എഡിറ്റർ ഫ്രാങ്ക് മൊറെയ്‌സ്: കാലത്തിൻ്റെ സാക്ഷി

എഡിറ്റർ ഫ്രാങ്ക് മൊറെയ്‌സ്: കാലത്തിൻ്റെ സാക്ഷി

തന്റെ എഡിറ്റര്‍മാരെക്കുറിച്ച് നല്ല വാക്ക് പറയാത്ത ഗോയങ്കയ്ക്ക് ഏറ്റവും മതിപ്പുണ്ടായിരുന്ന തന്റെ രണ്ട് എഡിറ്റര്‍മാരില്‍ ഒരാള്‍ ഫ്രാങ്ക് മൊറെയ്‌സും മറ്റേയാള്‍ എസ് മുള്‍ഗോക്കറുമായിരുന്നു.
Updated on
10 min read
He was so extraordinary friend, how can I blame him for partially killing me by dying? Let me look instead at the mental pictures I have of him, barrister, war correspondent, editor, author, idiot, friend.
Dom Moraes, on his father, Frank Moraes.

'എന്റെ ദിലീപ് കുമാര്‍' എന്നാണ് തന്റെ പത്രത്തിന്റെ എഡിറ്ററായ ഫ്രാങ്ക് മൊറെയ്‌സിനെ ഇന്ത്യന്‍ എക്‌സ്പ്രസ് ഉടമ രാംനാഥ് ഗോയങ്ക വിശേഷിപ്പിച്ചത്. അക്കാലത്ത് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ ചീഫ് എഡിറ്ററായിരുന്നു മോറെയ്‌സ്. ദിലീപ് കുമാര്‍ അക്കാലത്തെ ബോളിവുഡ് സൂപ്പര്‍താരവും.

സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും അറിയപ്പെട്ട പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായിരുന്നു റോബര്‍ട്ട് ഫ്രാങ്ക് മൊറെയ്‌സ്. ഗോയങ്കയുടെ വിശേഷണം ശരിവെക്കുന്ന, അന്നത്തെ ഇന്ത്യന്‍ പത്രലോകത്തെ താരമായ ഫ്രാങ്ക് മൊറെയ്‌സിന്റെ അൻപതാം ചരമവാര്‍ഷികമാണിന്ന്.

സ്വതന്ത്ര ഇന്ത്യയില്‍ പുനര്‍നിര്‍മാണത്തിന്റെയും അതിജീവനത്തിന്റെയും വലിയ പ്രശ്നങ്ങള്‍ രാജ്യം അഭിമുഖീകരിക്കുന്ന സമയത്ത് ഏറ്റവും വലിയ രണ്ട് പത്രങ്ങളുടെ എഡിറ്ററായിരുന്ന ഫ്രാങ്ക് മൊറെയ്‌സ് ഭരണകൂടത്തിന്റെ ഉന്നതര്‍ക്ക് തന്റെ പത്രപ്രവര്‍ത്തനത്തിലൂടെ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി. അദ്ദേഹത്തിന്റെ സംഭാവനകളെ അധികാരികള്‍ അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്തു. താന്‍ എഡിറ്ററായ പത്രങ്ങളിലൂടെ, സൃഷ്ടിപരമായ നിരൂപകനായിരുന്ന അദ്ദേഹം, ഭരണകൂടത്തിന്റെ നേരും നെറിയും തന്റെ ലേഖനങ്ങളിലൂടെ വിശകലനം ചെയ്തു.

തന്റെ എഡിറ്റര്‍മാരെക്കുറിച്ച് അധികമൊന്നും അര നല്ലവാക്ക് പറയാത്ത രാജ്യത്തെ ഏറ്റവും വലിയ പത്രശ്യംഖലയുടെ ഉടമ രാംനാഥ് ഗോയങ്കയ്ക്ക് മതിപ്പുണ്ടായിരുന്ന തന്റെ രണ്ട് എഡിറ്റര്‍മാരില്‍ ഒരാള്‍ ഫ്രാങ്ക് മോറെയ്‌സും മറ്റേയാള്‍ എസ്. മുള്‍ഗോക്കറുമായിരുന്നു.

എഡിറ്റർ ഫ്രാങ്ക് മൊറെയ്‌സ്: കാലത്തിൻ്റെ സാക്ഷി
എസ് മുള്‍ഗോക്കര്‍: പത്രപ്രവര്‍ത്തനത്തിലെ വേറിട്ട മുഖം

ബ്രിട്ടീഷുകാരുടെ കീഴില്‍ പത്രത്തില്‍ ദീര്‍ഘകാലം ജോലി ചെയ്തതിനാല്‍ പത്രപ്രവര്‍ത്തനത്തില്‍ നേടിയ അനുഭവസമ്പത്തും ശരിയും തെറ്റും തിരിച്ചറിയാനുള്ള സൂക്ഷ്മബുദ്ധിയും നിശിതമായ, വ്യക്തതയുള്ള ചിന്താശക്തിയും ഫ്രാങ്ക് മോറെയ്‌സിനെ ഇന്ത്യയിലെ മികച്ച പത്രപ്രവര്‍ത്തകനാക്കി. ബ്രിട്ടീഷ് സര്‍ക്കാരിലെ സിവില്‍ എൻജിനീയറായ ഗോവന്‍ കത്തോലിക്കനായ എ എക്‌സ് മൊറെയ്‌സിന്റെ മകനായി 1907 നവംബര്‍ 12നാണ് ബോംബെയില്‍ ഫ്രാങ്ക് മൊറെയ്‌സിന്റെ ജനനം.

പ്രശസ്തമായ സെന്റ് സേവ്യേഴ്‌സ് കോളേജില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ കോളേജില്‍ ഫ്രാങ്ക് മൊറെയ്‌സ് അധ്യാപകന്റെ വിരസമായ ക്ലാസ് മടുത്ത് മെല്ലെ തന്റെ ബെഞ്ചില്‍നിന്ന് നിരങ്ങി പുറത്തേക്കുള്ള വാതിലിലേക്ക് നീങ്ങാന്‍ തുടങ്ങിയപ്പോള്‍, അധ്യാപകന്‍ ഉറക്കെ വിളിച്ചുചോദിച്ചു: ''മോറെയ്‌സ്, വലത്തോട്ടുള്ള ഈ നീക്കത്തിന്റെ അര്‍ഥം? അധ്യാപകനും വിദ്യാര്‍ഥികളും നോക്കിനില്‍ക്കെ തന്റെ ഇരിപ്പിടംവിട്ട് പുറത്തേക്കു നടക്കുമ്പോള്‍ മൊറെയ്‌സ് നിസംഗതയോടെ അധ്യാപകനോട് പറഞ്ഞു, 'സര്‍, സ്ഥലം വിടുകയാണ്.''

ഇതേ സ്വതന്ത്രചിന്തയും വിവേകവും നര്‍മവും എഴുത്തില്‍ പ്രതിഫലിപ്പിച്ചതായിരുന്നു മൊറെയ്‌സിന്റെ ലേഖനങ്ങളുടെ പ്രത്യേകത. പില്‍ക്കാലത്ത് വായക്കാരെ ആകര്‍ഷിച്ചിരുന്നതും ഭാഷയും ശൈലിയും സമന്വയിച്ച ഇത്തരത്തിലുള്ള ഉല്‍ക്കൃഷ്ടമായ എഴുത്തായിരുന്നു. ഇംഗ്ലണ്ടില്‍ ഓക്‌സ്‌ഫോഡിലെ സെന്റ് കാതറിന്‍ കോളേജില്‍ ചരിത്രത്തില്‍ മാസ്റ്റര്‍ ഡിഗ്രി, പിന്നെ, പിതാവിന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവിടെ തന്നെ നാല് വര്‍ഷം നിയമം പഠിച്ച് ബാരിസ്റ്റർ. തിരികെ ഇന്ത്യയിലെത്തി, താന്‍ ഇഷ്ടപ്പെട്ട പെണ്‍കുട്ടിയെ തന്നെ വിവാഹം ചെയ്യുകയായിരുന്നു ആദ്യം ചെയ്തത്. വധു ബോംബെക്കാരിയായ റോമന്‍ കാത്തലിക്കായ ബെരില്‍ അന്ന ബൊണോസ, പതോളജിസ്‌സ്റ്റായ ഡോക്ടറായിരുന്നു. പരമ്പരാഗതമായ ഡോക്ടര്‍മാരുടെ കുടുബമായിരുന്നു ബെരിലിന്റേത്. ഡോക്ടര്‍മാരായിരുന്നു മാതാപിതാക്കള്‍. മുത്തശ്ശിയാകട്ടെ ഇന്ത്യയില്‍ തന്നെ മെഡിക്കല്‍ ബിരുദം നേടിയ ആദ്യ വനിതാ ഡോക്ടര്‍മാരിലൊരാളും.

