ജീവിതത്തിലേക്കും മരണത്തിലേക്കും വച്ചുമാറിയ അസൈൻമെൻ്റ്

ജീവിതത്തിലേക്കും മരണത്തിലേക്കും വച്ചുമാറിയ അസൈൻമെൻ്റ്

പ്രശസ്ത പത്രഫോട്ടോഗ്രാഫർ മനോരമയിലെ വിക്ടർ ജോർജ് ഉരുൾപ്പൊട്ടലിൽ മരിച്ചിട്ട് 23 വർഷം. തൻ്റെ ജോലി വിക്ടർ ഏറ്റെടുക്കുയായിരുന്നുവെന്ന് സഹപ്രവർത്തകൻ ആയിരുന്ന ലേഖകൻ ഓർക്കുന്നു.
Updated on
7 min read

2001... വേനൽമഴയ്ക്കും ഇടവപ്പാതിക്കുമിടയിൽ മഴയൊഴിഞ്ഞിരുന്നില്ല.  കോട്ടയത്തുനിന്ന് ഈരാററു പേട്ട - വാഗമൺ വഴി ഇടുക്കിക്കു പോകുമ്പോഴും മുണ്ടക്കയംവഴി കുമളിക്കു പോകുമ്പോഴുമെല്ലാം മലമുകളില്‍നിന്ന്‌ അരുവികളും വെള്ളച്ചാട്ടങ്ങളും രൂപപ്പെട്ടിരുന്നത് കാണാം. കോട്ടയത്ത് തീക്കോയിയും ഇടുക്കിയിലെ അടിമാലിയും ദുരന്തസാധ്യതയുള്ള സ്ഥലങ്ങളായി കരുതി വന്നിരുന്നു. ജൂലൈ ആയപ്പോഴേക്കും മഴ കനക്കാൻ തുടങ്ങി.

വിക്ടർ ജോർജ്, ടി. പ്രദീപ് കുമാർ, റോബർട്ട് വിനോദ്, പിന്നെ ഞാനുമാണ് അന്ന് ഫൊട്ടോഗ്രഫർമാരായി കോട്ടയത്ത് മലയാള മനോരമ ഓഫീസലുണ്ടായിരുന്നത്. റോബർട്ട് "കർഷക ശ്രീ "യുടെ ചുമതലക്കാരനായിരുന്നു. ക്രിസ് തോമസ് സാറായിരുന്നു ന്യൂസ് എഡിറ്റർ. വാർത്തകൾ പ്ലാൻ ചെയ്യുന്ന പോലെ ചിത്രങ്ങൾ പ്ലാൻ ചെയ്യാനും ക്രിസ് സാറിന് ഒരു പ്രത്യേക കഴിവ് തന്നെ ആയിരുന്നു.

വിളിച്ചാൽ പത്തുമിനിറ്റിനകം പുറപ്പെടാൻ തക്കവണ്ണം സജ്ജമായിരിക്കാൻ ക്രിസ് സർ ഞങ്ങൾക്ക് നിർദ്ദേശം തന്നിരുന്നു.
ശനിയാഴ്ചയായിരുന്നു എൻ്റെ വീക്കിലി ഓഫ്, വിക്ടറിന് ഞായറാഴ്ചയും, പ്രദീപിന് തിങ്കളാഴ്ചയും. 
വിക്ടർ മഴയെപ്പറ്റി ഒരു ചിത്രപുസ്തകത്തിൻ്റെ പണിപ്പുരയിലായിരുന്നു. ഞായറാഴ്ച  ഡ്യൂട്ടിയിലുണ്ടായിരുന്ന പ്രദീപിനോട് മണ്ണിടിച്ചിലുണ്ടായ അടിമാലിഭാഗത്തേക്ക്  പോകാനും എന്നോട് കോട്ടയത്തെ വെള്ളപ്പൊക്കം പടമെടുക്കാനും ചീഫ്ഫൊട്ടോഗ്രാഫർ എന്ന നിലയിൽ വിക്ടർ നിർദ്ദേശിച്ചു.

വിക്ടർ ജോർജ്
വിക്ടർ ജോർജ്

പ്രദീപിനൊപ്പം വിക്ടറും അടിമാലിക്ക് പോയി. കമ്പനി കാർ ഏർപ്പെടുത്തിയതിനാൽ ഇരുവരും കൂടിയാണ് പോയത്. പത്രത്തിലേക്ക് വേണ്ട പടം പ്രദീപിനും, പുസ്തകത്തിലേക്ക് വേണ്ട പടം വിക്ടറിനും എടുക്കാമെന്നതായിരുന്നു വിക്ടറും കൂടെപ്പോകാൻ കാരണം. ഓഫ് ദിനമായതിനാൽ വിക്ടർ അടിമാലിക്ക് പോയ വിവരം ക്രിസ് സർ അറിഞ്ഞിരുന്നില്ല.
രാത്രി വൈകിയാണ് അവർ മടങ്ങിയെത്തിയത്. ഒൻപത് മണിയോടടുപ്പിച്ച് ഞാൻ വീട്ടിൽ പോയതിനാൽ അന്ന് അവരെ കണ്ടിരുന്നില്ല.

2001ഫെബ്രുവരി 17-നാണ് ഞാൻ മനോരമയിൽ ചേർന്നിരുന്നത്. അന്നുമുതല്‍ താമസം ചെല്ലിയൊഴുക്കം റോഡിൽ എക്സോൺ ലോഡ്ജിൽ. തൊട്ടടുത്ത മുറിയിൽ  "ഭാഷാപോഷിണി" യുടെ എഡിറ്ററായ  കെ സി നാരയണൻ സാറും ഉണ്ടായിരുന്നു.
പകൽ മുഴുവൻ തകർത്തു പെയ്ത മഴ രാത്രിയും തോർന്നിരുന്നില്ല. നല്ല തണുപ്പും ഉണ്ടായിരുന്നു. മൂടിപ്പുതച്ചു കിടന്നുറങ്ങി. എന്നാലും പതിവ് പോലെ അഞ്ചുമണിക്ക് മുൻപായി ഉറക്കമുണര്‍ന്നു. മഴ കോരിച്ചൊരിയുക തന്നെയാണ്. എങ്കിൽ അൽപംകൂടി കിടക്കാമെന്ന് കരുതി പുതപ്പിനുള്ളിലേക്ക് ചുരുളുന്നതിനിടയിലാണ് ക്രിസ് സാറിന്റെ ഫോൺ വരുന്നത്. ആദ്യ റിംഗിന് തന്നെ ഫോൺ എടുത്തു.

