കേരളത്തില്‍ എത്ര ജൈവ ബുദ്ധിജീവികള്‍

കേരളത്തില്‍ എത്ര ജൈവ ബുദ്ധിജീവികള്‍

ബുദ്ധിജീവികളുടെ നാടായ കേരളം ഇനി ജൈവ ബുദ്ധിജീവികളുടെ കൂടി നാടാകുമോ!
Updated on
3 min read


മറ്റ് തിരക്കുകളും പ്രശ്‌നങ്ങളും മാറ്റിവെച്ച് 'ജൈവ ബുദ്ധിജീവി'കളെ കണ്ടെത്തുന്ന തിരക്കിലാണ് ചിലര്‍. മുഖ്യമന്ത്രി പിണറായി വിജയനെ, അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ ജൈവബുദ്ധിജീവിയും, യുഗപുരുഷനുമായി വിശേഷിപ്പിച്ചുകൊണ്ടുള്ള മന്ത്രി ആര്‍ ബിന്ദുവിന്റെ  ആശംസയാണ് അന്റോണിയോ ഗ്രാംഷിയെ വീണ്ടും കേരളത്തില്‍ ചര്‍ച്ചയാക്കിയത്. മന്ത്രി ബിന്ദുവിനെ പരിഹസിച്ചവരോട് നിങ്ങളോട് ഗ്രാംഷിയെകുറിച്ച് പറഞ്ഞിട്ടെന്ത് കാര്യമെന്ന മറുപരിഹാസമാണ് മറ്റുചിലര്‍ നടത്തുന്നത്. ഇന്ത്യയില്‍ തന്നെ ബുദ്ധിജീവികളുടെ ഒരു ഭൂപ്രദേശമെന്നത് കേരളമാണെന്നും അതില്‍ തന്നെ തങ്ങളില്‍ പെടുന്നവര്‍ മാത്രമാണ് ആ സംബോധനയ്ക്ക് അര്‍ഹര്‍ എന്നും കരുതുന്നവര്‍ ആണ് കേരളത്തിലെ വിവിധങ്ങളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളവര്‍. അതുകൊണ്ട് വൈരുദ്ധ്യാധിഷ്ടിത ഭൗതികവാദവും, ജനാധിപത്യ കേന്ദ്രീകരണവും, തൊഴിലാളിവര്‍ഗ സര്‍വാധിപത്യവുമൊക്കെ ഹൃദിസ്ഥമാക്കിയത് പോലെ, ഇനി ജൈവ ബുദ്ധിജീവി പ്രയോഗവും മലയാളി ഇടതുപക്ഷക്കാര്‍ അവരുടെ മാര്‍ക്‌സിസ്റ്റ് വിജ്ഞാനത്തിലുള്ള അവഗാഹത്തിന്റെ അടയാളമായി കൊണ്ടുനടക്കാനാണ് സാധ്യത.

ഇന്ത്യയില്‍ തന്നെ ബുദ്ധിജീവികളുടെ ഒരു ഭൂപ്രദേശമെന്നത് കേരളമാണെന്നും അതില്‍ തന്നെ തങ്ങളില്‍ പെടുന്നവര്‍ മാത്രമാണ് ആ സംബോധനയ്ക്ക് അര്‍ഹര്‍ എന്നും കരുതുന്നവര്‍ ആണ് കേരളത്തിലെ വിവിധങ്ങളായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുള്ളവര്‍

കേരളത്തില്‍ എത്ര ജൈവ ബുദ്ധിജീവികള്‍
പാംപ്ലാനി ബിഷപ്പ് അറിയുമോ, ഭരണകൂടത്തിനെതിരെ പോരാടി രക്തസാക്ഷിയായ ആര്‍ച്ച് ബിഷപ്പ് ഓസ്‌കാര്‍ റോമേരോയെ?
കേരളത്തെ ജീവിക്കാന്‍ പറ്റുന്ന ഒരു ഇടമാക്കി മാറ്റിയ, ശ്രീനാരായണ ഗുരുവായിരിക്കുമോ യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ആദ്യത്തെ ജൈവ ബുദ്ധിജീവി. ഗ്രാംഷി  തടവറയില്‍ കിടന്ന് തന്റെ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിക്കുമുമ്പ് തന്നെ ഗുരു കേരളത്തെ പല രീതിയില്‍ മാറ്റി പണിതിരുന്നു. അക്കാലത്ത് നിലനിന്ന അധീശത്വ ആശയങ്ങളെ ഗുരു മനുഷ്യന്മോഖുമായ ആത്മീയത കൊണ്ട് നേരിടുകയും കീഴ്‌മേല്‍ മറിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഗുരു ചരിത്രത്തെ അഗാധമാക്കിയത്.

