ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം, മാലിന്യത്തിൽ ജീവിക്കുന്ന കേരളത്തിൻ്റെ ചിത്രം
ഫോട്ടോ: അജയ് മധു

ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം, മാലിന്യത്തിൽ ജീവിക്കുന്ന കേരളത്തിൻ്റെ ചിത്രം

മഹാമാരിക്കാലത്തെ ദുരിതത്തിനൊപ്പം രോഗംകൂടി വരുത്തിവയ്ക്കണോ?
Published on
തിരുവനന്തപുരം ചാല കമ്പോളത്തിനുള്ളിലൂടെ നടന്ന് നീങ്ങുന്നയാളുടെ പ്രതിരൂപം കെട്ടിക്കിടക്കുന്ന മലിന ജലത്തില്‍ പ്രതിഫലിച്ചപ്പോൾ
തിരുവനന്തപുരം ചാല കമ്പോളത്തിനുള്ളിലൂടെ നടന്ന് നീങ്ങുന്നയാളുടെ പ്രതിരൂപം കെട്ടിക്കിടക്കുന്ന മലിന ജലത്തില്‍ പ്രതിഫലിച്ചപ്പോൾഫോട്ടോ: അജയ് മധു

ഒരിക്കൽ രാജ്യത്തെ തന്നെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളിലൊന്നായിരുന്നു തിരുവനന്തപുരം. ഇന്ന് അത് ഒരു പഴങ്കഥ മാത്രമാണ്. തലസ്ഥാന നഗരിയിലെ താമസക്കാർ വർധിച്ചതോടെ, മാലിന്യ പ്രശ്നവും രൂക്ഷമായി.

ഞങ്ങളുടെ പ്രതിനിധി അജയ് മധു പകർത്തിയ ചിത്രമാണ് മുകളിൽ.

ചാല കമ്പോളത്തിലെ കെട്ടികിടക്കുന്ന വെള്ളത്തിൽ പകർച്ചവ്യാധികൾ ഉത്പാദിപ്പിക്കുന്ന ജീവികൾ തുടിക്കുന്നു. അതിൽ പ്രതിഫലിക്കുന്ന ഒരു യാത്രികൻ്റെ ചിത്രം. നഗരത്തിലെയും കേരളത്തിലെ തന്നെയും ഏറ്റവും തീഷ്ണമായ പ്രശ്നത്തെ പ്രതീകാത്മാകമായി ചിത്രീകരിക്കുന്നുണ്ട് വർത്തമാനകാലത്തിന് മുന്നറിയിപ്പ് നൽകുന്ന ഈ ചിത്രം.

logo
The Fourth
www.thefourthnews.in