ജീവിതം ഉത്സവമാക്കിയ അക്ബര്‍

ജീവിതം ഉത്സവമാക്കിയ അക്ബര്‍

''എവിടെയായാലും ആള്‍ക്കൂട്ടത്തിലല്ലാതെ, ഒറ്റക്കുനില്‍ക്കാന്‍ അയാള്‍ക്കിഷ്ടമായിരുന്നില്ല,'' അക്ബർ കക്കട്ടിൽ വിടപറഞ്ഞിട്ട് എട്ട് വർഷം പിന്നിടുമ്പോൾ അദ്ദേഹവുമായുള്ള സൗഹൃദം ഓർത്തെടുക്കുന്നു കെ ബാലകൃഷ്ണൻ
Updated on
5 min read

അക്ബര്‍ കക്കട്ടിലിനെ ആദ്യമായി കാണുന്നത് ബ്രണ്ണൻ കോളേജിലെ ക്ലാസ് മുറിയിലാണ്. മലയാളവിഭാഗം സംഘടിപ്പിച്ച ഒരു മുഖാമുഖം. തൃശൂര്‍ കേരളവര്‍മ കോളേജില്‍ ഒന്നാം വര്‍ഷം എം എ മലയാളം പഠിച്ച അക്ബര്‍ രണ്ടാം വര്‍ഷം ബ്രണ്ണനിലാണ് പഠിച്ചത്. പട്ടാമ്പി ശ്രീനീലകണ്ഠ സംസ്‌കൃത കോളേജില്‍ എം എ മലയാളം ഒന്നാം വര്‍ഷം പഠിച്ച ഞാനും രണ്ടാം വര്‍ഷം ബ്രണ്ണനിലെത്തിയതാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പിലും ദേശാഭിമാനി വാരികയിലും വരുന്ന അക്ബറിന്റെ കഥകള്‍ മുടങ്ങാതെ വായിക്കുമായിരുന്നു അക്കാലത്ത്. അധ്യാപകനായ അക്ബര്‍ ആത്മപരിഹാസത്തിന്റെ രീതിയില്‍ എഴുതുന്നത് വായിക്കുക വലിയ കൗതുകമുണ്ടാക്കുന്നതാണ്. ഞങ്ങളുടെ ക്ലാസി പ്രസംഗിക്കാന്‍ വന്ന അദ്ദേഹം പറഞ്ഞു, ഈ ക്ലാസില്‍ ഞാനും പഠിച്ചിട്ടുണ്ട്. അപ്പോഴേ ഞാന്‍ അറിയപ്പെടുന്ന കഥാകൃത്തായിക്കഴിഞ്ഞിരുന്നു.

പരിചയപ്പെട്ട എല്ലാവര്‍ക്കും തോന്നുക അക്ബറിക്കയുമായി ഏറ്റവും ആത്മബന്ധം തനിക്കാണെന്നാണ്. അല്പം പോലും കാലുഷ്യമില്ലാതെ എല്ലാവരുമായി- ഏതുപ്രായക്കാരുമായും ഏതു രാഷ്ട്രീയാഭിപ്രായക്കാരുമായും നിറഞ്ഞ സ്‌നേഹത്തോടെ, ഇഴയടുപ്പത്തോടെ സൗഹാര്‍ദമുണ്ടാക്കാനുള്ള കഴിവ് അപാരമാണെന്ന് പ്രത്യേകം പറയേണ്ടതല്ലല്ലോ

പിന്നീടദ്ദേഹം പറഞ്ഞ കാര്യം സദസ്സിനെയാകെ കുടുകുടാ ചിരിപ്പിച്ചു. ആദ്യമായി കഥയെഴുതി പ്രസിദ്ധപ്പെടുത്താന്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലെ ബാലപംക്തിക്ക് അയച്ചു. കുട്ടേട്ടനായ കുഞ്ഞുണ്ണിമാഷുടെ കത്ത് അടുത്താഴ്ചതന്നെ കിട്ടി. സ്വന്തമായിട്ടെന്തെങ്കിലും എഴുതാനുണ്ടെങ്കില്‍ എഴുതിയയച്ചുതരിക, പകര്‍പ്പെഴുത്ത് വേണ്ടാ...അനുകരണം എത്ര പെട്ടെന്നാണ് പിടിക്കപ്പെട്ടതെന്നോര്‍ത്ത് വല്ലാത്ത ജാള്യമുണ്ടായി. അതില്‍പ്പിന്നെയാണ് സ്വന്തമായി ആലോചിച്ചാലോചിച്ചെഴുതാന്‍ തുടങ്ങിയത്. വലിയ പരിക്കൊന്നുമേല്‍ക്കാതെ ഇത്രവരെയെത്തി. ഇമ്മാതിരി വര്‍ത്തമാനങ്ങളാണ് അക്ബര്‍ അന്ന് ഞങ്ങളോട് പറഞ്ഞത്. വിദ്യാര്‍ഥികളും വിജയന്‍ മാഷടക്കമുള്ള ഞങ്ങളുടെയും അക്ബറിന്റെയും അധ്യാപകരും മനസ്സിനെ ഏറെ അയച്ചുവിട്ട് ചിരിയോടെയാണത് കേട്ടിരുന്നത്.

ജീവിതം ഉത്സവമാക്കിയ അക്ബര്‍
അഴീക്കോട് ഉണ്ടായിരുന്നെങ്കിൽ...