''ഇംഗ്ലണ്ട് ഇന്ത്യയെ ഭരിക്കുന്നു. പക്ഷേ, ഇംഗ്ലിഷുകാര്‍ വേറെ തന്നെ ജീവിക്കുന്നു,'' ഫ്രാങ്ക് മൊറെയ്‌സ് ആദ്യം പഠിച്ച പത്രപ്രവര്‍ത്തനത്തിലെ പാഠമായിരുന്നു അത്. പക്ഷേ, ഈ വിവേചനം അദ്ദേഹത്തെ ബ്രിട്ടീഷ് വിരോധിയോ ദേശീയവാദിയോ ആക്കിയില്ല. ഒരു പ്രൊഫഷണല്‍ ജേണലിസ്റ്റ് ഇതിനൊക്കെ അതീതനാണെന്ന നിലപാടായാണ് ഫ്രാങ്ക് മൊറെയ്‌സ് അതിനെ കണ്ടത്. ''മാനുഷിക ബന്ധത്തിലും വ്യക്തിഗതമായ പെരുമാറ്റങ്ങളിലും മാനദണ്ഡങ്ങളുടെ പ്രാധാന്യം തിരിച്ചറിയാന്‍ ഇംഗ്ലണ്ട് എന്നെ പഠിപ്പിച്ചു, നാഗരിക സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന ഈ അവബോധമാണ് അവര്‍ എനിക്ക് നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനമെന്ന് ഞാന്‍ കരുതുന്നു,'' ഫ്രാങ്ക് മൊറെയ്‌സ് എഴുതി.

സുന്ദരിയായ ബെരിലും ഫ്രാങ്ക് മൊറെയ്‌സും അക്കാലത്തെ ബോംബെയിലെ പ്രശസ്തരായ' മേയ്ഡ് ഫോര്‍ ഈച്ച് അതര്‍ ' ദമ്പതികളായിരുന്നു. ബോംബയിലെ കോക്‌ടെയില്‍ പാര്‍ട്ടികളില്‍ വിസ്‌കി നുകര്‍ന്ന്, പുകവലിച്ച്, പാട്ട് പാടി ഡാന്‍സ് ചെയ്ത് സായാഹ്നങ്ങള്‍ ആഘോഷമാക്കി, ജീവിതം ആസ്വദിച്ചവരായിരുന്നു ഇരുവരും .

1934-ല്‍ അസിസ്‌റന്റ് എഡിറ്ററായാണ് ഫ്രാങ്ക് മൊറെയ്‌സ് 'ടൈംസ് ഓഫ് ഇന്ത്യ'യില്‍ ചേരുന്നത്. ശതാബ്ദിയാഘോഷിച്ച ബ്രിട്ടീഷ് ഉടമസ്ഥതയുള്ള, ബോംബെയിലെ ബോറി ബന്തറിലെ 'കുലീനയായ വൃദ്ധ' എന്ന് അറിയപ്പെട്ട 'ടൈംസ് ഓഫ് ഇന്ത്യ' രാജ്യത്തെ ഏറ്റവും മികച്ച പത്രമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയിലെ തന്റെ ആരംഭകാലത്തെക്കുറിച്ച് ഫ്രാങ്ക് മൊറെയ്‌സ് എഴുതി: ''ബ്രിട്ടീഷ് ഉടമസ്ഥതയിലെ പത്രമായ ടൈംസ് ഓഫ് ഇന്ത്യ ശതാബ്ദി കടന്നെങ്കിലും അവിടുത്തെ സീനിയര്‍ എഡിറ്റോറിയല്‍ സ്റ്റാഫും പ്രിന്റിങ് ജോലിക്കാരും മുഴുവനും ബ്രിട്ടീഷുകാരായിരുന്നു. പത്രത്തിലെ എഡിറ്റോറിയല്‍ വിഭാഗത്തില്‍ ഏക ഇന്ത്യക്കാരനായ അസിസ്റ്റന്റ് എഡിറ്ററായായിരുന്നു ഞാന്‍. സ്‌കോട്ട്ലൻഡുകാരനായ പ്രഗത്ഭഭനായ സര്‍ ഫ്രാന്‍സിന് ലോവായിരുന്നു എന്റെ എഡിറ്റര്‍. അദ്ദേഹം തന്റെ പത്രത്തെ നല്ല രീതിയില്‍ നയിച്ചു. അന്തര്‍മുഖനാണെങ്കിലും പ്രശ്‌നങ്ങളെ നിസംഗതയോടെ നേരിടുന്ന എഡിറ്ററായിരുന്നു. ബ്രിട്ടീഷ് രാജിലെ ഇന്ത്യക്കാരോടുള്ള ചില വിവേചനങ്ങള്‍ കൊളോണിയല്‍ ഹാങ്ങോവറുകളായി അവിടെ എനിക്കനുഭവപ്പെട്ടിരുന്നു.''

മുതിര്‍ന്ന എഡിറ്റോറിയല്‍ സ്റ്റാഫ് കാന്റീനില്‍ ഫ്രാങ്ക് മൊറെയ്‌സിന് പ്രവേശനമില്ലായിരുന്നു. മാറിയിരുന്ന് കഴിക്കണം. അതേ പോലെ അവര്‍ ഉപയോഗിക്കുന്ന ശുചിമുറിയും ഉപയോഗിക്കാന്‍ അദ്ദേഹത്തിന് അനുവാദമില്ലായിരുന്നു. കൂടാതെ പത്രത്തില്‍ രാവിലെ നടക്കുന്ന എഡിറ്റോറിയല്‍ കോണ്‍ഫറന്‍സുകളില്‍ എല്ലാ അസിസ്റ്റന്റ് എഡിറ്റര്‍മാരും പങ്കെടുക്കുമ്പോള്‍ ഫ്രാങ്ക് മൊറെയ്‌സ് ഒഴിവാക്കപ്പെട്ടു.

''ഇംഗ്ലണ്ട് ഇന്ത്യയെ ഭരിക്കുന്നു. പക്ഷേ, ഇംഗ്ലീഷുകാര്‍ വേറെ തന്നെ ജീവിക്കുന്നു,'' ഫ്രാങ്ക് മൊറെയ്‌സ് പത്രപ്രവര്‍ത്തനത്തില്‍ ആദ്യം പഠിച്ച പാഠമായിരുന്നു അത്. പക്ഷേ, ഈ വിവേചനം അദ്ദേഹത്തെ ബ്രിട്ടീഷ് വിരോധിയോ ദേശീയവാദിയോ ആക്കിയില്ല. ഒരു പ്രൊഫഷണല്‍ ജേണലിസ്റ്റ് ഇതിനൊക്കെ അതീതനാണെന്ന നിലപാടായാണ് ഫ്രാങ്ക് മൊറെയെസ് അതിനെ കണ്ടത്. ''മാനുഷിക ബന്ധത്തിലും വ്യക്തിഗതമായ പെരുമാറ്റങ്ങളിലും മാനദണ്ഡങ്ങളുടെ പ്രാധാന്യം തിരിച്ചറിയാന്‍ ഇംഗ്ലണ്ട് എന്നെ പഠിപ്പിച്ചു, നാഗരിക സംസ്‌കാരത്തെ ഉള്‍ക്കൊള്ളുന്ന ഈ അവബോധമാണ് അവര്‍ എനിക്ക് നല്‍കിയ ഏറ്റവും വിലപ്പെട്ട സമ്മാനമെന്ന് ഞാന്‍ കരുതുന്നു,'' ഫ്രാങ്ക് മൊറെയ്‌സ് എഴുതി.

ഫ്രാങ്ക് മൊറെയ്‌സ് ഒരിക്കലും ബ്രിട്ടീഷ് വിരുദ്ധനായിരുന്നില്ല. ബ്രിട്ടീഷ് ഭരണമാണ് ശാസ്ത്രബോധവും നൂതനമായ സാങ്കേതിക വിദ്യകളും ഇന്ത്യക്ക് മുന്നില്‍ തുറന്നിട്ടതെന്ന് അദ്ദേഹം വിശ്വസിച്ചു. എന്തെല്ലൊം ന്യൂനതകള്‍ ബ്രിട്ടീഷ് ഭരണത്തിനുണ്ടായാലും ജനാധിപത്യവ്യവസ്ഥയും പാര്‍ലിമെന്ററി സംവിധാനവും ഇന്ത്യക്ക് പരിചയപ്പെടുത്തിയത് അവരാണെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു.

