അവിടെ ഒരു പള്ളി ഉണ്ടായിരുന്നു...ബാബരി മസ്ജിദ്
''രാജ്യത്തിന് ഒറ്റ സന്ദേശം നല്‍കാനാണ് ഞങ്ങള്‍ തീരുമാനിച്ചത്. വിധി ആരുടെതാണ് എന്ന് രേഖപ്പെടുത്തേണ്ടെന്നുള്ള തീരുമാനവും എല്ലാവരും ചേര്‍ന്ന് എടുത്തതാണ്. ''
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ പ്രസ്താവനയാണ് ഇത്. 2019 നവംബര്‍ 19ന് സുപ്രീം കോടതിയുടെ ഭരണഘടന ബഞ്ച് പുറപ്പെടുവിച്ച അയോധ്യ ബാബരി മസ്ജിദ് കേസിന്‍റെ വിധിയെക്കുറിച്ചായിരുന്നു ചന്ദ്രചൂഡിന്റെ വിശദീകരണം. ചീഫ് ജസ്റ്റിസ് പറഞ്ഞതിലെ നിയമ, ധാർമിക പ്രശ്‌നം അവിടെ നില്‍ക്കുമ്പോഴും ഒരു കാര്യം സത്യമാണ്. സ്വതന്ത്ര ഇന്ത്യയില്‍ കോടതിയില്‍നിന്നുണ്ടായ ഏറ്റവും പ്രധാനപ്പെട്ട വിധിയായിരുന്നു അത്. ബാബരി മസ്ജിദ് നിന്നിടത്ത് രാമക്ഷേത്രം നിര്‍മിക്കാനിടയാക്കിയ വിധി.
വിധിവന്നത് 2019 ല്‍ ആയിരുന്നുവെങ്കിലും ബാബരി മസ്ജിദുമായ ബന്ധപ്പെട്ട് ഉയര്‍ത്തിക്കൊണ്ടുവന്ന തര്‍ക്കം ജനാധിപത്യ മതേതര ഇന്ത്യയെ സമ്പൂര്‍ണമായി പരിവര്‍ത്തിപ്പിക്കാന്‍ ശേഷിയുള്ള രാഷ്ട്രീയമായി നേരത്തെ തന്നെ ശക്തിപ്രാപിച്ചിരുന്നു. അതിന്റെ ഫലമായി കൂടിയാണ് ഇപ്പോള്‍ അയോധ്യയില്‍ ക്ഷേത്രമുയരുന്നത്. പക്ഷേ ഇതിനിടയില്‍ ഇന്ത്യ തിരിച്ചറിയാന്‍ കഴിയാത്തവിധം മാറ്റപ്പെട്ടിരുന്നു.
ബാബരി മസ്ജിദ് രാമക്ഷേത്രമായി പരിവര്‍ത്തിച്ചതിന്റെ കഥ, മതേതരമായിരിക്കാന്‍ ശ്രമിച്ച ഒരു രാജ്യം ഹിന്ദുത്വ അതിദേശീയതയ്ക്ക് മുന്നില്‍ കീഴടങ്ങിയതിന്റെ കൂടിയാണ്.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് ഉയര്‍ത്തിക്കൊണ്ടുവന്ന തര്‍ക്കം, ഇന്ത്യന്‍ രാഷ്ട്രീയത്തെ സമ്പൂര്‍ണമായി മാറ്റിയതെങ്ങനെയാണ്? അതിലേക്ക് കടക്കണമെങ്കില്‍ അയോധ്യയിലെ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട ഉണ്ടാക്കിയെടുത്ത തര്‍ക്കത്തെക്കുറിച്ചും അത് ഒരു രാഷ്ട്രീയ നീക്കമായി മാറിയതിനെക്കുറിച്ചും അറിയണം. ബാബരി മസ്ജിദിന്റെ സ്ഥാനത്ത് രാമക്ഷേത്രം ഉയര്‍ന്നതിന്റെ കഥ, ഇന്ത്യയിലെ മതേതര ജനാധിപത്യം ഭൂരിപക്ഷവാദത്തിന് മുന്നില്‍ കീഴടക്കുന്നതിന്റെ കൂടി കഥയാണ്.
