ഓട്ടോയില്‍ ഉണ്ടൊരു സെക്യൂരിറ്റി

ചെറിയ വരുമാനത്തിൽ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയാണ് ശിവൻെറ അഞ്ചംഗ കുടുംബം

എട്ട് മണിക്കൂര്‍, ജോലി, എട്ട് മണിക്കൂര്‍ വിനോദം, എട്ട് മണിക്കൂര്‍ വിശ്രമം ഒരു സാധാരണകാരന്റെ ഒരു ദിനം മൂന്നായി ഭാഗിക്കുന്നത് ഇങ്ങനെയാണ്. എന്നാല്‍, വിലക്കയറ്റം, ചിലവ്, ചികിത്സ ഇവയിലൂടെ എല്ലാം കടന്ന് പോകുന്ന ഒരു കുടുംബ നാഥന് ഒരു ദിവസം എത്ര മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരും? അവിടെ നേത്തെ പറഞ്ഞ വിശ്രമത്തിനും വിനോദത്തിനും ഒന്നും സ്ഥാനമില്ല. ഇത്തരത്തില്‍ നിര്‍ത്താതെ ഓടുന്ന സാധാരണക്കാരന്റെ പ്രതിനിധിയാണ് തിരുവനന്തപുരത്തെ ഓട്ടോ ഡ്രൈവറായ ശിവന്‍. സെക്യൂരിറ്റി ജീവനക്കാരനും ഓട്ടോ ഡ്രൈവറുമായ ശിവന്‍ എന്ന അറുപത്തിയൊന്നു കാരന്റെ ജീവിത വേഷങ്ങള്‍ പലതാണ്.

നേരത്തെ സ്വകാര്യ കമ്പനിയില്‍ ജീവനക്കാരനായിരുന്നു ശിവന്‍. വിആര്‍എസ് എടുക്കേണ്ടി വന്നതിന് ശേഷമാണ് വരുമാനമാര്‍ഗം തേടി പല ജോലികളിലേക്ക് തിരിഞ്ഞത്. സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജോലിയില്‍ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ട് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാതെ വന്നതോടെയാണ് ഉപജീവനത്തിനായി ഓട്ടോയുമായി നിരത്തിലേക്കെത്തിയത്.

'24 മണിക്കൂറാണ് ഡ്യൂട്ടിയെങ്കിലും സെക്യൂരിറ്റി ജോലിയില്‍ നിന്നും മക്കളും കൊച്ചുമക്കളുമടങ്ങുന്ന കുടുംബത്തിന് മതിയായ വരുമാനം ലഭിക്കുന്നില്ല. ഇതോടെയാണ് ഓട്ടോയുമായി ഇറങ്ങിത്തുടങ്ങിയത്. മകളുടെ കുട്ടിക്ക് ജന്മനാ ജനിതക രോഗമാണ്. പലയിടത്തായി കൊണ്ട് പോയി ചികിത്സിച്ചു. ഇപ്പോഴും ചികിത്സ തുടരുന്നു. കുട്ടിയുടെ അസുഖം ഭേദമായാല്‍ അതു വലിയൊരു ആശ്വാസമാകും. ചികിത്സക്കും മരുന്നിനുമെല്ലാമായി മാസത്തില്‍ നല്ലൊരു തുകയാണ് ചിലവാകുന്നതെന്ന് ശിവന്‍ പറയുന്നു. ഇന്ധന വില ഉള്‍പ്പെടെ വര്‍ധിക്കുമ്പോള്‍ ഇനി എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയും ശിവന്‍ പങ്കുവെക്കുന്നു. അപ്പോഴും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയില്‍ ജീവിതമാകുന്ന ഗിയര്‍ മാറ്റിക്കൊണ്ടിരിക്കുകയാണ് ശിവന്‍.

ഇന്ധന വില ഉള്‍പ്പെടെ വര്‍ധിക്കുമ്പോള്‍ ഇനി എങ്ങിനെ മുന്നോട്ട് പോകുമെന്ന ആശങ്കയോടെയാണ് ഒരോ ദിനവും പിന്നിടുന്നത്. എങ്കിലും, ഉറക്കവും വിശ്രമവും ആവശ്യത്തിന് മാത്രം എടുത്തുകൊണ്ട് മുന്നോട്ട് പോവുകയാണ് ശിവനും, അദ്ദേഹത്തിന്റെ അമ്മേനാരാണയ ഓട്ടോറിക്ഷയും.

ഇന്ധന വില ഉൾപ്പെടെ ഇനിയും വർധിക്കുമ്പോൾ എങ്ങനെ മുന്നോട്ട് പോകുമെന്ന ആശങ്കയും ശിവൻ പങ്കുവെക്കുന്നുണ്ട്. അപ്പോഴും എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിൽ ജീവിതമാകുന്ന ഗിയർ മാറ്റിക്കൊണ്ടിരിക്കുകയാണ് ശിവൻ.

Related Stories

No stories found.
logo
The Fourth
www.thefourthnews.in