ഫ്രാങ്ക് മൊറെയ്സിനിൻ്റെ ബർമയിൽനിന്നുള്ള യുദ്ധ റിപ്പോർട്ട്
ഫ്രാങ്ക് മൊറെയ്സിനിൻ്റെ ബർമയിൽനിന്നുള്ള യുദ്ധ റിപ്പോർട്ട്
ബോംബെയില്‍ വാര്‍ഡന്‍ റോഡിലെ ഫ്രാങ്ക് മൊറെയ്‌സിന്റെ ഫ്‌ളാറ്റില്‍ സായാഹ്നങ്ങളില്‍ 'ഓപ്പണ്‍ ഹൗസ്' എന്ന സംവിധാനം അക്കാലത്ത് നടന്നിരുന്നു. ബോബൈയിലെ ഏത്‌ പത്രക്കാര്‍ക്കും കേറിച്ചെല്ലാവുന്ന ഇടം. 'കൈലാസഗംഗ ' (ഷിവാസ് റീഗല്‍) ഉള്‍പ്പെടെ എല്ലാ മുന്തിയ സ്‌കോച്ചും അവിടെ ഒഴുകിയിരുന്നു. ബോംബൈയിലെ പ്രമുഖരെല്ലാം ഫ്രാങ്ക് മൊറെയ്‌സിന്റെ അതിഥിയായി അവിടെ മദ്യം മോന്താന്‍ എത്തിയിരുന്നുവെന്നത് മറ്റൊരു തമാശ. പി സി ജോഷി, ഡി ജി തെണ്ടുല്‍ക്കര്‍, (ഗാന്ധിയുടെ ജീവിത ചരിത്രകാരന്‍) ടൈംസ് ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന പത്രക്കാര്‍, പട്ടാളത്തിലെ കേണല്‍മാര്‍, ഇലസ്‌ട്രേറ്റഡ് വീക്കിലിയിലെ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകര്‍ തുടങ്ങിയ മോറെയ്‌സിന്റെ വന്‍ സൗഹൃദ വലയം അവിടെ സമ്മേളിച്ച് സ്‌കോച്ച് വിസ്‌കി മോന്തി.
എഡിറ്റർ ഫ്രാങ്ക് മൊറെയ്‌സ്: കാലത്തിൻ്റെ സാക്ഷി
വിനോദ് മേത്ത: എല്ലായ്‌പ്പോഴും വിജയിച്ച എഡിറ്റര്‍

1943 ല്‍, രണ്ടാം ലോക മഹായുദ്ധകാലത്ത് ഫ്രാങ്ക് മൊറെയ്‌സ് യുദ്ധകാര്യ ലേഖകനായി ബര്‍മയിലേക്കു പോയി. രാജ്യത്ത് യുദ്ധകാര്യ ലേഖകനായി അക്രഡിറ്റേഷന്‍ ലഭിച്ച ആദ്യത്തെ ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍ ഫ്രാങ്ക് മൊറെയ്‌സാണ്. യുദ്ധമുന്നണിയില്‍നിന്ന് ഫ്രാങ്ക് മോറെയ്‌സിന്റെ വാര്‍ത്തകള്‍ ടൈംസ് ഓഫ് ഇന്ത്യയില്‍ വരാന്‍ തുടങ്ങിയതോടെ സഖ്യകക്ഷികളുടെ ജയപരാജയങ്ങള്‍ കൃത്യതയോടെ ഇന്ത്യയിലെ വായനക്കാര്‍ അറിയാന്‍ തുടങ്ങി. സൈനികത്തലവന്മാരുമായി മൊറെയ്‌സ് നല്ല ബന്ധം സ്ഥാപിച്ചതിനാല്‍ വാര്‍ത്തകള്‍ ആധികാരികമായിരുന്നു. യുദ്ധരംഗത്തെ ഇന്ത്യന്‍ സൈനികരുടെ വീരഗാഥകള്‍ ഫ്രാങ്ക് മൊറെയ്‌സ് ടൈംസ് ഓഫ് ഇന്ത്യയിലൂടെ ലോകത്തിനെയറിയിച്ചു. ഇംഫാലിലും മൈറ്റ് കിനയിലും എത്തിയ ഫ്രാങ്ക് മൊറെയ്‌സ് ഏഷ്യയിലെ ബ്രിട്ടിഷ് സൈനിക മേധാവി ലൂയിസ് മൗണ്ട് ബാറ്റനുമായുള്ള കൂടികാഴ്ചയില്‍ ഇന്ത്യന്‍ സൈനികരെ അനാവശ്യമായി യുദ്ധമുന്നണിയിലേക്ക് തള്ളിവിട്ട് ബലിയാടാക്കുന്നതിനെ നിശിതമായി വിമര്‍ശിച്ചു. അദ്ദേഹം ചൈനയില്‍ പോയി ചിയാന്‍ കൈഷൈക്കിനെയും രണ്ടാം ലോകമഹായുദ്ധത്തിലെ അമേരിക്കന്‍ വീരനായകന്‍ ജനറല്‍ പാറ്റനെയും കണ്ട് അഭിമുഖം നടത്തി.

ബര്‍മയില്‍നിന്ന് അദ്ദേഹം തിരികെ പോയത് സിലോണി(ശ്രീലങ്ക)ലേക്കായിരുന്നു. അവിടെ രണ്ട് വര്‍ഷം 'ടൈംസ് ഓഫ് സിലോണ്‍' എന്ന ഇംഗ്ലിഷ് പത്രത്തിന്റെ എഡിറ്ററായി. യുദ്ധാനന്തരം ഇന്ത്യ വിടാന്‍ ബ്രിട്ടന്‍ തയ്യാറായതോടെ 1946 ല്‍ ടൈംസ് ഓഫ് ഇന്ത്യയുടെ ഉടമസ്ഥാവകാശം ബ്രിട്ടീഷുകാരില്‍നിന്ന് ഇന്ത്യന്‍ കരങ്ങളിലേക്കെത്തി. വ്യവസായിയായ രാമകൃഷ്ണ ഡാല്‍മിയ വില കൊടുത്ത് വാങ്ങി 'ടൈംസ് ഓഫ് ഇന്ത്യ' സ്വന്തമാക്കി. നാല് വര്‍ഷത്തിനുശേഷം 1950 ല്‍ ഫ്രാങ്ക് മൊറെയ്‌സ് ടൈംസ് ഓഫ് ഇന്ത്യയുടെ ആദ്യത്തെ ഇന്ത്യക്കാരനായ എഡിറ്ററായി നിയമിക്കപ്പെട്ടു. ഒരിക്കല്‍ താന്‍ വിവേചനം അനുഭവിച്ച പത്രമാഫീസില്‍ അതേ പത്രത്തിന്റെ എഡിറ്ററാവുകയെന്നത് ചരിത്രത്തിന്റെ മധുരമായ പ്രതികാരമായിരുന്നു. മറ്റൊരു പ്രധാനപ്പെട്ട കാര്യം, അക്കാലത്ത് ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്ററെന്നത് രാജ്യത്തെ ഏറ്റവുമധികം ആദരിക്കപ്പെട്ടിരുന്ന പദവികളില്‍ ഒന്നായിരുന്നു.

''അദ്ദേഹം പത്രപ്രവര്‍ത്തകരിലെ കുലീനനും സത്യസന്ധനുമായിരുന്നു. മിതഭാഷിയായ ഫ്രാങ്ക് താന്‍ എഴുതുന്ന പംക്തിയിലും എഡിറ്റോറിയലുമാണ് ശ്രദ്ധിച്ചിരുന്നത്. പത്രത്തിന്റെ മറ്റ് കാര്യങ്ങളൊക്കെ നോക്കിയത് സഹപ്രവര്‍ത്തകരായിരുന്നു. പത്രം നടത്തിപ്പ് അദ്ദേഹത്തിനെ ഒരിക്കലും അലട്ടിയിരുന്നില്ല,'' അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകന്‍ രേഖപ്പെടുത്തി.

എഡിറ്റർ ഫ്രാങ്ക് മൊറെയ്‌സ്: കാലത്തിൻ്റെ സാക്ഷി
സാഹസിക പത്രപ്രവർത്തനം ചിട്ടയാക്കിയ ബ്ലിറ്റ്സും കരഞ്ചിയയും

രസകരമായ ഒരു കാര്യമുള്ളത് പത്രയുടമ രാമകൃഷ്ണ ഡാല്‍മിയക്ക് ഹിന്ദി മാത്രമേ അറിയൂ ഇംഗ്ലീഷറിയില്ല എന്നതായിരുന്നു. എഡിറ്റര്‍ ഫ്രാങ്ക് മൊറെറ്റ്‌സിന് ഹിന്ദി ഒട്ടും അറിയില്ല. ഒടുവില്‍ പത്രയുടമയ്ക്കും എഡിറ്റര്‍ക്കും സംവദിക്കാന്‍ ഒരു ദ്വിഭാഷിയെ എര്‍പ്പാടാക്കേണ്ടി വന്നു.

