PEOPLE
Video | കണ്ടക്ടറാണ് മുതലാളി !
മൂന്ന് വർഷം കണ്ടക്ടർ ആയി ജോലി ചെയ്ത ബസിന്റെ ഉടമയായ രേവതിയുടെ യാത്ര
ഡ്രൈവർ ആകണമെന്നതായിരുന്നു രേവതിയുടെ കുട്ടിക്കാലം മുതലുള്ള ആഗ്രഹം. ഡ്രൈവർ ആവാൻ കഴിഞ്ഞില്ലെങ്കിലും കണ്ടക്ടർ എങ്കിലുമാവാൻ തീരുമാനിച്ചു. ഒടുവിൽ ടിക്കറ്റ് ചെക്കർ ആയി ഒരു ബസിൽ ജോലിക്ക് കയറി. ചെക്കർ ആയ രേവതി പിന്നീട് കണ്ടക്ടർ ആയി. മൂന്ന് വർഷം കണ്ടക്ടർ ആയി ജോലി ചെയ്ത ബസിന്റെ ഉടമയാണ് ഇന്ന് രേവതി. വണ്ടികളോട് ഇഷ്ടം സൂക്ഷിച്ച രേവതിക്ക് സ്വന്തമായി ഒരു ബസ് ആയി . പക്ഷെ ഇഷ്ടമുള്ള കണ്ടക്ടർ ജോലി ഉപേക്ഷിക്കാൻ രേവതി തയ്യാറുമല്ല