'പാർട്ടിക്കു പുറത്തുള്ളവരേയും യെച്ചൂരി ബോധ്യപ്പെടുത്തി- സോഷ്യലിസമാണ് ഭാവി'

'പാർട്ടിക്കു പുറത്തുള്ളവരേയും യെച്ചൂരി ബോധ്യപ്പെടുത്തി- സോഷ്യലിസമാണ് ഭാവി'

സഖാവ് സീതാറാം യെച്ചൂരിയെ അനുസ്മരിക്കുകയാണ് വിജു കൃഷ്ണൻ
Updated on
1 min read

പതിറ്റാണ്ടുകളായുള്ള ബന്ധമാണ് എനിക്ക് യെച്ചൂരിയുമായുള്ളത്. 1995ൽ ജവഹർലാൽ നെഹ്‌റു സർവകലാശാലയിൽ ചേരുന്ന സമയം മുതൽ അദ്ദേഹവുമായി അടുത്ത ബന്ധമുണ്ട്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ട് എപ്പോഴും യെച്ചൂരി വിദ്യാര്‍ഥികള്‍ക്കിടയില്‍ സജീവമായിരുന്നു. അസാധാരണമായ സാഹചര്യങ്ങളിൽ കൃത്യമായി ഇടപെടാനും പരിഹാരം കണ്ടെത്താനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

പാർലമെന്റിനകത്തും പുറത്തും ശക്തമായ നിലപാടുകൾ സ്വീകരിച്ച വ്യക്തിയാണ് സീതാറാം യെച്ചൂരി. ബിജെപി ഭരണത്തിലേക്ക് വരികയും രാജ്യത്ത് ശക്തമായ സാന്നിധ്യമാവുകയും ചെയ്യുന്ന 2014 മുതലിങ്ങോട്ടുള്ള കാലയളവിൽ പാർലമെന്റിനു പുറത്ത് ശക്തമായ എഴുത്തുകളുമായി സംഘപരിവാറിനെ പ്രതിരോധിച്ച അദ്ദേഹം പാർലമെന്റിനകത്തെത്തിയപ്പോൾ പ്രതിപക്ഷത്തെ ഏറ്റവും പ്രധാന ശബ്ദങ്ങളിലൊന്നായി.

1992-ല്‍ ബാബറി മസ്ജിജ് തകര്‍ത്ത സംഭവം മുതലിങ്ങോട്ട് അയോധ്യ വിഷയത്തില്‍ ഉറച്ച നിലപാടെടുക്കുകയും അതില്‍ തുടരുകയും ചെയ്ത നേതാവാണ് സീതാറാം യെച്ചൂരി.

'പാർട്ടിക്കു പുറത്തുള്ളവരേയും യെച്ചൂരി ബോധ്യപ്പെടുത്തി- സോഷ്യലിസമാണ് ഭാവി'
'ഇന്ത്യയെന്ന ആശയത്തിന്റെ സംരക്ഷകൻ, എന്റെ സുഹൃത്ത്'; യെച്ചൂരിയെ ഓർത്ത് രാഹുല്‍

തന്റെ നിലപാടുകളിലൂടെ യെച്ചൂരി വിശാല പ്രതിപക്ഷത്തിന്റെ ശബ്ദമാകുന്നതിനൊപ്പം സോഷ്യലിസമാണ് ഭാവി എന്ന് ആവർത്തിച്ച് പറയാനും അത് ജനങ്ങളെ ബോധ്യപ്പെടുത്താനും അദ്ദേഹത്തിന് സാധിച്ചു. സിപിഎമ്മിന്റെ സ്വീകാര്യതയ്ക്കപ്പുറം ജനങ്ങൾക്കിടയിൽ ഇടതുപക്ഷ ആശയം എത്തിക്കാൻ സാധിച്ച നേതാവുമാണ് യെച്ചൂരി.

യുപിഎ സർക്കാർ മുതലിങ്ങോട്ട് ആർഎസ്എസ് ബിജെപി എന്നിവർ നേതൃത്വം നൽകുന്ന വർഗീയ ചേരിക്ക് ബദൽ നിർമ്മിക്കാൻ നേതൃത്വം നൽകിയ നേതാവാണ് സീതാറാം യച്ചൂരി. ഒരു പൊതുശത്രു ഉണ്ടായിരിക്കുന്ന സാഹചര്യത്തിൽ അതിനെതിരെ മറ്റെല്ലാ വിഭാഗങ്ങളെയും രാഷ്ട്രീയ അഭിപ്രായവ്യത്യാസങ്ങൾക്കപ്പുറം ഒരുമിച്ച് നിർത്താനുള്ള യെച്ചൂരിയുടെ മിടുക്ക് ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

(സിപിഎം കേന്ദ്രകമ്മറ്റി അംഗമായ വിജു കൃഷ്ണനോട് സംസാരിച്ച് തയ്യാറാക്കിയത്)

'പാർട്ടിക്കു പുറത്തുള്ളവരേയും യെച്ചൂരി ബോധ്യപ്പെടുത്തി- സോഷ്യലിസമാണ് ഭാവി'
സീതാറാം: ധിഷണയും സമരവും
logo
The Fourth
www.thefourthnews.in