പത്രമോഫീസില്‍ പോത്തന്‍ ജോസഫിനെപ്പോലെ രസികനോ, എടത്തട്ട നാരായണനെപ്പോലെ കര്‍ക്കശനോ ആയിരുന്നില്ല അദ്ദേഹം. തികച്ചും അന്തര്‍മുഖന്‍. ഏറെ താമസിയാതെ ബോംബെ സംസ്ഥാനത്തെ മുഖ്യമന്ത്രി മൊറാര്‍ജി ദേശായിയുമായി മോറെയ്‌സിന് ഏറ്റുമുട്ടേണ്ടിവന്നു. തികഞ്ഞ മദ്യവിരോധിയും മദ്യനിരോധന പ്രസ്ഥാനക്കാരനുമായ മൊറാര്‍ജി ദേശായി ബോംബെയില്‍ കര്‍ശനമായി മദ്യനിരോധനം നടപ്പിലാക്കിയ കാലമായിരുന്നു അത്. മഹാത്മാഗാന്ധിയുടെ മകനും ഹിന്ദുസ്ഥാന്‍ ടൈംസിന്റെ മാനേജിങ് എഡിറ്ററുമായ ദേവദാസ് ഗാന്ധി മദ്യനിരോധനത്തില്‍ പത്രങ്ങളുടെ നയം ചര്‍ച്ച ചെയ്യാനായി പ്രധാന പത്രങ്ങളുടെ എഡിറ്റര്‍മാരുടെ ഒരു യോഗം വിളിച്ചു. യോഗത്തില്‍ ഫ്രാങ്ക് മോറെയ്‌സ് മദ്യനിരോധനത്തെ ശക്തിയായി എതിര്‍ത്തു. ദേവദാസ് ഗാന്ധി മദ്യ നിരോധനത്തിന്റെ ശക്തനായ വക്താവായിരുന്നു. രണ്ട് പേരും തങ്ങളുടെ വാദത്തില്‍ ഉറച്ചുനിന്നു. നിരോധനത്തെ അസംബന്ധമെന്ന് വിശേഷിപ്പിച്ച ഫ്രാങ്ക് മൊറെയ്‌സ് മൊറാര്‍ജിയെയും അദ്ദേഹത്തിന്റെ നയത്തെയും പരിഹസിച്ചു. ടൈംസ് ഓഫ് ഇന്ത്യയുടെ എഡിറ്റര്‍ നാലുകാലിലായിരുന്നു ഇതൊക്കെ സംസാരിച്ചതെന്നൊരു പിന്നാമ്പുറ കഥ പിന്നീട്, ബോംബെ പത്രലോകത്ത് ഫലിതമായി പ്രചരിച്ചുവെന്നതായിരുന്നു ഈ യോഗത്തിന്റെ ബാക്കിപത്രം.

ബോംബെയില്‍ വാര്‍ഡന്‍ റോഡിലെ ഫ്രാങ്ക് മൊറെയ്‌സിന്റെ ഫ്‌ളാറ്റില്‍ സായാഹ്നങ്ങളില്‍ ' ഓപ്പണ്‍ ഹൗസ് എന്ന സംവിധാനം അക്കാലത്ത് നടന്നിരുന്നു. ബോബൈയിലെ എത് പത്രക്കാര്‍ക്കും കേറിച്ചെല്ലാവുന്ന ഇടം. 'കൈലാസഗംഗ ' (ഷിവാസ് റീഗല്‍) ഉള്‍പ്പെടെ എല്ലാ മുന്തിയ സ്‌കോച്ചും അവിടെ ഒഴുകിയിരുന്നു. ബോംബൈയിലെ പ്രമുഖരെല്ലാം ഫ്രാങ്ക് മൊറെയ്‌സിന്റെ അതിഥിയായി അവിടെ മദ്യം മോന്താന്‍ എത്തിയിരുന്നുവെന്നത് മറ്റൊരു തമാശ. പി സി ജോഷി, ഡി ജി തെണ്ടുല്‍ക്കര്‍ (ഗാന്ധിയുടെ ജീവിത ചരിത്രകാരന്‍) ടൈംസ് ഓഫ് ഇന്ത്യയിലെ മുതിര്‍ന്ന പത്രക്കാര്‍, പട്ടാളത്തിലെ കേണല്‍മാര്‍, ഇലസ്‌ട്രേറ്റഡ് വീക്കിലിയിലെ ബ്രിട്ടീഷ് പത്രപ്രവര്‍ത്തകര്‍ തുടങ്ങിയ മോറെയ്‌സിന്റെ വന്‍ സൗഹൃദ വലയം അവിടെ സമ്മേളിച്ച് സ്‌കോച്ച് വിസ്‌കി മോന്തി.

അതിന്റെ സ്മരണക്കായ് മൊറെയ്‌സിന്റെ മകന്‍ ഡോം മൊറെയ്‌സിന് 'ഡോംസ്‌കി' എന്ന് ഡി ജി തെണ്ടുല്‍ക്കര്‍ ഓമനപ്പേരുമിട്ടു. ഇടയ്ക്ക് അദ്ദേഹം ഒരു കുഴപ്പത്തിലും ചെന്നുപെട്ടു. ഫ്രാങ്ക് മൊറെയ്‌സ് താമസിച്ചിരുന്ന കെട്ടിടത്തില്‍നിന്ന് അനധികൃതമായി സൂക്ഷിച്ചിരുന്ന മദ്യ ശേഖരം പോലീസ് പിടി കൂടി. മൊറെയ്‌സിന്റെ ചില സ്‌നേഹിതര്‍ കേസില്‍ കുടുങ്ങി. ബോംബയിലെ പത്രമായ ഫ്രീ പ്രസ്സ് ജേര്‍ണലിന്റെ സായാഹ്ന പത്രമായ ഫ്രീ പ്രസ്സ് ബുള്ളറ്റിന് ഈ വാര്‍ത്ത കിട്ടി. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടര്‍ വഴി ഫ്രീപ്രസിന്റെ ക്രൈം റിപ്പോട്ടറെ സ്വാധീനിച്ച് വാര്‍ത്ത പത്രത്തില്‍ വരാതെ ഒതുക്കാന്‍ ഫ്രാങ്ക് മൊറെയ്‌സ് ശ്രമിച്ചു. ആര്‍ക്കും വഴങ്ങാത്ത എടത്തട്ട നാരായണനായിരുന്നു ഫ്രീ പ്രസ് ജേണലിന്റെ എഡിറ്റര്‍. എടത്തട്ടയെ നന്നായി അറിയാവുന്ന ഫ്രീ പ്രസ് ലേഖകന്‍ തന്റെ എഡിറ്ററോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു. താന്‍ നേരിടുന്ന സമ്മര്‍ദവും അറിയിച്ചു. ഉടനെ എടത്തട്ട ഫോണെടുത്ത് ഫ്രാങ്ക് മൊറെയ്‌സിനെ വിളിച്ചു: ''ഈ സംഭവത്തെക്കുറിച്ച് നിങ്ങള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് എഡിറ്ററായ എന്നോട് നേരിട്ട് സംസാരിക്കണം.'' മൊറെയ്‌സിന് മറുപടിയുണ്ടായിരുന്നില്ല. വാര്‍ത്ത ഫ്രീ പ്രസില്‍ അച്ചടിച്ചുവരികയും ചെയ്തു.

