കുമാരനാശാന്റെ അഞ്ചു കാവ്യങ്ങളിലെ പെൺകഥാപാത്രങ്ങളെ കോർത്തിണക്കിയ ഏകാംഗ നാടകമാണ് സന്തോഷ് കീഴാറ്റൂരിന്റെ പെൺനടൻ
നാടക വേദികളിൽ സ്ത്രീ സാന്നിധ്യം നിഷിദ്ധമായിരുന്നു കാലത്ത് പെൺവേഷങ്ങളിൽ നിറഞ്ഞാടിയ ഓച്ചിറ വേലുക്കുട്ടി ആശാന്റെ ജീവിതമാണ് നാടകത്തിന് പ്രചോദനം
പാപ്പുകുട്ടി ആശാൻ എന്ന പെൺനടന്റെ ജീവിതത്തിലൂടെയാണ് കഥ നീങ്ങുന്നത്. കുമാരനാശാന്റെ കരുണയിലെ വാസവദത്തയെ വേദിയിൽ പകർന്നാടിയ പാപ്പുകുട്ടി ആശാൻ നേരിടുന്ന കളിയാക്കലുകളും അവഗണനയും ആത്മസംഘർഷവുമാണ് നാടകത്തിന്റെ ഇതിവൃത്തം
ആശാന്റെ വാസവദത്ത, നളിനി, സീത, സാവിത്രി, ലീല എന്നീ വിഖ്യാത കഥാപാത്രങ്ങങ്ങളെ മുൻനിർത്തിയാണ് നാടകം ചിട്ടപ്പെടുത്തിയിരിക്കുന്നത്.
നാടകം പുരോഗമിക്കവേ ഭാര്യക്ക് മുന്നിൽ പുരുഷനാണെന്ന് തെളിയിക്കാൻ കർണ്ണനെ കെട്ടിയാടുന്ന പെൺനടന്‍ മറക്കാനാകാത്ത അനുഭവമാണ്
കർണ്ണനായി സന്തോഷ് കീഴാറ്റൂർ
പാപ്പുകുട്ടി ആശാനായി സന്തോഷ് വേദിയിൽ
പെൺനടനിൽ നിന്ന്
പെൺനടനിലെ ഒരു രംഗം
സന്തോഷ് കീഴാറ്റൂരും സുരേഷ് ബാബു ശ്രീസ്ഥയുമാണ് രചന
പെൺനടനിലെ ഒരു രംഗം
മികവുറ്റ അഭിനയത്തിനുപുറമെ മികച്ചൊരു സംവിധായകൻ കൂടിയാണ് താനെന്ന് സന്തോഷ് കീഴാറ്റൂർ പെൺനടനിലൂടെ പ്രേക്ഷകന് കാണിച്ചുതരുന്നു