നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്

നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്

കവിയും എംഎൽഎയുമായിരുന്ന കടമ്മനിട്ട രാമകൃഷ്ണനുമായുള്ള സൗഹൃദം ഓർത്തെടുക്കുകയാണ് ലേഖകൻ
Updated on
6 min read

നിരൂപകനായ ഡോ. കെ എസ് രവികുമാര്‍ എഴുതിയ 'കടമ്മനിട്ട-കവിതയുടെ കനലാട്ടം' എന്ന ജീവചരിത്രഗ്രന്ഥം വായിച്ചപ്പോള്‍ വിദൂരമായ ഒരോര്‍മയിലേക്കുകൂടി മനസ്സിനെയെത്തിച്ചു. ക്ഷുഭിതനായെന്നോണം കൈചൂണ്ടി മൈക്കിന് മുന്നില്‍ കവിത വായിക്കുന്ന കടമ്മനിട്ടയുടെ പടം. ആ പടമല്ല, പുനലൂര്‍ രാജന്‍ എടുത്ത അതേ സീരീസ് പടങ്ങളിലൊന്നാണ് പുസ്തകത്തില്‍ തുടക്കത്തില്‍ രവികുമാര്‍ കൊടുത്തിട്ടുള്ളത്. ആ പടംകണ്ട് പണ്ടെവിടെയോ കണ്ടുമറന്നതെന്ന വിചാരത്തോടെ പുസ്തകം വായിച്ചുവായിച്ചു പോകുമ്പോഴാണ് തേങ്ങയെക്കുറിച്ചുള്ള വിവരണത്തിലെത്തിയത്. 1976-ലെ ദേശാഭിമാനി റിപ്പബ്ലിക് വിശേഷാ പ്രതിയിലേക്കാണ് ഓര്‍മയെത്തിയത്. കടമ്മനിട്ട രാമകൃഷ്ണന്റെ കവിത ആദ്യമായി വായിച്ചത് അതിലാണ്. കവി ക്ഷുഭിതനായി മുമ്പിലേക്ക് കൈചൂണ്ടി അട്ടഹസിക്കുമ്പോലെയെന്നോണമുള്ള ഫോട്ടോയ്ക്ക് താഴെയാണ് തേങ്ങ എന്ന കവിത... ഇതയിതാ ഒരു പൊതിയാത്തേങ്ങ എന്ന് ഒരുതരം പ്രഹേളികാരൂപത്തിലാണ് കവിത... അടിയന്തരാവസ്ഥക്കെതിരെ പ്രതിരൂപാത്മകമായ കവിതയാണതെന്ന് അക്കാലത്തേ പറഞ്ഞുകേട്ടിരുന്നു.

കടമ്മനിട്ട
കടമ്മനിട്ട

പ്രസിദ്ധീകരിച്ചകാലത്ത്, എട്ടാംക്ലാസ് വിദ്യാര്‍ഥിയായിരുന്ന ഞാന്‍ ആ കവിത വായിച്ചതാണെങ്കിലും അതിന്റെ ഉള്ളില്‍ പ്രവേശിക്കാനായിരുന്നില്ല. ആ കവിത ദേശാഭിമാനിയില്‍ പ്രസിദ്ധീകരിച്ചതിനെപ്പറ്റിയാണ് രവികുമാര്‍ എഴുതിയിട്ടുള്ളത്. അക്കാലത്ത് നക്‌സലൈറ്റ് സഹയാത്രികനാണ് കടമ്മനിട്ടയെങ്കിലും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയിലും ധാരാളം ആസ്വാദകരും സുഹൃത്തുക്കളുമുണ്ടായിരുന്നു അദ്ദേഹത്തിന്. അടുത്ത സുഹൃത്തായ ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ സി.എം. അബ്ദുറഹ്‌മാന്‍ ആവശ്യപ്പെട്ടതുപ്രകാരം വിശേഷാല്‍ പ്രതിക്ക് കവിത നല്‍കാന്‍ കടമ്മനിട്ട സമ്മതിക്കുകയായിരുന്നു. സബ് എഡിറ്ററായ കോയമുഹമ്മദ്, കടമ്മനിട്ട താമസിക്കുന്ന ലോഡ്ജില്‍ പോയി കവിത കേട്ടെഴുതിയെടുക്കുകയായിരുന്നു. അതാണ് 1976-ലെ ദേശാഭിമാനി റിപ്പബ്ലിക് പതിപ്പില്‍ കവി കവിത അവതരിപ്പിക്കുന്ന ചിത്രത്തോടൊപ്പം ഒന്നാമത്തെ കവിതയായി കൊടുത്തത്.

കടമ്മനിട്ടയെ നേരിട്ടുപരിചയപ്പെടുന്നത് 1985-ലാണ്. തലശശേരിയില്‍ തപാല്‍ ഓഡിറ്റിന് വന്നപ്പോള്‍ കോളേജില്‍ കവിതകള്‍ അതരിപ്പിക്കാനെത്തിയപ്പോള്‍. അടുത്തവര്‍ഷത്തോടെ അത് നല്ല അടുപ്പമായി

ഫോട്ടോകള്‍ ബ്ലോക്കെടുത്തേ പ്രസിദ്ധപ്പെടുത്താനാവൂയെന്ന പരിമിതിയുള്ള (ഓഫ്‌സെറ്റ് നടപ്പാകുന്നതിന് മുമ്പുള്ളകാലം) അക്കാലത്ത് കൃതികള്‍ക്കൊപ്പം എഴുത്തുകാരുടെ ഫോട്ടോ കൊടുക്കുന്ന പതിവില്ലാത്ത അക്കാലത്ത്, കടമ്മനിട്ടയുടെ അരപ്പേജ് വലുപ്പത്തിലുള്ള പടത്തോടെ പൊതിയാത്തേങ്ങ പ്രസിദ്ധപ്പെടുത്തിയതിന്റെ പിന്നലെ കഥയാണ് കവിതയുടെ കനലാട്ടത്തില്‍ (മനോരമ ബുക്‌സ്) രവികുമാര്‍ എഴുതിയത്.

നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്
വൈക്കം മുഹമ്മദ് ബഷീറും ബഷീറിനുവേണ്ടി ക്ഷോഭിച്ച എം എൻ വിജയനും

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആ കവിത വായിച്ചെങ്കിലും കടമ്മനിട്ട പിന്നെയും അജ്ഞാതനായി തുടര്‍ന്നു. പ്രിഡിഗ്രിക്ക് അത്യാധുനിക കവികളുടെ കവിതകളൊക്കെ പഠിക്കാനുണ്ടായിരുന്നെങ്കിലും അക്കൂട്ടത്തിലൊന്നും കടമ്മനുണ്ടായിരുന്നില്ല. പരക്കെ പ്രചാരമുള്ള വാരികക്കളി അങ്ങനെയൊരു പേരേ കാണാനുണ്ടായിരുന്നില്ല. കോളേജ് ക്ലാസുകളിലും കടമ്മനിട്ടയെന്ന പേരേയില്ല. എന്നാല്‍ കോളേജിലെത്തിയപ്പോള്‍ എല്ലാം സമാന്തരമാണല്ലോ... കാമ്പസ്സിലും പുറത്തും കടമ്മനിട്ടക്കവിതകളും മറ്റ് പുതുകവിതകളും നിറഞ്ഞുനിന്നു.

കടമ്മനിട്ടയെ നേരിട്ടുപരിചയപ്പെടുന്നത് 1985-ലാണ്. തലശശേരിയില്‍ തപാല്‍ ഓഡിറ്റിന് വന്നപ്പോള്‍ കോളേജില്‍ കവിതകള്‍ അതരിപ്പിക്കാനെത്തിയപ്പോള്‍. അടുത്തവര്‍ഷത്തോടെ അത് നല്ല അടുപ്പമായി. കൂത്തുപറമ്പില്‍ ഡോ.എ.ടി.മോഹന്‍രാജിന്റെയും മറ്റും മുന്‍കയ്യില്‍ ഒരു കടമ്മനിട്ടക്കവിതാ സായാഹ്നം. കുറത്തിയും കാട്ടാളനും ശാന്തയുമെല്ലാം തകര്‍ത്തുപാടിയ ആ അവിസ്മരണീയ സായാഹ്നം... കവി അക്കാലത്ത് ക്യാമ്പ് ചെയ്യുന്നത് കണ്ണൂര്‍ പ്ലാസ് ലോഡ്ജിലാണ്. ജില്ലയില്‍ ആഴ്ചകള്‍ നീണ്ടുനില്‍ക്കുന്ന ഓഡിറ്റ്. കൂത്തുപറമ്പിലെ പരിപാടി കഴിഞ്ഞ് കവിയെ കണ്ണൂരിലെത്തിക്കേണ്ട ഉത്തരവാദിത്വം എനിക്കാണ്. സന്ധ്യയോടെ ഞങ്ങള്‍ ടാക്‌സിയില്‍ കയറി. കൂടെ മോഹന്‍രാജ് മാഷും (ഡോ.എ.ടി.മോഹന്‍രാജ്) കൂത്തുപറമ്പിലെ പരിപാടിയുടെ സംഘാടകനായ ബുക് സ്റ്റാള്‍ ഉടമ സതീശനുമുണ്ട്. കൂടാതെ മഹാത്മാ കോളേജില്‍ എന്റെ സഹപ്രവര്‍ത്തകനും അഴീക്കോട് സ്വദേശിയുമായ പി.വി.വത്സരാജ് എന്ന ബച്ചുവുമുണ്ട് (പിന്നീട് മാഹി കോളേജ് അധ്യാപകനും തുടര്‍ന്ന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് സര്‍വീസ് ഡീനുമായിരുന്നു). കടമ്മനെ പ്ലാസ ലോഡ്ജിലാക്കി ഞങ്ങള്‍ ബസ്സില്‍ നാട്ടിലേക്കുപോകാനാണ് പരിപാടി. കണ്ണൂരിലേക്കുപോകേണ്ടതിന് പകരം കാര്‍ കോട്ടയ (മലബാര്‍ കോട്ടയം)ത്തേക്കാണ് നീങ്ങിയത്. വെളിച്ചമില്ലാത്ത ഒരിടത്തെത്തിയതും കാര്‍നിന്നു. വീരഭദ്രനുമായി ഒരാള്‍ അവിടെ നില്പുണ്ടായിരുന്നു. അതായത് നാടന്‍. കശുമാങ്ങയില്‍നിന്ന് വാറ്റിയതുതന്നെ. അതിന്റെ കഥകഴിച്ചശേഷം കണ്ണൂരിലേക്ക് ഞങ്ങള്‍ മാത്രം. കടമ്മനും ഞാനും ബച്ചുവും.