എഡിറ്റർ ഫ്രാങ്ക് മൊറെയ്‌സ്: കാലത്തിൻ്റെ സാക്ഷി
ഭരണകൂടം വേട്ടയാടിയ  മാധ്യമ പ്രവർത്തകർ
ആർ കെ ലക്ഷ്മൺ വരച്ച മൊറെയ്സിൻ്റെ കാരിക്കേച്ചർ
ആർ കെ ലക്ഷ്മൺ വരച്ച മൊറെയ്സിൻ്റെ കാരിക്കേച്ചർ

ജഡ്ജിമാര്‍ക്ക് മദ്യപെര്‍മിറ്റ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഫ്രാങ്ക് മൊറെയ്‌സ് എഴുതിയ എഡിറ്റോറിയല്‍ വിവാദമായി. നിയമസഭയെ അവഹേളിച്ചിട്ടുണ്ടോയെന്ന് തീരുമാനിക്കാന്‍ സഭ സമിതിയെ നിയോഗിച്ചു. ചില വാദങ്ങള്‍ കേട്ടശേഷം സമിതി ചെയര്‍മാന്‍ മാപ്പ് പറയാന്‍ ഫ്രാങ്ക് മൊറെയ്‌സിനെ ഉപദേശിച്ചു, പക്ഷേ അദ്ദേഹം അത് നിരസിച്ചു. തുടര്‍ന്ന് അദ്ദേഹത്തെ സഭ നോട്ടീസ് അയച്ച് വിളിപ്പിച്ചു. മൊറെയ്‌സാകട്ടെ തന്റെ അഭിപ്രായത്തെ ന്യായീകരിക്കുന്ന ഒരു പ്രസ്താവന നിയമസഭയില്‍ വായിച്ചു. അതോടെ പ്രശ്‌നം കൂടുതല്‍ വഷളായി. സര്‍ക്കാര്‍ 'ടൈംസ് ഓഫ് ഇന്ത്യ'യുടെ നിയമസഭാ പ്രസ് കാര്‍ഡുകള്‍ റദ്ദാക്കി. പക്ഷേ മൊറെയ്‌സ് കീഴടങ്ങിയില്ല. തുടര്‍ന്നുള്ള മൂന്നു മാസം നിയമസഭാ ലേഖകന്‍ ഇല്ലാത്തതിനാല്‍ വാര്‍ത്തകൾക്കായി ടൈംസ് ഓഫ് ഇന്ത്യ ആശ്രയിച്ചത് വാര്‍ത്താ എജന്‍സികളെയായിരുന്നു.

''ഒടുവില്‍ ഒരു ദൂതന്‍ എന്നെ സമീപിച്ചു. കഴിഞ്ഞതെല്ലാം മറക്കാന്‍ ആവശ്യപ്പെട്ടു. അതോടെ ഞാന്‍ ആ സംഭവം മറക്കാന്‍ തയാറായി. ഒപ്പം നിയമസഭയും. അതോടെ പ്രശ്‌നം തീര്‍ന്നു. പ്രസ് കാര്‍ഡുകള്‍ വീണ്ടും ടൈംസ് ഓഫ് ഇന്ത്യ ലേഖകന് തിരികെ ലഭിച്ചു,'' മൊറെയ്‌സ് എഴുതി.

മറ്റൊരിക്കല്‍ മൊറാര്‍ജി ദേശായി മൊറെയ്‌സിന്റെ എഡിറ്റോറിയല്‍ വായിച്ച് രോഷാകുലനായി. അതോടെ സര്‍ക്കാര്‍ പരസ്യങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യക്ക് ലഭിക്കാതെയായി.''ഞങ്ങള്‍ ചെറിയ ഒരു പ്രാദേശിക പ്രസിദ്ധീകരണമാണെങ്കില്‍ അദ്ദേഹത്തിനു കീഴടങ്ങേണ്ടി വന്നേനെ,'' അദ്ദേഹം എഴുതി. മൊറെയ്‌സ് മൊറാര്‍ജിയെയും നയങ്ങളെയും തുടര്‍ന്നും വിമര്‍ശിച്ചു. മൊറാര്‍ജി ഭായി ജനാധിപത്യ വിശ്വാസിയായതിനാല്‍ പത്രത്തിനെതിരെ പ്രതികാര നടപടിയുണ്ടായില്ല. ക്രമേണ സര്‍ക്കാര്‍ പരസ്യങ്ങള്‍ വീണ്ടും ടൈംസ് ഓഫ് ഇന്ത്യയില്‍ തിരിച്ചെത്തി.

സ്വതന്ത്ര ഇന്ത്യയില്‍ ടൈംസ് ഓഫ് ഇന്ത്യയെന്ന പത്രത്തിന്റെ വ്യക്തിത്വം രൂപപ്പെടുത്തിയ എഡിറ്റര്‍ എന്ന നിലയില്‍ ഫ്രാങ്ക് മോറെയ്‌സിന്റെ സംഭാവന നിസ്തുലമാണ്. ഭരണകൂടവും ജനങ്ങളും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ മാനിച്ചിരുന്നു. അക്കാലത്ത് എറെ വായനക്കാരുണ്ടായിരുന്ന 'ഓണ്‍ ലുക്കര്‍' എന്ന പേരില്‍ മോറെയ്‌സ് എഴുതിയ പംക്തി ടൈംസ് ഓഫ് ഇന്ത്യയുടെ ഹൈലൈറ്റുകളിലൊന്നായിരുന്നു.

എഡിറ്റർ ഫ്രാങ്ക് മൊറെയ്‌സ്: കാലത്തിൻ്റെ സാക്ഷി
കാർട്ടൂണിസ്റ്റ് താക്കറെയെ മറാത്താ വാദിയാക്കിയ മലയാളി പത്രാധിപരും മാനേജിങ് എഡിറ്ററും
എഴുതുന്ന രീതിയും വിശേഷമായിരുന്നു. മൊറെയ്‌സ് എഴുതാന്‍ നീല പെന്‍സില്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ. ഒരു ഫുള്‍ സ്‌കാപ്പ് പേജില്‍ എഴുതുക കഷ്ടി ഒരു ഖണ്ഡിക. അടുത്ത പേപ്പറില്‍ അടുത്ത വാചകങ്ങള്‍. തൊട്ടടുത്ത് നില്‍ക്കുന്ന പ്യൂണ്‍ ബെഞ്ചമിന്‍ എഴുതിയ പേപ്പര്‍ മാറ്റി, എഴുതാന്‍ അടുത്ത പേപ്പര്‍ മുന്നില്‍ വയ്ക്കും. എഡിറ്റോറിയലും പംക്തിയും എഴുതി കഴിയുമ്പോള്‍ ഒരു കെട്ട് പേപ്പര്‍ ഉണ്ടാകും.
ഫ്രാങ്ക് മൊറെയ്സ് എഴുതിയ നെഹ്റുവിൻ്റെയും ഡോം മൊറെയ്സ് എഴുതിയ ഇന്ദിരാഗാന്ധിയുടെയും ജീവചരിത്രങ്ങൾ
ഫ്രാങ്ക് മൊറെയ്സ് എഴുതിയ നെഹ്റുവിൻ്റെയും ഡോം മൊറെയ്സ് എഴുതിയ ഇന്ദിരാഗാന്ധിയുടെയും ജീവചരിത്രങ്ങൾ

1957 ല്‍ ഫ്രാങ്ക് മൊറെയ്‌സ് ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എഡിറ്റര്‍-ഇന്‍- ചീഫായി. സങ്കീര്‍ണമായ പ്രശ്നങ്ങള്‍ രാഷ്ട്രത്തെ അഭിമുഖീകരിക്കുമ്പോള്‍, ശ്രദ്ധ കേന്ദ്രീകരിക്കാനും വിഷയത്തിന്റെ പ്രാധാന്യവും ഗൗരവവും ജനങ്ങളെ അറിയിക്കാനും മൊറെയ്‌സ് തന്റെ എഡിറ്റോറിയല്‍ ഒന്നാം പേജില്‍ തന്നെ എഴുതി. 1961 ല്‍ യു എന്‍ സെക്രട്ടറി ജനറല്‍ ഡാഗ് ഹാമര്‍ഷോള്‍ഡ് കോംഗോയിൽ വിമാനപകടത്തില്‍ മരിച്ചപ്പോള്‍ ഫ്രാങ്ക് മൊറെയ്‌സ് എഴുതിയ ഇന്ത്യന്‍ എക്‌സ്പ്രസിലെ മുന്‍ പേജ് എഡിറ്റോറിയല്‍ ഇന്ത്യന്‍ പത്രലോകത്ത് ഏറെ വാഴ്ത്തപ്പെട്ട രചനയായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു അന്തരിച്ചപ്പോള്‍ അദ്ദേഹമെഴുതിയ മുന്‍ പേജ് എഡിറ്റോറിയലും ക്ലാസിക്കായിരുന്നു. ഇന്ത്യ-പാക് ബന്ധം വഷളാക്കിയ റൺ ഓഫ് കച്ചിനെ സംബന്ധിച്ച രാജ്യാന്തര ട്രിബ്യൂണലിന്റെ വിധിയെക്കുറിച്ചുള്ള മുന്‍ പേജ് എഡിറ്റോറിയലും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു.

