ബംഗാളിലെ 'ഡെങ് സിയോവോ പിങ്'; ഇടതുപക്ഷത്തിന്റെ തലവര മാറ്റിയ ബുദ്ധദേബ്

ബംഗാളിലെ 'ഡെങ് സിയോവോ പിങ്'; ഇടതുപക്ഷത്തിന്റെ തലവര മാറ്റിയ ബുദ്ധദേബ്

തിരിച്ചടികൾ ഏറ്റെടുത്തപ്പോഴും പ്രായോഗികമെന്ന് അദ്ദേഹം കരുതിയ നിലപാടുകൾ തിരുത്താൻ ബുദ്ധദേബ് ഭട്ടചാര്യ തയ്യാറായില്ല
Updated on
3 min read

മാവോ സേ തുങ്ങിന്റെ കാലത്തിനുശേഷം ചൈനയില്‍ അധികാരം പിടിച്ച ഡെങ് സിയാവോ പിങ്ങിന് തന്റെ മുന്‍ഗാമിയെ പോലെ മാര്‍ക്‌സിസ്റ്റ് പിടിവാശികളൊന്നുമുണ്ടായിരുന്നില്ല. അദ്ദേഹത്തെ സംബന്ധിച്ച് പൂച്ച കറുത്തതോ വെളുത്തതോ ആവട്ടെ എലിയെ പിടിച്ചാല്‍ മതിയായിരുന്നു. അങ്ങനെ ചൈനീസ് സവിശേഷതകളോടെയെന്ന് വ്യവസ്ഥാപിത ഇടതുപക്ഷം പിന്നീട് പറഞ്ഞുനടന്ന മുതലാളിത്ത പുനഃസ്ഥാപനം ചൈനയില്‍ തുടങ്ങി. വികസനമായിരുന്നു ലക്ഷ്യം. എങ്ങനെയും സാമ്പത്തിക വളര്‍ച്ച കൈവരിക്കുകയെന്ന സോഷ്യലിസ്റ്റ് ലക്ഷ്യത്തിന് മൂലധനമാണ് പ്രധാനം. പണമുണ്ടാക്കുക എന്നത് ഗംഭീരമാണെന്ന് പ്രഖ്യാപിക്കപ്പെട്ടു, To get rich is glorious. മാവോയെപ്പോലെ ഡെങ് പാശ്ചാത്യ രാജ്യങ്ങളില്‍ വെറുക്കപ്പെട്ടില്ലെന്നു മാത്രമല്ല വാഴ്ത്തപ്പെടുകയും ചെയ്തു. അവിടുത്തെ ജനാധിപത്യത്തക്കുറിച്ച് 'ആശങ്കപ്പെടുമ്പോള്‍' തന്നെ ഡെങ്ങിന് ആരാധാകര്‍ ഏറെയായിരുന്നു. അക്കാലം നിയോലിബറലിസം ലോകത്ത് ശക്തിപ്പെടുന്ന സമയമായിരുന്നു.

ജ്യോതിബസുവിന്റെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നപ്പോള്‍, ആ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതിന്റ ഭരണരീതികളില്‍, ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളില്‍ എല്ലാം പ്രതിഷേധിച്ച് അദ്ദേഹം രാജിവെച്ചു. അന്ന് ജ്യോതിബസുവിന്റെ മന്ത്രിസഭയെ ബുദ്ധദേബ് ഭട്ടചാര്യ 'കൗണ്‍സില്‍ ഓഫ് തീഫ്‌സ്' എന്നു വിശേഷിപ്പിച്ചുവെന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ഇനി ഇന്ത്യയിലേക്കു വന്നാല്‍, ഡെങിനെ പാശ്ചാത്യ രാജ്യങ്ങളിലെ മുതലാളിത്ത പക്ഷപാതികള്‍ക്കെന്നപോലെ ഇന്ത്യയിലെ ഉദാരവാദികളുടെ പ്രിയപ്പെട്ടവനായിരുന്നു ഇന്ന് അന്തരിച്ച സിപിഎമ്മിന്റെ മുന്‍ പോളിറ്റ് ബ്യൂറോ അംഗവും പശ്ചിമ ബംഗാളിന്റെ മുഖ്യമന്ത്രിയുമായിരുന്ന ബുദ്ധദേബ് ഭട്ടചാര്യ. എഴുത്തുകാരനായിരുന്നു, നാടകൃത്തായിരുന്നു, കവിയായിരുന്നു.