1528 ല്‍ മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ബാബറിന്റെ നിര്‍ദേശത്തില്‍ മീര്‍ ബാക്കി നിര്‍മിച്ചതാണ് ബാബരി മസ്ജിദ്. ഈ പള്ളിയെച്ചൊല്ലി, 16 മുതല്‍ 18 വരെ നൂറ്റാണ്ടുകളില്‍ തര്‍ക്കങ്ങളോ പ്രശ്നങ്ങളോ ഉണ്ടായിരുന്നില്ല. അയോധ്യയിലെ ഹനുമാന്‍ ഗാര്‍ഹി എന്ന ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഈ പ്രദേശത്ത് ആദ്യം സംഘര്‍ഷമുണ്ടാകുന്നത്. എന്നാല്‍ അപ്പോഴൊന്നും ബാബരി മസ്ജിദില്‍ പ്രശ്നമുണ്ടായില്ല. ആദ്യമായി ഇവിടെ ഒരു അവകാശ വാദം ഉന്നയിക്കപ്പെടുന്നത് 1885 ലാണ്. മഹന്ത് രഘൂബീര്‍ ദാസ് ബാബ്റി മസ്ജിദിന്റെ പുറംമതിലിന് സമീപം രാം ചബൂത്ര എന്ന ശ്രീരാമനെ ആരാധിക്കാനുള്ള കെട്ടിടം പണിയണമെന്ന ആവശ്യമായിരുന്നു അത്. എന്നാല്‍ പ്രാദേശിക ഭരണകൂടം ഈ ആവശ്യം തള്ളിയതോടെ പ്രശ്നം അവിടെ അവസാനിച്ചു. പിന്നീട് കാര്യമായ പ്രശ്നമുണ്ടാകുന്നത് 1934 ലെ ഹിന്ദു- മുസ്ലിം സംഘര്‍ഷത്തിനിടെയാണ്. അന്ന് പള്ളിയുടെ മിന്നാരങ്ങള്‍ ആക്രമിക്കപ്പെട്ടു. ഇതിനിടെ പള്ളിയുടെ നിയന്ത്രണാധികാരത്തെച്ചൊല്ലി സുന്നികളും ശിയാ വിഭാക്കാരും തമ്മിലുള്ള തര്‍ക്കവുമുണ്ടായി. എന്നാല്‍ കോടതി സുന്നി വിഭാഗക്കാര്‍ക്ക് നിയന്ത്രണാധികാരം നല്‍കുകയായിരുന്നു.
മുസ്ലിം യാഥാസ്ഥികര്‍ക്ക് കീഴടങ്ങിയത് ഹിന്ദു വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാകുമെന്നതായി രാജീവ് ഗാന്ധിയുടെ ആശങ്ക. അത് തടയാന്‍ എന്തു ചെയ്യുമെന്നായി ആലോചന. അപ്പോഴാണ് അദ്ദേഹത്തിന്റെ മുന്നില്‍ ബാബരി മസ്ജിദുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വരുന്നത്. അങ്ങനെ ഹിന്ദുക്കള്‍ക്ക് ആരാധിക്കാന്‍ വേണ്ടി ബാബരി മസ്ജിദിന്റെ ഗേറ്റ് തുറന്നുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. 1986 ല്‍ കോടതിവിധിയുടെ സഹായത്തോടെ പള്ളിയുടെ ഗേറ്റ് തുറന്നുകൊടുത്തു. 1989 ല്‍ വിഎച്ച്പിയ്ക്ക് ശിലാന്യാസത്തിനുള്ള അനുമതി നല്‍കിയതും രാജീവ് ഗാന്ധി സര്‍ക്കാരായിരുന്നു