ചിറാഗില്‍ പോയി മീനും ഊണും കഴിച്ച് തിരിച്ചെത്തി അല്പം വിശ്രമിക്കാന്‍ തുടങ്ങുമ്പോഴാണ് വാതിലില്‍ മുട്ട്. കുപ്പിയും ഗ്ലാസും നഗ്നമായി മേശപ്പുറത്തുണ്ടെന്നത് മറന്ന് വാതില്‍ തുറന്നതും പേടിച്ചുപോയി. പോലീസാണ്. സബ് ഇന്‍സ്പക്ടറും കോണ്‍സ്റ്റബിളുമുണ്ട്. കിടക്കയില്‍നിന്ന് ചാടിയെഴുന്നേറ്റ കവി ക്രുദ്ധനായി അവര്‍ക്കുനേരെ ഒരു ചാട്ടം. ''എന്താ വന്നത്, എന്നെ അറസ്റ്റ് ചെയ്യാനാണോ?'' അയ്യോ സാറേ മാപ്പ്, രക്ഷിക്കണം, എസ്.ഐ.യും കോണ്‍സ്റ്റബിളും ദയാവായ്പ് തേടുകയാണ്. കാര്യമെന്തെന്നറിയാതെ ഞാന്‍ പകച്ചുനില്‍ക്കുകയാണ്

കാറില്‍ കയറി അല്പം മയങ്ങിയുണര്‍ന്ന കവിയുടെ പ്രഖ്യാപനം. ''നല്ല മീന്‍ കിട്ടുന്നിടത്തേക്ക് പോട്ടെടോ വണ്ടി...'' അങ്ങനെ ഞങ്ങള്‍ കണ്ണൂര്‍ കളക്ടറേറ്റിന് മുമ്പിലെ വീറ്റ് ഹൗസ് ഹോട്ടലിലെത്തി. കവിക്ക് മീന്‍ മുളകിട്ടതും വേണം വറുത്തതുംവേണം.. അയക്കൂറ പൊരിച്ചത് രണ്ടു കഷണവും മുളകിട്ടത് ഒരു പ്ലേറ്റും മൂന്ന് ചപ്പാത്തിയും ശരിപ്പെടുത്തിയേ അടങ്ങിയുള്ളൂ. ഭക്ത്യാദരങ്ങളോടെ, സ്വാദറിഞ്ഞുള്ള കഴിക്കല്‍. പിറ്റേന്ന് ശനിയാഴ്ച. തലശ്ശേരിയിലാണ് പരിപാടി. കോടിയേരി ബാലകൃഷ്ണന്‍ ക്ഷണിച്ചതനുസരിച്ച് കോടിയേരിയില്‍ ഒരു പരിപാടിയും കവിതാവായനയുമുണ്ട്. ഞായറാഴ്ച കണ്ണൂരില്‍ സ്വസ്ഥം. ''എടാ നീ മറ്റന്നാള്‍ രാവിലെ ഇങ്ങെത്തിക്കോളണം...''ലോഡ്ജില്‍ കൊണ്ടാക്കുമ്പോള്‍ കവിയുടെ ഉത്തരവ്.

നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്
എം എൻ സത്യാർത്ഥി- സാഹസിക വിപ്ലവകാരിയായ വിവർത്തകൻ

ഞായറാഴ്ച ഉച്ചയ്ക്കുമുമ്പേ അവിടെയത്തുമ്പോഴേക്കും കടമ്മനിട്ട അസ്വസ്ഥനായി നില്‍ക്കുയാണ്. വൈകിയതിലുള്ള നീരസം പ്രകടിപ്പിച്ചു. പിന്നെ നീയാ കവര്‍ തുറന്നുനോക്കൂ... എന്തദ്ഭുതമേ. രണ്ട് കുപ്പി. ബിവറേജസ് കോര്‍പ്പറേഷനിലെ രണ്ട് ചെറുപ്പക്കാര്‍ കൊണ്ടുവന്ന സമ്മാനമാണ്. ആരാധകരാണെടാ ആരാധകര്‍ എന്നും പറഞ്ഞ് പൊട്ടിച്ചിരി. നീയതിന്റെ മൂടഴിക്കിന്‍.. അങ്ങനെ പ്രാഥമികനടപടികള്‍ക്ക് ശേഷം ഉണ്ണണ്ടേയെന്നായി ചോദ്യം. മിനിയാന്നത്തെപ്പോലെ നല്ല മീന്‍ വേണം... ശാഠ്യത്തോടടുത്ത നിര്‍ബന്ധം. താമസിക്കുന്ന ഹോട്ടലിനടുത്തുതന്നെ അന്നുണ്ടായിരുന്ന ചിറാഗ് ഹോട്ടല്‍ മീനിന് പേരുകേട്ടതാണ്. ചിറാഗില്‍ പോയി മീനും ഊണും കഴിച്ച് തിരിച്ചെത്തി അല്പം വിശ്രമിക്കാന്‍ തുടങ്ങുമ്പോഴാണ് വാതിലില്‍ മുട്ട്. കുപ്പിയും ഗ്ലാസും നഗ്നമായി മേശപ്പുറത്തുണ്ടെന്നത് മറന്ന് വാതില്‍ തുറന്നതും പേടിച്ചുപോയി. പോലീസാണ്. സബ് ഇന്‍സ്പക്ടറും കോണ്‍സ്റ്റബിളുമുണ്ട്. കിടക്കയില്‍നിന്ന് ചാടിയെഴുന്നേറ്റ കവി ക്രുദ്ധനായി അവര്‍ക്കുനേരെ ഒരു ചാട്ടം. ''എന്താ വന്നത്, എന്നെ അറസ്റ്റ് ചെയ്യാനാണോ?'' അയ്യോ സാറേ മാപ്പ്, രക്ഷിക്കണം, എസ്.ഐ.യും കോണ്‍സ്റ്റബിളും ദയാവായ്പ് തേടുകയാണ്. കാര്യമെന്തെന്നറിയാതെ ഞാന്‍ പകച്ചുനില്‍ക്കുകയാണ്.