രണ്ടുമൂന്നു വര്‍ഷത്തിനുശേഷം ദേശാഭിമാനി വാരികയില്‍ സബ് എഡിറ്ററായി പ്രവര്‍ത്തിക്കുമ്പോഴാണ് അക്ബറുമായി ഏറെ അടുപ്പമായത്. പരിചയപ്പെട്ട എല്ലാവര്‍ക്കും തോന്നുക അക്ബറിക്കയുമായി ഏറ്റവും ആത്മബന്ധം തനിക്കാണെന്നാണ്. അല്പം പോലും കാലുഷ്യമില്ലാതെ എല്ലാവരുമായി- ഏതുപ്രായക്കാരുമായും ഏതു രാഷ്ട്രീയാഭിപ്രായക്കാരുമായും നിറഞ്ഞ സ്‌നേഹത്തോടെ, ഇഴയടുപ്പത്തോടെ സൗഹാര്‍ദമുണ്ടാക്കാനുള്ള കഴിവ് അപാരമാണെന്ന് പ്രത്യേകം പറയേണ്ടതല്ലല്ലോ. ദേശാഭിമാനി വാരാന്തപ്പതിപ്പ് എറണാകുളത്തുനിന്ന് രവിവര്‍മ (ഇപ്പോള്‍ ജീവിചിചരിപ്പില്ല) കൈകാര്യംചെയ്യാന്‍ തുടങ്ങിയപ്പോള്‍ ഒരു തുടരന്‍ തുടങ്ങാന്‍ ഞാന്‍ നിയുക്തനായി. അക്കാലത്തെ ഏറ്റവും ശ്രദ്ധേയരായ കഥാകൃത്തുക്കളുമായി അഭിമുഖം നടത്തുക, അവരുടെ കഥകളെക്കുറിച്ച് സാമാന്യമായി അവലോകനംചെയ്യുന്ന ചെറുലേഖനവും അഭിമുഖവുംകൂടി തുടര്‍ച്ചയായി നല്‍കുക. അടുത്ത സുഹൃത്തായ വി വി സത്യന്‍ എന്ന ഫോട്ടോഗ്രാഫറോടൊപ്പം (പില്‍ക്കാലത്ത് കേരളകൗമുദി സ്‌റ്റോഫ് ഫോട്ടോഗ്രാഫറായി) കഥാകൃത്തുക്കളുടെ വീടുതേടി പോവുകയുണ്ടായി. ആദ്യം സി.വി.ബാലകൃഷ്ണന്‍, രണ്ടാമത് എന്‍ പ്രഭാകരന്‍, മൂന്നാമത് അക്ബറിക്കയെ കാണാന്‍ കക്കട്ടിലില്‍. പഴംനിറച്ചതും മറ്റും തീറ്റിച്ച് ഞങ്ങളെ വശീകരിച്ച കഥാകൃത്തോടു ഞാന്‍ ചോദിച്ചു, ''എന്തിനാണന്ന് ഞങ്ങളുടെ ക്ലാസില്‍വന്ന് പ്രസംഗിക്കുമ്പോള്‍ കുഞ്ഞുണ്ണിമാഷുടെ കത്തിനെപ്പറ്റി പറഞ്ഞത്?''

വീടാകെ കുലുങ്ങിപ്പോകുന്ന ചിരിയാണുണ്ടായത്. ''എടോ ബാലാ, എടോ കൃഷ്ണാ നീ വിചാരിച്ചോ ഞാന്‍ സാഹിത്യചോരനാണെന്ന്... ഇല്ലല്ലോ... കുട്ടേട്ടന്‍ പറഞ്ഞത്, അനുകരണം വേണ്ടെന്നാണ്, ഒറിജിനലായിരിക്കണമെന്ന്. ഞാന്‍ അക്കാലത്ത് വായിച്ചുകൊണ്ടിരുന്ന കഥകളിലെ ശൈലിയില്‍ ഒന്നുണ്ടാക്കി അയച്ചതാണ്. അനുകരണം വേണ്ടെന്നല്ലാതെ പകര്‍പ്പെഴുത്ത് വേണ്ടെന്ന് കത്തിലുണ്ടായിരുന്നില്ല. അത് എന്നെ ഇകഴ്ത്താന്‍ ഞാന്‍ കൂട്ടിപ്പറഞ്ഞതാണ്. അങ്ങനെ സ്വയം ഒന്ന് തോണ്ടിയപ്പോള്‍ നിങ്ങള്‍ക്കെല്ലാം നല്ല ചിരിയുണ്ടായില്ലേ. അതോടെ നിങ്ങള്‍ എന്നെ ഇഷ്ടപ്പെടുകയുംചെയ്തു. അതല്ല ഞാന്‍ വലിയ അവകാശവാദങ്ങളാണ് നടത്തിയതെങ്കില്‍ ഓ ഒരു ജാഡക്കാരന്‍ വന്നിരിക്കുന്നുവെന്ന് നിങ്ങള്‍ എന്നെ തള്ളും. ജീവിച്ചുപോകണ്ടേ ഇഷ്ടാ...''

