സെബിയുടെ അന്വേഷണ സംഘത്തില്‍ അദാനിയുടെ അടുപ്പക്കാര്‍;
സത്യം എങ്ങനെ തെളിയും?

സെബിയുടെ അന്വേഷണ സംഘത്തില്‍ അദാനിയുടെ അടുപ്പക്കാര്‍; സത്യം എങ്ങനെ തെളിയും?

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അദാനിക്കെതിരായ ആരോപണം സ്വതന്ത്ര സമിതി അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളിയതിനെക്കുറിച്ച് എഴുത്തുകാരനും ആക്ടിവിസ്റ്റുമായ കെ സഹദേവൻ
Updated on
2 min read

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ സ്ഥാപനത്തിനെതിരെ അന്വേഷണം നടത്തുന്ന സെബിയുടെ ആറംഗ വിദഗ്ധ സമിതിയില്‍ പലരും അദാനിയുമായി നേരിട്ട് ബന്ധമുള്ളവരാണ്. എസ് ബി ഐയുടെ മുന്‍ ചെയര്‍മാനായിരുന്ന ഒ പി ഭട്ട് ഇതിലൊരാള്‍. റിട്ടയര്‍മെന്റിനുശേഷം 2018 മുതല്‍, ഗ്രീന്‍ എനര്‍ജി രംഗത്തെ പ്രമുഖ കമ്പനിയായ ഗ്രീന്‍കോ പവറിന്റെ ചെയര്‍മാനാണ് അദ്ദേഹം. ഈ സ്ഥാപനമാണ് അദാനി പവറുമായി ആറ് ഗിഗാവാട്ടിന്റെ വൈദ്യുത പദ്ധതിയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

മറ്റൊരാള്‍ സിറില്‍ ഷ്രോഫാണ്. ഇന്ത്യയിലെ ഏറ്റവും വലിയ നിയമസ്ഥാപനമായ സിറില്‍ അമര്‍ചന്ദ് മംഗള്‍ദാസിന്റെ മാനേജിങ് പാര്‍ട്ണറാണ്. ഈ സ്ഥാപനമാണ് അദാനി കമ്പനികളുടെ നിയമപ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നത്. അദാനിയുടെ മകന്റെ ഭാര്യാ പിതാവ് കൂടിയാണ് അദ്ദേഹം. അതായത്, കരണ്‍ അദാനിയുടെ ജീവിതപങ്കാളി പരിധി ഫ്രോ ഫിന്റെ പിതാവ്. ഇങ്ങനെ അദാനിയുമായി അടുത്ത ബന്ധമുള്ള അംഗങ്ങളാണ് സെബിയുടെ വിദഗ്ധ സമിതി.

ഈയൊരു പശ്ചാത്തലത്തില്‍ വന്ന സുപ്രീംകോടതി വിധി നിരാശാജനകമാണ്. ഇവരുടെ അടുപ്പമൊന്നും രഹസ്യമായ കാര്യങ്ങളല്ല, പരിശോധിച്ചാല്‍ ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളൂ. അങ്ങനെയിരിക്കെ കോടതി എന്തുകൊണ്ട് ഇങ്ങനെയൊരു വിധിയിലേക്ക് എത്തിയെന്നത് വിധിപ്പകര്‍പ്പ് വന്നാല്‍ മാത്രമേ മനസിലാക്കാന്‍ സാധിക്കൂ.

സെബിയുടെ അന്വേഷണ സംഘത്തില്‍ അദാനിയുടെ അടുപ്പക്കാര്‍;
സത്യം എങ്ങനെ തെളിയും?
ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്: അദാനിയ്ക്കെതിരെ പ്രത്യേക അന്വേഷണമില്ല, നിയമലംഘനം ഉണ്ടോ എന്ന് കേന്ദ്രം പരിശോധിക്കണം

അദാനിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ അദ്ദേഹത്തെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയത് ഇന്ത്യയുടെ പ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമാണ്. ചരിത്രത്തില്‍ ആദ്യത്തെ സംഭവമായിരിക്കുമത്. രാജ്യത്തെ ഒരു വ്യവസായിക്കെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ അത് ഇന്ത്യയ്ക്കെതിരായ ആക്രമണമാണെന്നാണ് അവര്‍ പറഞ്ഞത്. ലോകത്ത് തന്നെ വേറെ ഏതെങ്കിലും രാജ്യത്ത് ഇങ്ങനെ നടക്കുമോ എന്നറിയില്ല. ഇതെല്ലാം സൂചിപ്പിക്കുന്നത് അദാനിക്ക് ഭരണകര്‍ത്താക്കള്‍ നല്‍കുന്ന സംരക്ഷണമാണ്.

അതുകൊണ്ടുതന്നെ അന്വേഷണത്തിന്റെ ഭാവിയെക്കുറിച്ച് വലിയ പ്രതീക്ഷ വെക്കേണ്ടതില്ലെന്നാണ് തോന്നുന്നത്. അദാനിയുടെ കമ്പനികളുടെ ഓഹരികള്‍ എങ്ങനെ കൃത്രിമത്വത്തിലൂടെ വിലകൂട്ടിയെന്നതാണ് ആരോപണം. ഈ ആരോപണത്തെക്കുറിച്ചാണ് സെബി അന്വേഷിക്കുന്നത്. അന്വേഷണസമിതിയുടെ വിശ്വാസ്യത ഒരു വശത്ത്. ഇപ്പോള്‍ കോടതി ഉത്തരവിട്ടിരിക്കുന്നത് മറ്റൊരന്വേഷണം വേണ്ടെന്നാണ്.

സെബിയുടെ അന്വേഷണ സംഘത്തില്‍ അദാനിയുടെ അടുപ്പക്കാര്‍;
സത്യം എങ്ങനെ തെളിയും?
ഹിൻഡൻബെർഗ് റിപ്പോർട്ട്: സുപ്രീംകോടതി വിധി നിരാശയുണ്ടാക്കുന്നതെന്ന് സിപിഎം

സ്റ്റോക്ക് മാര്‍ക്കറ്റില്‍ കുറഞ്ഞ കാലം കൊണ്ട് ഇത്രയധികം ക്രമക്കേടുകള്‍ കാണിച്ച ഒരു വ്യവസായിക്കെതിരെ തെളിവുകളടക്കം പുറത്തുവന്നിട്ടും ഒന്നും ചെയ്യുന്നില്ലെന്നത് വലിയൊരു വിഷയമാണ്. മൗറീഷ്യസിലെ കടലാസ് കമ്പനികള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന ചൈനീസ് പൗരന്‍ ആരാണെന്നത് ഉള്‍പ്പെടെയുള്ള വിഷയമൊക്കെ നിലനില്‍ക്കുകയാണ്. ഇതൊക്കെ അവഗണിച്ചാണ് സര്‍ക്കാറും സംവിധാനങ്ങളും അദാനിയ്ക്കുവേണ്ടി നിലകൊള്ളുന്നത്. അതുകൊണ്ടാണ് കോടതി വിധി നിരാശാജനകമാകുന്നത്.

logo
The Fourth
www.thefourthnews.in