര്‍ട്ടി കോണ്‍ഗ്രസ് കഴിഞ്ഞ് വരുന്നതിനിടയില്‍ വെടിയേറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടത്. ആക്രമണത്തിനുപിന്നില്‍ രാഘവനും സുധാകരനും ഏര്‍പ്പെടുത്തിയ ഗുണ്ടാ സംഘമാണെന്നാണ് ആരോപണം. അന്ന് രാഘവന്‍ മന്ത്രിയായിരുന്നു. തന്നെ ഇതിനുശേഷം സംരക്ഷിച്ചതാണെന്ന് സുധാകരന്‍ പിന്നീട് പറയുകയും ചെയ്തു. ആ ആക്രമണത്തിന്റെ ശേഷിപ്പുകള്‍ ഇപ്പോഴും ജയരാജനിലുണ്ട്.

'സന്ദേഹങ്ങളില്ലാത്ത, കമ്മ്യൂണിസ്റ്റ്' എന്ന നിലയില്‍ ഇ പി ജയരാജന്റെ ജീവിതം!
'ഞാന്‍ ആരെ കണ്ടെന്ന് ശോഭയ്ക്ക് എങ്ങനെ അറിയാം?'; ജയരാജനുമായുള്ള കൂടിക്കാഴ്ച നിഷേധിച്ച്‌ ജാവഡേക്കര്‍

ഇങ്ങനയൊക്കെയായിരുന്നുവെങ്കിലും ജയരാജന് എപ്പോഴും പാര്‍ട്ടിയിലും പുറത്തും ജയം മാത്രമായിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയം നോക്കിയാല്‍, പൊതുവില്‍ ചില സഖാക്കള്‍ക്കിടയില്‍ ഇപ്പോഴുമുണ്ടെന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് ധാര്‍മ്മികതയോ, 'പഴഞ്ചന്‍ മൂല്യബോധമോ' അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നില്ല.

യന്ത്രക്കല്ലുകള്‍ക്കെതിരെ സിപിഎം യൂണിയന്‍ സമരം നടത്തുമ്പോള്‍ അതേ യന്ത്രക്കല്ല് കൊണ്ട് വീട് നിര്‍മിച്ചയാളാണ് ഇ പി ജയരാജന്‍. ഇതുസംബന്ധിച്ച വാര്‍ത്ത മലയാള മനോരമയില്‍ വന്നപ്പോള്‍ ജയരാജനെ സംരക്ഷിക്കാനിറങ്ങിയത് സാക്ഷാല്‍ വി എസ് അച്യുതാനന്ദനായിരുന്നു. അന്ന് വി എസായിരുന്നു പാര്‍ട്ടി. ഇ പി ജയരാജന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്ത് സംഘര്‍ഷഭരിതമായിരുന്നു കണ്ണൂര്‍. ആര്‍എസ്എസുമായുള്ള സംഘര്‍ഷം നിരവധി ജീവനുകളെടുത്ത സമയം. ജയരാജന്‍ ചാഞ്ചല്യമില്ലാതെ പാര്‍ട്ടിപ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ നേതൃത്വം നല്‍കി.

പാര്‍ട്ടിയില്‍ പിണറായി- വി എസ് ദ്വന്ദ്വം രൂപപ്പെട്ടപ്പോള്‍ കണ്ണൂരിലെ ഒട്ടുമിക്ക നേതാക്കളെയും പോലെ ഇ പി ജയരാജന്‍ പിണറായി വിജയന്റെ ശക്തനായ പോരാളിയായി മാറി. നിരന്തരം വിഎസിനെതിരെ ഒളിഞ്ഞും തെളിഞ്ഞും അമ്പുകളെയ്‌തു. തൃശൂര്‍ ജില്ലാ കമ്മിറ്റിയില്‍ പാര്‍ട്ടി വിഭാഗീയത കണ്ടെത്തുകയും അത് തിരുത്താന്‍ ഇപി ജയരാജനെ സെക്രട്ടറിയാക്കുകയും ചെയ്തത് അദ്ദേഹത്തെ സംബന്ധിച്ചും അവിടുത്തെ പാര്‍ട്ടിയെ സംബന്ധിച്ചും നിര്‍ണായകമായെന്ന് കരുതുന്നവര്‍ ഏറെയാണ്. കട്ടന്‍ചായയും പരിപ്പുവടയുമല്ല ഇക്കാലത്തെ കമ്മ്യൂണിസ്റ്റ് ധാര്‍മികതയുടെ അളവുകോല്‍ ആകേണ്ടതെന്നതിൽ ജയരാജന് വ്യക്തതയുണ്ടായിരുന്നു. വിപ്ലവത്തെക്കുറിച്ചുള്ള കാല്പനിക മോഹങ്ങള്‍ വളര്‍ത്താന്‍ ഒന്നും അദ്ദേഹം മിനക്കെട്ടില്ല. അധികാര രാഷ്ട്രീയത്തിന്റെ രീതികളെ ഉപയോഗിച്ചുകൊണ്ടല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു. കരുവന്നൂര്‍ കേസില്‍ അറസ്റ്റിലായ പ്രതിയ്ക്ക് ഇപിയുമായി അടുപ്പമുണ്ടെന്ന് വാര്‍ത്തകളുടെ അടിസ്ഥാനം ഒരുപക്ഷേ തൃശൂര്‍ കാലമായിരിക്കാം.