ജീവിതം ഉത്സവമാക്കിയ അക്ബര്‍
പാര്‍ട്ടിക്കൊപ്പം നടന്ന ഐ വി ദാസും പാര്‍ട്ടിയോടു പിണങ്ങിയ ഐ വി ബാബുവും

ദേശാഭിമാനി വാരികയില്‍ 'കഥയ്ക്കുപിന്നലെ കഥയെന്ന പേരില്‍' ആറുമാസത്തോളം നീണ്ട ഒരു പംക്തി 1988-89 കാലത്ത് ഉണ്ടായിരുന്നു. ആറേഴുപേരുടെ ലേഖനം വന്നുകഴിഞ്ഞപ്പോള്‍ ഒരുദിവസം അക്ബര്‍ അങ്ങോട്ടുകയറിവന്നു. ''അല്ല സിദ്ധാര്‍ഥേട്ടാ കക്കട്ടിലെ മഹാസാഹിത്യകാരനെ നിങ്ങള്‍ മൊഴിചൊല്ലിയോ,'' എന്നാണു ചോദ്യം. ''ഞാന്‍ കോണ്‍ഗ്രസ്സുകാരനാണല്ലോ അല്ലേ...''അവിടെ കൂട്ടച്ചിരി മുഴങ്ങി. കത്തയച്ചുകൊണ്ടിരിക്കുകയാണ്, ഉടനെ കത്ത് കക്കട്ടിലിലെത്തുമെന്ന് സിദ്ധാര്‍ഥന്‍. 2004 മുതല്‍ രണ്ട് വര്‍ഷം വാരികയുടെ മുഖ്യ ചുമതലക്കാരനായപ്പോള്‍ ഒന്നരാടനെന്നോണം അക്ബറിക്കയെ കാണും. കോഴിക്കോട് എന്‍ ബി എസും അടുത്തുതന്നെയുള്ള അളകാപുരിയുമാണ് എഴുത്തുകാരുടെ ക്യാമ്പുകള്‍. എന്‍ ബി എസില്‍ എല്ലാവരുടെയും സ്‌നേഹിതനും സഹായിയുമായി മാനേജര്‍ പി എം ശ്രീധരന്‍. എണ്‍പതുകളുടെ അവസാനകാലത്താണ് ശ്രീധരേട്ടനുമായി പരിചയപ്പെടുന്നത്. കോഴിക്കോട്ടിന്റെ സാഹിത്യതലസ്ഥാനംപോലെയായിരുന്നു അക്കാലത്ത് ആ എന്‍ ബി എസ്ബ്രാഞ്ച്. തിക്കോടിയനും എം ടിയും എന്‍ പി മുഹമ്മദുമെല്ലാം സന്ധ്യകളില്‍ അവിടെ സമ്മേളിക്കും. വെയില്‍ ചായുമ്പോള്‍ നഗരസവാരി. ആ തലമുറയ്ക്കുശേഷം അക്ബറിക്കയും വി ആര്‍ സുധീഷും ആര്‍ടിസ്റ്റ് ചന്‍സും പോള്‍ കല്ലാനോടുമെല്ലാമായി ആ സ്ഥാനത്ത്. അളകാപുരിയിലെ ചില കൊച്ചു സ്വകാര്യസമ്മേളനങ്ങള്‍ ശബ്ദായമാനമാകാറുണ്ട്. അത്തരം സന്ദര്‍ഭങ്ങള്‍ മനസ്സില്‍ മായാതെ നില്പുണ്ട്.

2006 മുതല്‍ 2013 വരെ തിരുവനന്തപുരത്ത് താമസിക്കുമ്പോള്‍ എന്നും തിരക്കായിരുന്നു. ഒരുപാട് പ്രശ്‌നങ്ങള്‍. ബോറടിക്കുന്ന സായാഹ്നങ്ങള്‍. കോഴിക്കോട്ടുനിന്ന് അക്ബറിക്ക വരുന്ന ദിവസങ്ങള്‍ പക്ഷേ ഉത്സവമയമായിരുന്നു. അക്ബര്‍ അക്കാലത്ത് കരിക്കുലം കമ്മിറ്റി അംഗമായിരുന്നു. മലയാള പാഠപുസ്തകം രൂപപ്പെടുത്തുന്ന വിദഗ്ധസംഘത്തിന്റെ നേതൃത്വം തിലകിനാണ്. മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ മാതൃഭഷ മലയാളം പംക്തി കൈകാര്യംചെയ്യുന്ന ഡോ.പി കെ തിലക്. തിലകിനോടൊപ്പമുള്ളവരില്‍ ടി കെ ഉമ്മറും പി പ്രേമചന്ദ്രനും എ കെ അബ്ദുള്‍ ഹക്കീമുമെല്ലാം അടുത്ത കൂട്ടുകാര്‍. ഇംഗ്ലീഷ് വിഭാഗത്തിലെ കെ ടി ദിനേശനും രാജന്‍ ചെറുവാട്ടുമെല്ലാം അതേപോലെ. അക്ബര്‍ വരുന്ന ദിവസങ്ങളില്‍ അവര്‍ വിളിക്കും. അനന്തപുരി ലോഡ്ജാണ് താവളം. സന്ധ്യയ്ക്ക് അവിടെയെത്തിയില്ലെങ്കില്‍ അക്ബറിക്ക വിളിക്കും,''എടോ ബാലാ നിനക്കെന്താ അക്ബര്‍ കക്കട്ടിലിനോട് അസൂയയാണോ, നീയെന്താ വരാത്തത്...''