ഡൽഹിയിലെ നാഷണൽ ഗെയിംസിൽ നീന്തൽ മൽസരം നടക്കുമ്പോൾ അനിതാസൂദിന്റെ അമ്മ ഗാലറിയിൽ മകളെ മതിമറന്നു പ്രോൽസാഹിപ്പിക്കുന്ന ആ രംഗം. വിക്ടറിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത ചിത്രം, മനോരമയില്‍ പ്രസിദ്ധീകരിച്ചത്.
ഡൽഹിയിലെ നാഷണൽ ഗെയിംസിൽ നീന്തൽ മൽസരം നടക്കുമ്പോൾ അനിതാസൂദിന്റെ അമ്മ ഗാലറിയിൽ മകളെ മതിമറന്നു പ്രോൽസാഹിപ്പിക്കുന്ന ആ രംഗം. വിക്ടറിന് നിരവധി പുരസ്‌കാരങ്ങള്‍ നേടിക്കൊടുത്ത ചിത്രം, മനോരമയില്‍ പ്രസിദ്ധീകരിച്ചത്.
ഞാൻ ഇന്നലെ അടിമാലിയിൽ പോയിരുന്നെന്നും, അതിനാൽ താനിന്ന് അടിമാലിക്ക് പൊയ്ക്കോയെന്നും, തൊടുപുഴക്ക് ഞാൻ പോകാമെന്നും, ക്രിസ് സാറോട് ഞാൻ പറഞ്ഞു കൊള്ളാമെന്നും വിക്ടർ പറഞ്ഞു. തൊടുപുഴയ്ക്ക് പോകാൻ വിക്ടർ താമസിച്ചിരുന്ന കാണക്കാരിയിൽ നിന്നാണ് എളുപ്പമെന്നുകൂടി വിക്ടർ പറഞ്ഞു

" പീതാംബരാ നിങ്ങൾ എഴുന്നേറ്റു അല്ലേ? എത്രയും വേഗം നിങ്ങൾ തൊടുപുഴയ്ക്ക് പോകണം. അവിടെ വെണ്ണിയാനിയിൽ ഉരുൾപൊട്ടി ഒരു കുടുംബമാകെ മരണപ്പെട്ടതായി അറിയുന്നു. ടാക്സി ഏർപ്പാടാക്കിയിട്ടുണ്ട്. അടിമാലിയിലും ഉരുൾ പൊട്ടിയിട്ടുണ്ട്. വിക്ടർ  അങ്ങോട്ട് പോകും.  തൊടുപുഴയിൽ നമ്മുടെ റിപ്പോർട്ടർ അജയകുമാറിനെയും നീ പോകുന്ന കാറിൽ കയറ്റണം. എത്രയും പെട്ടെന്ന് പോ " -ഒരു ശ്വാസത്തിലാണ് ക്രിസ് സാർ അത്രയും പറഞ്ഞത്.

മഴയായതിനാൽ ക്യാമറ ഓഫീസിലാണ് വച്ചിരുന്നത്. ഞാന്‍ ഉടനെ ഓഫീസിലേക്ക് പുറപ്പെട്ടു. അവിടെ എത്തിയപ്പോഴേക്കും വിക്ടറിൻ്റെ ഫോൺ വന്നു "ക്രിസ് സാർ വിളിച്ചോ" എന്ന് വിക്ടർ ചോദിച്ചു. വിളിച്ചെന്നും, തൊടുപുഴയ്ക്ക് പോകുകയാണെന്നും പറഞ്ഞു. ''ഞാൻ ഇന്നലെ അടിമാലിയിൽ പോയിരുന്നു. അതിനാല്‍ താനിന്ന് അടിമാലിക്ക് പൊയ്‌ക്കോ. ക്രിസ് സാറിനോട് ഞാന്‍ പറഞ്ഞുകൊള്ളാം'' - എന്നായിരുന്നു വിക്ടറിന്റെ മറുപടി. തൊടുപുഴയ്ക്ക് പോകാൻ താന്‍ താമസിക്കുന്ന കാണക്കാരിയിൽ നിന്നാണ് എളുപ്പമെന്നുകൂടി വിക്ടർ പറഞ്ഞു.

അതോടെ ഞാൻ ക്യാമറയും എടുത്ത് ഇറങ്ങി. ടൗണ്‍ ഓഫീസിലെത്തിയപ്പോഴേക്കും വിക്ടർ വീണ്ടും വിളിച്ചു. പാലാ ടൗണെല്ലാം മുങ്ങിക്കിടക്കുകയാണെന്നും അതുവഴി വാഹനത്തിൽ പോകാൻ കഴിയില്ലെന്നും കോതമംഗലം വഴി പോകണമെന്നും വിക്ടർ പറഞ്ഞു. പോകുന്ന വഴി മനോരമയുടെ കോതമംഗലം ഓഫീസിൽ കയറണമെന്നും കൊച്ചിയിൽ നിന്നും കോതമംഗലത്ത് എത്തിക്കുന്ന ഡിജിറ്റൽ ക്യാമറയും, ലാപ്ടോപ്പും എടുത്തു വേണം പോകാൻ  എന്നുകൂടി വിക്ടർ പറഞ്ഞു. അന്ന് മനോരമക്ക് ഉണ്ടായിരുന്ന ഏക ഡിജിറ്റൽ ക്യാമറ കൊച്ചിയിലായിരുന്നു സൂക്ഷിച്ചിരുന്നത്. റോഡിൽ പലയിടത്തും ഗതാഗതതടസങ്ങളുണ്ടായിരുന്നതിനാൽ കോതമംഗലത്ത് പത്ത് മണിയോടെയാണ് എത്തിയത്. അവിടെ നിന്നും അടിമാലിയിലെത്തിയപ്പോൾ വൈകീട്ട് നാലരമണിയായി.