ജ്യോതിബസുവിന്റെ മന്ത്രിസഭയില്‍ മന്ത്രിയായിരുന്നപ്പോള്‍, ആ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതിന്റ ഭരണരീതികളില്‍, ഉയര്‍ന്നുവന്ന അഴിമതി ആരോപണങ്ങളില്‍ എല്ലാം പ്രതിഷേധിച്ച് അദ്ദേഹം രാജിവെച്ചു. അന്ന് ജ്യോതിബസുവിന്റെ മന്ത്രിസഭയെ ബുദ്ധദേബ് ഭട്ടചാര്യ 'കൗണ്‍സില്‍ ഓഫ് തീഫ്‌സ്' എന്നു വിശേഷിപ്പിച്ചുവെന്നായിരുന്നു ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അക്കാലത്താണ് ബുദ്ധദേബ്, കെട്ടകാലം എന്ന് മലയാളത്തില്‍ വിളിക്കാവുന്ന നാടകമെഴുതിയത്.

എന്നാല്‍ പിന്നീട് ബംഗാളില്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ഇതൊന്നും കൊണ്ടായിരുന്നില്ല ബുദ്ധദേബ് ആഘോഷിക്കപ്പെട്ടത്. മുഖ്യമന്ത്രിയായ ബുദ്ധദേബിനും ഡെങ്ങ് സിയാവോ പിങിനെ പോലെ പൂച്ചയുടെ നിറംനോക്കാന്‍ താല്‍പ്പര്യമില്ലായിരുന്നു. അതുകൊണ്ട് രണ്ടരപ്പതിറ്റാണ്ടോളം ഭരിച്ചിട്ടും ബംഗാളിന്റെ വികസനം സാധ്യമാക്കാന്‍ കഴിയാത്തതിനുകാരണം സിപിഎമ്മിന്റെ വരണ്ട യാന്ത്രികവാദമാണെന്ന് അദ്ദേഹം കരുതി. പ്രാഗ്മാറ്റിക്ക് സമീപനം കൊണ്ട്, സിപിഎമ്മിലെ മാര്‍ക്സിസ്റ്റ് യാന്ത്രികതയെ മറികടക്കാമെന്ന് അദ്ദേഹം മനസ്സിലാക്കി. അങ്ങനെ ബംഗാളിന്റെ വ്യവസായ വികസനത്തിന് എങ്ങനെയും സ്വകാര്യ മൂലധനം കൊണ്ടുവരികയെന്ന നവലിബറല്‍ ഒറ്റമൂലിയിലേക്ക് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ അദ്ദേഹമെത്തി. അതിനുമുന്നിലെ പ്രത്യയശാസ്ത്ര, പ്രായോഗിക തടസ്സങ്ങള്‍ അദ്ദേഹം പരിഗണിച്ചില്ല.

സിംഗൂർ സമരകാലത്ത് മമത ബാനർജിയുടെ നിരാഹാരസമരം
സിംഗൂർ സമരകാലത്ത് മമത ബാനർജിയുടെ നിരാഹാരസമരം
തൃണമൂലും മാവോയിസ്റ്റുകളും എല്ലാം ചേര്‍ന്നുള്ള ഭൂമി ഉച്ഛെദ് പ്രതിരോധ് സമിതിയുടെ നേതൃത്വത്തില്‍ വലിയ കലാപം നടന്നു. ഇതിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണവും. ഹര്‍മദ് ബാഹിനി എന്ന അക്രമിസംഘമാണ് സിപിഎമ്മിന്റെ പ്രതിരോധം ഏറ്റെടുത്തത്. അതിനെയും ബുദ്ധദേബിന് ന്യായീകരിക്കേണ്ടി വന്നു.

അങ്ങനെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഉടനെ അദ്ദേഹം രത്തന്‍ ടാറ്റയെ കണ്ടു. പ്രയോഗിക മാര്‍ക്‌സിസ്റ്റിന് ഇതോടെ ഇടതുപക്ഷത്തിനു പുറത്ത് ആരാധകരേറി. സമരങ്ങളെയും ഹര്‍ത്താലുകളെയും വ്യവസായി സംഘടനകളുടെ യോഗങ്ങളില്‍വെച്ച് അദ്ദേഹം തള്ളിപ്പറഞ്ഞു. അച്ചടക്കത്തിന്റെ ഉരുക്കുമുഷ്ടിപ്രയോഗത്തിന് പ്രശസ്തമായ പാര്‍ട്ടി നിസ്സഹായമായി നോക്കിനിന്നു. പണ്ട് കേന്ദ്രഭരണ നേതൃത്വം ഏറ്റെടുക്കേണ്ടെന്ന് കേന്ദ്ര കമ്മിറ്റി തീരുമാനത്തെക്കുറിച്ചുള്ള ജ്യോതി ബസുവിന്റെ വിഖ്യാതമായ 'ഹിസ്റ്റോറിക്കല്‍ ബ്ലണ്ടര്‍' പ്രസ്താവനയ്ക്കു മുന്നില്‍ നിസ്സാഹയമായിപ്പോയിരുന്നു കേന്ദ്ര നേതൃത്വം. പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ നേതാക്കളുടെ രീതികള്‍ക്കു മുന്നില്‍ ലെനിനിസ്റ്റ് സംഘടനാ തത്വങ്ങള്‍ നിസ്സാഹയമായിപ്പോയതിന് പണ്ടേ ഉദാഹരണങ്ങളുണ്ടെന്ന് ചുരുക്കം.