ജീവിതം ഉത്സവമാക്കിയ അക്ബര്‍
പത്രാധിപര്‍ അബ്ദുക്ക
ഡോ.തിലക് മാതൃഭൂമിയിലെ തന്റെ പംക്തിയില്‍ 'ഇതിഹാസത്തിലെ ലിംഗനീതി' എന്ന തലക്കെട്ടില്‍ അക്ബറിന്റെ 'സ്‌ത്രൈണം' എന്ന നോവലിനെക്കുറിച്ച് ഒരു ലേഖനമെഴുതിയിരുന്നു. ഞാന്‍ ചോദിച്ചു, ''അക്ബറിക്കാ നിങ്ങള്‍ അതെങ്ങനെ കണ്ടുപിടിച്ചു. മഹാഭാരതത്തിലെ ഭംഗാസ്വനോപാഖ്യാനം.'' മഹാഭാരതം ഭീഷ്മപര്‍വത്തിലെ വളരെ ചെറിയ ഒരു ഭാഗമത്രേ ഭംഗാസ്വനോപാഖ്യാനം. ''ഏതു ഗ്രന്ഥത്തിലും നമുക്ക് താല്പര്യമുള്ള രംഗങ്ങള്‍ പെട്ടെന്ന് മനസ്സില്‍ പതിയുമിഷ്ടാ,'' എന്ന് മറുപടി.

പാഠപുസ്തക രചനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണവിടെ അധികവുമുണ്ടാവുക... അതിലെല്ലാം മധ്യസ്ഥനായി അക്ബര്‍. രാത്രി ഒമ്പതിന്റെ കണ്ണൂര്‍ എക്‌സ്പ്രസില്‍ തിരിച്ചുപോവുകയാണെങ്കില്‍ ഭക്ഷണം കഴിച്ചശേഷം എല്ലാവരോടും താല്‍ക്കാലികമായി വിടചോദിക്കുന്നത് ദീര്‍ഘമായ ആലിംഗനത്തോടെയാവും. തിരുവനന്തപുരത്ത് രണ്ടോ മൂന്നോദിവസം താമസിക്കാനാണ് വരുന്നതെങ്കില്‍ രാത്രികള്‍ സാഹിത്യചര്‍ച്ചകളാല്‍ സമ്പന്നമാകും. ചര്‍ച്ചകളില്‍ അത്യാവശ്യം അശ്ലീലത്തിനുള്ള അവസരങ്ങള്‍ പാഴാക്കില്ല. വര്‍ഷങ്ങള്‍ക്കുമുമ്പ് ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ 'കഥ തേടുന്ന കഥ' എന്ന അഭിമുഖ പംക്തിയുമായി ബന്ധപ്പെട്ട് കക്കട്ടിലെ വീട്ടില്‍ പോയപ്പോഴും അതനുഭവപ്പെട്ടതാണ്. ''കഥയെഴുതിയാല്‍ സുന്ദരിമാരുടെ കത്തുകള്‍ കിട്ടും, എത്രയെത്ര ആരാധികമാരുണ്ടെന്നറിയാമോ,'' എന്ന് ചോദിക്കുമ്പോഴേക്കും ഭാര്യ ജമീല കടന്നുവന്നു. കാമുകിമാരെപ്പറ്റിയാണിവരോട് പറയുന്നതെന്ന് കഥാനായകന്‍. എന്നെക്കൊണ്ടൊന്നും പറയിക്കേണ്ടെന്ന് അവര്‍...

ജീവിതം ഉത്സവമാക്കിയ അക്ബര്‍
കളിയിലും കണക്കിലും കാലാവസ്ഥയിലും പിഴയ്ക്കാത്ത കോയ

ഡോ.തിലക് മാതൃഭൂമിയിലെ തന്റെ പംക്തിയില്‍ 'ഇതിഹാസത്തിലെ ലിംഗനീതി' എന്ന തലക്കെട്ടില്‍ അക്ബറിന്റെ 'സ്‌ത്രൈണം' എന്ന നോവലിനെക്കുറിച്ച് ഒരു ലേഖനമെഴുതിയിരുന്നു. ഞാന്‍ ചോദിച്ചു, ''അക്ബറിക്കാ നിങ്ങള്‍ അതെങ്ങനെ കണ്ടുപിടിച്ചു. മഹാഭാരതത്തിലെ ഭംഗാസ്വനോപാഖ്യാനം.'' മഹാഭാരതം ഭീഷ്മപര്‍വത്തിലെ വളരെ ചെറിയ ഒരു ഭാഗമത്രേ ഭംഗാസ്വനോപാഖ്യാനം. ''ഏതു ഗ്രന്ഥത്തിലും നമുക്ക് താല്പര്യമുള്ള രംഗങ്ങള്‍ പെട്ടെന്ന് മനസ്സില്‍ പതിയുമിഷ്ടാ,'' എന്ന് മറുപടി. ''നീ തിലകിന്റെ ഈ ലേഖനം വായിച്ചുവല്ലോ. ഇനിയെങ്കിലും എന്റെ സ്‌ത്രൈണം നോവല്‍ ഒരു കോപ്പി വാങ്ങി വായിക്കുക. എന്നിട്ടിഷ്ടപ്പെട്ടാല്‍ കൂടുതല്‍ കോപ്പി വാങ്ങി വിതരണംചെയ്ത് എന്നെ പ്രോത്സാഹിപ്പിക്കുക...''