''ജനാധിപത്യ സോഷ്യലിസത്തില്‍ ജനാധിപത്യത്തെക്കുറിച്ച് എപ്പോഴും ബോധവാനായിരുന്നു ജവഹര്‍ലാല്‍ നെഹ്റു. അദ്ദേഹം മാധ്യമസ്വാതന്ത്ര്യത്തെ മാനിച്ചു,'' മൊറെയ്‌സ് എഴുതി. ഇന്ത്യന്‍ പ്രധാനമന്ത്രി നെഹ്റുവിനെ നേതാവായി ആദരിച്ചിരുന്ന മോറെയ്‌സ് അദ്ദേഹവുമായി നല്ല ബന്ധം പുലര്‍ത്തിയിരുന്നു. ആ അടുപ്പമാണ് 1957 ല്‍ ജവഹര്‍ലാല്‍ നെഹറുവിന്റെ ജീവചരിത്രമെഴുതാന്‍ മൊറെയ്‌സിനെ പ്രേരിപ്പിച്ചത്. വളരെ സ്വീകരിക്കപ്പെട്ട നെഹ്‌റുവിന്റെ ജീവചരിത്രമായിരുന്നു അത്.

ഇന്ത്യന്‍ എക്‌സ്പ്രസിൽ ഫ്രാങ്ക് മൊറെയ്‌സ് എഴുതിയ 'Men, Matters, Memories' എന്ന പംക്തിക്ക്. അക്കാലത്ത് എറെ വായനക്കാരുണ്ടായിരുന്നു. എഴുതുന്ന രീതിയും വിശേഷമായിരുന്നു. മൊറെയ്‌സ് എഴുതാന്‍ നീല പെന്‍സില്‍ മാത്രമേ ഉപയോഗിക്കുകയുള്ളൂ. ഒരു ഫുള്‍ സ്‌കാപ്പ് പേജില്‍ എഴുതുക കഷ്ടി ഒരു ഖണ്ഡിക. അടുത്ത പേപ്പറില്‍ അടുത്ത വാചകങ്ങള്‍. തൊട്ടടുത്ത് നില്‍ക്കുന്ന പ്യൂണ്‍ ബെഞ്ചമിന്‍ എഴുതിയ പേപ്പര്‍ മാറ്റി, എഴുതാന്‍ അടുത്ത പേപ്പര്‍ മുന്നില്‍ വയ്ക്കും. എഡിറ്റോറിയലും പംക്തിയും എഴുതി കഴിയുമ്പോള്‍ ഒരുകെട്ട് പേപ്പര്‍ ഉണ്ടാകും. അവ അടുക്കി ബെഞ്ചമിന്‍ എഡിറ്റോറിയല്‍ പേജ് കൈകാര്യം ചെയ്യുന്ന എഡിറ്ററെ ഏല്പിക്കും. കമ്പോസ് ചെയ്ത തന്റെ ലേഖനം എത്ര രാത്രി വൈകിയാലും താന്‍ കണ്ട് അപ്രൂവ് ചെയ്ത ശേഷമേ അച്ചടിക്കാന്‍ പ്രസിലേക്ക് പോകൂ. അത് മോറെയ്‌സിന് നിര്‍ബന്ധമായിരുന്നു

എഡിറ്റർ ഫ്രാങ്ക് മൊറെയ്‌സ്: കാലത്തിൻ്റെ സാക്ഷി
പത്രപ്രവർത്തനത്തിൽ ബുദ്ധിപരമായ സത്യസന്ധത കാത്ത സി പി രാമചന്ദ്രൻ
ഫ്രാങ്ക് മൊറെയ്‌സും മകൻ ഡോം മൊറെയ്‌സും
ഫ്രാങ്ക് മൊറെയ്‌സും മകൻ ഡോം മൊറെയ്‌സും

1960 കളില്‍ ഇസ്രയേല്‍-അറബ് ബന്ധം വഷളായ സമയം. ഫ്രാങ്ക് മൊറെയ്‌സ് ഇസ്രയേല്‍ അനുകൂലിയും ഈജിപ്റ്റ് പ്രസിഡന്റായിരുന്ന അബ്ദുള്‍ ഗമാല്‍ നാസറിന്റെ കടുത്ത വിമര്‍ശകനുമായിരുന്നു. അറബ് ലീഗിന്റെ പ്രതിനിധിയായ ക്ലോവിസ് മക്ക്‌സൗദ് ഈജിപ്റ്റിന്റെ പുതിയ അംബാസിഡറുടെ ബഹുമാനാര്‍ത്ഥം ഡിന്നര്‍ പാര്‍ട്ടി സംഘടിപ്പിച്ചു. വിരുന്നില്‍ അംബാസിഡറുടെയും ഭാര്യയുടെയും തൊട്ടടുത്ത് ഫ്രാങ്ക് മൊറെയ്‌സായിരുന്നു ഇരുന്നത്. സംഭാഷണം പുരോഗമിക്കവെ പ്രസിഡന്റ് നാസര്‍ ഇസ്രായേലിനു മുന്നില്‍ വച്ച പുതിയ സമാധാന നിര്‍ദേശങ്ങളെക്കുറിച്ച് മൊറെയ്സിനോട് മക്ക്‌സൗദ് അഭിപ്രായം ചോദിച്ചു. കേട്ടപാടെ മൊറെയ്‌സ് പറഞ്ഞു: '' പ്രസിഡന്റ് നാസര്‍ ഒരു നുണയനാണ്.'' കേട്ടത് വിശ്വസിക്കാനാവാതെ മക്ക്‌സൗദ് തന്റെ ചോദ്യം ആവര്‍ത്തിച്ചപ്പോള്‍ മൊറെയ്‌സ് ഒട്ടും കൂസലില്ലാതെ ഉറച്ചശബ്ദത്തില്‍ പറഞ്ഞു: ' പ്രസിഡന്റ് നാസര്‍ കൊള്ളരുതാത്തവനാണ്.'' അടുത്ത നിമിഷം ഡിന്നറിലെ മുഖ്യാതിഥിയായ ഈജിപ്റ്റിന്റെ അംബാസിഡറും ഭാര്യയും പാര്‍ട്ടിയില്‍നിന്ന് ഇറങ്ങിപ്പോയി. തുടര്‍ന്ന് അവിടെയുള്ള അതിഥികളെല്ലാം നിശബ്ദരായി ഭക്ഷണം കഴിച്ചു സ്ഥലം വിട്ടു. മൊറെയ്‌സ് ഒരു തുള്ളി മദ്യംപോലും അപ്പോള്‍ കഴിച്ചിരുന്നില്ലെന്ന് ഈ രംഗത്തിന് സാക്ഷിയായ ന്യൂ സ്റ്റേറ്റ്‌സ്‌മാൻ പത്രത്തിന്റെ എഡിറായ കിങ് സ്ലി മാര്‍ട്ടിന്‍ പറയുന്നു. ഈ അനിഷ്ടസംഭവത്തില്‍ ഖേദം പ്രകടിപ്പിക്കാന്‍ മൊറെയ്‌സ് ഒരിക്കലും തയ്യാറായില്ല. തന്റെ വിശ്വാസവും അഭിപ്രായവും എവിടെയും തുറന്നുപറയുന്ന ഒരാളായിരുന്നു അദ്ദേഹം.

ബോബെയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പ്രചാരത്തില്‍ മുന്നേറിയതോടെ അടുത്തതായി ഡല്‍ഹിയിലേക്കു കണ്ണുവെച്ച രാം നാഥ് ഗോയങ്ക ഡല്‍ഹി പതിപ്പില്‍ ഫ്രാങ്ക് മൊറെയ്‌സിനെ നിയോഗിച്ചു, മനോരോഗിയായ ഭാര്യ ഒരു പ്രശ്‌നമായിട്ടും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മാറ്റിവെച്ച് മൊറെയ്‌സ് ഡല്‍ഹിയില്‍ ഇന്ത്യന്‍ എക്‌സ്പ്രസ് പത്ര ശ്യംഖലയുടെ എഡിറ്റര്‍- ഇന്‍- ചീഫായി സ്ഥാനമേറ്റു. ഇന്ത്യന്‍ എക്‌സ്പ്രസിനെ മികച്ച ദിനപത്രമാക്കിയതിനു ഗോയങ്ക കടപ്പെട്ടത് അക്കാലത്ത് ഫ്രാങ്ക് മൊറെയ്‌സ് കൈക്കൊണ്ട ചില നടപടികളാണ്. തന്റെ വിപുലമായ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി വിദേശ രാജ്യങ്ങളില്‍ വാര്‍ത്തകള്‍ എത്തിക്കാന്‍ സംവിധാനമുണ്ടാക്കി. പാകിസ്ഥാന്‍, ശ്രീലങ്ക, ലണ്ടന്‍, വാഷിംങ്ടണ്‍, നെയ്‌റോബി തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് മൊറെയ്‌സ് എര്‍പ്പെടുത്തിയ ലേഖകന്മാര്‍ ഇന്ത്യന്‍ എക്‌സ്പ്രസിന് വാര്‍ത്തകള്‍ അയക്കാന്‍ തുടങ്ങി. പ്രദേശിക പതിപ്പുകളില്‍ എഡിറ്റോറിയല്‍ തലവന്മാര്‍ക്ക് കൂടുതല്‍ ചുമതലകള്‍ നല്‍കപ്പെട്ടത് പത്രത്തിനു കൂടുതല്‍ എക്‌സ്‌ക്ലൂസിവ് വാര്‍ത്തകള്‍ ലഭിക്കാന്‍ സഹായിച്ചു. മൊറെയ്‌സിന്റെ സുഹൃദ് വലയത്തിലുണ്ടായിരുന്ന പ്രശസ്തരായ എഴുത്തുകാരും പത്രപ്രവര്‍ത്തകരും ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതാനാരംഭിച്ചു. പത്രം പ്രചാരത്തിലും ഗുണത്തിലും മുന്നിലായി തുടങ്ങി.