മന്ത്രി ഡോ. ബിന്ദുവിന് മുമ്പ് എം വി ഗോവിന്ദന്‍ മാസ്റ്ററാണ്, ആദ്യമായി പിണറായിയില്‍ ജൈവ ബുദ്ധിജീവിത്വം കണ്ടെത്തിയത്

ഇതാദ്യമായല്ല, പിണറായി വിജയന്‍ കേരളത്തിലെ ജൈവ ബുദ്ധിയായി വാഴ്ത്തപ്പെടുന്നത്. മന്ത്രി ഡോ. ബിന്ദുവിന് മുമ്പ് എം വി ഗോവിന്ദന്‍ മാസ്റ്ററാണ്, ആദ്യമായി പിണറായിയില്‍ ജൈവ ബുദ്ധിജീവിത്വം കണ്ടെത്തിയത്. അന്ന് പക്ഷെ ഇന്നത്തെ പോലെ ചര്‍ച്ചയായില്ല. ഗോവിന്ദന്‍ മാസ്റ്റര്‍ ഒരു പൊതുയോഗത്തിലാണെന്ന് തോന്നുന്നു,  ഈ സവിശേഷ വിശേഷണം നടത്തിയത്. അന്റോണിയോ ഗ്രാംഷിയെന്ന ഇറ്റാലിയന്‍ കമ്മ്യൂണിസ്റ്റ് ചിന്തകന്‍ ബുദ്ധിജീവികളെ രണ്ടായി തരംതിരിക്കുകയും, പരമ്പരാഗത ബുദ്ധിജീവികളെന്നും, ജൈവ ബുദ്ധിജീവികളെന്നും അവരെ വിശേഷിപ്പിക്കയും ചെയ്തു. സമൂഹത്തിലെ എല്ലാവരും ബുദ്ധിജീവികളാണെങ്കിലും ചിലര്‍ മാത്രമാണ് ബുദ്ധിജീവികളുടെ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതെന്നുമാണ് ഗ്രാംഷിയുടെ വിശകലനം. സാമൂഹ്യമാറ്റത്തിന് വര്‍ഗങ്ങളെ കൂടാതെ പ്രത്യയശാസ്ത്രത്തിനും പങ്കുണ്ടെന്നുള്ള വിശകലനവുമെല്ലാം ഗ്രാംഷിയുടെതായുണ്ട്. സമൂഹത്തെ മാറ്റാന്‍ പാകത്തില്‍ നിലവിലുള്ള അധിശത്വ ആശയങ്ങളെ മറികടക്കാന്‍ ഉപകരിക്കുന്ന തരത്തില്‍ ഇടപെടലുകള്‍ നടത്തുന്നവര്‍ കൂടിയാണ് ഗ്രാംഷി ജൈവ ബുദ്ധിജീവികള്‍ എന്ന് വിശേഷിപ്പിക്കുന്നത്. അങ്ങനെ നോക്കിയാല്‍ കേരളത്തില്‍ എത്ര ജൈവബുദ്ധിജീവികള്‍ ഉണ്ടാവും?  ആരാധകരുടെ ഭാഗത്തുനിന്നാണെങ്കിലും പിണറായി വിജയന്‍ അല്ലാതെ കേരളത്തിൽ ആരും ജൈവ ബുദ്ധീജിവി എന്ന വിശേഷിപ്പിക്കപ്പെട്ടതായി കണ്ടിട്ടില്ല. 

കേരളത്തെ ജീവിക്കാന്‍ പറ്റുന്ന ഒരു ഇടമാക്കി മാറ്റിയ, ശ്രീനാരായണ ഗുരുവായിരിക്കുമോ യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ആദ്യത്തെ ജൈവ ബുദ്ധിജീവി. ഗ്രാംഷി  തടവറയില്‍ കിടന്ന് തന്റെ മാര്‍ക്‌സിസ്റ്റ് സിദ്ധാന്തങ്ങള്‍ ആവിഷ്‌ക്കരിക്കും മുമ്പ് തന്നെ ഗുരു കേരളത്തെ പല രീതിയില്‍ മാറ്റി പണിതിരുന്നു. അക്കാലത്ത് നിലനിന്ന അധീശത്വ ആശയങ്ങളെ ഗുരു മനുഷ്യന്മോഖുമായ ആത്മീയത കൊണ്ട് നേരിടുകയും കീഴ്‌മേല്‍ മറിക്കുകയും ചെയ്തിരുന്നു. അങ്ങനെയാണ് ഗുരു ചരിത്രത്തെ അഗാധമാക്കിയത്. ( കെ പി അപ്പന്റെ പ്രയോഗം)