ഇന്ദ്രന്റെ അപ്രീതിക്കിരയായ ഭംഗാസ്വന മഹര്‍ഷി ഒരു സ്ത്രീയായി മാറി. പുരുഷനായിരുന്നപ്പോള്‍ അവര്‍ക്ക് നൂറു മക്കളുണ്ട്. സ്ത്രീയായി മാറിയപ്പോഴും നൂറു മക്കള്‍. അവര്‍ക്കിടയില്‍ കലഹമുണ്ടായി. പഴയ ഒരു പകരംവീട്ടലിന്റെ ഭാഗമായി ഇന്ദ്രനാണ് കലഹമുണ്ടാക്കാന്‍ ഗൂഢാലോചന നടത്തിയത്. കലഹം മക്കളുടെ മരണത്തിലാണ് കലാശിച്ചത്. ഭംഗാസ്വനന്‍ പ്രായശ്ചിത്തം ചെയ്തതിനാല്‍ ഏതെങ്കിലും നൂറുമക്കളെ പുനരുജ്ജീവിപ്പിക്കാമെന്ന് ഇന്ദ്രന്റെ വരം. സ്ത്രീയായിരുന്നപ്പോഴുള്ള മക്കളെയാണ് പുനരുജ്ജീവിപ്പിക്കാന്‍ ഭംഗാസ്വനന്‍ ആവശ്യപ്പെടുന്നത്. അപ്പോള്‍ ഇന്ദ്രന്റെ ചോദ്യം- നീ സ്ത്രീയായിരിക്കാന്‍ ആഗ്രഹിക്കുന്നതിന്റെ പൊരുളെന്താണ്?

ജീവിതം ഉത്സവമാക്കിയ അക്ബര്‍
പി ജി: അറിയാന്‍ വേണ്ടി ജീവിച്ച യാന്ത്രികവാദിയല്ലാത്ത മാര്‍ക്‌സിസ്റ്റ്‌

സ്ത്രീയും പുരുഷനുമായി ജീവിക്കാന്‍ അവസരമുണ്ടായ അവളുടെ (ഭംഗാസ്വനനന്റെ) മറുപടി ഇങ്ങനെയാണെന്നാണ് കക്കട്ടില്‍ എഴുതുന്നത്: ''ആ മുഖം ഒന്നുകൂടി തുടുത്തു. നാസികാഗ്രത്തില്‍ സ്വേദകണങ്ങള്‍ ഉതിര്‍ന്നു. അധരം വിറച്ചു. കപോലങ്ങള്‍ ശോണിമയാര്‍ന്നു. തിളങ്ങുന്ന കണ്ണുകളില്‍ ഒന്നും പറയാതെ എല്ലാം പറയുന്ന പ്രതീതിയുണ്ടായി. നാണത്തില്‍ പൊതിഞ്ഞ ഒരു പുഞ്ചിരി ചുണ്ടുകളില്‍ വിലോലമായ ഒരു ചലനമുണ്ടാക്കി. ഒരു മാത്ര! ഒരു മാത്ര ആ ലജ്ജാവതിയുടെ മുഖത്ത് നിറയുന്നതെന്താണ്? പറയാന്‍ വയ്യാത്ത വാക്കുകള്‍ അവള്‍ക്കുള്ളില്‍ ഇടറിനിന്നു. ദേവാ ഒരു പുരുഷനായ അങ്ങയോട് ഞാനതെങ്ങനെ പറയും?...''

ശരശയ്യയില്‍ കിടക്കുന്ന ഭീഷ്മപിതാമഹനോട് യുധിഷ്ഠിരന്‍ ഉന്നയിച്ച സംശയത്തിനുള്ള മറുപടിയാണ് ഭംഗാസ്വനന്റെ കഥ. ചോദ്യം ഇതായിരുന്നു: സ്ത്രീപുരുഷ ബന്ധത്തില്‍ കൂടുതല്‍ ഇന്ദ്രിയാനുഭൂതി ആര്‍ക്കാണ്?. നൈഷ്ഠിക ബ്രഹ്‌മചാരിയാണെങ്കിലും താങ്കള്‍ക്ക് എല്ലാമറിയമാല്ലോ എന്നും ധര്‍മപുത്രരുടെ വാക്കുകള്‍.

ആള്‍ക്കൂട്ടമാണ് അക്ബറിന്റെ പ്രചോദനം. ആള്‍ക്കൂട്ടത്തില്‍ ഒരാളായി നില്‍ക്കാനാണയാള്‍ക്കിഷ്ടം. എവിടെപ്പോയാലും ഒറ്റക്കുനില്‍ക്കാന്‍ അയാള്‍ക്കിഷ്ടമായിരുന്നില്ല. എല്ലാവര്‍ക്കുമുള്ളതുപോലെ ദു:ഖങ്ങളൊക്കെ അയാള്‍ക്കുമുണ്ടായിട്ടുണ്ടാകാമെങ്കിലും ജീവിതത്തെ ഉത്സവമാക്കാനാണിഷ്ടപ്പെട്ടത്. താനൊരു കോങ്കണ്ണനാണെന്നതുപോലും ഒരു ന്യൂനതയായല്ല, അധികയോഗ്യതയായാണ് അക്ബര്‍ കണ്ടതെന്ന് ഒരു രാക്കൂട്ടത്തില്‍ ഉമ്മര്‍ പറഞ്ഞതോര്‍ക്കുന്നു

