വിട്ടുവീഴ്ചയില്ലാത്ത മതേതരവാദി, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ; കോൺഗ്രസിൽ ഇനി ഖാർഗെ യുഗം

വിട്ടുവീഴ്ചയില്ലാത്ത മതേതരവാദി, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ; കോൺഗ്രസിൽ ഇനി ഖാർഗെ യുഗം

മൂന്ന് തവണ കർണാടകാ മുഖ്യമന്ത്രി പദത്തിലേക്ക് പരിഗണിച്ചെങ്കിലും നറുക്കുവീണില്ല
Updated on
2 min read

പതിറ്റാണ്ടുകള്‍ക്കിപ്പുറം ഗാന്ധി കുടുംബത്തിന് പുറത്തേക്ക് കോണ്‍ഗ്രസ് നേതൃത്വ പദവിയെത്തുകയാണ്. ദക്ഷിണേന്ത്യക്കാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ ഒടുവില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ ആധികാരിക ജയം. 1947ന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് എത്തുന്ന 18മത്തെ വ്യക്തിയാണ് ഖാര്‍ഗെ. ആറാമത്തെ ദക്ഷിണേന്ത്യക്കാരനും. തിരഞ്ഞെടുപ്പില്‍ നിഷ്പക്ഷത പാലിക്കുമെന്ന് സോണിയാ ഗന്ധി വ്യക്തമാക്കിയിരുന്നെങ്കിലും ഗാന്ധി കുടുംബത്തിന്‌റെ 'സ്വന്തം' സ്ഥാനാര്‍ഥിയാണ് ഖാര്‍ഗെയെന്ന് ഉറപ്പായിരുന്നു. അത് ശരിവെയ്ക്കുന്ന ഫലമാണ് പുറത്തുവന്നത്. അതായത് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ തിരഞ്ഞെടുപ്പോടെ ഗാന്ധി കുടുംബത്തിന്‌റെ അപ്രമാധിത്വം തന്നെയാണ് വെളിവാകുന്നത്.

വിട്ടുവീഴ്ചയില്ലാത്ത മതേതരവാദി, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ; കോൺഗ്രസിൽ ഇനി ഖാർഗെ യുഗം
കോൺഗ്രസിന്റെ പുനരുദ്ധാരണം ആരംഭിച്ചു കഴിഞ്ഞു:ശശി തരൂർ

മുതിര്‍ന്ന നേതാവും രാജസ്ഥാന്‍ മുഖ്യമന്ത്രിയുമായ അശോക്‌ഗെഹ്ലോട്ടിനെ അധ്യക്ഷനാക്കാനായിരുന്നു നേതൃത്വത്തില്‍ ധാരണയുണ്ടായിരുന്നത്. എന്നാല്‍ മുഖ്യമന്ത്രി പദത്തെ ചൊല്ലി ഗെഹ്ലോട്ട് പിന്‍മാറി. ആ ആന്തരിക പ്രതിസന്ധിയില്‍ നിന്നാണ് ഖാർഗെ എന്ന പേര് ഉയര്‍ന്നു വരുന്നത്. പ്രതിസന്ധി ഘട്ടത്തില്‍ ഗാന്ധികുടുംബത്തിന് ഒപ്പം നിന്നെന്ന പേരില്‍ കൂടിയാകും ഖാര്‍ഗെ ഇനി ഓര്‍മ്മിക്കപ്പെടുക.

ബുദ്ധമതം പിന്തുടരുന്നു എന്ന് 2006ൽ പ്രഖ്യാപിച്ച ഖാർഗെ, കോൺഗ്രസിലെ കരുത്തുറ്റ മതേതരമുഖമാണ്

കര്‍ണാടകയിലെ ബിടാര്‍ ജില്ലയിലെ ബാല്‍ക്കി പ്രവിശ്യയില്‍ വാരവട്ടിയില്‍ മാപ്പന്ന ഖാര്‍ഗെയുടെയും സഭാവ ഖാര്‍ഗെയുടെയും മകനായി 1942 ലാണ് ഖാര്‍ഗെയുടെ ജനനം. ഗുല്‍ബര്‍ഗയിലുള്ള ന്യൂട്ടന്‍ വിദ്യാലയത്തിലെ പഠനത്തിന് ശേഷം ഗുല്‍ബര്‍ഗയില്‍ ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. പിന്നീട് സേത് ശങ്കര്‍ലാല്‍ ലഹോട്ടി കോളേജില്‍ നിന്ന് നിയമം പഠിച്ചു. ശിവരാജ് പാട്ടീലിന് കീഴില്‍ അഭിഭാഷകനായി പ്രവര്‍ത്തിക്കവെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും സാമൂഹികനീതിക്കു വേണ്ടിയും നിലകൊണ്ടത്. 1961 ലാണ് ഖാര്‍ഗെ കോണ്‍ഗ്രസില്‍ പാര്‍ട്ടിയില്‍ ചേരുന്നത്. വർഗീയ കലാപത്തെ തുടർന്ന് ഏഴാം വയസിൽ ജന്മനാട് വിടേണ്ടിവന്ന ഖാർഗെ ശക്തമായ മതേതര നിലപാട് കൊണ്ടു കൂടിയാണ് ശ്രദ്ധേയനാകുന്നത്. അംബേദ്ക്കറെ മനസിലാരാധിക്കുന്ന ഖർഗെ, 2006 മുതൽ ബുദ്ധമതം പിന്തുടരുന്നു.