1984ലെ സിഎംഎസ് കോളജിലെ തിരഞ്ഞെടുപ്പ് ചിത്രം ‘പെങ്ങളേ ഒരു വോട്ട്’ മലയാളി ഇന്നും മായാതെ മനസിൽ സൂക്ഷിക്കുന്ന വിക്ടറിന്റെ മറ്റൊരു ചിത്രം.
1984ലെ സിഎംഎസ് കോളജിലെ തിരഞ്ഞെടുപ്പ് ചിത്രം ‘പെങ്ങളേ ഒരു വോട്ട്’ മലയാളി ഇന്നും മായാതെ മനസിൽ സൂക്ഷിക്കുന്ന വിക്ടറിന്റെ മറ്റൊരു ചിത്രം. മനോരമയില്‍ പ്രസിദ്ധീകരിച്ചത്
"എന്നെ പൊന്നോ... നിങ്ങൾ ജീവിച്ചിരിപ്പുണ്ടല്ലേ? എന്താ നിങ്ങൾ വിളിക്കാതിരുന്നത് " തുടങ്ങി വർഗീസ് സാർ കരയാൻ തുടങ്ങി. എനിക്കൊന്നും മനസ്സിലാകുന്നില്ല. അപ്പോഴാണ് തൊട്ടുപുഴയിൽ ഉരുൾ പൊട്ടലിൽ എന്നെ കാണാതായെന്ന വാർത്ത ടിവിയിൽ വന്ന കാര്യം വർഗീസ് സാർ പറഞ്ഞത്. അതോടെ കരച്ചിലിൻ്റെ ഊഴം എൻ്റേതായി. ഞാനും വിക്ടറും അസൈൻമെൻ്റ് വച്ചുമാറിയ കാര്യവും ഞാൻ തൊടുപുഴയ്ക്കല്ല അടിമാലിക്കാണ് പോയതെന്ന കാര്യവും വർഗീസ് സാറിനോട് പറഞ്ഞു.

അടിമാലി ബ്യൂറോയുടെ മുന്നിൽ കുറച്ചു പേർ നിൽപ്പുണ്ട്. ഞാൻ ഓഫീസിലേക്ക് കയറി. കോട്ടയത്തുനിന്നു വന്ന ഫൊട്ടൊഗ്രഫറാണെന്നു പറഞ്ഞതും അടിമാലിയിലെ ലേഖകനായ ബോസ് എന്നെ കെട്ടിപ്പിടിച്ചു. ബോസ് കരയുകയാണെന്ന് എനിക്ക് തോന്നി. "ഹാവൂ ചേട്ടാ....... പരിക്കൊന്നും പറ്റാതെ നിങ്ങളെത്തിയല്ലോ. എല്ലാവരും നിങ്ങളെയാണ് തിരക്കുന്നത്. തൊടുപുഴയിൽ ഉരുൾപൊട്ടിയെന്നും, നിങ്ങൾ ഉരുൾപൊട്ടലിൽ പെട്ടെന്നും ടിവിയിൽ വാർത്ത വന്നു. നിങ്ങളുടെ യാതൊരു വിവരവുമില്ലാതെ കോട്ടയത്ത് ഓഫീസിലെല്ലാവരും വലിയ വിഷമത്തിലാണെന്നും ഉടനെ കോട്ടയം ഓഫീസുമായി ബന്ധപ്പെടണമെന്നും ബോസ് പറഞ്ഞു. ഞാൻ ഉടനെ അന്നത്തെ മറ്റൊരു ചീഫ് ഫോട്ടോഗ്രഫറായ എം കെ വർഗീസ് സാറിനെ വിളിച്ചു.
"എന്നെ പൊന്നോ... നിങ്ങൾ ജീവിച്ചിരിപ്പുണ്ടല്ലേ? എന്താ നിങ്ങൾ വിളിക്കാതിരുന്നത് " തുടങ്ങി വർഗീസ് സാർ കരയാൻ തുടങ്ങി.
എനിക്കൊന്നും മനസ്സിലാകുന്നില്ല. അപ്പോഴാണ് തൊടുപുഴയിൽ ഉരുൾപൊട്ടലിൽ എന്നെ കാണാതായെന്ന വാർത്ത ടിവിയിൽ വന്ന കാര്യം വർഗീസ് സാർ പറഞ്ഞത്.
അതോടെ കരച്ചിലിൻ്റെ ഊഴം എൻ്റേതായി. ഞാനും വിക്ടറും അസൈൻമെൻ്റ് വച്ചുമാറിയ കാര്യവും ഞാൻ തൊടുപുഴയ്ക്കല്ല അടിമാലിക്കാണ് പോയതെന്ന കാര്യവും വർഗീസ് സാറിനോട് പറഞ്ഞു.
വർഗീസ് സാറിന് സമാധാനമായി. "അപ്പോൾ വിക്ടറാണ് തൊടുപുഴയ്ക്ക് അല്ലേ? എങ്കിൽ പേടിക്കാനില്ല വിക്ടർ അപാര കരുത്തനാണ്. ഉരുളല്ല അതിനപ്പുറവും അവൻ മറികടന്ന് വരും. താങ്കൾ മനസമാധാനമായി പോയി അടിമാലിയിലെ പടം എടുത്ത് അയക്കൂ " എന്ന് പറഞ്ഞു.
ഉടനെ ഞാനും ബോസും അടിമാലിയിലെ മഴക്കെടുതിയുടെ പടം എടുക്കാനായി പോയി ഡിജിറ്റൽ ക്യാമറയിലും ഫിലിം ക്യാമറയിലും ഞാൻ പടം എടുത്തു. ജീവിതത്തിൽ ആദ്യമായാണ് ഞാൻ ഡിജിറ്റൽ ക്യാമറ ഉപയോഗിക്കുന്നത്. പടം അയക്കാനും എനിക്കറിയില്ല. എങ്ങിനെയാണ് അയക്കേണ്ടതെന്ന ഒരു ലഘുലേഖ ലാപ്ടോപ്പ് ബാഗിലുണ്ടായിരുന്നെങ്കിലും ഒരു പേടി ഇല്ലാതിരുന്നില്ല.
പടങ്ങളെടുത്ത് ബ്യൂറോയിലെത്തി. അപ്പോഴേക്കും കാര്യങ്ങൾക്ക് മറ്റൊരു മാനം കൈവന്നു. വിക്ടറാണ് അപകടത്തിൽപ്പെട്ടതെന്ന വാർത്ത പരന്നു. അപകടസ്ഥലത്ത് കാലൻ കുടയുമായി ക്യാമറയും തൂക്കി ജാക്കറ്റ് ഇട്ടു നിൽക്കുന്ന വിക്ടറിൻ്റെ പിൻഭാഗ ദൃശ്യം ആരുടെയോ ക്യാമറയിൽ പതിഞ്ഞിരുന്നത് പുറത്തുവന്നു. അപകടത്തിൽപെടുന്നതിനു മിനിട്ടുകൾക്കു മുൻപ് എടുത്ത പടമായിരുന്നു അത്. അങ്ങിനെ അപകടത്തിൽപെട്ട മനോരമക്കാരൻ വിക്ടറാണെന്ന് ഉറപ്പിച്ചത്. വിക്ടർ തൊടുപുഴയ്ക്കു പോയത് അദ്ദേഹത്തിൻ്റെ വീട്ടുകാരും ഞാനും മാത്രമെ അറിഞ്ഞിരുന്നുള്ളൂ. ഓഫീസിൽ പോലും അറിഞ്ഞിരുന്നില്ല എന്നു വേണം കരുതാൻ. വിക്ടർ ക്രിസ് സാറിനോട് പറയാൻ മടിച്ചതോ മറന്നതോ ആവാം. അടിമാലിയിലെ പടം അയയ്ക്കുന്നതിനു മുൻപ് തൊടുപുഴ ബ്യൂറോയിൽ അജയകുമാറിനെ വിളിച്ചു. പ്രതീക്ഷ അസ്തമിച്ച ഒരു ശബ്ദമാണ് അജയകുമാറിൽ നിന്നും ഞാൻ കേട്ടത്. ഉടനെ കോട്ടയത്തു വിളിച്ചു. വർഗീസ് സാറിന് സംസാരിക്കാനാവുമായിരുന്നില്ല. എന്നാലും സാർ പറഞ്ഞു. വല്ല വള്ളിക്കെട്ടിലോ മറ്റോ കുരുങ്ങിപ്പോയതോ ഇരുട്ടിൽ വഴിതെറ്റിയതോ ആയിരിക്കും. അതിൽ നിന്നൊക്കെ രക്ഷപ്പെട്ട് രാത്രിയായാലും അവനെത്തും.