മഹാഭാരതത്തിലെ ഉപാഖ്യാനങ്ങളുമായി ബന്ധപ്പെട്ട് ഒട്ടനേകം നോവലുകള്‍ മലയാളത്തിലും ലോകഭാഷകളിലാകെയുമുണ്ട്. മലയാളത്തില്‍ 'ഇനി ഞാന്‍ ഉറങ്ങട്ടെ', 'രണ്ടാമൂഴം'... പിന്നെപ്പിന്നെ... പിന്നെ ഇന്ത്യന്‍ ഭാഷകളിലാകെ ചലനം സൃഷ്ടിച്ച യയാതി... മഹാഭാരതത്തിലെ ഒരു കഥയെ, ഒരു സന്ദര്‍ഭത്തെ ആധാരമാക്കി താനെഴുതിയ 'സ്‌ത്രൈണം' എന്ന നോവല്‍ മികച്ചതാണെന്ന അവകാശവാദം അക്ബറിനുണ്ടായിരുന്നു. പക്ഷേ അതിന് ആ നിലയില്‍ അംഗീകാരങ്ങള്‍ ലഭിച്ചില്ല. നിരൂപകര്‍ അതിനെ കണ്ടില്ല. അതിന്റെ സങ്കടം അക്ബറിനുണ്ടായിരുന്നു. 'സ്‌ത്രൈണം' ഇംഗ്ലീഷില്‍ പ്രസിദ്ധപ്പെടുത്താന്‍ ഒരു ശ്രമം നടന്നെങ്കിലും വിജയിച്ചില്ലെന്ന് അക്ബറിന്റെ അടുത്ത സുഹൃത്തായ കെ ടി ദിനേശന്‍ പറഞ്ഞതായി ഓര്‍ക്കുന്നു. മഹാഭാരതത്തെ ഉപജീവിച്ച് പ്രസിദ്ധപ്പെടുത്തുന്ന നോവലുകളെല്ലാം ഇംഗ്ലീഷില്‍ പരിഭാഷപ്പെടുത്തുന്ന ഏതോ പദ്ധതിയുടെ ഭാഗമായി രാമകൃഷ്ണമിഷനിലെ ഒരു സ്വാമി പരിഭാഷ നടത്തിയതായും ഒരു രാത്രി മുഴുവനിരുന്ന് അക്ബറും ദിനേശനുംകൂടി അതിന്റെ പരിശോധന നടത്തിയതായുമാണ് പറഞ്ഞത്. ഓറിയന്റ് ബ്ലാക്ക് സ്വാനാണ് പ്രസിദ്ധപ്പെടുത്താന്‍ നടപടികളാരംഭിച്ചിരുന്നത്. എന്നാല്‍ അക്കാലത്താണ് അക്ബര്‍ രോഗത്തിന്റെ പിടിയിലായത്. പിന്നീട് ആ പ്രൊജക്ടിനെപ്പറ്റി ഒന്നും കേട്ടില്ല.

ജീവിതം ഉത്സവമാക്കിയ അക്ബര്‍
സിപിഎമ്മിനും സിഎംപിയ്ക്കുമപ്പുറം, എം വി ആറിൻ്റെ ഒറ്റയാൻ രാഷ്ട്രീയം

എഴുത്തുകാര്‍ ദന്തഗോപുരത്തില്‍ എന്നത് പഴയ ആക്ഷേപമാണ്. സര്‍ഗാത്മക സാഹിത്യകാരന്മാരെക്കുറിച്ച്, അതായത് കഥ, നോവല്‍, കവിത എന്നിവയുടെ കര്‍ത്താക്കള്‍- അവരെക്കുറിച്ചുള്ള ആക്ഷേപമായിരുന്നു. ഇപ്പോഴത് ശരിയല്ല. പക്ഷേ പൊതുവേ ആള്‍ക്കൂട്ടങ്ങളിനിന്ന് ഒഴിഞ്ഞുനില്‍ക്കാന്‍ ശ്രമിക്കുന്നവരാണവര്‍. ഏകാഗ്രതയ്ക്ക് അതാവശ്യമാണെന്നതാണ് അതിന്റെ യുക്തി. എന്നാല്‍ ആള്‍ക്കൂട്ടമാണ് അക്ബറിന്റെ പ്രചോദനം. ആള്‍ക്കൂട്ടത്തില്‍ ഒരാളായി നില്‍ക്കാനാണയാള്‍ക്കിഷ്ടം. എവിടെപ്പോയാലും ഒറ്റക്കുനില്‍ക്കാന്‍ അയാള്‍ക്കിഷ്ടമായിരുന്നില്ല. എല്ലാവര്‍ക്കുമുള്ളതുപോലെ ദുഃഖങ്ങളൊക്കെ അയാള്‍ക്കുമുണ്ടായിട്ടുണ്ടാകാമെങ്കിലും ജീവിതത്തെ ഉത്സവമാക്കാനാണിഷ്ടപ്പെട്ടത്. താനൊരു കോങ്കണ്ണനാണെന്നതുപോലും ഒരു ന്യൂനതയായല്ല, അധികയോഗ്യതയായാണ് അക്ബര്‍ കണ്ടതെന്ന് ഒരു രാക്കൂട്ടത്തില്‍ ഉമ്മര്‍ പറഞ്ഞതോര്‍ക്കുന്നു. മികച്ച സ്‌കൂള്‍ അധ്യാപകനായ അക്ബര്‍ 'സ്‌കൂള്‍ കഥകള്‍', അഥവാ അധ്യാപകകഥകള്‍, (വിദ്യാര്‍ഥികഥകളുമാണത്) എന്ന് ജനുസ് തന്നെ സൃഷ്ടിച്ചു. താനടക്കമുള്ള അധ്യാപകരെ നര്‍മസൂചികൊണ്ട് ശസ്ത്രക്രിയചെയ്യുന്ന എത്രയെത്ര കഥകള്‍. വേദനനിറഞ്ഞ ഉള്ളടക്കമാണെങ്കിലും കറുത്ത നര്‍മം കൊണ്ടുവരാന്‍ അക്ബര്‍ ശക്തനാണ്. 'നാദാപുരം' എന്ന സമാഹാരത്തിലെ 'ന്യൂനപക്ഷത്തിന്റെ പ്രശ്‌നങ്ങള്‍' എന്ന കഥയില്‍ സ്‌കൂള്‍ മടിയന്‍ ചോറ്റില്‍ വമ്പനായ കഥാപാത്രം ഉന്മാദിയായി കുതിരവട്ടത്ത് അഴിക്കുള്ളിലായപ്പോള്‍ കാണാനെത്തുന്ന പിതാവിനോട് പറയുന്നതിങ്ങനെയാണ്: ''എടോ നായിന്റെ അച്ഛാ പണ്ടൊരു മഹാരാജാവ് പറഞ്ഞത് നീ കേട്ടിട്ടില്ലേ, ഞങ്ങള്‍ ഇതിനകത്ത്് ഒരു ന്യൂനപക്ഷമാണ്... നിങ്ങള്‍ പുറത്തുള്ളവരാണ് ഭൂരിപക്ഷം.. അതാണ് നിങ്ങള്‍ക്ക് സ്വതന്ത്രരായി നടക്കാനും ഞങ്ങളെ ഇവിടെ ബന്ധിക്കാനും സാധിച്ചത്. ഞങ്ങള്‍ ഭൂരിപക്ഷമാവുന്ന ഒരു നാളുണ്ടാവും. അന്ന് നിങ്ങളെ ഞങ്ങള്‍ അകത്താക്കും...''