എഡിറ്റർ ഫ്രാങ്ക് മൊറെയ്‌സ്: കാലത്തിൻ്റെ സാക്ഷി
മഹാത്മഗാന്ധി മുതൽ ഭിന്ദ്രന്‍വാല വരെ കവർ സ്റ്റോറിയായി; ഇല്ലസ്ട്രേറ്റഡ് വീക്കിലി ഓർമയായിട്ട് 30 വർഷം 
മെര്‍ളിന്‍ സില്‍വര്‍ സ്റ്റ
മെര്‍ളിന്‍ സില്‍വര്‍ സ്റ്റ

1971 ലെ പൊതു തിരഞ്ഞെടുപ്പ് ആസന്നമായി. കോണ്‍ഗ്രസ് പിളര്‍പ്പിനുശേഷമുള്ള ആദ്യത്തെ പൊതു തിരഞ്ഞെടുപ്പെന്ന നിലയില്‍ ഇന്ദിരാ ഗാന്ധിക്ക് നിര്‍ണായകമായിരുന്നു അത്. രാംനാഥ് ഗോയങ്കയും എക്‌സ്പ്രസും കോണ്‍ഗ്രസിനെതിരെയും ഇന്ദിരാ വിരുദ്ധ നിലപാടുമായി മറുപക്ഷത്തായിരുന്നു. ഫ്രാങ്ക് മൊറെയ്‌സ് പുതിയൊരു പ്രതിദിന പംക്തി, മുന്‍ പേജില്‍ ആരംഭിച്ചു. ' മിഥ്യയും യാഥാര്‍ത്ഥ്യവും' (Myth & Reality) എന്നായിരുന്നു പംക്തിയുടെ പേര്. ഒരോ ദിവസവും മിഥ്യ എന്ന ശീര്‍ഷകത്തില്‍ ഇന്ദിരാ ഗാന്ധിയുടെ ഏതെങ്കിലും ഒരു തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഉദ്ധരിച്ച് , യാഥാര്‍ത്ഥ്യം എന്ന് നല്‍കിയ തലക്കെട്ടില്‍ അത് കപടമാണെന്ന് വ്യാഖ്യാനിക്കും. വോട്ടെടുപ്പിന്റെ തലേന്ന് മൊറെയ്‌സ് 'ഇന്ത്യക്ക് വോട്ടു 'ചെയ്യാന്‍ ജനങ്ങളോട് തന്റെ പംക്തിയിലൂടെ ആഹ്വാനം ചെയ്തു. പംക്തി ശ്രദ്ധിക്കപ്പെട്ടെങ്കിലും 'ഗരിബി ഹഠാവോ' (ദാരിദ്യം തുടച്ച് നീക്കുക) എന്ന മുദ്രാവാക്യവുമായി മുന്നേറിയ കോണ്‍ഗ്രസ് ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തില്‍ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. ഇന്ദിരാഗാന്ധിയുടെ അപ്രമാദിത്വ വിജയത്തിനുശേഷം കോണ്‍ഗ്രസിന്റെ മുഖപത്രമായ നാഷണല്‍ ഹെറാള്‍ഡിന്റെ വിഖ്യാതനായ എഡിറ്റര്‍ എം ചലപതി റാവു തന്റെ പംക്തിയുടെ അവസാനം ഒരു വാല്‍ക്കഷ്ണം എഴുതി മൊറെയ്‌സിന്റെ പംക്തിയെ നിഷ്പ്രഭമാക്കി.

ചലപതി റാവു എഴുതി:

'മിഥ്യ: മൊറൈസ്

യാഥാര്‍ത്ഥ്യം: രാംനാഥ് ഗോയങ്ക.'

എഡിറ്ററുടേതല്ല പത്രമുതലാളിയുടെതാണ് ശബ്ദമെന്നായിരുന്നു ചലപതിയുടെ വാചകത്തിന്റെ വ്യംഗ്യം' ഒരിക്കല്‍ ഇന്ദിരാ ഗാന്ധിയെ മന്ത്രിസഭയിലെ ' Only Man' എന്ന വിശേഷിപ്പിച്ച എഡിറ്ററായിരുന്നു മൊറെയ്‌സ്. പിന്നിട് ഇന്ദിരയുടെ വിജയം അംഗീകരിച്ചുകൊണ്ട് അദ്ദേഹം എഴുതി 'ശ്രീമതി ഇന്ദിരാ ഗാന്ധി ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിലും അഴിമതി തടയുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ശേഷം ഒരു വാചകം കൂട്ടിചേര്‍ത്തു. 'അധികാരം പ്രധാനമന്ത്രിയെ സ്വേച്ഛാധിപതിയാക്കരുത്.' ഫ്രാങ്ക് മൊറെയ്‌സ് എന്ന പത്രപ്രവര്‍ത്തകന്റെ ആശങ്ക അഥവാ ദീര്‍ഘവീക്ഷണം പിന്നീട് ശരിയായിരുന്നെന്ന് അടിയന്തരാവസ്ഥ തെളിയിച്ചു.

എഡിറ്റർ ഫ്രാങ്ക് മൊറെയ്‌സ്: കാലത്തിൻ്റെ സാക്ഷി
ഇന്ത്യന്‍ വായനക്കാരെ ചിന്തിക്കാന്‍ പഠിപ്പിച്ച മലയാളി എഡിറ്റര്‍
ഫ്രാങ്ക്  മൊറെയ്സ് അന്തരിച്ചപ്പോൾ  ലണ്ടനിലെ ടൈംസ് പ്രസിദ്ധീകരിച്ച ചരമക്കുറിപ്പ്
ഫ്രാങ്ക് മൊറെയ്സ് അന്തരിച്ചപ്പോൾ ലണ്ടനിലെ ടൈംസ് പ്രസിദ്ധീകരിച്ച ചരമക്കുറിപ്പ്
''സ്വാതന്ത്ര്യത്തിനായുള്ള കോണ്‍ഗ്രസിന്റെ ദീര്‍ഘകാല പോരാട്ടത്തിന്റെയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഒമ്പത് വര്‍ഷത്തെ സ്വയംഭരണത്തിന്റെയും ചരിത്രത്തില്‍ അദ്ദേഹം പ്രധാന സംഭാവനകള്‍ നല്‍കി,'' ലണ്ടനിലെ 'ദ ടൈംസ്' ദിനപത്രം ഫ്രാങ്ക് മൊറൈസിന്റെ ചരമക്കുറിപ്പില്‍ എഴുതി

1972 ല്‍ ഫ്രാങ്ക് മൊറെയ്‌സ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ നിന്ന് വിരമിച്ചു. ഭാര്യ ബെരില്‍ വര്‍ഷങ്ങളായി കടുത്ത മാസിക രോഗിയായി ബാംഗ്ലൂരില്‍ വിവിധ ആശുപത്രികളില്‍ മരണം വരെ കഴിയുകയായിരുന്നു. ഡോക്ടറായ അവര്‍ ദീര്‍ഘകാലം ജീവിച്ചത് രോഗിയായിട്ടാണെന്ന ദുരന്തം ഫ്രാങ്കിനെ തികഞ്ഞ മദ്യപാനിയാക്കി. മകന്‍ ഡോം മോറെയ്‌സായിരുന്നു രോഗിയായ അമ്മയുടെ സംരക്ഷകന്‍. പ്രശസ്തനായ അച്ഛനും മകനുമായിരുന്നു ഫ്രാങ്ക് മൊറെയ്‌സും ഡോം മൊറെയ്‌സും. ഇരുവരും നിരവധി ഗ്രന്ഥങ്ങള്‍ എഴുതി. ജവഹര്‍ലാല്‍ നെഹ്റുവിന്റെ ജീവചരിത്രകാരനായ ഫ്രാങ്കിന്റെ മകന്‍ ഡോം നെഹ്റുവിന്റെ മകള്‍ ഇന്ദിരാ ഗാന്ധിയുടെ ജീവിത ചരിത്രമെഴുതിയെന്ന അപൂര്‍വതയും ഇതില്‍ പെടുന്നു.