സംഭവം ഇങ്ങനെ ശനിയാഴ്ച കോടിയേരിയില്‍ പ്രസംഗവും കവിതാവതരണവും കഴിഞ്ഞുവരുമ്പോള്‍ സംഘാടകരിലെ ചിലര്‍ ഗുരുദക്ഷിണപോലെ ഒരു ഫുള്‍ നല്‍കുകയുണ്ടായി. അതും കാറില്‍വച്ച് വരുമ്പോള്‍ ധര്‍മടം മൊയ്തു പാലത്തിനിപ്പുറംവച്ച് പോലീസിന്റെ വണ്ടിപരിശോധന. വണ്ടിയില്‍ കവിയും ഡ്രൈവറും മാത്രമാണുള്ളത്. മയ്യഴിയില്‍നിന്നുള്ള ഒരു കുപ്പി മദ്യം അനധികൃതമായി കടത്തുകയാണ്! പോലീസിന്റെ മട്ടുമാറുകയാണ്. ഞാന്‍ കടമ്മനിട്ടയാണ് നിങ്ങളുടെ മന്ത്രിയെ വിളിക്കുവിന്‍ എന്നായി കടമ്മനിട്ട. വലിയ വാദപ്രതിവാദത്തിനുശേഷം വണ്ടിവിട്ടു. സംഭവം മന്ത്രി വയലാര്‍ രവിയറിഞ്ഞു. കടമ്മനിട്ടയുമായി വലിയ സൗഹൃദമുള്ള രവി ക്ഷുഭിതനായി. ഇതോടെ പ്രശ്‌നം തണുപ്പിക്കാന്‍ മാപ്പപേക്ഷയുമായെത്തിയതാണ് പോലീസുകാര്‍.

''നിങ്ങളുടെ മാപ്പൊന്നും വേണ്ട, എടാ നീ അവര്‍ക്ക് ഓരോന്നൊഴിച്ചുകൊടുക്ക്,'' എന്നായി എന്നോട് അയ്യോ വേണ്ടെന്ന് എസ്.ഐ. കുടിച്ചെടോ ഞാനാരോടും പറയാന്‍പോകുന്നില്ലെന്ന് കവി വീണ്ടും പറഞ്ഞപ്പോള്‍ കോണ്‍സ്റ്റബിള്‍ പ്രതീക്ഷയോടെ എസ്.ഐ.യുടെ മുഖത്തുനോക്കി. ആയ്‌ക്കോട്ടെന്ന് അയാള്‍ തലയാട്ടി. കോണ്‍സ്റ്റബിള്‍ ഒന്നല്ല, രണ്ടെടുത്തു. മടികാരണം, കക്കൂസില്‍ പോയാണ് അതകത്താക്കിയത്. അങ്ങനെ വളരെ സന്തോഷത്തോടെ അവര്‍ പിരിഞ്ഞുപോയി. അതോടെ രണ്ടാംവട്ടം സംവാദത്തിന് തുടക്കമായി.

നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്
ഇഎംഎസ്... ജനതയ്ക്കുവേണ്ടി അസ്വസ്ഥനായ മനുഷ്യന്‍

അക്കാലത്ത് സംഘപരിവാര്‍ വര്‍ഗീയപ്രചാരണം കൊടുമ്പിരികൊളളുന്നുണ്ടായിരുന്നു. തലശ്ശേരി- വടകര മേഖലയില്‍ കൊലപാതകപരമ്പരകള്‍, അക്രമങ്ങള്‍... ഹിന്ദുത്വപ്രചരണം ശക്തമാക്കാനായി ജനജാഗരണ്‍ നിധിയെന്നപേരില്‍ അവര്‍ ഒരു പിരിവും നടത്തുണ്ടായിരുന്നു. വര്‍ഗീയതക്കെതിരെ അതിശക്തമായ പ്രചാരണം നടത്തേണ്ടതുണ്ടെന്ന് കടമ്മനിട്ട പറഞ്ഞു. അങ്ങനെ കാര്യങ്ങള്‍ പുരോഗമിക്കെ വീണ്ടും പുരോഗമിക്കെ അതാ വീണ്ടും വാതിലില്‍ മുട്ടുന്നു. ബെല്‍ ഇല്ല. മേശമേലുള്ളതെല്ലാം അതിവേഗം കട്ടിലിനടയിലേക്ക് മാറ്റി വാതില്‍ തുറന്നു. രണ്ടുപേര്‍ പുറത്തുനില്‍ക്കുന്നു. ആഗതരിലൊരാള്‍ പറഞ്ഞു. ''ഞാന്‍ സുകുമാരന്‍. കൂടാളി പോസ്റ്റ് ഓഫിസിലാണ്. സാറിനെ കാണാന്‍വന്നതാണ്. എന്‍. ശശിധരന്‍മാഷ് പറഞ്ഞിട്ട് വന്നതാണ്. ഇതെന്റെ സുഹൃത്ത്.

