കൊത്തമര
കൊത്തമര

പെട്രോളിയം ഖനനത്തിലെ കൊത്തമരയും ഗുര്‍ ഗമ്മും

പെട്രോളിയം ഉത്പന്നങ്ങളും കൊത്തമരയും തമ്മിലൊരു ബന്ധമുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കൊത്തമരകൃഷിയെ ബാധിക്കുന്നുമുണ്ട്.
Updated on
2 min read

അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ ഷെയ്ല്‍ എന്ന കളിമണ്‍ ഊറല്‍പാറകളില്‍ കുടുങ്ങിക്കിടക്കുന്ന വന്‍ പെട്രോളിയം ശേഖരമുണ്ട്. ഈ പെട്രോളിയം ശേഖരം ഷെയ്ല്‍ ഗ്യാസ് എന്നാണ് അറിയപ്പെടുന്നത്.

പെട്രോളിയം ഉത്പന്നങ്ങളും കൊത്തമരയും തമ്മിലൊരു ബന്ധമുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡ് ഓയിലിന്റെ വിലയിലുണ്ടാകുന്ന വ്യതിയാനങ്ങള്‍ കൊത്തമരകൃഷിയെ ബാധിക്കുന്നുമുണ്ട്. ക്രൂഡ് ഓയിലിന്റെ വിലവ്യതിയാനത്തിനു പല കാരണങ്ങളുമുണ്ടെങ്കിലും അമേരിക്കയിലെ ഷെയ്ല്‍ ഗ്യാസ് (shale gas) ശേഖരവും അതിന്റെ ഉപയോഗവുമാണ് പ്രധാന കാരണമെന്നാണ് വിലയിരുത്തല്‍. പെട്രോളിയം ഭീമന്മാരെ വെട്ടിലാക്കുന്നതാണ് ഇത്. അമേരിക്ക, കാനഡ എന്നീ രാജ്യങ്ങളില്‍ ഷെയ്ല്‍ എന്ന കളിമണ്‍ ഊറല്‍പാറകളില്‍ (sedimentary rocks) കുടുങ്ങിക്കിടക്കുന്ന വന്‍ പെട്രോളിയം ശേഖരമുണ്ട്. ഈ പെട്രോള്‍ ശേഖരത്തിനു പൊതുവെ ഷെയ്ല്‍ ഗ്യാസ് എന്നാണ് പറയുന്നത്. ഈ പാറയില്‍ നിന്ന് ഹൈഡ്രോളിക് ഫ്രാക്ച്ചറിങ് (hydraulic fracturing) എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പെട്രോളിയം പുറത്തെടുക്കുക. ഹൈഡ്രോളിക് ഫ്രാക്ച്ചറിങിന് കൊത്തമരയുടെ ധാന്യമണികളില്‍ നിന്നു കിട്ടുന്ന കൊത്തമരപ്പൊടി അഥവാ ഗുര്‍ ഗം (Guar gum) വന്‍തോതില്‍ ഉപയോഗിക്കുന്നു. കൊത്തമര പൊടിക്ക് വെള്ളത്തെ കട്ടിയുള്ള 'ജെല്‍' ആക്കി മാറ്റാന്‍ കഴിയും. ഷെയ്ല്‍ പെട്രോളിയം രംഗത്തുള്ള ഡ്രില്ലിങ് കമ്പനികള്‍ക്കു ഹൈഡ്രോളിക് ഫ്രാക്ച്ചറിംഗിന് കട്ടിയുള്ള ജെല്‍ വന്‍തോതില്‍ ആവശ്യമുണ്ട്. ഇതാണ് കൊത്തമരയുടെ ഭാവിതന്നെ മാറ്റിമറിച്ച ഉപയോഗം.

ഹൈഡ്രോളിക് ഫ്രാക്ച്ചറിംഗ്.
ഹൈഡ്രോളിക് ഫ്രാക്ച്ചറിംഗ്.

കൊത്തമരപ്പൊടിക്ക് സാധാരണ സ്റ്റാര്‍ച്ചിനേക്കാള്‍ 5 -8 ഇരട്ടി കട്ടിയാകാനുള്ള കഴിവുണ്ട്. മന്നോഗാലക്ടോണ്‍ (mannogalacton) എന്ന പദാര്‍ഥമാണ് ഈ സ്വഭാവ സവിശേഷതക്ക് പിന്നില്‍.