രകതബന്ധത്തിന്റെ ആഴവും ജീവിതത്തോടുള്ള കൊതിയും ഒരു പിഞ്ചുബാലന്റെ മുഖത്തു പ്രതിഫലിക്കുന്ന ചിത്രം. പേവിഷബാധയേറ്റു മരിക്കാൻ തുടങ്ങുമ്പോൾ തളർന്ന കൈകൾകൊണ്ട പിതാവിന്റെ കൈകൾ മുറുക്കിപ്പിടിക്കുന്ന ബാലന്‍. മനോരമ പ്രസിദ്ധീകരിച്ച വിക്ടറിന്റെ മറ്റൊരു ഹൃദയസ്പര്‍ശിയായ ചിത്രം.
രകതബന്ധത്തിന്റെ ആഴവും ജീവിതത്തോടുള്ള കൊതിയും ഒരു പിഞ്ചുബാലന്റെ മുഖത്തു പ്രതിഫലിക്കുന്ന ചിത്രം. പേവിഷബാധയേറ്റു മരിക്കാൻ തുടങ്ങുമ്പോൾ തളർന്ന കൈകൾകൊണ്ട പിതാവിന്റെ കൈകൾ മുറുക്കിപ്പിടിക്കുന്ന ബാലന്‍. മനോരമ പ്രസിദ്ധീകരിച്ച വിക്ടറിന്റെ മറ്റൊരു ഹൃദയസ്പര്‍ശിയായ ചിത്രം.മലയാള മനോരമ

കാര്യങ്ങൾ പന്തിയല്ലെന്ന് ഞങ്ങൾക്ക് തോന്നി. ഉടനെ ഞാനും ബോസും തൊടുപുഴയ്ക്ക് പുറപ്പെട്ടു. എന്നെ ഉരുൾപൊട്ടലിൽ കാണാതായി എന്ന വാർത്ത എൻ്റെ വീട്ടുകാരും നാട്ടുകാരും  ടെലിവിഷനിൽ അറിഞ്ഞോ എന്നൊരു ഭയവും കൂടി എന്നെ ഗ്രസിച്ചു. എൻ്റെയും, ഭാര്യയുടെയും ഗ്രാമങ്ങളിൽ ടെലിവിഷൻ അപൂർവമായേ ഉണ്ടായിരുന്നുള്ളൂ. ലാൻ്റ് ഫോണും വിരളം. മൊബൈലൊന്നും ഇല്ലാത്തതിനാൽ എനിക്ക് അവരെ ബന്ധപ്പെടാനും ആവുമായിരുന്നില്ല. തമാശ എന്തെന്നാൽ ഇന്നും അവർ അതറിഞ്ഞിട്ടില്ല.