കേരളത്തില്‍ എത്ര ജൈവ ബുദ്ധിജീവികള്‍
നോട്ട് നിരോധനം പോലെ തന്നെ മറ്റൊരു വിഡ്ഢിത്തം; 2000 രൂപ പിൻവലിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യവുമുണ്ടാകാം

കേരളത്തെ ജീവിക്കാന്‍ പറ്റുന്ന ഒരു ഇടമാക്കി മാറ്റിയ, ശ്രീനാരായണ ഗുരുവായിരിക്കുമോ യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ആദ്യത്തെ ജൈവ ബുദ്ധിജീവി

കേസരിയുടെ സാഹിത്യ ചരിത്ര രചനകളും പി കെ ബാലകൃഷ്ണന്റെ ചരിത്രാന്വേഷണങ്ങളെയും ബുദ്ധിജീവിപട്ടം നല്‍കുന്നവര്‍ അംഗീകരിക്കുമോ എന്തോ? 'ബൂര്‍ഷ്വാ പണ്ഡിതമൂഡന്‍' എന്ന ഒരു പട്ടമാണ് കേസരിയ്ക്ക് ഒരു കാലത്ത് മുതിര്‍ന്ന മാര്‍ക്‌സിസ്റ്റ്  ആചാര്യന്‍ നല്‍കിയിരുന്നത്. പിന്നീട് അത് തിരുത്തപ്പെട്ടുവെന്നത് മറ്റൊരു കാര്യം. സാമ്പ്രദായിക ചരിത്ര രചനയ്ക്ക് പുറത്തുനിന്ന് കേരളത്തെ കണ്ട, ജാതിവ്യവസ്ഥയെ ചേര്‍ത്ത് കേരളം ചരിത്ര രചന നടത്തിയ പി കെ ബാലകൃഷ്ണനെയും അത്തരത്തില്‍ കേരളത്തില്‍ ബുദ്ധിജീവി പട്ടം വിതരണം ചെയ്യുന്നവര്‍ അംഗീകരിക്കുമോ എന്തോ

രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ മുതല്‍ ദേശീയതയെ വരെ സന്ദേഹത്തോടെ കണ്ട, സാഹിത്യത്തിലും രാഷ്ട്രീയ നിരീക്ഷണങ്ങളിലും ഭാഷയിലും വ്യതിരിക്തതയും അനിര്‍വചനീയതയും നിലനിര്‍ത്തിയ വിജയനെ ജൈവ ബുദ്ധിജീവിയായി അംഗീകാരമുണ്ടാകുമോ?