പതിനൊന്നാം വയസില്‍ എഴുതിത്തുടങ്ങിയ ഡോം അസാധാരണ പ്രതിഭയായിരുന്നു. പത്തൊൻപതാം വയസില്‍ 'എ ബിഗിനിങ്ങ്' എന്ന കവിതാ സമാഹാരത്തിന് ബ്രിട്ടനിലെ ഏറ്റവും പുരാതനവും പ്രശസ്തവുമായ 'ഹാവ് തോര്‍ഡന്‍' സാഹിത്യ പുരസ്‌ക്കാരം ഡോമിന്ന് ലഭിക്കുകയുണ്ടായി. ഇംഗ്ലീഷ് ഭാഷയ്ക്ക് ഇന്ത്യ സംഭാവന ചെയ്ത ഏറ്റവും മികച്ച കവികളിലോരാളായിരുന്നു ഡോം മോറെയ്‌സ്'. 22-ാം വയസില്‍ അദ്ദേഹം എഴുതിയ ' My Son's Father' മനോഹരമായ ആത്മകഥകളിലൊന്നാണ്. പിതാവിന്റെയും പുത്രന്റെയും മാതൃഭാഷ ഇംഗ്ലിഷായിരുന്നു. ആ ഭാഷ രണ്ടു പേരും തന്മയത്വത്തോടും കാവ്യാത്മകമായും കൈകാര്യം ചെയ്തു. രണ്ടു പേരും പാശ്ചാത്യ രീതിയില്‍ ജീവിച്ചവരായിരുന്നു. ഇരുവരും നന്നായി പുകവലിക്കുകയും മദ്യപിക്കുകയും ചെയ്തു. കുറേ സ്ത്രീകളും ഇരുവരുടെയും ജീവിതത്തില്‍ കടന്നുവന്നു. സ്വാഭാവികമായും കുറേ രസികന്‍ കഥകളും അച്ഛനെയും മകനെയും കുറിച്ച് പ്രചരിച്ചു. 'Going Away' എന്ന ഡോം മൊറെയ്‌സിന്റെ യാത്രാവിവരണം പുറത്ത് വന്നപ്പോള്‍ ഇംഗ്ലീഷ് സാഹിത്യകാരന്‍ ഇ എം ഫോറസ്റ്റര്‍ ചോദിച്ചു. ''Can I get a Non Alcoholic edition?'' ഒന്നിലധികം യുവതികളുമായി രണ്ടു പേര്‍ക്കും ബന്ധമുള്ളതിനാല്‍ മറ്റൊരു കഥ ഇങ്ങനെ: ''ഒരു നാള്‍ കഥാനായകന്‍ (അച്ഛനോ, മകനോ) രാവിലെ പറയുന്നു,' ഡാര്‍ലിങ്ങ്, ഞാന്‍ അടുത്ത കട വരെ പോകുകയാണ് സിഗരറ്റ് വാങ്ങാന്‍, പത്ത് മിനിറ്റിനകം തിരികെ വരാം'. പോയ ആള്‍ പിന്നെ തിരികെ വന്നില്ല. ഒരു ബന്ധം അങ്ങനെ തീര്‍ന്നു!''

ഇംഗ്ലണ്ടുകാരിയായ പ്രശസ്ത ഫോട്ടോ ജേണലിസ്റ്റായ മെര്‍ളിന്‍ സില്‍വര്‍ സ്റ്റോണുമായി ഒരുമിച്ചു താമസിക്കുകയായിരുന്നു ഫ്രാങ്ക് മൊറെയ്‌സ്. ദലൈലാമ ഇന്ത്യയില്‍ വന്ന ചരിത്രസംഭവം തൊട്ട് ഇറാനിലെ ഷായുടെ കിരീടധാരണം വരെ ക്യാമറയിൽ പകര്‍ത്തിയ പ്രശസ്ത ഫോട്ടോഗ്രാഫറായിരുന്നു മെര്‍ളിന്‍. വിരമിച്ച ശേഷം ഡല്‍ഹി വിട്ട് ലണ്ടനില്‍ താമസമാക്കാന്‍ രാംനാഥ് ഗോയങ്ക സഹായിച്ചു. ലണ്ടനില്‍നിന്ന് പംക്തിയെഴുതാനും ഏര്‍പ്പാടാക്കി. മെര്‍ളിന്‍ മൊറെയ്‌സിന്റെ ജീവിതത്തില്‍ ചിട്ടകളൊക്കെ കൊണ്ടുവന്നെങ്കിലും ഫല മുണ്ടായില്ല 67-ാം വയസില്‍ 1974 മേയ് രണ്ടിന് ലണ്ടനില്‍ വെച്ച് ഫ്രാങ്ക് മോറെയ്‌സ് അന്തരിച്ചു.

''സ്വാതന്ത്ര്യത്തിനായുള്ള കോണ്‍ഗ്രസിന്റെ ദീര്‍ഘകാല പോരാട്ടത്തിന്റെയും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ ഒമ്പത് വര്‍ഷത്തെ സ്വയംഭരണത്തിന്റെയും ചരിത്രത്തില്‍ അദ്ദേഹം പ്രധാന സംഭാവനകള്‍ നല്‍കി,'' ലണ്ടനിലെ 'ദ ടൈംസ്' ദിനപത്രം ഫ്രാങ്ക് മൊറൈസിന്റെ ചരമക്കുറിപ്പില്‍ എഴുതി.

എഡിറ്റർ ഫ്രാങ്ക് മൊറെയ്‌സ്: കാലത്തിൻ്റെ സാക്ഷി
മഞ്ഞപ്പത്രത്തെ മഞ്ഞ വാർത്തയാൽ പൂട്ടിയ സമൂഹത്തെ ചിരി കൊണ്ട് ചികിത്സിച്ച രാംദാസ് വൈദ്യർ 

പ്രശസ്തനായ തന്റെ പിതാവിനെക്കുറിച്ച് പ്രശസ്തനായ മകന്‍ പ്രതിഭയായ ഡോം മോറൈസ് എഴുതിയത് ഇങ്ങനെ: ''എന്റെ അസാധാരണ സുഹൃത്തായിരുന്നു അദ്ദേഹം. ബാരിസ്റ്റര്‍, യുദ്ധകാര്യ ലേഖകന്‍, എഡിറ്റര്‍, എഴുത്തുകാരന്‍...മനസില്‍ എന്റെ പിതാവിനെക്കുറിച്ചുള്ള ചിത്രം ഇതാണ്.'' കൂടാതെ ഒരു ഇഡിയറ്റുമായിരുന്നുവെന്നും ഡോം സ്‌നേഹപൂര്‍വം പിതാവിനെ വിശേഷിപ്പിക്കുന്നു.

ബ്രിട്ടീഷ് ഇന്ത്യയിലെ ഏറ്റവും മികച്ച ഇന്ത്യന്‍ സെലിബ്രിറ്റി പത്രപ്രവര്‍ത്തകര്‍ രണ്ട് പേരായിരുന്നു. ഡല്‍ഹിയില്‍ പോത്തന്‍ ജോസഫും ബോബെയില്‍ ഫ്രാങ്ക് മൊറെയ്‌സും. അക്കാലത്തെ ഭൂരിഭാഗം ഇന്ത്യന്‍ പത്രപ്രവര്‍ത്തകരെല്ലാം ദേശീയ പ്രസ്ഥാനത്തിനുവേണ്ടി പ്രവര്‍ത്തിച്ചപ്പോള്‍ ഇവര്‍ രണ്ടു പേരും വ്യത്യസ്തരായിനിന്നു. പോത്തന്‍ ജോസഫ് ഇന്ത്യന്‍ ദേശീയ പ്രസ്ഥാനത്തിനെ അകമഴിഞ്ഞ് പിന്‍ തുണച്ച ഹിന്ദുസ്ഥാന്‍ ടൈംസിലും പിന്നീട് പാകിസ്ഥാന്‍ വാദത്തെ പിന്തുണയ്ക്കുന്ന ജിന്നയുടെ 'ഡോണ്‍' ദിനപത്രത്തിലും പിന്നീട് ബ്രിട്ടിഷ് സർക്കാരിന്റെ പ്രിന്‍സിപ്പൽ ഓഫിസറുമായിരുന്നു.

logo
The Fourth
www.thefourthnews.in