ഞാൻ തൊട്ടുപുഴക്ക് പോയിരുന്നെങ്കിൽ വിക്ടറിന് ഇത് സംഭവിക്കുമായിരുന്നില്ലല്ലോ എന്നതായിരുന്നു എൻ്റെ ചിന്തയത്രയും. വിക്ടർ ഒരു കാര്യത്തിൽ മുഴുകിയാൽ പരിസരം പോലും മറക്കുന്ന ഏകാഗ്രതയാണെന്ന് കുറഞ്ഞ ദിവസം കൊണ്ട് തന്നെ ഞാൻ മനസ്സിലാക്കിയിരുന്നു. ക്രിസ് സാറിനോട് എന്തു പറയും എന്നതായിരുന്നു എന്നെ അലട്ടിയ മറ്റൊരു കാര്യം. എന്നെ അടിമാലിക്ക് വിട്ട വിവരം വിക്ടർ ക്രിസ് സാറിനോട് പറഞ്ഞിരിക്കുമോ എന്ന സംശയം എന്നെ വേട്ടയാടി.  ന്യൂസ് എഡിറ്റർ ഉത്തരവാദപ്പെടുത്തിയ ഒരു കാര്യം അദ്ദേഹത്തോട് ചോദിക്കാതെ വിക്ടർ പറഞ്ഞത് കേട്ടു മാത്രം എനിക്ക് മാറ്റാൻ കഴിയുമോ എന്ന് തുടങ്ങി എൻ്റെ ചോദ്യങ്ങൾ എന്നെത്തന്നെ അലോസരപ്പെടുത്തി. ഞാൻ വിക്ടറിൻ്റെയും ജൂനിയറായതിനാൽ അദ്ദേഹത്തെയും അനുസരിക്കാൻ ബാദ്ധ്യസ്ഥനാണല്ലോ എന്ന് സ്വയം ന്യായീകരിക്കുകയും ചെയ്തു.

ജനം തിങ്ങിയ തൊടുപുഴ പട്ടണം ഒരു മരണ വീടെന്ന പോലെ മരവിച്ചു കിടക്കുന്നു. ആരും ഒന്നും മിണ്ടുന്നില്ല.  വാഹനങ്ങൾ പോലും ശബ്‌ദമുണ്ടാക്കാതെയാണോ ഓടിയത്? അജയകുമാർ നിശബ്ദമായി കരയുകയായിരുന്നു. അൽപസമയം ഒന്നും മിണ്ടാതിരുന്നു. വല്ല വിവരവും കിട്ടിയോ എന്നു ചോദിച്ചപ്പോൾ നിഷേധാർത്ഥത്തിൽ ഒന്ന് തലയാട്ടി.

അപ്പോഴാണ് അടിമാലിയിലെ പടങ്ങളെപ്പറ്റി ഓർത്തത്. തൊട്ടുപുഴയിൽ ഫൊട്ടോ സ്കാൻ ചെയ്തയക്കാൻ സൗകര്യമുണ്ടായിരുന്നതിനാൽ തൊട്ടടുത്ത ലാബിൽ നിന്നും പടം പ്രിൻ്റ് എടുത്തു. പിക്ചർ കോർഡിനേറ്റർ പി വിനോദ് വിളിച്ചു. ''ഇനി ഇന്ന് ഒരു പടവും വേണ്ട'' എന്ന് പതിഞ്ഞ ശബ്ദത്തിൽ വിനോദ് പറഞ്ഞതോടെ വ്യർത്ഥമായ ഒരു തൊഴിൽ ദിനത്തിന് അന്ത്യമായി. പ്രദീപും ഹരിശങ്കറും തുടങ്ങി കോട്ടയത്തെ ഫൊട്ടോഗ്രഫർമാരും, രവിവർമ തമ്പുരാൻ്റെ നേതൃത്വത്തിൽ പത്രപ്രവർത്തകരും രാത്രി തന്നെ തൊടുപുഴയിലെത്തിയിരുന്നു അജയനും ഞാനും ബോസുമെല്ലാം ഒരു ലോഡ്ജ് മുറിയിലാണ് കിടന്നുറങ്ങിയത്. രാത്രി പല തവണ മഴ പെയ്തു. മഴയുടെ ഇടവേളകളിൽ പലയിടത്തു നിന്നും പരിചിതമല്ലാത്ത മുഴക്കങ്ങൾ കേട്ടു. നേരം വെളുക്കുമ്പോൾ എന്തെല്ലാം ദുരന്തങ്ങളാണെന്നാലോചിച്ചപ്പോൾ ഉറങ്ങാൻ കഴിഞ്ഞില്ല.

ചങ്ങനാശേരിയിൽ ട്രാഫിക് ഡ്യൂട്ടിയിൽ നിന്ന പൊലീസുകാരൻ വഴിയിൽ കണ്ട അനാഥ ബാലനു ഭക്ഷണം വാങ്ങിക്കൊടുക്കാൻ കൈപിടിച്ച് കൊണ്ടുപോകുന്ന ചിത്രം ഏറെ പ്രശംസ നേടി.
ചങ്ങനാശേരിയിൽ ട്രാഫിക് ഡ്യൂട്ടിയിൽ നിന്ന പൊലീസുകാരൻ വഴിയിൽ കണ്ട അനാഥ ബാലനു ഭക്ഷണം വാങ്ങിക്കൊടുക്കാൻ കൈപിടിച്ച് കൊണ്ടുപോകുന്ന ചിത്രം ഏറെ പ്രശംസ നേടി. മനോരമ
ജപ്പാനിൽ ഏഷ്യൻ ഗെയിംസ് കവർ ചെയ്യാൻ പോയ വേളയിൽ വാങ്ങിയ ഒലീവ് പച്ച നിറത്തിലുള്ള ഒരു ക്യാൻവാസ് സ്ട്രാപ്പായിരുന്നു ആ F M 2 ബോഡിയിലുണ്ടായിരുന്നത്. ക്യാമറ ബോഡി കഴുകുന്നതിനിടെ അതിലെ ഫിലിം റിവൈൻഡ് ചെയ്ത് പുറത്തെടുത്തു മാറ്റി വച്ചു ക്യാമറ പോലീസ് വാങ്ങി. ഫിലിം പ്രോസസ് ചെയ്തതിൽ നിന്നാണ് വിക്ടറിൻ്റെ തൊഴിൽജീവിതത്തിലെ അവസാന ഫ്രെയിം മനോരമ പ്രസിദ്ധീകരിച്ചത്.

പിറ്റേന്ന് അതിരാവിലെ വെണ്ണിയാനിക്ക് പുറപ്പെട്ടു. പോലീസിൻ്റെയും ഫയർഫോഴ്സിൻ്റെയും ഒരു പട തന്നെ അവിടെ ഉണ്ടായിരുന്നു. അപകടസാധ്യത ഉണ്ടായിരുന്നതിനാൽ ജനങ്ങളെ അവിടെനിന്നു ഒഴിപ്പിച്ചിരുന്നു. കനത്ത കോടയായതിനാൽ ഒന്നും വ്യക്തമായി കാണുന്നുണ്ടായിരുന്നില്ല. താഴ്ന്നുപോകും വിധമുള്ള ചെളിയായതിനാൽ ഇറങ്ങുന്നതുപോലും അപകടം വരുത്തും. വല്ലപ്പോഴും കോട തെളിയുമ്പോൾ മാത്രമാണ് ചില ഭാഗമെങ്കിലും കാണാനാവുന്നത്.