'' ശശി മാഷോ, എന്നിട്ട് മാഷെവിടെ എന്ന് പറഞ്ഞ് കടമ്മനിട്ട കിടക്കയില്‍നിന്ന് എഴുന്നേറ്റു. സുകുമാരനും സുഹൃത്തും ഭവ്യതയോടെ നില്പാണ്.. ഇരിക്കാനൊന്നും സ്ഥലമില്ല. നീ അവര്‍ക്ക് ഓരോന്ന് ഒഴിച്ചുകൊടുക്ക്, അതിവിനയമൊന്നും വേണ്ടെടോ.. അയ്യോ വേണ്ട സാര്‍.. പോസ്റ്റ് ഓഫിസിലാണെന്നതൊന്നും കണക്കാക്കണ്ട.. ഇവിടെ ഓഡിറ്റൊന്നുമില്ല.. അങ്ങനെ ആത്ഥ്യോപചാരമെല്ലാം കഴിഞ്ഞശേഷം കടമ്മനിട്ടയുുടെ ചോദ്യം.. എന്തിനാ നിങ്ങളെ ശശി ഇങ്ങോട്ട് പറഞ്ഞേച്ചത്?. ''സാര്‍ ശശിമാഷുടെ നാടായ കുറ്റിയാട്ടൂരില്‍ ഒരുദിവസം വരണം.. പ്രസംഗവും കവിയരങ്ങും...''

കുറ്റിയാട്ടൂരില്‍ വലിയൊരുത്സവം തന്നെയായിരുന്നു കടമ്മനിട്ടയുടെ കാവ്യകേളി. ആതിഥേയനായ പോസ്റ്റ് മാസ്റ്റര്‍ സുകുമാരന്റെ വീട്ടില്‍നിന്ന് ഒന്നര കിലോമീറ്റര്‍ നടന്നാണ് യോഗസ്ഥലത്തേക്ക് പോയത്. അത് വലിയൊരു ഘോഷയാത്രയായി പരിണമിച്ചു. ഇടയ്ക്കിടെ എത്തിയ 'കരിങ്ങാലിവെള്ളം' കവിയുടെ ആവേശം ഇരട്ടിപ്പിച്ചു

സുകുമാരന്‍ പറയുന്നതിനിടെ എന്റെ ഇടപെടല്‍, ''കുറ്റിയാട്ടൂരിനിപ്പുറത്ത് പ്രധാന ടൗണ്‍ മയ്യിലല്ലേ, അവിടെയല്ലേ നല്ലത്. നല്ല ആള്‍ക്കൂട്ടമുണ്ടാവും...'' അതെന്താ കുറ്റിയാട്ടൂരിന് കുഴപ്പം, അത് ഗ്രാമമല്ലേ ഞാനവിടെ വരാം.. മയ്യി വേണമെങ്കി വേറെ പരിപാടി വച്ചോ എന്ന് പറഞ്ഞ് കടമ്മനിട്ട എന്നെ രൂക്ഷമായൊന്ന് നോക്കി. അങ്ങനെ മയ്യിലും കുറ്റിയാട്ടൂരിലും വേറെവേറെ ദിവസം പരിപാടി തീരുമാനിച്ചു. മയ്യില്‍ സി.ആര്‍.സിയിലാണ് പരിപാടി. തന്റെ നാടായ വള്ളിക്കോട്ടും പത്തനംതിട്ടമേഖലയിലും ഹിന്ദുത്വവര്‍ഗീയശക്തികള്‍ നടത്തുന്ന കുത്തിത്തിരിപ്പുകളെ വിശദീകരിച്ചശേഷം കണ്ണൂര്‍ ജില്ലയില്‍ സംഘപരിവാര്‍ നടത്തുന്ന കുത്സിതശ്രമങ്ങളെ കരുതിയിരിക്കണം, ശക്തിയായി പ്രതിരോധിക്കണം എന്ന ആഹ്വാനത്തോടെയുള്ള പ്രസംഗം. അതിനിശിതമായിരുന്നു ആ വിമര്‍ശം. അതുകഴിഞ്ഞാണ് കവിതാപ്രവാഹം.

നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്
പ്രിയപ്പെട്ട ലീലാവതി ടീച്ചർ

കുറ്റിയാട്ടൂരില്‍ വലിയൊരുത്സവം തന്നെയായിരുന്നു കടമ്മനിട്ടയുടെ കാവ്യകേളി. ആതിഥേയനായ പോസ്റ്റ് മാസ്റ്റര്‍ സുകുമാരന്റെ വീട്ടില്‍നിന്ന് ഒന്നര കിലോമീറ്റര്‍ നടന്നാണ് യോഗസ്ഥലത്തേക്ക് പോയത്. അത് വലിയൊരു ഘോഷയാത്രയായി പരിണമിച്ചു. ഇടയ്ക്കിടെ എത്തിയ 'കരിങ്ങാലിവെള്ളം' കവിയുടെ ആവേശം ഇരട്ടിപ്പിച്ചു. മൂന്നുമണിക്കൂറോളമാണ് കവിതാവതരണവും പ്രസംഗവും നീണ്ടത്. കശുമാങ്ങനീര് കരിങ്ങാലിയിട്ട് വാറ്റിയത് കവിക്ക് ഏറെയേറെ ഇഷ്ടമായിരുന്നു. അത്തരം ഒരു കുപ്പിക്ക് പകരമായി ഒരു കുപ്പി ബ്രാന്‍ഡി നല്‍കിയ അനുഭവവും കുറ്റിയാട്ടൂരില്‍ തന്നെയുണ്ടായി.