രാജീവ് ഗാന്ധി എടുത്ത തീരുമാനങ്ങള്‍ ഫലത്തില്‍ ബിജെപിയ്ക്കും ഹിന്ദുത്വ സംഘടനകള്‍ക്കും പിന്നീട് വലിയ ഗുണം ചെയ്യുന്ന സംഭവങ്ങളാണ് പിന്നീടുണ്ടായത്. അതില്‍ പ്രധാനപ്പെട്ടത് ഷാ ബാനു കേസില്‍ സുപ്രീം കോടതിയുടെ വിധിയായിരുന്നു. 1984 ഏപ്രില്‍ 23 നായിരുന്നു ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നിര്‍ണായകമായ വിധി വന്നത്. വിവാഹമോചിതയായ ഷബാനുവിന് ജീവനാംശം നല്‍കണമെന്നതായിരുന്നു വിധി. മുസ്ലിം യാഥാസ്ഥിക സംഘടനകളും നേതാക്കളും വിധിക്കെതിരെ രംഗത്തുവന്നു. വിധിയെ മറികടക്കാന്‍ നിയമനിര്‍മാണം വേണമെന്ന അവരുടെ ആവശ്യത്തിന് ആദ്യം ചെവി കൊടുക്കാതിരുന്ന രാജീവ് ഗാന്ധി പിന്നീട് അവര്‍ക്ക് മുന്നില്‍ കീഴടങ്ങി. അന്ന് കോടതി വിധിക്ക് അനുകൂലമായി ശക്തമായി നിലകൊണ്ട നേതാവായിരുന്നു അന്ന് കോണ്‍ഗ്രസിലായിരുന്ന ആരിഫ് മുഹമ്മദ് ഖാന്‍. എന്നാല്‍ മുസ്ലിം യാഥാസ്ഥികര്‍ക്ക് കീഴടങ്ങിയത് ഹിന്ദു വോട്ട് ബാങ്കില്‍ ചോര്‍ച്ചയുണ്ടാകുമെന്നതായി രാജീവ് ഗാന്ധിയുടെ ആശങ്ക. അത് തടയാന്‍ എന്തു ചെയ്യുമെന്നായി ആലോചന. അപ്പോഴാണ് അദ്ദേഹത്തിന്റെ മുന്നില്‍ ബാബ്റി മസ്ജിദുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ വരുന്നത്. അങ്ങനെ ഹിന്ദുക്കള്‍ക്ക് ആരാധിക്കാന്‍ വേണ്ടി ബാബരി മസ്ജിദിന്റെ ഗേറ്റ് തുറന്നുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. 1986 ല്‍ കോടതിവിധിയുടെ സഹായത്തോടെ പള്ളിയുടെ ഗേറ്റ് തുറന്നുകൊടുത്തു. 1989 ല്‍ വിഎച്ച്പിയ്ക്ക് ശിലാന്യാസത്തിനുള്ള അനുമതി നല്‍കിയതും രാജീവ് ഗാന്ധി സര്‍ക്കാരായിരുന്നു
മുസ്ലിം യാഥാസ്ഥിതികത്വത്തിന് കീഴടങ്ങിയതിന്റെ ക്ഷീണം മാറ്റാന്‍ ഹിന്ദുത്വയെ പ്രീണിപ്പിച്ച രാജീവ് ഗാന്ധിയ്ക്ക് പൂര്‍ണമായും പിഴയ്ക്കുകയായിരുന്നു. ആ വലിയ പിഴവുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തെയും സമൂഹത്തെയും തിരുത്താന്‍ എളുപ്പമല്ലാത്ത അവസ്ഥയില്‍ എത്തിക്കുകയും ചെയ്തു. രാജീവ് ഗാന്ധിയുടെ തീരുമാനം, ഒരു അവസരം കാത്തുനിന്ന ബിജെപി ഉപയോഗപ്പെടുത്തുകയായിരുന്നു. ഇക്കാലത്ത് തന്നെയാണ് രാജീവ് ഗാന്ധി രാമയണം സീരിയല്‍ ദൂരദര്‍ശനിലൂടെ സംപ്രേഷണം ചെയ്യാന്‍ തീരുമാനമെടുത്തത്. അതും രാമക്ഷേത്ര പ്രക്ഷോഭത്തിന് സംഘ്പരിവാര്‍ സംഘടനകള്‍ ഉപയോഗപ്പെടുത്തി.
