ഇസ്രയേൽ വധിച്ചുവെന്ന് അവകാശപ്പെടുന്ന ഹമാസ് സൈനിക മേധാവി; ആരാണ് മുഹമ്മദ് ഡെയ്‌ഫ്?

ഇസ്രയേൽ വധിച്ചുവെന്ന് അവകാശപ്പെടുന്ന ഹമാസ് സൈനിക മേധാവി; ആരാണ് മുഹമ്മദ് ഡെയ്‌ഫ്?

പലസ്തീനികൾക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിക്കും വരെ ഇസ്രയേലികൾ സുരക്ഷിതത്വം സ്വപ്നം കാണേണ്ടെന്ന് പ്രഖ്യാപിച്ച മുഹമ്മദ് ഡെയ്‌ഫ്, 2002 മുതൽ ഹമാസ് സൈനിക വിഭാഗം ഖസ്സാം ബ്രിഗേഡിന്റെ മേധാവിയാണ്
Updated on
2 min read

ഹമാസിന്റെ രാഷ്ട്രീയ വിഭാഗം മേധാവിയെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് സൈനിക തലവൻ മുഹമ്മദ് ഡെയ്‌ഫിന്റെ മരണവാർത്തയും പുറത്തുവരുന്നത്. ജൂലൈ 13ലെ ആക്രമണത്തിൽ ഡെയ്‌ഫ് കൊല്ലപ്പെട്ടതായാണ് ഇസ്രയേലിന്റെ വാദം. ആരോപണം ശരിയാണെങ്കിൽ ഹമാസിന് നഷ്ടപ്പെടുന്നത് കഴിഞ്ഞ രണ്ട് ദശാബ്ദമായി തങ്ങളുടെ സൈനിക വിഭാഗത്തെ നയിച്ചിരുന്ന കരുത്തുറ്റ നേതാവിനെയാണ്. മറുഭാഗത്ത് രണ്ടായിരങ്ങൾ മുതൽ ഇസ്രയേലിനെ വട്ടം ചുറ്റിക്കുന്ന, അവരുടെ എല്ലാ ശ്രമങ്ങളെയും തകർത്തെറിഞ്ഞ മുഹമ്മദ് ഡെയ്‌ഫെന്ന കാലങ്ങളായുള്ള തലവേദനയാണ് ഇതോടുകൂടി അവസാനിക്കുന്നത്.

പലസ്തീനികൾക്ക് സമാധാനത്തോടെ ജീവിക്കാൻ സാധിക്കും വരെ ഇസ്രയേലികൾ സുരക്ഷിതത്വം സ്വപ്നം കാണേണ്ടെന്ന് പ്രഖ്യാപിച്ച മുഹമ്മദ് ഡെയ്‌ഫ്, 2002 മുതൽ ഹമാസ് സൈനിക വിഭാഗം ഖസ്സാം ബ്രിഗേഡിന്റെ മേധാവിയാണ്. ഒക്ടോബർ ഏഴിന് രാവിലെ 'അൽ- അഖ്‌സ ഫ്ളഡ്' ഓപ്പറേഷനുള്ള പ്രഖ്യാപനം നടത്തവെയായിരുന്നു ഡെയ്‌ഫ് ഏറ്റവുമൊടുവിൽ പ്രത്യക്ഷപ്പെട്ടത്.

ഇസ്രയേൽ വധിച്ചുവെന്ന് അവകാശപ്പെടുന്ന ഹമാസ് സൈനിക മേധാവി; ആരാണ് മുഹമ്മദ് ഡെയ്‌ഫ്?
ഹമാസ് സൈനിക മേധാവി മുഹമ്മദ് ഡെയ്‌ഫിനെയും വധിച്ചു; കൊലപ്പെടുത്തിയെന്ന് പ്രഖ്യാപിച്ച് ഇസ്രയേൽ