മൂന്നുവര്‍ഷം കഴിഞ്ഞാണ് പിന്നീട് കവിയെ കണ്ടത്. അപ്പോഴേക്കും വലിയ മാറ്റം വന്നിരുന്നു, ലഹരിയൊക്കെ ഉപേക്ഷിച്ച്...ആ ഘട്ടമായിട്ടും കടമ്മിനട്ടയെ തിരിച്ചറിയുന്നതിന് 'അംഗീകൃത ഇടതുപക്ഷ'ത്തിന് സാധിച്ചില്ല. സാഹിത്യ-സാംസ്‌കാരികമേഖലയില്‍ വതുപക്ഷത്തിനെതിരെ, വര്‍ഗീയതക്കെതിരെ വിശാലമായ ഐക്യം വേണമെന്ന് ആഹ്വാനംചെയ്യുന്ന ഇടതുപക്ഷ സാംസ്‌കാരികസംഘടനകള്‍ തന്നെ കടമ്മനിട്ടയെ അരാജകവാദിയായും നക്‌സലൈറ്റായും മുദ്രകുത്തി അകറ്റുകയായിരുന്നു

അത്തവണ ഏതെങ്കിലും സ്ഥലത്തുചെന്ന് തെയ്യം കാണണമെന്ന് കവിക്ക് ആഗ്രഹമുണ്ടായിരുന്നു. തെയ്യങ്ങളെക്കുറിച്ച് ആധികാരികമായ പാണ്ഡിത്യമുള്ള ഡോ.രാഘവന്‍ പയ്യനാടാണ് പറഞ്ഞത്, അടുത്തദിവസം പാപ്പിനിശ്ശേരിയില്‍ ഒരു വയല്‍ത്തിറയുണ്ടെന്ന്. പയ്യനാടിന്റെ അമ്മാവനായ കാന്തലോട്ടുകരുണന്റെ പാപ്പിനിശ്ശേരി വെസ്റ്റിലെ വീട്ടില്‍നിന്ന് നടന്നുപോകേണ്ട ദൂരമേയുള്ളു. സി.പി.എം.നേതാവും മലബാര്‍മേഖലാ വോളന്റിയര്‍ ക്യാപ്റ്റനുമായിരുന്ന കാന്തലോട്ട് കരുണന്‍ കാന്തലോട്ട് കുഞ്ഞമ്പുവിന്റെ സഹോദരനാണ്. പിന്നീട് നക്‌സല്‍ പക്ഷത്തേക്ക് നീങ്ങിയ കരുണനെ സി.പി.എം. പുറത്താക്കുകയും അദ്ദേഹം രാഷ്ട്രീയപ്രവര്‍ത്തനംനിര്‍ത്തി കൃഷിയിലും പശുവളര്‍ത്തലിലും ശ്രദ്ധകേന്ദ്രീകരിക്കുകയുമായിരുന്നു.

കടമ്മനിട്ടയ്ക്ക് ആ വീട്ടില്‍ പുഴമത്സ്യവും ഇറച്ചിയുമടക്കം നല്ല സദ്യയൊരുക്കിയിരുന്നു. അര്‍ധരാത്രിയോടെ ഞങ്ങള്‍ തെയ്യസ്ഥലത്തേക്ക് പുറപ്പെട്ടു. തോറ്റവും വെള്ളാട്ടവുമൊക്കെ സാകൂതം നോക്കിനിന്ന കടമ്മനിട്ടയ്ക്ക് താമസസ്ഥലത്തേക്ക്് തിരിച്ചുപോകാന്‍ മടി. തെയ്യത്തിന്റെ പുറപ്പാട് പുലര്‍ച്ചെയേയുള്ളൂ. ആയ്‌ക്കോട്ടെ അതുവരെ ഇവിടെ നില്‍ക്കാം എന്നായി. കുറേകഴിഞ്ഞപ്പോള്‍ വീട്ടുകാരെല്ലാം പോയി. നാട്ടുകാരില്‍ കുറേപ്പേരും കടമ്മനും ഞാനും മാത്രം അവശേഷിച്ചു. നല്ല തണുപ്പ്, കടമ്മനിട്ടയ്ക്കാണെങ്കില്‍ ബീഡി വലിച്ചോണ്ടിരിക്കണം. കടയൊന്നുമില്ല, ചന്തയുണ്ട്.. അവിടെ ബീഡിയില്ല. ബീഡിവലിക്കുന്നവരുടെയടുത്ത് ചെന്ന് ചോദിക്കാന്‍ തുടങ്ങി. കവി കടമ്മനിട്ടയ്ക്കാണ്, ഒരു ബീഡി തരുമോ...പുലരുന്നതിനിടയി അഞ്ചോ ആറോ പേരോട് ബീഡി ഇരന്നുവാങ്ങി!.. തെയ്യംകണ്ട്, നന്നായി വെളിച്ചംവന്നശേഷം മാത്രമാണ് മടങ്ങിയത്. അതിരാവിലെ ബസ്സില്‍ കണ്ണൂരിലേക്ക്.

നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്
ഇ കെ നായനാർ: കേരള രാഷ്ട്രീയത്തിലെ സൂപ്പര്‍ സ്റ്റാര്‍

മൂന്നുവര്‍ഷം കഴിഞ്ഞാണ് പിന്നീട് കവിയെ കണ്ടത്. അപ്പോഴേക്കും വലിയ മാറ്റം വന്നിരുന്നു, ലഹരിയൊക്കെ ഉപേക്ഷിച്ച്... ആ ഘട്ടമായിട്ടും കടമ്മിനട്ടയെ തിരിച്ചറിയുന്നതിന് 'അംഗീകൃത ഇടതുപക്ഷ'ത്തിന് സാധിച്ചില്ല. സാഹിത്യ-സാംസ്‌കാരികമേഖലയില്‍ വതുപക്ഷത്തിനെതിരെ, വര്‍ഗീയതക്കെതിരെ വിശാലമായ ഐക്യം വേണമെന്ന് ആഹ്വാനംചെയ്യുന്ന ഇടതുപക്ഷ സാംസ്‌കാരികസംഘടനകള്‍ തന്നെ കടമ്മനിട്ടയെ അരാജകവാദിയായും നക്‌സലൈറ്റായും മുദ്രകുത്തി അകറ്റുകയായിരുന്നു. ദേശാഭിമാനി വാരികയില്‍ കടമ്മനിട്ട അരാജകകവിയാണെന്ന് വാദിക്കുന്ന ലേഖനം ആയിടെ രണ്ട് ലക്കത്തിലായി വന്നു. അതിനെ ഖണ്ഡിച്ച് ദേശാഭിമാനി വാരികയില്‍ തന്നെ മറ്റൊരു ലേഖനം വന്നു. അതി യാഥാസ്ഥിതികര്‍ കുപിതരായപ്പോള്‍ അരാജക കവിയെന്നാരോപിച്ച് മറ്റൊരു ലേഖനംവന്നു.

ലൈംഗിക അരാജകത്വമാണ് കടമ്മനിട്ടക്കവിതയില്‍ എന്ന ആക്ഷേപം. 1940-കളി ചങ്ങമ്പുഴയ്‌ക്കെതിരെ ഇ.എം.എസും എം എസ് ദേവദാസുമടക്കമുള്ളവര്‍ നടത്തിയ ആക്ഷേപംപോലെ. പറ്റിയ പിശക് ഇ.എം.എസ്. അടക്കമുളളവര്‍ സ്വയംവിമര്‍ശം നടത്തിയിട്ടും സാംസ്‌കാരികരംഗത്തെ ഇടതുപക്ഷ നേതൃത്വത്തില്‍ ഒരുവിഭാഗത്തിന് സംശയം നിലനില്‍ക്കുകയായിരുന്നു! ഈ പ്രവണതയക്കെതിരെ ശക്തമായ ആക്രമണം ആവശ്യമായ സന്ദര്‍ഭം.

1996- ആറന്മുളയില്‍നിന്ന് എം.എല്‍.എ.യായി. കവിതയെഴുത്ത് ഏറെക്കുറെ ഇല്ലാതാകുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്. കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി മുഴുവന്‍സമയ സാംസ്‌കാരിക പ്രവര്‍ത്തനത്തിനിറങ്ങിയത് ശരിയായില്ലെന്ന ആക്ഷേപം പഴയ സുഹൃത്തുക്കളില്‍ പലരും ഉന്നയിച്ചത് കടമ്മനിട്ടയ്ക്ക് വിഷമമുണ്ടാക്കിയിരുന്നു

1992 മാര്‍ച്ച് 31-ന് എം.ആര്‍. രാമകൃഷ്ണപണിക്കര്‍ എന്ന കടമ്മനിട്ട രാമകൃഷ്ണന്‍ കേന്ദ്രസര്‍വീസില്‍നിന്ന് വിരമിക്കുന്നു. അതൊരു ചൊവ്വാഴ്ചയാണ്. അന്ന് ദേശാഭിമാനിയുടെ കണ്ണൂര്‍ ബ്യൂറോയിലായിരുന്നു ഞാന്‍. 29-ന് ഞായറാഴ്ച വലിയ ജോലിയൊന്നുമില്ല. ന്യൂസ് എഡിറ്റര്‍ സി.എം.അബ്ദുറഹിമാനെ വിളിച്ചു. കടമ്മന്‍ മറ്റന്നാള്‍ വിരമിക്കുകയാണ്. നമുക്ക് സാധാരണല്ലാത്ത നിലയില്‍ ഒരു ഐറ്റം കൊടുത്താലോ...? നീ വേഗം അയക്കിന്‍....അബ്ദുക്കയുടെ ഉത്തരവ്. കടമ്മിനിട്ടയക്കെതിരായി പുരോഗമനപക്ഷത്തുനിന്നുതന്നെ ഉയര്‍ത്തിയ ആരോപണങ്ങളെയെല്ലാം നിശിതമായി വിമര്‍ശിച്ച്, മറുപടി നല്‍കി വിശദമായ ഒരുലേഖനം തന്നെയാണ് 'കടമ്മനിട്ട ഇനി ജനപഥങ്ങളിലേക്ക്' എന്നോ മറ്റോ ഉള്ള തലക്കെട്ടില്‍ പിറ്റേന്ന് തിങ്കളാഴ്ച പ്രസിദ്ധപ്പെടുത്തിയത്. ദേശാഭിമാനിയുടെ എല്ലാ എഡിഷനിലും വന്ന ആ റിപ്പോര്‍ട്ട്-ലേഖനം ഏറെ ചര്‍ച്ചചെയ്യപ്പെട്ടു. കോഴിക്കോട് എഡിഷനില്‍ റിപ്പോര്‍ട്ടിന്റെ ആമുഖ ഭാഗം ഒന്നാം പേജിലാണ് വന്നതെന്നാണോര്‍മ.