ബോഫോഴ്സ് അഴിമതി ആരോപണവും വിപി സിങിന്റെ നേതൃത്വത്തിലുള്ള കലാപവും രാജീവ് ഗാന്ധിയെ തളര്‍ത്തി. പിന്നീട് നടന്ന തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരത്തിന് പുറത്തായി. അഞ്ച് വര്‍ഷം കൊണ്ട് കോണ്‍ഗ്രസിന്റെ സീറ്റ് 417 ല്‍നിന്ന് 197 ആയി ചുരുങ്ങി. വിപി സിംങിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ ബിജെപിയും ഇടതുപക്ഷവും പുറത്തുനിന്ന് പിന്താങ്ങി. ബിജെപിയുടെ സീറ്റ് 1984 ലെ രണ്ടില്‍നിന്ന് 85 ആയി ഉയര്‍ന്നു. രാജ്യം പ്രത്യേകിച്ച് വടക്കെ ഇന്ത്യ വര്‍ഗീയമായി വിഭജിക്കപ്പെട്ടു.
വി പി സിങ് സര്‍ക്കാര്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചു. സവര്‍ണജാതി വിഭാഗങ്ങള്‍ പ്രതിഷേധിച്ചു. ഈ ഘട്ടത്തിലാണ് എല്‍ കെ അദ്വാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലെ സോമനാഥ് ക്ഷേത്രത്തില്‍നിന്ന് അയോധ്യയിലെക്ക് രഥയാത്ര പ്രഖ്യാപിച്ചത്. 1990 സെപ്റ്റംബര്‍ 16നാണ് ജാഥ പ്രഖ്യാപിച്ചത്. രാജ്യത്തെമ്പാടും വര്‍ഗീയ കലാപങ്ങള്‍ അഴിച്ചുവിട്ടാണ് രഥയാത്ര മുന്നേറിയത്. വിപി സര്‍ക്കാര്‍ പ്രതിസന്ധിയിലായി. ബിഹാറില്‍ ജാഥയെത്തി. സമസ്തിപൂരില്‍ വെച്ച് ബിഹാര്‍ മുഖ്യമന്ത്രിയായിരുന്ന ലാലു പ്രസാദ് യാദവ് എല്‍ കെ അദ്വാനിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടു. 1990 ഒക്ടോബര്‍ 23 പുലര്‍ച്ചയെയായിരുന്നു അറസ്റ്റ്. ഇതില്‍ പ്രതിഷേധിച്ച് ബിജെപി വി പി സിങ് സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചു. പിന്നീട് രാഷ്ട്രീയ അനിശ്ചിതത്വത്തിന്റെ മാസങ്ങളായിരുന്നു. 1990 ഒക്ടോബര്‍ 30 അയോധ്യയിലെത്തിയ കര്‍സേവകര്‍ പോലീസുമായി ഏറ്റുമുട്ടി. 20 പേര്‍ മരിച്ചു. ഉത്തര്‍ പ്രദേശില്‍ വര്‍ഗീയലഹള വ്യാപിച്ചു. 1991 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ ബിജെപി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായി. 121 സീറ്റായിരുന്നു അവര്‍ക്ക് ലഭിച്ചത്. എന്നാല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തി, നരസിംഹറാവു പ്രധാനമന്ത്രിയുമായി. ഉത്തര്‍പ്രദേശില്‍ കല്യാണ്‍ സിങിന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തിയതും ഇതേ വര്‍ഷം തന്നെയായിരുന്നു. ബിജെപി അയോധ്യ പ്രക്ഷോഭം ശക്തപ്പെടുത്തി. കര്‍സേവ നടത്താന്‍ വീണ്ടും തീരുമാനിച്ചു. പള്ളി പൊളിക്കില്ലെന്ന് ബിജെപി നേതാക്കളും സംരക്ഷിക്കുമെന്ന് ഉത്തര്‍പ്രദേശിലെ കല്യാണ്‍ സിങും സുപ്രീം കോടതിയ്ക്ക് ഉറപ്പുനല്‍കി. ഉറപ്പ് വിശ്വസിക്കരുതെന്നും കേന്ദ്ര സേനയെ ഇറക്കുകയോ കല്യാണ്‍ സിങ് സര്‍ക്കാരിനെ പുറത്താക്കുകയോ വേണമെന്ന ആവശ്യം നരസിംഹറാവു തള്ളി. അങ്ങനെ 1992 ഡിസംബര്‍ ആറിന് അയോധ്യയിലും പരിസരത്തും ബിജെപി നേതാക്കളുടെ സാന്നിധ്യത്തില്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു.