'സന്ദേഹങ്ങളില്ലാത്ത, കമ്മ്യൂണിസ്റ്റ്' എന്ന നിലയില്‍ ഇ പി ജയരാജന്റെ ജീവിതം!
'ജാവഡേക്കറെ കണ്ടിരുന്നു, രാഷ്ട്രീയം സംസാരിച്ചില്ല', ബിജെപി പ്രവേശന വിവാദത്തില്‍ ഗൂഢാലോചന ആരോപിച്ച് ഇ പി ജയരാജന്‍
ജയരാജന് എപ്പോഴും പാര്‍ട്ടിയിലും പുറത്തും ജയം മാത്രമായിരുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ രാഷ്ട്രീയം നോക്കിയാല്‍, പൊതുവില്‍ ചില സഖാക്കള്‍ക്കിടയില്‍ ഇപ്പോഴുമുണ്ടെന്ന് പറയുന്ന കമ്മ്യൂണിസ്റ്റ് ധാര്‍മ്മികതയോ, 'പഴഞ്ചന്‍ മൂല്യബോധമോ' അദ്ദേഹത്തെ ആകര്‍ഷിച്ചിരുന്നില്ല.

ഉള്‍പ്പാര്‍ട്ടി അധികാരപ്പോരാട്ടത്തില്‍ വിഎസിനെ വെട്ടി പിണറായി വിജയന്‍ സമ്പൂര്‍ണ അധികാരം സ്ഥാപിച്ചതോടെ ഇപിയുടെ പ്രാമുഖ്യം കൂടി. അദ്ദേഹം ദേശാഭിമാനി ജനറല്‍ മാനേജറായി. അവിടെയും അദ്ദേഹത്തെ നയിച്ചത് ശുദ്ധ പ്രയോജനവാദമായിരുന്നു. പൂച്ചയുടെ നിറം അദ്ദേഹത്തിനു പ്രശ്‌നമായിരുന്നില്ല. എലിയെ പിടിക്കുകയെന്ന മുതലാളിത്ത യുക്തിയായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയം. അങ്ങനെയിരിക്കുമ്പോഴാണ് ദേശാഭിമാനി പത്രം വിവാദ വ്യവസായി സാന്റിയാഗോ മാര്‍ട്ടിനില്‍നിന്ന് രണ്ട് കോടി വാങ്ങിയ വാര്‍ത്ത മാതൃഭൂമി പത്രം പുറത്തുവിടുന്നത്. അത് ബോണ്ടാണെന്ന ഇ പി ജയരാജന്റെ ആദ്യ പ്രതിരോധം പാളി. കുറച്ചുകാലത്തേക്കെങ്കിലും ജനറല്‍ മാനേജര്‍ സ്ഥാനത്തുനിന്ന് അദ്ദേഹം മാറ്റിനിര്‍ത്തപ്പെട്ടു. വാങ്ങിയ പണം തിരിച്ചുകൊടുത്തെന്നായി പാര്‍ട്ടി. അതെന്തോ ആവട്ടെ, വിവാദങ്ങള്‍ അതുകൊണ്ടും അവസാനിച്ചില്ല. പണമിടപാട് സ്ഥാപനമായ ലിസ്സുമായി ബന്ധപ്പെട്ട കോഴക്കേസിലും അദ്ദേഹം അകപ്പെട്ടു.

പാര്‍ട്ടിയിലെ അനാശാസ്യപ്രവണതകള്‍ക്കെതിരെ, കളങ്കിത വ്യക്തിത്വങ്ങളുമായുള്ള സൗഹാര്‍ദങ്ങള്‍ക്കെതിരെ കമ്മ്യൂണിസ്റ്റ് ധാര്‍മികത ബോധ്യപ്പെടുത്താനായിരുന്നു പണ്ട് പാലക്കാട് സിപിഎം പ്ലീനം ചേര്‍ന്നത്. എന്നാല്‍ ഇത്തരം 'ആശയവാദ'പരമായ കാര്യങ്ങളില്‍ വിശ്വാസമില്ലാത്തതുകൊണ്ടോ എന്തോ, പ്ലീനം കഴിയുന്ന ദിവസം തന്നെ വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണന്റെ ആശംസ പാര്‍ട്ടി പത്രം പ്രസിദ്ധീകരിച്ചു. അന്നും ഇപി ജയരാജനായിരുന്നു ജനറല്‍ മാനേജര്‍. അതിനും ജയരാജന് ന്യായമുണ്ടായിരുന്നു.