കടമ്മനിട്ട പിന്നീട് പുരോഗമനകലാസാഹിത്യ സംഘം സംസ്ഥാന വൈസ്പ്രസിഡന്റും തുടര്‍ന്ന് പ്രസിഡന്റുമായി. സംസ്ഥാനത്ത് ലൈബ്രറി കൗണ്‍സില്‍ നിലവില്‍ വന്നപ്പോള്‍ ആദ്യ പ്രസിഡന്റായി. 1996- ആറന്മുളയില്‍നിന്ന് എം.എല്‍.എ.യായി.. കവിതയെഴുത്ത് ഏറെക്കുറെ ഇല്ലാതാകുന്ന അവസ്ഥയാണ് പിന്നീടുണ്ടായത്. കക്ഷിരാഷ്ട്രീയത്തിന്റെ ഭാഗമായി മുഴുവന്‍സമയ സാംസ്‌കാരികപ്രവര്‍ത്തനത്തിനിറങ്ങിയത് ശരിയായില്ലെന്ന ആക്ഷേപം പഴയ സുഹൃത്തുക്കളി ല്‍പലരും ഉന്നയിച്ചത് കടമ്മനിട്ടയ്ക്ക് വിഷമമുണ്ടാക്കിയിരുന്നു. ലൈബ്രറി കൗണ്‍സിലിന്റെ ഏതോ പരിപാടിക്ക് കാസര്‍ക്കോട്ടേക്ക് പോകുന്നതിനിടയില്‍ കണ്ണൂര്‍ പള്ളിക്കുളത്തെ ദേശാഭിമാനിയിലേക്ക് കടന്നുവന്ന കടമ്മനിട്ട ബാഗില്‍നിന്ന് ഒരു കത്തെടുത്ത് വായിച്ചുതന്നത് ഓര്‍ക്കുന്നു.

മറ്റാരുമില്ലാത്ത ഒരിടത്തേക്ക് മാറിയിരുന്നാണത് വായിച്ചത്. ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ കത്തായിരുന്നു അത്. എന്നാലും ബാലനിങ്ങനെ എഴുതിയതാണ് സങ്കടമെന്ന് പറഞ്ഞപ്പോള്‍ അത് ചുള്ളിക്കാടിന്റെ അഭിപ്രായമല്ലേ, അതിലെന്തിനാ വിഷമിക്കുന്നത് ഓരോരുത്തരുടെ തീരുമാനമല്ലേ കാര്യമെന്ന് ഞാന്‍ പറഞ്ഞു.

നിങ്ങളോര്‍ക്കുക, നിങ്ങളെങ്ങനെ നിങ്ങളായെന്ന്
ഒഎന്‍വിയോടൊപ്പം ജര്‍മനിയില്‍

കടമ്മനിട്ട മരിച്ച് മൂന്നവര്‍ഷത്തിനുശേഷം ഒരുദിവസം വള്ളിക്കോട്ടെ വീട്ടില്‍ പോയി ശാന്തച്ചേച്ചിയെയും കുടുംബത്തെയും കണ്ടതിന്റെ ഓര്‍മ ഇന്നും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നുണ്ട്. എം.എ. ബേബി മന്ത്രിയായിരിക്കെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയാിരുന്ന ബാബു ജോണിനൊപ്പമാണവിടെ പോയത്. അന്ന് ശാന്തച്ചേച്ചിയുമായി നടത്തിയ സംഭാഷണത്തെ മുന്‍നിര്‍ത്തി ദേശാഭിമാനി വാരികയില്‍ (2011 സെപ്റ്റംബര്‍) എഴുതിയ സുദീര്‍ഘമായ കവര്‍ സ്റ്റോറി കെ.എസ്.രവികുമാര്‍ 'കടമ്മനിട്ട- കവിതയുടെ കനലാട്ടം' എന്ന ബൃഹത്തായ ജീവചരിത്രഗ്രന്ഥത്തില്‍ ഓര്‍മിപ്പിച്ചപ്പോഴാണ് ഈ ഓര്‍മകള്‍ കിളര്‍ന്നത്. കടമ്മനിട്ടയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട ഒട്ടേറെ വിവരങ്ങള്‍ ആദ്യമായി ആ കവര്‍ സ്റ്റോറിയിലാണ് വന്നത്. ജീവചരിത്രഗ്രന്ഥത്തില്‍ ഒമ്പത് അധ്യായങ്ങളിൽ 15 സന്ദര്‍ഭങ്ങളില്‍ അത് പരാമര്‍ശിക്കപ്പെടുന്നുമുണ്ട്.

കടമ്മനിട്ടയെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസ്സില്‍ തറയ്ക്കുക 'നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്' എന്ന കൂര്‍ത്ത ചോദ്യമാണ്. തികച്ചും സാധാരണമായ ആ പ്രസ്താവം കടമ്മനിട്ട കുറത്തിയെന്ന തന്റെ ഐതിഹാസിക കവനത്തിലൂടെ ഉയര്‍ത്തുമ്പോള്‍ ഏതുകാലത്തെയും രാഷ്ട്രീയ-സാമൂഹ്യരംഗങ്ങളില്‍ നെഞ്ചില്‍ തറയ്ക്കുന്ന ചോദ്യമാകുന്നു.

logo
The Fourth
www.thefourthnews.in