അപകടത്തിൽപെട്ടവീട് നിന്ന സ്ഥലത്ത് ചെളിയുടെ ഒരു കുന്ന് രൂപപ്പെട്ടിരുന്നു. മുറ്റത്തുണ്ടായിരുന്ന വലിയൊരു പ്ളാവ് വേരോടെ എടുത്തെറിഞ്ഞ നിലയിൽ റോഡിനപ്പുറം കാണാമായിരുന്നു. മറുഭാഗത്തായി അലറിപ്പായുന്ന ഒരു അരുവി പുതുതായി രൂപം കൊണ്ടിരുന്നു. ചെളിക്കുമ്പാരത്തിൻ്റെ കാഴ്ചയും, അരുവിയുടെ ശബ്ദവും മാത്രം.

കോടതെളിഞ്ഞ സമയത്ത് എത്തിപ്പെട്ട ചില നാട്ടുകാരും ഫയർഫോഴ്സുകാരും ചെളി കോരി നീക്കുന്നുണ്ടായിരുന്നു. ഒൻപത് മണിയോടെ കൊച്ചിയിൽ നിന്നും രക്ഷാപ്രവർത്തനത്തിനുള്ള ഒരു ലോഡ് സാമഗ്രികളുമായി ഒരു സംഘമെത്തി. അതിൻ്റെ ലീഡർ എന്നു തോന്നിച്ച മധ്യവയസ്കൻ്റെ നേതൃത്വത്തിലായി പിന്നീട് രക്ഷാപ്രവർത്തനം. അദ്ദേഹം കളത്തിലിറങ്ങിയതോടെ രക്ഷാപ്രവർത്തനത്തിന് ഒരു ദിശാബോധം വന്നു.

ഉച്ചക്ക് ഒരു മണിയോടടുപ്പിച്ച് ഒരു ചെറിയ സമയത്തേക്ക് കോട നീങ്ങിയപ്പോഴാണ് ഉരുൾപൊട്ടിയ ഭാഗം കാണാൻ കഴിഞ്ഞത്. അപ്പോഴും മൂക്കിൻ്റെ ആകൃതിയിൽ ഏതു നേരവും അടർന്നു വീഴാൻ തക്കവണ്ണം ഒരു വലിയ ഭൂപ്രദേശം ഉരുളൊഴുകിയ വഴിയിലേക്ക് തള്ളിനിന്നിരുന്നു. അതിനാൽ അധികം ആളുകളെ സംഭവസ്ഥലത്തേക്ക് പ്രവേശിപ്പിച്ചില്ല. ചെളി കോരിക്കളയുന്നതിനനുസരിച്ച് പുതിയത് വന്നു നിറഞ്ഞു കൊണ്ടേയിരുന്നു.

അന്ന് മണ്ണു മാന്തി യന്ത്രങ്ങളൊന്നും അവിടെ ഉണ്ടായിരുന്നില്ല. അന്ന് മുഖ്യ മന്ത്രിയായിരുന്ന എ കെ ആൻ്റണിയുടെ നിർദേശ പ്രകാരം ഒരു കമ്പനി പട്ടാളം ഉച്ചക്ക് എത്തിച്ചേർന്നു. സുരക്ഷയ്ക്കായി അവർ പല ഭാഗത്തും വടം കെട്ടി ഉറപ്പിച്ചു. പിന്നീട് ഒന്നുരണ്ടു പേർ വടത്തിൽ തൂങ്ങി സഞ്ചരിച്ച് ഒഴുകിയെത്തിയ ചെളിക്കൂമ്പാരത്തിന് മുകളിലൂടെ പല വട്ടം നിരീക്ഷണം നടത്തി. ഇത്തരം ഒരു നിരീക്ഷണ യാത്രയിലാണ് വിക്ടറിൻ്റെ ഒരു ക്യാമറ കണ്ടെത്തുന്നത്. ഇത് വിക്ടറിൻ്റെതാണെന്ന് സ്ഥിരീകരിക്കാൻ ആ ക്യാമറ എൻ്റെ കൈവശം തന്നു,  സ്ട്രാപ്പുള്ള ഒരു ചെളിക്കട്ട. 

ജപ്പാനിൽ ഏഷ്യൻ ഗെയിംസ് കവർ ചെയ്യാൻ പോയ വേളയിൽ വാങ്ങിയ ഒലീവ് പച്ച നിറത്തിലുള്ള ഒരു ക്യാൻവാസ് സ്ട്രാപ്പായിരുന്നു ആ F M 2 ബോഡിയിലുണ്ടായിരുന്നത്. ക്യാമറാബോഡിയിലാകെ ചെളിനിറഞ്ഞിരുന്നു. ഇത് തൊണ്ടിയെന്ന നിലയിൽ ഏറ്റുവാങ്ങാൻ പോലീസുകാരും. ക്യാമറ ബോഡി കഴുകുന്നതിനിടെ അതിലെ ഫിലിം റിവൈൻഡ് ചെയ്ത് പുറത്തെടുത്തു മാറ്റിവച്ചു ക്യാമറ പോലീസ് വാങ്ങി. ഫിലിം പ്രോസസ് ചെയ്തതിൽ നിന്നാണ് വിക്ടറിൻ്റെ തൊഴിൽജീവിതത്തിലെ അവസാന ഫ്രെയിം മനോരമ പ്രസിദ്ധീകരിച്ചത്.