ഗാന്ധിവധത്തിന് ശേഷമുണ്ടായ രാജ്യത്തുണ്ടായ ഏറ്റവും വലിയ ദുരന്തമായാണ് ഇത് വിശേഷിക്കപ്പെട്ടത്. ഉത്തര്‍പ്രദേശിലെയും രാജ്യത്തെ മറ്റിടങ്ങളിലേയും ബിജെപി സര്‍ക്കാര്‍ പിരിച്ചുവിടപ്പെട്ടു. പള്ളി പുതുക്കിപ്പണിയുമെന്നായിരുന്നു നരസിംഹറാവുവിന്റെ പ്രഖ്യാപനം. അന്ന് നരസിംഹറാവു സ്വീകരിച്ച നടപടി വ്യാപകമായി വിമര്‍ശിക്കപ്പെട്ടു. പള്ളി പൊളിക്കുമ്പോള്‍ അദ്ദേഹം പ്രാര്‍ത്ഥനയിലായിരുന്നുവെന്ന് വരെ വിമര്‍ശനം ഉണ്ടായി. പള്ളി പൊളിച്ചതിനെക്കുറിച്ച് അന്വേഷിക്കാന്‍ ജസ്റ്റിസ് ലിബര്‍ഹാനെ നിയമിച്ചു. രാജ്യമെമ്പാടും കലാപമുണ്ടായി. നിരവധി പേര്‍ കൊല്ലപ്പെട്ടു. മുംബൈയില്‍ കലാപവും പിന്നീട് സ്ഫോടനവുമുണ്ടായി. വാജ്പേയി അധികാരത്തിലെത്തുകയും വിശ്വാസവോട്ടില്‍ തോല്‍ക്കുകയും ചെയ്തു. 1999 ല്‍ വീണ്ടും അധികാരത്തിലെത്തിയ വാജ്പേയിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കി. ഇതിനിടയില്‍ പള്ളി പൊളിച്ചിടത്ത് ക്ഷേത്രനിര്‍മിക്കാനുളള നീക്കങ്ങള്‍ വി എച്ച് പി ശക്തമാക്കി. 2002 കര്‍സേവകര്‍ സഞ്ചരിച്ച ട്രെയിനിന് ഗോന്ധ്രയില്‍ തീപിടിച്ചു നിരവധി പേര്‍ മരിച്ചു. ഇതേതുടര്‍ന്ന് ഗുജറാത്തില്‍ വ്യാപകമായ മുസ്ലിം വിരുദ്ധ കാലപവുമുണ്ടായി.
അങ്ങനെ സംഭവങ്ങള്‍ നിരവധിയുണ്ടായി. എന്നാല്‍ ബാബ്റി മസ്ജിദുമായി ബന്ധപ്പെട്ട് പിന്നീട് ഉണ്ടായ ഒരു സംഭവം ആര്‍ക്കിയോളജിക്കല്‍ സര്‍വെ ഓഫ് ഇന്ത്യയോട് അയോധ്യയില്‍ ഖനനം നടത്തി പണ്ട് അവിടെ ക്ഷേത്രമുണ്ടായിരുന്നോയെന്ന് അന്വേഷിക്കാന്‍ ആവശ്യപ്പെട്ടതാണ്. 2002 ലായിരുന്നു അത്. 2003 ല്‍ 10 -ാം നൂറ്റാണ്ടിലെ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങളുണ്ടെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ പ്രമുഖരായ ആര്‍ക്കിയോളജിസ്റ്റുകളില്‍ പലരും ഈ കണ്ടെത്തലിലെ ശാസ്ത്രീയതയെ ചോദ്യം ചെയ്തു.
