പ്രളയം വീണ്ടും വന്നാല്‍?
കാലാവസ്ഥയും നമ്മളും തമ്മിലുള്ള ബന്ധം അനുദിനം മോശമായിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്ത് കനത്ത മഴ.മഴക്കാലത്ത് കടുത്ത ചൂട്. ഏതുസമയത്തും രൂപപ്പെട്ടേക്കാവുന്ന ന്യൂനമര്‍ദങ്ങളും ചുഴലിക്കാറ്റും.2018ലെ പേമാരിയും വെള്ളപ്പൊക്കവും കഴിഞ്ഞതോടെയാണ് കാലാവസ്ഥാ മാറ്റത്തിലേക്ക് നമ്മുടെ ശ്രദ്ധ കാര്യമായി പതിയുന്നത്.
ആ വെള്ളപ്പൊക്കം നമുക്ക് അപ്രതീക്ഷിതമായിരുന്നെങ്കിലും കാലാവസ്ഥാ വിദഗ്ധരും പരിസ്ഥിതി ഗവേഷകരും അങ്ങനെയൊന്ന് പ്രതീക്ഷിച്ചിരുന്നു.100 വര്‍ഷത്തിനിടെ വെള്ളപ്പൊക്കങ്ങള്‍ ആവര്‍ത്തിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് 99ലെ മഹാപ്രളയത്തിന് ശേഷം മറ്റൊരു പ്രളയമാണ് വിദഗ്ധര്‍ മുന്‍കൂട്ടിക്കണ്ടത്.1924ലുണ്ടായ മഹാപ്രളയത്തിന് സമാനമായ രീതിയില്‍അല്ലെങ്കില്‍ അതിലും ഭീകരമായ രീതിയില്‍ 2018 ല്‍ വെള്ളപ്പൊക്കം ആവര്‍ത്തിച്ചു.2018 ലെയും 19ലെയും വെള്ളപ്പൊക്കത്തിന് ശേഷംനമ്മള്‍ കാലാവസ്ഥയെക്കുറിച്ച് കൂടുതല്‍ ബോധവാന്മാരാണ്.
ബോധം മാത്രം പോര,തയ്യാറെടുപ്പ് കൂടി വേണം
ഇന്‌റര്‍ ഗവണ്‍മെന്‌റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് തയ്യാറാക്കിയ റിപ്പോര്‍ട്ട്പ്രകാരം കാലാവസ്ഥാ വ്യതിയാനം കേരളത്തില്‍ കാര്യമായി പ്രകടമാകാന്‍ പോവുകയാണ്.ഇതിന്‌റെ പ്രത്യഘാതങ്ങള്‍ അതീവ രൂക്ഷമായിരിക്കുമെന്നും IPCC മുന്നറിയിപ്പ് നല്‍കിയിരുന്നു.ഈ റിപ്പോര്‍ട്ടിന്‌റെ പശ്ചാത്തലത്തില്‍ കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്‌റ് അതോറിറ്റിയും യുണൈറ്റഡ് നേഷന്‍സ്എ ന്‍വയര്‍ണമെന്‌റ് പ്രോഗ്രാമും ചേര്‍ന്ന് തയ്യാറാക്കിയ പ്രളയസാധ്യതാ ഭൂപടം ഗൗരവമേറിയ ചില കണ്ടെത്തലുകള്‍ മുന്നോട്ട് വെയ്ക്കുന്നു.10,25,50,100,200,500 വര്‍ഷങ്ങളില്‍ പ്രളയം ആവര്‍ത്തിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ടാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
10 വര്‍ഷത്തിനകം പ്രളയമാവര്‍ത്തിക്കാന്‍ ഇടയുള്ള സ്ഥലങ്ങള്‍
മാപ്പ് അനുസരിച്ച് കേരളത്തിലെ 1252 സ്‌കൂളുള്‍ പ്രളയസാധ്യതാ മേഖലയിലാണ്.113 ആശുപത്രികളും പ്രളയഭീഷണി നേരിടുന്നു.ഇതില്‍ ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ ആലപ്പുഴ ജില്ലയിലാണ്. പത്ത് വര്‍ഷത്തിനിടെ വീണ്ടും പ്രളയമുണ്ടായാല്‍ ആലപ്പുഴയില്‍132 സ്‌കൂളുകളും ആറ് ആശുപത്രികളും വെള്ളത്തിനടിയിലാകും.ഏറ്റവും കുറവ് വയനാട്ടിലും പാലക്കാട്ടും.വയനാട്ടില്‍ 9 സ്‌കൂളുകളെയാണ് പ്രളയം ബാധിക്കാനിടയുള്ളത്. പാലക്കാട്ട് 7 സ്‌കൂളുകളാണ് പ്രളയസാധ്യതാ മേഖലയില്‍.മുന്‍കാലങ്ങളിലെ മഴയുടെ തോതും കാലാവസ്ഥാ വ്യതിയാനമുണ്ടാക്കിയ മാറ്റങ്ങളുമെല്ലാം വിലയിരുത്തിയാണ് പ്രളയസാധ്യതാ മാപ്പ് തയ്യാറാക്കിയിരിക്കുന്നത്.
പ്രളയം നേരിടാന്‍ മുന്നൊരുക്കം
2018,19 വര്‍ഷങ്ങളിലുണ്ടായ പ്രകൃതിദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ ദുരന്തലഘൂകരണത്തിനായി വിപുലമായ തയ്യാറെടുപ്പാണ് തദ്ദേശസ്ഥാപനങ്ങള്‍ നടത്തുന്നത്. ഈ നടപടികളില്‍ പ്രളയസാധ്യതാ ഭൂപടം മുന്നോട്ട് വെയ്ക്കുന്ന വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തി ജാഗ്രതയും സജ്ജീകരണങ്ങളും കൂട്ടാനാണ് തദ്ദേശസ്വയംഭരണ വകുപ്പ് ആലോചിക്കുന്നത്. കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (KILA) യുടെ കൂടി സഹായത്തോടെ നിലവിലുള്ള മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കുകയും സംസ്ഥാനത്തെ ഓരോ തദ്ദേശസ്ഥാപനങ്ങളെയും ദുരന്തം മുന്നില്‍ക്കണ്ടുള്ള തയ്യാറെടുപ്പിലേക്ക് എത്തിക്കുകയുമാണ് ലക്ഷ്യമിടുന്നത്