വിക്ടറിന്റെ ക്യാമറയില്‍ പതിഞ്ഞ അവസാന ചിത്രം. മനോരമ പ്രസിദ്ധീകരിച്ചത്.
വിക്ടറിന്റെ ക്യാമറയില്‍ പതിഞ്ഞ അവസാന ചിത്രം. മനോരമ പ്രസിദ്ധീകരിച്ചത്.മലയാള മനോരമ

ഒരു ക്യാമറയിൽ കളർ ഫിലിമും മറ്റൊരു F5 ക്യാമറയിൽ ട്രാൻസ്പെരൻസിയുമാണ് ലോഡ് ചെയ്തിരുന്നത്. F5 കഴുത്തിലും FM 2 തോളിലുമാണ് ഉണ്ടായിരുന്നത്. അത് വിക്ടറിൻ്റെ പുറം തിരിഞ്ഞുള്ള പടത്തിലും കാണാം. ശക്തമായ തള്ളലിൽ തെറിച്ചു പോയ FM 2 ക്യാമറ വിക്ടർ നിന്നിടത്തു നിന്നും സുമാർ 50 മീറ്റർ അകലെ നിന്നാണ് പട്ടാളം കണ്ടെടുത്തത്.

ചെളി കോരി മാറ്റുക എന്നത് നടപ്പുള്ള കാര്യമല്ലെന്ന് എല്ലാവർക്കും ബോധ്യമായി. പിന്നീടാണ് മുകളിൽ നിന്നും ഒഴുകിവരുന്ന വെള്ളമുപയോഗിച്ച് ചെളി ഒഴുക്കിക്കളയുക എന്ന സാഹസത്തിന് പട്ടാളം മുതിർന്നത്. നിലവിലുള്ള അരുവിയുടെ ഗതി മാറ്റാനുള്ള ഭഗീരഥ പ്രയത്നം മൂന്നു മണിയോടെ ആരംഭിച്ചു, അഞ്ചുമണിയോടെ വിജയംകണ്ടു. ആകാശം വീണ്ടും ഇരുണ്ടു. മഴ തുടങ്ങി. പലയിടത്തുനിന്നും വീണ്ടും മുഴക്കങ്ങൾ കേട്ടു തുടങ്ങി. വെളിച്ചക്കുറവ് തടസമായതോടെ അന്നത്തെ പ്രവർത്തനം അവസാനിപ്പിച്ചു.

വിക്ടറിനൊപ്പം കാണക്കാരിയിൽ നിന്നും വന്ന രണ്ടു പേർ (ഒരിക്കലും മറക്കാൻ പറ്റാത്തവർ, മുഖം ഓർക്കുന്നുവെങ്കിലും പേർ മറന്നു. ക്ഷമാപണം) തദ്ദേശീയരായ അവരുടെ ഒന്നു രണ്ടു സുഹൃത്തുക്കളുടെ സഹായത്തോടെ ഉരുൾ ഒലിച്ചു പോയ താഴ്‌വരയിൽ നിന്നും വെള്ളച്ചാലിലൂടെ മുകളിലേക്ക് നടന്നു. അപ്പോൾ അവരല്ലാതെ ആ പ്രദേശത്ത് മറ്റാരുമുണ്ടായിരുന്നില്ല. രക്ഷാപ്രവർത്തകർ പോലും എത്തിയിരുന്നില്ല. അവർ ഓരോ ഇഞ്ചും അരിച്ചു പെറുക്കിയാണ് കയറിയത്. അവരുടെ ആത്മാർഥതക്കും സത്യസന്ധതക്കും ഫലമുണ്ടായി.
വെള്ളച്ചാലിൻ്റെ ഇടതുകരയിൽ കൂമ്പാരം കൂടിയ കല്ലുകൾക്കിടയിൽ അഞ്ചുവിരലുകൾ അവർ കണ്ടു. അതിനുമുകളിൽ പത്തടിയോളം ഉയരത്തിൽ പാറയും മണ്ണും ചെളിയും (Debris) ഉണ്ടായിരുന്നു ഞങ്ങൾ അങ്ങോട്ട് കുതിച്ചു. മഴയില്ലായിരുന്നെങ്കിലും വെളിച്ചം കുറവായിരുന്നു. അപ്പോഴേക്കും പട്ടാളവുമെത്തി. നാട് ഉണരുന്നതേ ഉണ്ടായിരുന്നുള്ളൂ.

ആയിരത്തിൽ പരം അടി ഉയരത്തിൽ നിന്നും വേർപെട്ട് കിലോമീറ്ററുകളോളം ചെളിക്കുമ്പാരമായി ഒഴുകിയ ഉരുൾ പാച്ചിലിൽ പെട്ട, വിക്ടറിൻ്റെ കഴുത്തിൽ നിന്നും വേർപെട്ടൊഴുകിയ ക്യാമറ  കണ്ടു കിട്ടി എന്നതാണ് മഹാത്ഭുതം. പുറംതോട് പോയി സർക്യൂട്ട് ബോർഡുകൾ പുറത്തായ നിലയിലാണ് മാസങ്ങൾക്കു ശേഷം ഈ അവശിഷ്ടം കണ്ടെത്തിയത്. നിക്കോൺ കമ്പനിയുടെ അഭ്യർത്ഥനമാനിച്ച് അത് ജപ്പാനിലയച്ച് പഠനവിധേയമാക്കി മനോരമക്ക് തിരിച്ചു നൽകി. ഇപ്പോഴും മനോരമ ആർക്കൈവ്സിൽ സുരക്ഷിതം.

രണ്ടു മണിക്കുർനേരത്തെ അശ്രാന്തപരിശ്രമത്തിലൂടെ വിക്ടറിന് മുകളിലെ പാറക്കഷണങ്ങൾ നീക്കി. ഒരു വലിയ പാറയുടെ മുകളിൽ മലർന്നു കിടക്കുന്ന നിലയിൽ, മുട്ടുകാലിന് കീഴെ താഴേക്കു തൂക്കിയിട്ട നിലയായിരുന്നു മൃതദേഹം കിടന്നിരുന്നത്. ജീവനുണ്ടെന്ന് കരുതും വിധം അതിസൂക്ഷ്മമായാണ് പട്ടാളക്കാർ ഓരോ ചെറിയ കല്ലുപോലും നീക്കിയത്. എങ്കിലും വിക്ടറിനെ ഉയർത്താനായില്ല. അപ്പോഴാണ് വിക്ടറിൻ്റെ കഴുത്തിലെ ക്യാമറസ്ട്രാപ്പ് എൻ്റെ ശ്രദ്ധയിൽ പെട്ടത്. ക്യാമറ പിറകിലേക്ക് മാറിയിരിക്കാമെന്ന് ഞാൻ പറഞ്ഞു. സ്ട്രാപ്പ് ഒരു വലിയ പാറയുടെ അടിയിലേക്കായാണ് കാണപ്പെട്ടത്. പാരയുപയോഗിച്ച് പാറ നീക്കിയപ്പോഴാണ് ഞങ്ങൾ ഞെട്ടിയത്. സ്ട്രാപ്പിൻ്റെ അറ്റത്ത് ക്യാമറയില്ലായിരുന്നു.