ഇന്ത്യയില്‍ മുഖ്യധാര ഇടതുപക്ഷത്തിന്റെ തളര്‍ച്ചയ്ക്കു തുടക്കം കുറിച്ച കാലമായിരുന്നു ബുദ്ധദേബിന്റേത്. ആയിരം ഏക്കറോളം കൃഷി ഭൂമി ടാറ്റയുടെ നാനോ കാര്‍ നിര്‍മാണ ഫാക്ടറിയ്ക്കുവേണ്ടി സിംഗൂരിൽ ഏറ്റെടുത്തു. 48,000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിക്കപ്പെട്ടു. സിപിഎമ്മിന്റെ ശക്തി കേന്ദ്രമായ നന്ദിഗ്രാമില്‍ ഇന്ത്യോനേഷ്യയില്‍നിന്നുള്ള സലിം ഗ്രൂപ്പിനും വേണ്ടിയും ഭൂമി ഏറ്റെടുക്കപ്പെട്ടു. പ്രത്യേക സാമ്പത്തിക മേഖലയായിരുന്നു ഇവിടെയും പ്രഖ്യാപിക്കപ്പെട്ടത്. ഇന്തോനേഷ്യയിലെ കമ്യൂണിസ്റ്റുകാരെ കൂട്ടക്കൊല നടത്തിയവര്‍ക്കാണ് ബംഗാളില്‍ ചുവപ്പുപരവതാനി വിരിക്കപ്പെടുന്നതെന്ന വാദമൊന്നും ബുദ്ധദേബിനെ ബാധിച്ചില്ല. പ്രതിഷേധിച്ചവര്‍ക്കെതിരെ വെടിവെയ്പായി. 14 പേര്‍ കൊല്ലപ്പെട്ടു. തൃണമൂൽ കോൺഗ്രസും മാവോയിസ്റ്റുകളും എല്ലാം ചേര്‍ന്നുള്ള ഭൂമി ഉച്ഛെദ് പ്രതിരോധ് സമിതിയുടെ നേതൃത്വത്തില്‍ വലിയ കലാപം നടന്നു. ഇതിനെതിരെ സിപിഎം പ്രവര്‍ത്തകരുടെ ആക്രമണവും. ഹര്‍മദ് ബാഹിനി എന്ന അക്രമിസംഘമാണ് സിപിഎമ്മിന്റെ പ്രതിരോധമേറ്റെടുത്തത്. അതിനെയും ബുദ്ധദേബിന് ന്യായീകരിക്കേണ്ടി വന്നു. 'അവര്‍ക്ക് ലഭിക്കേണ്ടത് ലഭിച്ചു' എന്നായിരുന്നു സമരക്കാര്‍ക്കെതിരായ സിപിഎമ്മിന്റെ ഹര്‍മദ് ബാഹിനിയുടെ ആക്രമണത്തിനു ബുദ്ധദേബിന്റെ ന്യായീകരണം.

ബംഗാളിലെ 'ഡെങ് സിയോവോ പിങ്'; ഇടതുപക്ഷത്തിന്റെ തലവര മാറ്റിയ ബുദ്ധദേബ്
ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യ അന്തരിച്ചു