1965ൽ ഖാൻ യൂനുസിലെ അഭയാർഥി ക്യാമ്പിലാണ് മുഹമ്മദ് ഡെയ്‌ഫ് എന്ന മുഹമ്മദ് ദിയാബ് ഇബ്രാഹിം അൽ മസ്രി ജനിക്കുന്നത്. 1987ലെ ഒന്നാം ഇൻതിഫാദയ്ക്ക് ശേഷമാണ് മുഹമ്മദ് ഡെയ്‌ഫ് എന്ന നിലവിലെ പേര് ലഭിക്കുന്നത്. ഗാസയിലെ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റിയിൽനിന്ന് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി എന്നിവയിൽ ബിരുദം നേടിയ ഡെയ്‌ഫ്, 1987-ലാണ് ഇസ്ലാമിസ്റ്റ് വിഭാഗത്തിന്റെ ഭാഗമാകുന്നത്. 1989ൽ ഇൻതിഫാദയിലെ സജീവ സാന്നിധ്യമായിരുന്ന ഡെയ്‌ഫ് ആ വർഷം തന്നെ ഇസ്രയേൽ തടവിലുമായി. തുടർന്ന് 16 മാസത്തെ ജയിൽവാസവും ഡെയ്‌ഫ് അനുഭവിച്ചു.

ഇസ്രയേൽ വധിച്ചുവെന്ന് അവകാശപ്പെടുന്ന ഹമാസ് സൈനിക മേധാവി; ആരാണ് മുഹമ്മദ് ഡെയ്‌ഫ്?
ഇസ്മായിൽ ഹനിയയുടെ കൊലപാതകം: 'കടുത്ത ശിക്ഷ നല്‍കേണ്ട കുറ്റം', ഇസ്രയേലിന് മുന്നറിയിപ്പുമായി ഇറാൻ; യുദ്ധ ഭീതിയില്‍ പശ്ചിമേഷ്യ

ഖസ്സാം ബ്രിഗേഡിന്റെ സ്ഥാപകനേതാവായ ഡെയ്‌ഫ് 2002 ലാണ് സംഘത്തിന്റെ മേധാവിയായി ചുമതലയേൽക്കുന്നത്. അപ്പോൾത്തന്നെ ഇസ്രയേൽ ഡെയ്‌ഫിനെ വകവരുത്താനുള്ള ശ്രമവും ആരംഭിച്ചിരുന്നു. അങ്ങനെയൊരു ആക്രമണത്തിൽ ഡെയ്‌ഫിന് ഒരു കണ്ണ് നഷ്ടമായെന്നാണ് കരുതപ്പെടുന്നത്. പിന്നീട് 2006ലും 2014ലും 2021ൽ രണ്ടുതവണയും ഡെയ്‌ഫിന് നേരെ വധശ്രമങ്ങൾ ഉണ്ടായി. പക്ഷെ ഇസ്രയേലിന്റെ കണക്കുകൂട്ടലുകളെല്ലാം പിഴയ്ക്കുകയായിരുന്നു. ഈ രക്ഷപ്പെടലുകളാണ് ഡെയ്‌ഫിന് 'ഒൻപത് ജന്മങ്ങളുള്ള പൂച്ച' എന്ന വിശേഷണം നേടിക്കൊടുത്തത്.

ഹമാസ് സൈനിക വിഭാഗത്തെ ഇന്നുകാണുന്ന തരത്തിൽ ശക്തമാക്കിയതിന് പിന്നിൽ ഡെയ്‌ഫിന്റെ നേതൃത്വമായിരുന്നു. ആദ്യകാലത്ത് ചാവേർ ആക്രമങ്ങളിൽ ശ്രദ്ധകേന്ദ്രീകരിച്ചിരുന്ന ഖസ്സാം ബ്രിഗേഡ് ഡെയ്‌ഫിന്റെ നേതൃത്വത്തിലാണ് നിന്ന് റോക്കറ്റുകളും മിഡ് റേഞ്ച് മിസൈലുകളും പോലുള്ള വിഭവങ്ങൾ ഹമാസ് സമാഹരിക്കാൻ ആരംഭിച്ചത്. ഡെയ്ഫ് “ചാവേർ ബോംബർമാരെ വിന്യസിക്കുന്നതിനും ഇസ്രയേൽ സൈനികരെ തട്ടിക്കൊണ്ടുപോകുന്നുവെന്നും നേതൃത്വം വഹിച്ചുവെന്നാരോപിച്ച് അമേരിക്ക 2015ൽ ഡെയ്‌ഫിനെ തീവ്രവാദിയായി മുദ്രകുത്തിയിരുന്നു,

logo
The Fourth
www.thefourthnews.in