പുതുതലമുറ ജീവിതം പണ്ടേ ജീവിച്ച കെ പി ശശി

പുതുതലമുറ ജീവിതം പണ്ടേ ജീവിച്ച കെ പി ശശി

ഓടക്കുഴലും ഗിറ്റാറും വായിക്കുന്ന കെ പി ശശി പൊതുസമൂഹത്തിന് പരിചിതനല്ല
Updated on
1 min read

വേറിട്ട കാഴ്ചകളിലൂടെ കേരളത്തെ അടയാളപ്പെടുത്തിയ വ്യക്തിയായിരുന്നു അന്തരിച്ച ഡോക്യുമെന്ററി സംവിധായകനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ കെ പി ശശി. നീതി നിഷേധങ്ങളും ഭരണകൂടത്തിനെതിരായ തീക്ഷ്ണ വിമര്‍ശനങ്ങളും എപ്പോഴും അദ്ദേഹത്തിന്റെ ഡോക്യുമെന്ററികള്‍ക്ക് വിഷയമായി. സാമൂഹ്യ പ്രവര്‍ത്തകന്‍, പ്രകൃതി സ്‌നേഹി, സംവിധായകന്‍ എന്നിങ്ങനെയൊക്കെ പ്രശസ്തിയാര്‍ജിച്ച കെ പി ശശിക്ക് പൊതുസമൂഹത്തിന് തീരെ പരിചിതമല്ലാത്ത മറ്റൊരു മുഖം കൂടിയുണ്ടായിരുന്നു. ഗിറ്റാറും ഓടക്കുഴലും അനായാസമായി വായിക്കുന്ന തികഞ്ഞ സംഗീത സ്നേഹിയുടേതായിരുന്നു അത്. 'ഫ്രീ ബേര്‍ഡ് ' എന്ന് പുതുതലമുറയെ വിശേഷിപ്പിക്കുന്ന ജീവിതം പണ്ടേ ജീവിച്ചയാള്‍ കൂടിയായിരുന്നു കെ പി ശശി. ഗായകന്‍ പ്രദീപ് സോമസുന്ദരത്തിനാണ് ശശിയുടെ ആ ജീവിതത്തെ കുറിച്ച് ഏറ്റവും അടുത്തറിയുന്നത്.

പുതുതലമുറ ജീവിതം പണ്ടേ ജീവിച്ച കെ പി ശശി
സിനിമ, ഡോക്യുമെന്ററി സംവിധായകന്‍ കെ പി ശശി അന്തരിച്ചു

പ്രദീപ് സോമസുന്ദരത്തിന്റെ ശശിയേട്ടന്‍

" കെ പി ശശിയും കുടുംബവും താമസിച്ചിരുന്ന വീടിന്റെ താഴെ നിലയിലായിരുന്നു ഞാനും കുടുംബവും വാടകയ്ക്ക് താമസിച്ചിരുന്നത് . അങ്ങനെയാണ് ആ കുടുംബവുമായുളള എന്റെ ബന്ധം ആരംഭിക്കുന്നത്. പത്മേടത്തിയേയും മകനായ ശശിയേട്ടനേയും ആദ്യമായി കാണുന്നതും പരിചയപ്പെടുന്നതും അങ്ങനെയാണ്. അന്നേനിക്ക് 13 വയസ് മാത്രമേ ഉണ്ടായിരുന്നുള്ളു. മൂളിപാട്ടുകള്‍ പാടുമ്പോള്‍ ശശിയേട്ടനും പത്മേടത്തിയും കൈയടിക്കുമായിരുന്നു. എന്നില്‍ സംഗീതത്തിന്റെ വാസനയുണ്ടെന്ന് ആദ്യമായി തിരിച്ചറിഞ്ഞത് അവര്‍ രണ്ടുപേരുമായിരുന്നു. പാട്ടുപാടാന്‍ കഴിവുണ്ടെന്നും സംഗീതം ശാസ്ത്രീയമായി പഠിക്കണമെന്ന് പ്രോത്സാഹിപ്പിച്ചതും അവരാണ്'' - പ്രദീപ് സോമസുന്ദരം ഓര്‍ക്കുന്നു.