ഇങ്ങനെ ഒരു പുതിയ ഉപയോഗം വന്നതോടെ ഗുര്‍ ഗമ്മിന്റെ വിലയും ആവശ്യവും കുതിച്ചുയര്‍ന്നു. കൊത്തമരപ്പൊടിക്ക് സാധാരണ സ്റ്റാര്‍ച്ചിനേക്കാള്‍ 5 -8 ഇരട്ടി കട്ടിയാകാനുള്ള കഴിവുണ്ട്. മന്നോഗാലക്ടോണ്‍ (Mannogalacton) എന്ന പദാര്‍ഥമാണ് ഈ സ്വഭാവ സവിശേഷതക്ക് പിന്നില്‍. ചിലയിനം കടലാസുകളുടെ ബലം വര്‍ധിപ്പിക്കാനും തപാല്‍ സ്റ്റാമ്പുകളില്‍ പശയായും, തുണി വ്യവസായത്തിലുമൊക്കെ ഗുര്‍ ഗം ഉപയോഗിക്കുന്നു. ഐസ്‌ക്രീമിന്റെ കട്ടി വര്‍ധിപ്പിക്കാനും ഇത് ഉപയോഗിക്കാറുണ്ട്.

കൊത്തമര
കൊത്തമര

ഹൈഡ്രോളിക് ഫ്രാക്ച്ചറിംഗിന് ആവശ്യം വന്നതോടെ കൊത്തമരയുടെ ആഗോള ഉപയോഗം വന്‍തോതില്‍ വര്‍ധിച്ചു. സ്വാഭാവികമായും കര്‍ഷക പ്രതീക്ഷകളും ഉത്തരേന്ത്യയില്‍ കൊത്തമരക്കൃഷിയിടങ്ങളുടെ വിസ്തീര്‍ണവും കുതിച്ചുയര്‍ന്നു.

ഹൈഡ്രോളിക് ഫ്രാക്ച്ചറിംഗും ഗുര്‍ഗമ്മും

വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ പച്ചക്കറിക്കു വേണ്ടിയും ഗുര്‍ഗമ്മിനു വേണ്ടിയും വന്‍തോതില്‍ കൃഷി ചെയ്യുന്ന ഒരു പയര്‍വര്‍ഗ വിളയാണ് കൊത്തമര (cluster beans). സാമ്പാര്‍ പയര്‍ എന്നും പേരുണ്ട്. ഹൈഡ്രോളിക് ഫ്രാക്ച്ചറിംഗിന് ആവശ്യം വന്നതോടെ കൊത്തമരയുടെ ആഗോള ഉപയോഗവും കര്‍ഷക പ്രതീക്ഷകളും, ഉത്തരേന്ത്യയില്‍ കൊത്തമരക്കൃഷിയിടങ്ങളുടെ വിസ്തീര്‍ണവും കുതിച്ചുയര്‍ന്നു. പക്ഷേ, അടുത്ത കാലത്തു ക്രൂഡ് ഓയില്‍ വിലയിടിഞ്ഞതോടെ കൊത്തമര കൃഷിയും നഷ്ടത്തിലേക്കു നീങ്ങി. ഷെയ്ല്‍ ഗ്യാസ് ബൂമിനെ നേരിടുന്നതിന് ക്രൂഡ് ഓയില്‍ വിലകുറയ്ക്കുകയെ സാമ്പ്രദായിക പെട്രോളിയം കമ്പനികള്‍ക്ക് മാര്‍ഗമുണ്ടായിരുന്നുള്ളു. വില ഒരു പരിധിയിലും താഴെപ്പോയാല്‍ ഷെയ്ല്‍ ഗ്യാസ് ഫ്രാക്ച്ചറിംഗ് ലാഭകരമാവില്ല. പെട്രോളിന്റെ വിലയിടിഞ്ഞാല്‍ ഷെയ്ല്‍ ഗ്യാസ് ഫ്രാക്ച്ചറിംഗ് പല കമ്പനികളും നിര്‍ത്തി വയ്ക്കും. വില കൂടിയാല്‍ അവര്‍ രംഗത്തിറങ്ങും. കൊത്തമര ( ഗൂര്‍ ബീന്‍സ്) ഏഷ്യയില്‍ ഉത്ഭവിച്ചെന്നാണ് കരുതുന്നത്. ഇന്ത്യയിലും പാക്കിസ്ഥാനിലും നൂറ്റാണ്ടുകളായി ഇതിന്‍റെ കൃഷിയുമുണ്ട്.

logo
The Fourth
www.thefourthnews.in