'നാദാപുരം' എന്ന സമാഹാരത്തിന് സക്കറിയ എഴുതിയ അവതാരിക പ്രസംഗരൂപത്തിലുള്ളതാണ്. അഞ്ച് പോയന്റുകളിലൂടെയാണ് സക്കറിയ അക്ബര്‍ കഥയുടെ സവിശേഷതയും അത് കേരളത്തിലെ സമകാലീന ആധുനികോത്തര സാഹിത്യവുമായി വേറിട്ടുനില്‍ക്കുന്നത് എങ്ങനെയെന്നും വിശദീകരിക്കുന്നത്. മനുഷ്യപ്പറ്റും ആഖ്യാനക്കരുത്തും വിഭവസമൃദ്ധിയും സമകാലീനതാദര്‍ശനവൈവിധ്യവുമുള്ള കഥകളാണെന്നതാണ് അത്യാധുനിക നിരൂപകശ്രദ്ധ പതിയാത്തതിന് കാരണമെന്ന് സക്കറിയ വിരുദ്ധോക്തിയിലൂടെ വിശദീകരിക്കുന്നു

ഒരിക്കല്‍ 'നാദാപുരം' എന്ന കഥാസമാഹാരം തന്നുകൊണ്ട് മാഷ് എന്നോടു പറഞ്ഞു, ''എടോ ബാലാ നീ ഇതിനെപ്പറ്റിയൊന്നെഴുതണം.നീ എന്റെ കഥയുടെ കഥയെഴുതിയതല്ലേ? ഇതിന്റെ അവതാരിക സക്കറിയുടേതാണ്. സക്കറിയ എഴുതിയ അവതാരിക നീയൊന്ന് വായിക്കണം. എന്നിട്ട് ഇതിനെപ്പറ്റി ഒന്നെഴുതണം. കൈപ്പറ്റിയെന്ന്‌ല്ലേ. നിന്റെ കേരളപര്യടനം നാദാപുരത്തും കക്കട്ടിലുമെത്താന്‍ കാത്തുനില്‍ക്കുകയാണ് ഞാന്‍. ഞാന്‍ നിന്റെ സഹാത്രികനായിരിക്കും അവിടെ. നാദാപുരം എന്ന കഥാസമാഹാരം നിനക്ക് പ്രയോജനപ്പെടും.'' കൂടെക്കൂടിയാല്‍പ്പോരാ സ്‌പോണ്‍സറാകണമെന്ന് ഞാന്‍. പക്ഷേ നാദാപുരം-കക്കട്ടില്‍ ഭാഗത്തേക്ക് കടക്കേണ്ട ഘട്ടമായപ്പോഴാണ് ആ പരമ്പര നിലച്ചുപോയത്. പിന്നീട് കാണുമ്പോഴൊക്കെ അക്ബറിക്ക കലമ്പിക്കൊണ്ടിരുന്നു, ''നീയെന്ത് പണിയാണിഷ്ടാ കാണിച്ചത്. ഞങ്ങളുടെയടുത്ത് വരാനായപ്പോഴാണ് നിനക്ക് മടുത്തത് അല്ലേ?'' മടുത്തതല്ലെന്ന് എത്ര തവണ പറഞ്ഞിട്ടും അദ്ദേഹം വിമര്‍ശം തുടര്‍ന്നുകൊണ്ടിരുന്നു.

