PEOPLE
കതിര് പോലൊരു മുത്തശ്ശി
98-ാം വയസിലും നെൽകൃഷി, ഈ മുത്തശ്ശി ഉഷാറാണ്. പൊക്കാളി കർഷക ബേബി ജോസഫിന്റെ വിശേഷങ്ങൾ
എവിടെയാ വീട്? ഒന്ന് റെസ്റ്റ് എടുക്കണോ?" ചെല്ലാനം കളത്തിപ്പറമ്പിൽ വീടിന്റെ വരാന്തയിലേക്ക് കയറിയപ്പോൾ ചട്ടയും മുണ്ടും ഉടുത്ത് ഒരുങ്ങിയ ഒരു മുത്തശ്ശിയുടെ ചോദ്യം. ചുക്കിച്ചുളിഞ്ഞ കൈകൾ കൊണ്ട് ഒന്ന് തൊട്ട് കവിളിൽ സ്നേഹമുള്ള ഒരുമ്മയും തന്നാണ് മുത്തശ്ശി വീടിനകത്തേക്ക് വിളിച്ചത്, 98 കാരിയായ ബേബി ജോസഫ്. പ്രായത്തിന്റേതായ ഓർമ്മക്കുറവ് ഇടക്ക് ശല്യം ചെയ്യുന്നുണ്ടെങ്കിലും കൃഷിയെക്കുറിച്ച് പറഞ്ഞ് തുടങ്ങിയപ്പോൾ ബേബി മുത്തശ്ശിയ്ക്ക് പ്രായം കുറഞ്ഞു. ഇപ്പോഴും പൊക്കാളി കൃഷി ചെയ്യുന്ന ചുരുക്കം ചിലരിൽ ഒരാളാണ് ബേബി ജോസഫ്. പൊക്കാളിക്ക് പുറമെ മറ്റ് നെല്ലുകളും ഇവർ കൃഷി ചെയ്യുന്നു. വിത്ത് ഒരുക്കുന്നത് മുതൽ കൊയ്ത്ത് വരെയുള്ള കാര്യങ്ങൾ ബേബി മുത്തശ്ശിയുടെ നിരീക്ഷണത്തിലാണ് നടക്കുന്നത്