എന്തുകൊണ്ടോ ആരും ഗുരുവിനെ ജൈവ ബുദ്ധിജീവിയായി വിശേഷിപ്പിച്ചുകണ്ടിട്ടില്ല.  ഇനി കമ്മ്യൂണിസ്റ്റുകാരെ മാത്രമെ ജൈവ ബുദ്ധീജിവികളായി പരിഗണിക്കൂവെന്നത് കൊണ്ടാണെങ്കില്‍ കെ ദാമോദരനെ ആ പട്ടികയില്‍ പെടുത്തുമോ?  ആഗോള മാര്‍ക്‌സിസ്റ്റ് പ്രസിദ്ധീകരണമായ പ്രശസ്തമായ ന്യൂ ലെഫ്റ്റ് റിവ്യൂവില്‍ വിഖ്യാത എഴുത്തുകാരനും ചിന്തകനുമായ താരീഖ് അലി ദാമോദരനുമായി   നടത്തിയ അഭിമുഖം ഓര്‍മ്മയില്ലേ?  സോവിയറ്റ് യൂണിയനില്‍ മുതലാളിത്ത പുനഃസ്ഥാപനം നടക്കുകയെന്ന് പറഞ്ഞാല്‍ മനുഷ്യന്‍ കുരങ്ങായി മാറുകയെന്ന രീതിയില്‍ 'മാര്‍കിസ്റ്റ് വിശകലനം' വന്ന നാട്ടിലാണ് ദാമോദരന്‍ വേറിട്ടുനില്‍ക്കുന്ന ചിന്തകനായി മാറുന്നത്. ആ അഭിമുഖം പതിറ്റാണ്ടുകള്‍ക്ക് ശേഷവും വായിച്ച് അയ്യോ ഇങ്ങനെയൊക്കെ പറയാമോ എന്ന് ചോദിക്കുന്നവരാണ് പല ഇടതുപക്ഷക്കാരും. കാലവും ചിന്തയും മരവിച്ചുപോയവരുടെ കൂട്ടത്തില്‍ ദാമോദരന്‍ ആത്മാര്‍ത്ഥമായ സന്ദേഹങ്ങളുന്നയിച്ചു. ആരും അത് പരിഗണിച്ചില്ലെങ്കിലും.   കേസരി ബാലകൃഷ്ണപിള്ളയും പി കെ ബാലകൃഷ്ണനും ജൈവ ബുദ്ധിജീവിപട്ടത്തിന് അര്‍ഹരാണോ?  കേസരിയുടെ സാഹിത്യ ചരിത്ര രചനകളും പി കെ ബാലകൃഷ്ണന്റെ ചരിത്രാന്വേഷണങ്ങളെയും ബുദ്ധിജീവിപട്ടം നല്‍കുന്നവര്‍ അംഗീകരിക്കുമോ എന്തോ? 'ബൂര്‍ഷ്വാ പണ്ഡിതമൂഡന്‍' എന്ന ഒരു പട്ടമാണ് കേസരിയ്ക്ക് ഒരു കാലത്ത് മുതിര്‍ന്ന മാര്‍ക്‌സിസ്റ്റ്  ആചാര്യന്‍ നല്‍കിയിരുന്നത്. പിന്നീട് അത് തിരുത്തപ്പെട്ടുവെന്നത് മറ്റൊരു കാര്യം. സാമ്പ്രാദായിക ചരിത്ര രചനയ്ക്ക് പുറത്തുനിന്ന് കേരളത്തെ കണ്ട, ജാതിവ്യവസ്ഥയെ ചേര്‍ത്ത് കേരളം ചരിത്ര രചന നടത്തിയ പി കെ ബാലകൃഷ്ണനെയും അത്തരത്തില്‍ കേരളത്തില്‍ ബുദ്ധിജീവി പട്ടം വിതരണം ചെയ്യുന്നവര്‍ അംഗീകരിക്കുമോ എന്തോ. പി കെ ബാലകൃഷ്ണന്റെ ചരിത്ര പഠനങ്ങള്‍ ഇല്ലെങ്കില്‍ നമ്മുടെ ഭൂതകാല അന്വേഷണങ്ങള്‍ ശുഷ്കമായി പോകില്ലായിരുന്നോ?   ഒ വി വിജയന്‍ ഏത് കാറ്റഗറിയില്‍ പെടും? രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങള്‍ മുതല്‍ ദേശീയതയെ വരെ സന്ദേഹത്തോടെ കണ്ട, സാഹിത്യത്തിലും രാഷ്ട്രീയ നിരീക്ഷണങ്ങളിലും ഭാഷയിലും വ്യതിരിക്തതയും അനിര്‍വചനീയതയും നിലനിര്‍ത്തിയ വിജയനെ ജൈവ ബുദ്ധിജീവിയായി അംഗീകാരമുണ്ടാകുമോ? സാധ്യത കുറവാണ്.  ഇന്ദ്രപ്രസ്ഥം എന്ന കോളത്തിലൂടെ വിജയന്‍ നടത്തിയ അത്ര തീഷ്ണമായ രാഷ്ട്ര, രാഷ്ട്രീയ വിമര്‍ശനങ്ങള്‍ക്ക് പിന്നിടൊരു തുടര്‍ച്ച പോലുമുണ്ടായില്ല.  വ്യവസ്ഥയ്ക്ക് സ്വാംശീയകരിക്കാന്‍ പറ്റാത്തവര്‍ എന്നാതാണ് എഡ്വേര്‍ഡ് സെയ്ദ് ബുദ്ധിജീവികളെകുറിച്ച് പറഞ്ഞത്. എന്താണ് ബുദ്ധിജീവികളെ കൊണ്ടുളള പ്രയോജനമെന്നാണ് സക്കറിയ ചോദിച്ചത്. വ്യവസ്ഥയോട് ചേര്‍ന്നു നില്‍ക്കലാണ് ഇപ്പോള്‍ കേരളത്തിലെ ബുദ്ധിജീവി മാഹാത്മ്യം. ബുദ്ധിജീവികളെന്നത് ഒരു വിശേഷണ പദമല്ലാതായി മാറിയതുകൊണ്ടാവണം, ജൈവ ബുദ്ധിജീവി പ്രയോഗം ചില വൈതാളികരുടെ വിശേഷണ പദങ്ങളില്‍ ഇടം പിടിച്ചത്. കുറച്ചു കാലം ആ ചര്‍ച്ചയും തുടരും. ബുദ്ധിജീവികളാല്‍ സമ്പന്നമായ നമ്മുടെ നാടിന് മറ്റെന്താണ് പണി.

logo
The Fourth
www.thefourthnews.in