പമ്പാ നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് വെള്ളക്കെട്ടുണ്ടായ പോളത്തുരുത്തിലെ വെള്ളം കയറിയ വീടിന് മുന്നിൽ ഗൃഹനാഥൻ ഫോട്ടോ: അജയ് മധു
പമ്പാ നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് വെള്ളം കയറിയ വീടുകളിലൊന്ന്. ആദ്യനില പൂർണ്ണമായി വെള്ളത്തിലായതിനെത്തുടർന്ന് രണ്ടാം നിലയിൽ അഭയം തേടി വീട്ടുകാർ.ഫോട്ടോ: അജയ് മധു
പമ്പാ നദി കരകവിഞ്ഞൊഴുകിയതിനെത്തുടർന്ന് പോളത്തുരുത്തിലെ ശാരദയുടെ വീട് വെള്ളത്തിലായപ്പോൾ.ഫോട്ടോ: അജയ് മധു
പ്രദേശവാസികൾക്ക് ദുരിതമാണെങ്കിലും പുറത്ത് നിന്നുമെത്തുന്നവർക്ക് വെള്ളത്തിലൂടെയുള്ള യാത്ര സാഹസികതയാണ്. വീയപുരം ഇടത്വ റോഡിലൂടെ പാഞ്ഞു പോകുന്ന കാർ.ഫോട്ടോ: അജയ് മധു
കനത്ത മഴയിൽ വീയപുരത്ത് വെള്ളക്കെട്ടിൽ പെട്ട വീട്. യാത്രക്കായി ഉപയോഗിക്കുന്ന വഞ്ചിയും കാണാം.ഫോട്ടോ: അജയ് മധു
വീയപുരത്ത് വെള്ളത്തിലായ വീടിന്റെ ചിത്രം പകർത്തുന്ന പ്രദേശവാസി. കിഴക്കൻവെള്ളത്തിന്റെ വരവ് ശക്തിപ്പെട്ടതോടെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി ഫോട്ടോ: അജയ് മധു
വെള്ളക്കെട്ടുണ്ടായ വീയപുരം ഇരതോട് റോഡിലൂടെ സുരക്ഷിത സ്ഥാനത്തേയ്ക്ക് കുട്ടിയുമായി നീങ്ങുന്നവർ. വീയപുരം ഹയർ സെക്കണ്ടറി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ 8 കുടുംബങ്ങളാണ് അഭയം തേടിയത്.ഫോട്ടോ: അജയ് മധു
വെള്ളക്കെട്ടുണ്ടായ വീയപുരം ഇരതോട് റോഡിലൂടെ ബൈക്കിൽ പായുന്ന യുവാവ്. ശക്തമായ ഒഴുക്കുള്ള വെള്ളത്തിലൂടെ നീങ്ങുന്ന വീഡിയോ പകർത്തുന്ന സഹയാത്രികയേയും കാണാം.ഫോട്ടോ: അജയ് മധു
വീട്ടിലേക്കുള്ള വഴി... വെള്ളക്കെട്ടുണ്ടായ മാങ്കോട്ടച്ചിറയിലെ ചെറു റോഡ്.ഫോട്ടോ: അജയ് മധു
വെള്ളക്കെട്ടിൽ മനുഷ്യർക്കൊപ്പം കുടുങ്ങുന്നത് കുറെയേറെ മിണ്ടാപ്രാണികളും കൂടെയാണ്. മാങ്കോട്ടച്ചിറയ്യ്ക്ക് സമീപത്തെ കാഴ്ച ഫോട്ടോ: അജയ് മധു
യെല്ലോ അലെർട്ടിനെതുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതോടെ കുട്ടികൾക്ക് മഴക്കെടുത്തി ആഘോഷമാണ്. കടമാട് നിന്നുള്ള കാഴ്ച ഫോട്ടോ: അജയ് മധു
വെള്ളത്തിലായ തലവടി വെള്ളകിണറിലെ മാവേലി സ്റ്റോറിൽ നിന്ന് ആവശ്യ സാധനങ്ങൾ വാങ്ങാനെത്തിയ നാട്ടുകാർ ഫോട്ടോ: അജയ് മധു
തലവടി ഗവ: വി. എച്ച്. എച്ച്. എസിലെ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയ വീട്ടമ്മ.ആലപ്പുഴ ജില്ലയിൽ നിലവിൽ 58 ക്യാമ്പുകളിലായി 3730പേരാണ് അഭയം തേടിയിരിക്കുന്നത് ഫോട്ടോ: അജയ് മധു
തലവടി ഗവ: വി. എച്ച്. എച്ച്. എസിലെ ദുരിതാശ്വാസ ക്യാമ്പിൽ ലഭിച്ച ഭക്ഷണം പൂച്ചക്ക് പങ്കുവയ്ക്കുന്ന അന്തേവാസി.ഫോട്ടോ: അജയ് മധു
വെള്ളം കയറിയ ഇടത്വ കളങ്ങരയിൽ നിന്നുള്ള കാഴ്ച
വെള്ളം കയറിയ വീടിന്റെ മുറ്റത് ചൂണ്ടയിടുന്ന ഗൃഹനാഥൻ. കളങ്ങര നിന്നുള്ള കാഴ്ച ഫോട്ടോ: അജയ് മധു
നിലേറ്റുപുറത്ത് വെള്ളത്തിലായ റോഡിലൂടെ നീങ്ങുന്നവർ
പമ്പയാർ നിറഞ്ഞു കവിഞ്ഞു സമീപപ്രദേശങ്ങളിലെ വീടുകൾ വെള്ളത്തിലായപ്പോൾ. കരുവാറ്റ നിന്നുള്ള കാഴ്ച ഫോട്ടോ: അജയ് മധു
മഴയ്ക്ക് ശമനമുണ്ടെങ്കിലും ജലനിരപ്പ് ഉയർന്നതിനാൽ കുട്ടനാട്ടിലെ പല പ്രദേശങ്ങളും ഇപ്പോഴും വെള്ളത്തിലാണ്. പൂർണ്ണമായി മുങ്ങിയ തലവടിയിലെ ഒരു വ്യാപാര സ്ഥാപനം.ഫോട്ടോ: അജയ് മധു