2009 ല്‍ ലിബര്‍ഹാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. അദ്വാനി അടക്കമുള്ളവരെ കുറ്റപ്പെടുത്തിയായിരുന്നു റിപ്പോര്‍ട്ട്. 2010 സെപ്റ്റംബറില്‍ ബാബ്റി മസ്ജിദ് നിലനിന്ന് ഭൂമി മൂന്നായി വിഭജിക്കാന്‍ അലഹബാദ് ഹൈക്കോടതി ഉത്തരവിട്ടു. ഇത് പിന്നീട് സുപ്രീം കോടതി സ്റ്റേ ചെയ്തു. ഹൈക്കോടതി വിധിക്കെതിരെ ഇരു വിഭാഗവും സുപ്രീം കോടതിയില്‍ അപ്പീലും നല്‍കി. 2019 ജനുവരിയിലാണ് സുപ്രീം കോടതി അഞ്ചംഗ ഭരണഘടന ബഞ്ചിന് രൂപം നല്‍കിയത്. രഞ്ജന്‍ ഗോഗോയ് എസ് എ ബോംബ്ദെ, എന്‍ വി രമണ, ഡി വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ്‍, എസ് എ നസീര്‍ എന്നിവരായിരരുന്നു അവസാനം രൂപീകരിക്കപ്പെട്ട ബെഞ്ചില്‍. 2019 നവംബര്‍ ഒമ്പതിന് രാവിലെ കോടതി നൂറ്റാണ്ടുകളുടെ പഴക്കമുള്ള കേസില്‍ വിധി പറഞ്ഞു. തര്‍ക്കമുന്നയിക്കപ്പെട്ട ഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ട്രസ്റ്റ് രൂപികരിക്കാനും ബാബ്റി മസ്ജിദിനുപകരമായി അഞ്ചേക്കര്‍ ഭൂമി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. ഈ വിധി ആരാണ് എഴുതിയതെന്ന് നമുക്കറിയില്ല. വിധി എഴുതിയ ജഡ്ജിയുടെ പേര് പരസ്യപ്പെടുത്തെണ്ടെന്ന് തീരുമാനിച്ചതാണെന്നാണ് ചീഫ് ജസ്റ്റിസ് പിന്നീട് പറഞ്ഞത്.
പള്ളിയില്‍ കയറി വിഗ്രഹം സ്ഥാപിച്ചതും പള്ളി പൊളിച്ചതും തെറ്റാണെന്ന് പറഞ്ഞുകൊണ്ടാണ് പൊളിച്ചവരുടെ ആവശ്യം കോടതി അംഗീകരിച്ചത്. പ്രധാനമന്ത്രി തന്നെ പോയി ക്ഷേത്രത്തിന് തറക്കല്ലിട്ടു. ഇപ്പോള്‍ അത് ഉദ്ഘാടനത്തിന് തയ്യാറായതായി അറിയിക്കുന്നു. അങ്ങനെ 1528 മുതല്‍ അയോധ്യയില്‍ നിലനിന്ന പള്ളിയുടെ സ്ഥാനത്ത് ഭരണകൂടത്തിന്റെ തന്നെ പിന്തുണയോടെ ക്ഷേത്രം സ്ഥാപിതമായിരിക്കുന്നു.
