ആറ്റുകാൽ ക്ഷേത്ര പരിസരത്ത് കനത്ത വെയിലിൽ പൊങ്കാലയർപ്പിക്കുന്ന ഭക്തർ.ഫോട്ടോ: അജയ് മധു
വെയിലിൽ വാടാതെ... ക്ഷേത്ര പരിസരത്ത് പൊങ്കാലയർപ്പിക്കുന്ന ഭക്ത
കനത്ത ചൂടിനെത്തുടർന്ന് ആരോഗ്യവകുപ്പ് പൊങ്കാലയർപ്പിക്കുന്ന ഭക്തർക്കായി നിർദ്ദേശങ്ങൾ പുറത്തിറക്കിയിരുന്നു. ഫോട്ടോ: അജയ് മധു
33 ഡിഗ്രി സെൽഷ്യസാണ് തിരുവനന്തപുരം നഗരത്തിൽ പൊങ്കാല ദിനത്തില് രേഖപ്പെടുത്തിയത്
സൂര്യപ്രകാശത്തിൽ നിന്നും രക്ഷനേടാൻ തുണികൊണ്ട് തലമറച്ചിരിക്കുന്ന സ്ത്രീ. ആറ്റുകാൽ ക്ഷേത്രത്തിന് സമീപത്ത് നിന്നുള്ള കാഴ്ച
വെയിലിൽ നിന്നും രക്ഷനേടാൻ വീശറി തൊപ്പിയായി ഉപയോഗിക്കുന്ന ഭക്ത
കനത്ത ചൂടിനെ വകവയ്ക്കാതെ പൊങ്കാലയർപ്പിക്കുന്ന ഭക്തരുടെ ചിത്രം പകർത്തുന്ന വിദേശി
ആറ്റുകാൽ പൊങ്കാലയർപ്പിക്കുന്നതിനിടെ കനത്ത ചൂടിൽ തളർന്ന വയോധികഫോട്ടോ: അജയ് മധു
ക്ഷേത്രപരിസരത്ത് പൊങ്കാലയർപ്പിക്കാനെത്തിയ പെൺകുട്ടി ഫോട്ടോ: അജയ് മധു
കിഴക്കേക്കോട്ടയിൽ അനുഭവപ്പെട്ട തിരക്ക്
കനത്ത ചൂടിനൊപ്പം അടുപ്പിലെ ചൂട് കൂടി ആയാലോ
വെയിലിൽ നിന്നും രക്ഷതേടി തോർത്ത് തലയിൽ മൂടി ഭക്ഷണത്തിനായി കാത്ത് നിൽക്കുന്ന യുവതികൾ
ചൂടിൽ നിന്നും ശമനം നേടാൻ ഐസ് കഴിക്കുന്ന ഭക്ത
കനത്ത വെയിലിൽ നിന്നും രക്ഷനേടാൻ പൊങ്കാലയർപ്പിക്കാനെത്തിയവർ ആശ്രയിച്ചത് വികസനത്തിൽ അറ്റ് പോകാറായ വലിയ മരങ്ങൾക്ക് താഴെയാണ് . വലിയശാലയിൽ നിന്നുള്ള കാഴ്ച
ചൂടിൽ നിന്നും ശമനം നേടാൻ വെള്ളം കുടിക്കുന്ന വയോധിക
വെയിലിൽ നിന്നും രക്ഷനേടാൻ വിവിധ തരത്തിൽ തല മൂടിയിരിക്കുന്നവർ
പൊങ്കാലയോടനുബന്ധിച്ച് വിവിധയിടങ്ങളിൽ നടന്ന അന്നദാന വിതരണയിടങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പട്ടത്. കടുത്ത വെയിലിൽ ഭക്ഷണം വാങ്ങാൻ നിൽക്കുന്നവരുടെ നീണ്ട നിര. തമ്പാനൂരിൽ നിന്നുള്ള കാഴ്ച
കടുത്ത ചൂടിൽ നിന്നും രക്ഷ നേടാൻ കിള്ളിപ്പാലം ബൈപ്പാസിലെ ഡിവൈഡറിലെ അലങ്കാര ചെടിക്ക് കീഴെ അഭയം തേടിയ ഭക്തർ