ജീവിതം ഉത്സവമാക്കിയ അക്ബര്‍
ഇന്ദിരാഗാന്ധിയ്ക്ക് ദേശാഭിമാനി പത്രം 'മോഹന്‍സ് പേപ്പര്‍'! കേരളം ഓര്‍ക്കാതെപോയ നരിക്കുട്ടി മോഹനനെന്ന പത്രപ്രവര്‍ത്തകന്‍

'നാദാപുരം' എന്ന സമാഹാരത്തിന് സക്കറിയ എഴുതിയ അവതാരിക പ്രസംഗരൂപത്തിലുള്ളതാണ്. അഞ്ച് പോയന്റുകളിലൂടെയാണ് സക്കറിയ അക്ബര്‍ കഥയുടെ സവിശേഷതയും അത് കേരളത്തിലെ സമകാലീന ആധുനികോത്തര സാഹിത്യവുമായി വേറിട്ടുനില്‍ക്കുന്നത് എങ്ങനെയെന്നും വിശദീകരിക്കുന്നത്. മനുഷ്യപ്പറ്റും ആഖ്യാനക്കരുത്തും വിഭവസമൃദ്ധിയും സമകാലീനതാദര്‍ശനവൈവിധ്യവുമുള്ള കഥകളാണെന്നതാണ് അത്യാധുനിക നിരൂപകശ്രദ്ധ പതിയാത്തതിന് കാരണമെന്ന് സക്കറിയ വിരുദ്ധോക്തിയിലൂടെ വിശദീകരിക്കുന്നു. കഥകളിലെ ഭാഷ തകച്ചും സാധാരണം. സംസ്‌കൃതപര്യായങ്ങളുപയോഗിക്കുന്നതിന് പകരം വെറും നാടന്‍ പദങ്ങളാണ് വൈകാരിക മഹൂര്‍ത്തങ്ങളില്‍ പോലും, എന്തിന് പ്രകൃതിവര്‍ണണനയില്‍ പോലും ഉപയോഗിച്ചിരിക്കുന്നത്. ആധുനികോത്തരമായ ഗദ്യകവിതയ്ക്കുപകരം വെറും സാധാരണ മലയാളഗദ്യമാണ് ഈ കതകളിലുടനീളം ഉപയോഗിച്ചിരിക്കുന്നത്. വിദ്യാര്‍ഥിയായിരിക്കെ സംസ്‌കൃതത്തിലെ മികവിന് സംസ്ഥാന സര്‍ക്കാരിന്റെയടക്കം പുരസ്‌കാരം നേടിയ അക്ബര്‍ സംസ്‌കൃതബഹുലമായ മലയാളമല്ല പറ്റാവുന്നേടത്തോളം തനി മലയാളമാണ്, നാട്ടുഭാഷയാണ് ഉപയോഗിച്ചതെന്നാണ് സക്കറിയ എടുത്തുകാട്ടിയത്. കേരളത്തിലെ ഏതു വഴിവക്കിലും കുഗ്രാമത്തിലും കാണപ്പെടുന്ന തരം ആള്‍ക്കാരും അവരുടെ ഗാംഭീര്യവിഹീനങ്ങളായ പ്രശ്‌നങ്ങളുമാണ് ഈ കഥകളിലുടനീളം പ്രത്യക്ഷപ്പെടുന്നത്. പൊറ്റെക്കാട്ടും ബഷീറും ഉറൂബും എഴുതിയതുപോലെ, ഇന്നത്തെ ആധുനികോത്തര സാഹിത്യത്തിന്റെ ഭാഷയേ കാണാനില്ലെന്നത് വലിയൊരു ന്യൂനതയല്ലേയെന്ന് സക്കറിയ വിരുദ്ധോക്തിയില്‍ ചോദിക്കുന്നു. ലാളിത്യവും വായനക്കാരനുമായുള്ള ചങ്ങാത്തവും സന്മനസ്സും പ്രസാദാത്മകത്വവുമാണ് കക്കട്ടില്‍ സാഹിത്യത്തിന്റെ മുഖമുദ്രയെന്നും സക്കറിയ ചൂണ്ടിക്കാട്ടുന്നുണ്ട്. അക്ബറുടെ സാഹിത്യത്തെ ഇത്ര അഗാധമായി സക്കറിയ വ്യക്തമാക്കിയിരിക്കെ പിന്നെയെന്തെഴുതാന്‍...

2015 അവസാനമാണെന്നു തോന്നുന്നു, ഒരു വിവാഹത്തിന് കക്കട്ടിലിനടുത്ത് പോവുകയുണ്ടായി. അക്ബറിക്കയെ നേരില്‍ കാണാമെന്നാഗ്രഹിച്ചു. കുറച്ചുകാലമായി അസുഖബാധിതനാണെന്നറിയാം. പലതവണ വിളിച്ചു. ഒരിക്കല്‍ ഫോണ്‍ എടുത്തെങ്കിലും ഒന്നും സംസാരിക്കാതെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു. കാണാന്‍ പോകുമെന്നതായിരുന്നു അക്ബറിക്കയുടെ ഭയം.. കാര്‍ന്നുതിന്നുന്ന രോഗമായതിനാല്‍ മരണം ഏതുനിമിഷവുമെത്താമെന്ന് അറിയാമായിരുന്നു. ദുഖത്തെ ഇഷ്ടമില്ലാത്ത അദ്ദേഹം സുഹൃത്തക്കള്‍ കാണാനെത്തുന്നത് ഇഷ്ടപ്പെട്ടില്ല. 2016 ഫെബ്രുവരി 17-ന് ആ നര്‍മദ നിലച്ചു.

logo
The Fourth
www.thefourthnews.in