1992 ല്‍നിന്ന് 2024 ലേക്കെത്തുമ്പോള്‍ ഇന്ത്യന്‍ മുഖ്യധാര രാഷ്ട്രീയം, ഇടതുപാര്‍ട്ടികളെയും ഡിഎംകെ, ആര്‍ ജെ ഡി തുടങ്ങിയ പാര്‍ട്ടികളെയും മാറ്റിനിര്‍ത്തിയാല്‍ പള്ളി പൊളിച്ച് ക്ഷേത്രം പണിതതിനെ അംഗീകരിക്കുന്ന നിലയിലെത്തിയിരിക്കുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ഹിന്ദുത്വത്തിന്റെ ഒരു രാഷ്ട്രീയ പദ്ധതിയോട് അവര്‍ക്ക് അടിസ്ഥാനപരമായ വിയോജിപ്പുകള്‍ ഇല്ലാതായിരിക്കുന്നു. ഇത് ഇക്കാര്യത്തില്‍ മാത്രമല്ല, കശ്മീരില്‍ 370 വകുപ്പ് നീക്കം ചെയ്തപ്പോഴും ബിജെപി മാത്രമല്ല അതിനെ സ്വാഗതം ചെയ്തത്. ഇനി ഏക സിവില്‍കോഡ് നടപ്പിലാക്കുമ്പോഴും ഇതു തന്നെയാവുംസ്ഥിതിയെന്ന കാര്യത്തില്‍ സംശയമില്ല. അങ്ങനെ കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍ ഹിന്ദുത്വവുമായി സന്ധിചെയ്യുന്ന ഒരു രാഷ്ട്രീയം ഇന്ത്യയില്‍ രൂപപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ക്ഷേത്രത്തിന്റെ ഉദ്ഘാടനം നടക്കുമ്പോള്‍ അവിടെ ഒരു പുരാതനമായ ഒരു പള്ളിയുണ്ടായിരുന്നു അത് തകര്‍ത്തുകളഞ്ഞതാണെന്ന് ഓര്‍മിപ്പിക്കേണ്ടത് അനിവാര്യമാകുന്നത്.
അവിടെ നടന്ന ആക്രമണത്തിന്റെ പ്രത്യാഘാതം എന്താകുമെന്ന ആശങ്കയുണ്ടായിരുന്ന ആളാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയെന്നതിന്റെ സൂചനകള്‍ നിരവധിയുണ്ട്. അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ജി ബി പന്തിനും ഗവര്‍ണര്‍ ജനറലായിരുന്ന രാജഗോപാലാചാരിക്കും നെഹ്റു വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി എഴുതിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ ജില്ലാ ഭരണാധികാരി കെ കെ നായര്‍ തയാറാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. അതിക്രമിച്ച് കയറി സ്ഥാപിച്ച വിഗ്രഹങ്ങള്‍ നീക്കം ചെയ്തില്ല.
ബാബരി മസ്ജിദിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായക സംഭവമുണ്ടായത് 1949 ഡിസംബര്‍ 22 നായിരുന്നു. അന്നാണ് ബാബരി മസ്ജിദില്‍ ഒരു രാഷ്ട്രീയ ഇടപെടല്‍ ആരംഭിക്കുന്നത്. ആ മുസ്ലീം ആരാധനാലയത്തിന്റെ വിധി ആ ഡിസംബര്‍ 22 ന് തീരുമാനിക്കപ്പെടുകയായിരുന്നുവെന്ന് പറയാം.
അഖില ഭാരതീയ രാമയണ മഹാസഭ ഒമ്പത് ദിവസമായി അവിടെ നടക്കുന്നുണ്ടായിരുന്നു. അതിന്റെ അവസാനദിവസമായിരന്നു ഡിസംബര്‍ 22. അന്നത്തെ ജില്ലാ ഭരണാധികാരി മലയാളിയായ കെ കെ നായരുടെ സഹായത്തോടെ, ഒരു സംഘം ആക്രമികള്‍ ബാബരി മസ്ജിദില്‍ ശ്രീരാമന്റെ വിഗ്രഹം കടത്തിവെച്ചത്. ഇതേ തുടര്‍ന്ന്, ജില്ലാ മജിസ്ട്രേറ്റായിരുന്ന കെ കെ നായര്‍ പള്ളി അടച്ചു. വിഗ്രഹങ്ങള്‍ അവിടെനിന്ന് നീക്കിയുമില്ല. അയോധ്യ പോലീസ് സ്റ്റേഷനിലെ കേസ് പ്രകാരം അഭിരാം ദാസ്, രാംസകല്‍ ദാസ്, സുദര്‍ശന്‍ ദാസ് എന്നിവരും അറുപതോളം പേരുമാണ് ആരാധനലായത്തില്‍ അതിക്രമിച്ചുകടന്നത്. അതിന് മുമ്പ് അവിടെ ഒരു തിരഞ്ഞെടുപ്പ് നടന്നിരുന്നു, ഫൈസലാബാദില്‍. ആചാര്യ നരേന്ദ്ര ദേബ് എന്ന സോഷ്യലിസ്റ്റ് നേതാവിനെ പരാജയപ്പെടുത്തി, കോണ്‍ഗ്രസുകാരനും ഹിന്ദുത്വ ആശയങ്ങളുടെ സഹയാത്രികനുമായിരുന്ന ബാബാ രാഘവ് ദാസാണ് അന്ന് വിജയിച്ചത്. ഈ വിജയം ആ പ്രദേശത്തെ ഹിന്ദുത്വ ആശയക്കാരെ സന്തോഷിപ്പിച്ചു. അതിന്റെ കൂടി പശ്ചാത്തലത്തിലാണ് പളളിയില്‍ അതിക്രമിച്ചു കയറി രാമ വിഗ്രഹം സ്ഥാപിച്ചതെന്നുള്ള വിലയിരുത്തലുകളുമുണ്ട്.