'' പലപ്പോഴും വീടിന്റെ ടെറസിലേക്ക് എന്നെ വിളിക്കും. ഞങ്ങള്‍ ഒരുമിച്ച് പാട്ടുപാടും. പാട്ടുകളെപ്പറ്റി ചര്‍ച്ചകള്‍ നടത്തും. സത്യത്തില്‍ എന്റെ ആദ്യകാല ഗുരുക്കന്മാരായിരുന്നു അവര്‍. ഞാന്‍ പാടുന്നതും ശശിയേട്ടന്‍ ഓടക്കുഴല്‍ വായിക്കുന്നതുമായിരുന്നു പതിവ്. എന്നെ അത് പഠിപ്പിക്കുക കൂടി ചെയ്തു. ഗിറ്റാറും ശശിയേട്ടന്‍ നന്നായി കൈകാര്യം ചെയ്യും. അസാധ്യമായി വരയ്ക്കാനും കഴിവുള്ളയാളായിരുന്നു അദ്ദേഹം".

ഇന്ന് നാം കാണുന്ന പുതുകലമുറ ജീവിതം പണ്ടുകാലത്തെ ജീവിച്ച വ്യക്തിയായിരുന്നു കെ പി ശശി

" ഇലക്ട്രോണിക് മ്യൂസിക് ഉപകരണങ്ങള്‍ വന്നു തുടങ്ങുന്ന കാലത്ത് എനിക്ക് ചെറിയൊരു കീബോര്‍ഡ് ഉണ്ടായിരുന്നു. ശശിയേട്ടന്റെ ആദ്യത്തെ ഡോക്യുമെന്ററിക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കാന്‍ എന്നോട് ആവശ്യപ്പെട്ടു. അന്നെനിക്ക് ഇതിനെപ്പറ്റി വല്യ ധാരണയൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ ചേട്ടന്‍ ആത്മവിശ്വാസവും നിര്‍ദേശങ്ങളും തന്ന് എന്നെകൊണ്ട് അത് ചെയ്യിപ്പിച്ചെടുക്കുകയായിരുന്നു''. - പ്രദീപ് സോമസുന്ദരം പറയുന്നു.

ഇന്ന് നാം കാണുന്ന പുതുതലമുറ ജീവിതം പണ്ടേ ജീവിച്ച വ്യക്തിയായിരുന്നു കെ പി ശശി . സ്വന്തം ഇഷ്ടങ്ങള്‍ക്കും താല്‍പ്പര്യങ്ങള്‍ക്കും എപ്പോഴും മുന്‍ഗണന നല്‍കി ജീവിച്ചിരുന്ന വ്യക്തിയാണ് അദ്ദേഹം. തന്റെ ചുറ്റുപാടിനെ കൂടി ഉള്‍ക്കൊള്ളുന്നതായിരുന്നു എപ്പോഴും അദ്ദേഹത്തിന്റെ താല്‍പ്പര്യങ്ങളെന്നതാണ് ശ്രദ്ധേയം. ചിന്തകളും പ്രവര്‍ത്തനങ്ങളും എപ്പോഴും പൊതു സമൂഹത്തിനായി അദ്ദേഹം മാറ്റിവെച്ചു.

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കൊപ്പം, ജനകീയ സമരങ്ങള്‍ക്കൊപ്പം, നീതിനിഷേധത്തിനെതിരായ പോരാട്ടത്തിനൊപ്പം - അങ്ങനെ സമൂഹത്തിനായി നിലകൊണ്ടൊരു ഊര്‍ജമാണ് കെ പി ശശിയുടെ വിയോഗത്തോടെ നഷ്ടമായത്.

logo
The Fourth
www.thefourthnews.in