എന്തായാലും കലാപകലുഷിതമായ വാര്‍ത്തകള്‍ മാത്രമായിരുന്നു ബംഗാളില്‍നിന്നു വന്നുകൊണ്ടിരുന്നത്. പിന്നീട് നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആദ്യമായി ഇടതുപക്ഷത്തിന് തിരിച്ചടിയേറ്റു. അമേരിക്കയുമായി അന്നത്തെ യുപിഎ സര്‍ക്കാരുണ്ടാക്കിയ ആണവക്കരാറില്‍ പ്രതിഷേധിച്ച് പിന്തുണ പിന്‍വലിച്ച സിപിഎമ്മിന്റെ നടപടിയിലും ബംഗാള്‍ ഘടകത്തിനും ബുദ്ധദേബിനും എതിര്‍പ്പുണ്ടായിരുന്നുവെന്നും വാര്‍ത്തകള്‍ വന്നു. പിന്നീട് നിയമസഭ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടതോടെ പാര്‍ട്ടിയുടെ കേന്ദ്രയോഗങ്ങളില്‍ ബുദ്ധദേബ് പങ്കെടുക്കുന്നത് വിരളമായി. ബംഗാളില്‍ പിന്നീട് ഇടതുപക്ഷം തിരിച്ചുവന്നില്ല. ബുദ്ധദേബും. പിന്നീട് നടന്നത് ചരിത്രം. മുഖ്യമന്ത്രിയായല്ലാതെ വിശ്രമമില്ലെന്ന് ഒരു സമരത്തിനിടെ കൊടിയ മര്‍ദനമേറ്റപ്പോള്‍ ജ്യോതിബസുവിനോട് പറഞ്ഞ മമത ബംഗാളിന്റെ മുഖ്യമന്ത്രിയായി ആ നാടിന്റെ രാഷ്ട്രീയചരിത്രം മാറ്റി. ജനാധിപത്യം വിജയിച്ചോയെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നുവെന്ന് മാത്രം.

കര്‍ഷകരെ വെടിവെച്ചുകൊന്നായാലും ഭൂമി ഏറ്റെടുത്ത് വ്യവസായ വികസനം നടത്താനുളള ഇടതുവ്യഗ്രത അന്താരാഷ്ട്ര തലത്തിലടക്കം മാര്‍ക്‌സിസ്റ്റുകാര്‍ വിമര്‍ശിച്ചു. സിപിഎമ്മിന്റെ തന്നെ സഹയാത്രികരായ വിഖ്യാത സാമ്പത്തിക വിദഗ്ധന്‍ പ്രഭാത് പട്‌നായ്ക് അടക്കമുളളവര്‍ നവ ഉദാരവല്‍ക്കരണത്തിനു മുന്നിലുള്ള സിപിഎമ്മിന്റെ കീഴടങ്ങലാണ് പരാജയകാരണമെന്ന് എഴുതി. തിരഞ്ഞെടുപ്പില്‍ തിരിച്ചുവന്നാലും 'എംപിരിസൈസേഷന്‍' എന്ന് അദ്ദേഹം വിളിച്ച സിപിഎമ്മിന്റെ പ്രയോജനവാദ സമീപനം തിരുത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

ഡെങ് സിയാവോ പിങ്ങിനെ പോലെ വിജയിക്കാനുള്ള സാഹചര്യം ബംഗാളില്‍ ബുദ്ധദേബിനുണ്ടായിരുന്നില്ലെന്ന് മാത്രം

അപ്പോഴും ബംഗാളിന്റെ വികസനത്തിന് ഉദാരവല്‍ക്കരണത്തിന്റെയല്ലാതെ മാര്‍ഗമില്ലെന്ന് തന്നെ കരുതി ബുദ്ധദേബ്. നിലപാടുകളില്‍ അദ്ദേഹത്തിന് ഒരു സന്ദേഹവുമുണ്ടായിരുന്നില്ല. ബുദ്ധദേബ് പടിയിറങ്ങിയശേഷവും എത്ര എത്ര പരാജയങ്ങള്‍ സിപിഎം നേരിട്ടു. നിയമസഭയില്‍ പ്രാതിനിധ്യമില്ലാതാവുന്ന അവസ്ഥപോലും പാര്‍ട്ടിക്കുണ്ടായത് അദ്ദേഹത്തിനു കാണേണ്ടിവന്നു. അപ്പോഴും തന്റെ നിലപാടുകള്‍ തെറ്റിപ്പോയെന്ന് അദ്ദേഹം പറഞ്ഞില്ല. വികസനത്തിനു രാഷ്ട്രീയവും പ്രത്യയശാസ്ത്രവുമില്ലെന്ന പല ഇടതു നേതാക്കളുടെയും നിലപാടുകള്‍ തന്നെയായിരുന്നു അദ്ദേഹത്തിനും.

ഡെങ് സിയാവോ പിങ്ങിനെ പോലെ വിജയിക്കാനുള്ള സാഹചര്യം ബംഗാളില്‍ അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്ന് മാത്രം.

logo
The Fourth
www.thefourthnews.in