വിട്ടുവീഴ്ചയില്ലാത്ത മതേതരവാദി, ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തൻ; കോൺഗ്രസിൽ ഇനി ഖാർഗെ യുഗം
മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് അധ്യക്ഷൻ

തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങുന്നത് 1972 ല്‍. ഗുര്‍മിത്കല്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച് ആദ്യമായി കര്‍ണാടകാ നിയമസഭയിലെത്തി. 2008 വരെ എട്ട് തവണ ഗുര്‍മിത്കലില്‍ നിന്നുള്ള എംഎല്‍എയായി. 2008 ല്‍ ചിറ്റാപ്പൂര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ച ഖാര്‍ഗെ തൊട്ടടുത്ത വര്‍ഷം ഗുല്‍ബര്‍ഗയില്‍ നിന്ന് ലോക്‌സഭയിലെത്തി. 2014 ലും വിജയിച്ചു. 2019 പൊതുതിരഞ്ഞെടുപ്പില്‍ ഗുല്‍ബര്‍ഗയില്‍ നിന്ന് തോറ്റ ഖാര്‍ഗെ തൊട്ടടുത്ത വര്‍ഷം കര്‍ണാടകയില്‍ നിന്ന് രാജ്യസഭയില്‍ എത്തി. രാജ്യസഭാ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിഞ്ഞാണ് കോണ്‍ഗ്രസിന്‌റെ അമരക്കാരനാകാനുള്ള പോരാട്ടത്തിന് ഖാര്‍ഗെ ഇറങ്ങിയത്. സഞ്ജയ് ഗാന്ധിയുടെ പാർട്ടിയിലെ വരവിൽ പ്രതിഷേധിച്ച് കർണാടകയിൽ രൂപംകൊണ്ട അരശ് കോൺഗ്രസിന്റെ ഭാഗമായിരുന്ന ഖാർഗെ ഒരു വർഷത്തനകം പാർട്ടിയിലേക്ക് തിരിച്ചെത്തി. പിന്നീടെന്നും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനായിരുന്നു ഖാർഗെ.

Shivraj

ദേവ്ദാസ് അരസിനൊപ്പം 1979ൽ പാർട്ടിവിട്ട ഖാർഗെ ഒരു വർഷത്തനകം കോൺഗ്രസിലേക്ക് തിരിച്ചെത്തി. പിന്നീടെന്നും ഗാന്ധി കുടുംബത്തിന്റെ വിശ്വസ്ഥനായിരുന്നു ഖാർഗെ.

ആറ് തവണ കര്‍ണാടകയില്‍ മന്ത്രി സ്ഥാനം വഹിച്ച ഖാര്‍ഗെ പ്രതിപക്ഷ നേതാവുമായിരുന്നു. പലപ്പോഴായി മുഖ്യമന്ത്രി കസേരയിലേക്ക് പരിഗണിച്ചെങ്കിലും നറുക്കുവീണില്ല. 2005 മുതല്‍ 2008 വരെ കര്‍ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷനായ അദ്ദേഹം, രണ്ടാം യുപിഎ സര്‍ക്കാരില്‍ തൊഴില്‍ , റെയില്‍ വേ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. 2014 ല്‍ കോണ്‍ഗ്രസ് കനത്ത പരാജയം ഏറ്റുവാങ്ങിയ പൊതുതിരഞ്ഞെടുപ്പിന് ശേഷം ലോക്‌സഭയില്‍ കേവലം 44 അംഗങ്ങളായി ചുരുങ്ങിയ പാര്‍ട്ടിയെ നയിക്കാനുള്ള നിയോഗം ഖാര്‍ഗെയ്ക്കായിരുന്നു.

വിജയം ശീലമാക്കിയ നേതാവാണ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇതുവരെ മത്സരിച്ച തിരഞ്ഞെടുപ്പില്‍ ഒന്നൊഴികെ എല്ലാറ്റിലും വിജയിച്ചു. ഒടുവില്‍ പാര്‍ട്ടിയിലെ തിരഞ്ഞെടുപ്പില്‍ വിജയിച്ച് പുതിയ ചരിത്രവും കുറിച്ചു. സംഘടനയിലും ഭരണരംഗത്തും വിവിധ ചുമതലകള്‍ വഹിച്ചതിന് ശേഷമാണ് എണ്‍പതാം വയസില്‍ ഖാര്‍ഗെ കോണ്‍ഗ്രസിനെ നയിക്കാനെത്തുന്നത്. ജഗ്ജീവന്‍ റാമിന് ശേഷം കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തുന്ന ആദ്യ ദളിത് വിഭാഗക്കാരനാണ് ഖാര്‍ഗെ. ഗുല്‍ബര്‍ഗ സിറ്റി കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷ സ്ഥാനത്ത് നിന്ന് എഐസിസി തലപ്പത്തേക്ക് എത്തുമ്പോള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളികള്‍. അത് മറികടക്കാന്‍ ഇന്നുവരെ പുറത്തെടുത്തിട്ടില്ലാത്ത രാഷ്ട്രീയ മെയ്‌വഴക്കം പ്രകടമാക്കേണ്ടിവരും ഖാര്‍ഗെയ്ക്ക്.

logo
The Fourth
www.thefourthnews.in