ഒരു പ്രൊഫഷണൽ ക്യാമറയുടെ സ്ട്രാപ്പ് നാലഞ്ചു പേർ വലിച്ചാലൊന്നും വിട്ടു പോരില്ല അത്രക്കും ബലവത്താണ് അത്. വിക്ടറിൻ്റെ കഴുത്തിൽ നിന്നും ക്യാമറ മാത്രം വേർപെട്ടെങ്കിൽ ആ കഴുത്തിൽ എന്തു മാത്രം ബലം പ്രയോഗിക്കപ്പെട്ടിട്ടുണ്ടാകണമെന്ന് ഊഹിക്കാൻ പോലും കഴിയില്ല. സ്ട്രാപ് നീക്കി ഉയർത്താൻ ശ്രമിച്ചെങ്കിലും ഇരുകാലിനും മുട്ടിന് താഴ്ഭാഗം മറ്റൊരു പാറക്കിടയിലായിരുന്നു അരമണിക്കൂറിനടുത്ത് സമയം വേണ്ടി വന്നു അത് വേർപെടുത്താന്‍. പെട്ടെന്ന് മൊത്തം കനത്ത കോടമൂടി. മഴകനത്തു. മുകളിലെ മൺകൂനയുടെ കാഴ്ച മറഞ്ഞു. ഇടിയുമോ എന്ന് ഭയന്ന് മുകളിലുണ്ടായിരുന്നവർ ഞങ്ങളോട് ഓടി മാറാൻ പറഞ്ഞു. വിക്ടറിൻ്റെ ശരീരം ഒരു സ്ട്രെക്ചറുമായി ബന്ധിപ്പിച്ചിരുന്നു. ഒരു മാജിക് എന്നവണ്ണമാണ് ആ സ്ട്രെക്ചർ അരമിനുട്ടു കൊണ്ട് കയറിലൂടെ പട്ടാളം മുകളിലേക്ക് വലിച്ചെടുത്തത്. അവിടെത്തന്നെ പനമ്പുകൊണ്ട് മറച്ച് അതിൽവച്ച് മറ്റു നടപടികൾ പൂർത്തിയാക്കി പന്ത്രണ്ടു മണിയോടെ കോട്ടയത്തിന് പുറപ്പെടുമ്പോൾ അടുത്ത മഴയ്‌ക്കുള്ള പെരുമ്പറ മുഴങ്ങിയിരുന്നു.

നേതൃപാടവം എന്താണെന്ന് മനസ്സിലാക്കിത്തന്നത് കൊച്ചിയിൽ നിന്നെത്തിയ ആ മധ്യവയസ്കനായിരുന്നു. അദ്ദേഹമാണ് മനോരമയുടെ കൊച്ചിയിലെ പി ആൻ്റ് എ. ജനറൽ മാനേജരായിരുന്ന തോമസ് രവി. ഒരു കാരണവരുടെ റോളിൽ വിക്ടറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ വരെ തുടർന്നു ആ നേതൃത്വം. അതിന് ശേഷം നടന്ന അനുശോചന യോഗത്തിൽ പിടി . തോമസ് എം എൽ എ ഞങ്ങളുടെ പേര് പരാമർശിച്ചപ്പോഴാണ് ഞങ്ങൾ പരസ്പരം മനസിലാക്കുന്നത്. അന്ന് അദ്ദേഹം കണ്ണീരോടെ ആലിംഗനം ചെയ്തപ്പോൾ പതിച്ച കണ്ണീരിൻ്റെ ചൂടും, ഹൃദയത്തിൻ്റെ താളവും ഇന്നും എൻ്റെ നെഞ്ചിലുണ്ട്. അദ്ദേഹം ഇപ്പോൾ എരുമേലിയിൽ കൃഷിയും മറ്റുമായി വിശ്രമജീവിതം നയിക്കുന്നു.

അദ്ഭുതങ്ങൾ വരാതിരിക്കുന്നതേയുണ്ടായിരുന്നുള്ളു. ആയിരത്തിൽ പരം അടി ഉയരത്തിൽ നിന്നും വേർപെട്ട് കിലോമീറ്ററുകളോളം ചെളിക്കുമ്പാരമായി ഒഴുകിയ ഉരുൾ പാച്ചിലിൽ പെട്ട, വിക്ടറിൻ്റെ കഴുത്തിൽ നിന്നും വേർപെട്ടൊഴുകിയ ക്യാമറ  കണ്ടു കിട്ടി എന്നതാണ് മഹാത്ഭുതം. പുറംതോട് പോയി സർക്യൂട്ട് ബോർഡുകൾ പുറത്തായ നിലയിലാണ് മാസങ്ങൾക്കു ശേഷം ഈ അവശിഷ്ടം കണ്ടെത്തിയത്. നിക്കോൺ കമ്പനിയുടെ അഭ്യർഥനമാനിച്ച് അത് ജപ്പാനിലയച്ച് പഠനവിധേയമാക്കി മനോരമക്ക് തിരിച്ചു നൽകി. ഇപ്പോഴും മനോരമ ആർക്കൈവ്സിൽ സുരക്ഷിതം.
ഈ ജൂലൈ മാസത്തിൽ കോഴിക്കോട്ട് ഒറ്റപ്പെട്ട മഴയാണ് ചെയ്യുന്നത്. പക്ഷേ, ഈ നൂറ്റാണ്ടിലെ എല്ലാ ജൂലൈ മാസത്തിലും എനിക്ക് പെരുമഴ തന്നെയാണ് സങ്കടപ്പെരുമഴ...

logo
The Fourth
www.thefourthnews.in