കട്ടന്‍ചായയും പരിപ്പുവടയുമല്ല ഇക്കാലത്തെ കമ്മ്യൂണിസ്റ്റ് ധാര്‍മികതയുടെ അളവുകോല്‍ ആകേണ്ടതെന്നതിൽ ജയരാജന് വ്യക്തതയുണ്ടായിരുന്നു. വിപ്ലവത്തെക്കുറിച്ചുള്ള കാല്പനിക മോഹങ്ങള്‍ വളര്‍ത്താന്‍ ഒന്നും അദ്ദേഹം മിനക്കെട്ടില്ല. അധികാര രാഷ്ട്രീയത്തിന്റെ രീതികളെ ഉപയോഗിച്ചുകൊണ്ടല്ലാതെ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ടായിരുന്നു.

വൈദേകം റിസോര്‍ട്ടില്‍ തനിക്കല്ല, ഭാര്യയ്ക്കും മകനുമാണ് നിക്ഷേപമെന്ന് പറഞ്ഞ ഇ പി ആദായനികുതി വകുപ്പ് അവിടേക്ക് എത്തിയപ്പോഴാണ് അത് വിറ്റൊഴിയാന്‍ തീരുമാനിച്ചത്. ഭാര്യ സഹകരണ ബാങ്കില്‍നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ പണമാണ് നിക്ഷേപത്തിന് ഉപയോഗിച്ചതെന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ബെംഗളൂരുവില്‍ മകള്‍ക്ക് ഐടി വ്യവസായം തുടങ്ങാന്‍ ഭാര്യയായ ടീച്ചറുടെ വിരമിക്കല്‍ ആനുകൂല്യം ഉപയോഗിച്ചതുപോലെ മറ്റൊരു നിക്ഷേപം!

ഈ സമയത്തൊക്കെ ശക്തനായ പിണറായി വിജയന്‍ പോരാളിയായിരുന്നു ഇപി. പിണറായി വിജയന്‍ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബവും നാടിന്റെ ഐശ്വര്യമാണെന്നായിരുന്നു അദ്ദേഹം ഒരിക്കല്‍ പറഞ്ഞത്. മഹാനായ മനുഷ്യനാണ് പിണറായി വിജയനെന്ന് പലപ്പോഴും ആവര്‍ത്തിച്ച ഇപി സമയം കിട്ടുമ്പോഴൊക്കെ വിഎസിനെതിരെ തിരിയുകയും ചെയ്തു.

'സന്ദേഹങ്ങളില്ലാത്ത, കമ്മ്യൂണിസ്റ്റ്' എന്ന നിലയില്‍ ഇ പി ജയരാജന്റെ ജീവിതം!
'ബിജെപിയുമായി ചര്‍ച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജൻ, മകൻ വാട്‌സ്ആപ്പ് സന്ദേശമയച്ചു'; വെളിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായി. എന്നാല്‍ ബന്ധുനിയമനമെന്ന ആരോപണം നേരിട്ടതോടെ രാജിവെച്ചു. പിന്നീട് വിജിലന്‍സ് കുറ്റമുക്തനാക്കിയതോടെ മന്ത്രിസഭയില്‍ തിരിച്ചെത്തി. എന്നാല്‍ തുടര്‍ച്ചയായ രണ്ടു തവണയില്‍ കൂടുതല്‍ മത്സരം വേണ്ടെന്ന് പാര്‍ട്ടി തീരുമാനം ജയരാജനും വിനയായി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സീറ്റ് കിട്ടാത്തതില്‍ നീരസ്യം രഹസ്യമാക്കിയില്ല. ഇ പി രാഷ്ട്രീയം ഉപേക്ഷിക്കുന്നുവെന്ന വാര്‍ത്തകള്‍ അന്നും സജീവമായി.

പിന്നീട് കോടിയേരി ബാലകൃഷ്ണന്റെ കാലശേഷം എം വി ഗോവിന്ദന്‍ സെക്രട്ടറിയായതു മുതല്‍ ഏറെക്കാലം അദ്ദേഹം സജീവമായ പ്രവർത്തനങ്ങളില്‍നിന്ന് വിട്ടുനിന്നു. ഇക്കാലത്താണ് ബിജെപിയുമായി ചര്‍ച്ച നടത്തിയതെന്നാണ് ശോഭാ സുരേന്ദ്രന്റെ ആരോപണം. അതിലെ വസ്തുത എന്തായാലും താന്‍ ജാവഡേക്കറെ കണ്ടുവെന്ന് തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇപി വെളിപ്പെടുത്തിയിരിക്കുന്നു. അതിനെതിരെ മുഖ്യമന്ത്രി പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരിക്കുന്നു. മറ്റൊരു പാര്‍ട്ടിയിലെ നേതാവുമായി മകന്റെ ഫ്‌ളാറ്റില്‍വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന് ഇപി പറഞ്ഞതോടെ, സിപിഎമ്മിനെ നടപടിയെടുക്കാന്‍ നിര്‍ബന്ധിക്കുകയാണോ അദ്ദേഹം? സിപിഎമ്മില്‍ ഇപിയ്ക്ക് ഇനിയെന്താവും റോള്‍?

logo
The Fourth
www.thefourthnews.in