അവിടെ നടന്ന ആക്രമണത്തിന്റെ പ്രത്യാഘാതം എന്താകുമെന്ന ആശങ്കയുണ്ടായിരുന്ന ആളാണ് ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയെന്നതിന്റെ സൂചനകള്‍ നിരവധി ഉണ്ട്. അന്നത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ജി ബി പന്തിനും ഗവര്‍ണര്‍ ജനറലായിരുന്ന രാജഗോപാലാചാരിക്കും നെഹ്റു വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തി എഴുതിയിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ ജില്ലാ ഭരണാധികാരി കെ കെ നായര്‍ തയ്യാറാവുന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞു. അതിക്രമിച്ച് കയറി സ്ഥാപിച്ച വിഗ്രഹങ്ങള്‍ നീക്കം ചെയ്തില്ല.
1950 മുതല്‍ പല തവണ പളളിയില്‍ ആരാധന നടത്താന്‍ ഗേറ്റ് തുറന്നു നല്‍കണമെന്ന് ആവശ്യപ്പെട്ട് മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരും, പ്രാര്‍ത്ഥന നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു വിഭാഗത്തില്‍ നിന്നുള്ള ചിലരും കോടതികളെ സമീപിച്ചു. പിന്നീട് കാര്യമായി ഒന്നും സംഭവിച്ചില്ല.
ബാബരി മസ്ജിദുമായി ബന്ധപ്പെട്ട് പിന്നീട് പ്രധാന സംഭവങ്ങള്‍ ഉണ്ടാകുന്നത് 1980 കളിലാണ്. ഇതിനിടയില്‍ രണ്ട് പ്രധാന കാര്യങ്ങളാണ് സംഭവിച്ചത്. ഒന്ന് 1964 ല്‍ വിശ്വഹിന്ദു പരിഷത്ത് എന്ന സംഘടനയ്ക്ക് ആര്‍ എസ് എസ് രൂപം നല്‍കി. 1980 ല്‍ ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടിയും പിറവികൊണ്ടു.
1980 കള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങളുണ്ടാക്കി. അധികാരത്തില്‍ തിരിച്ചെത്തിയ ഇന്ദിരാഗാന്ധി, തന്റെ സോഷ്യലിസ്റ്റ് ആഭിമുഖ്യം കൈവിട്ടു എന്ന് മാത്രമല്ല, കൂടുതല്‍ മതാഭിമുഖ്യ സമീപനവും പുലര്‍ത്തി. 1984 ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടു. രാജീവ് ഗാന്ധി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നു. ഇതിനുശേഷമുണ്ടായ സംഭവങ്ങളാണ് ഇന്ത്യന്‍ രാഷ്ട്രീയത്തെ തിരുത്താന്‍ പറ്റാത്ത രീതിയില്‍ മാറ്റിയത്. 1984 ലെ തിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ആകെ കിട്ടിയത് രണ്ട് സീറ്റായിരുന്നു. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ എങ്ങനെ പിടിച്ചുനില്‍ക്കാമെന്ന ആലോചന സംഘ്പരിവാറിലും ശക്തമായി.