നെൽ, ചോളം, ഉള്ളി, തക്കാളി, തുടങ്ങിയവ പ്രധാന കൃഷിയായ ഗ്രാമത്തിൽ സൂര്യകാന്തി പൂക്കൾ ഇടകൃഷിയായാണ്ഫോട്ടോ: അജയ് മധു
സൂര്യകാന്തിപ്പാടത്തിന് സമീപം കൃഷിപണിയിലേർപ്പെട്ട കർഷകൻഫോട്ടോ: അജയ് മധു
ഇവിടത്തെ കാർഷിക രീതി ഒരു മാതൃകതന്നെയാണ്. ഋതുക്കളുടെ മാറ്റങ്ങൾക്ക് അനുസരിച്ച് വിളകൾ സങ്കലനം ചെയ്താണ് ഇവിടത്തെ കൃഷി രീതി.ഫോട്ടോ: അജയ് മധു
വെറും നയനസുഖം മാത്രമല്ല നല്ല വളർച്ചയുള്ള ഇരുപതോളം പൂവുകളിൽ നിന്നും ഒരു കിലോയോളം വിത്തുകൾ ലഭിക്കും. അവയിൽ മുക്കാൽകിലോയോളം എണ്ണ ഉൽപാദിപ്പിക്കാൻ ഈ പൊൻകണികളിൽ നിന്ന് കഴിയുമെന്നാണ് കർഷകർ പറയുന്നത്. ഫോട്ടോ: അജയ് മധു
ആഗസ്റ്റ് മാസത്തിലാണ് സൂര്യകാന്തിപ്പാടങ്ങൾ വിളവെടുക്കാൻ സജീവമാകുന്നത്. ഈ സമയമാണ് സഞ്ചാരികളും സജീവമായി ഇവിടേക്കെത്തുന്നത്. സൊരണ്ട , ആയിക്കൂടി എന്നീ പ്രദേശങ്ങളിലാണ് സൂര്യകാന്തി പാടങ്ങൾ സജീവമായുള്ളത്.
സൂര്യകാന്തിയുടെ ചിത്രം പകർത്തുന്ന സഞ്ചാരി ഫോട്ടോ: അജയ് മധു
സൂര്യകാന്തി പാടത്തിന് സമീപം വിളവെടുത്ത പച്ചക്കറികൾ വിൽക്കാനിരിക്കുന്ന കർഷകൻ.ഫോട്ടോ: അജയ് മധു
വെള്ളരിക്കയും പയറും വിൽക്കാനിരിക്കുന്ന ബാലൻ ഫോട്ടോ: അജയ് മധു
സൂര്യകാന്തിയുടെ നയനമനോഹര കാഴ്ചകൾ പകർത്തുന്ന സഞ്ചാരികളും വിൽക്കാനുള്ള പച്ചക്കറികൾ സജീകരിക്കുന്ന പെൺകുട്ടിയും. സുരണ്ടയിൽ നിന്നുള്ള കാഴ്ച.ഫോട്ടോ: അജയ് മധു
സൂര്യകാന്തി പൂക്കൾക്കിടയിലൂടെ നീങ്ങുന്ന സ്ത്രീ. ഫോട്ടോ: അജയ് മധു
സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവയ്ക്കാനായി സന്ദർശകർ ചെടികൾക്കിടയിലൂടെ നടക്കുന്നതും നൃത്തം ചെയ്യുന്നതും കർഷകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. മുൻ കാലങ്ങളെ അപേക്ഷിച്ചു കാവൽ വർധിപ്പിച്ചിട്ടുമുണ്ട്.ഫോട്ടോ: അജയ് മധു
സഞ്ചാരികൾ നശിപ്പിച്ച ചെടിയുമായി കർഷകൻ ഫോട്ടോ: അജയ് മധു
കോവിഡ് മഹാമാരിക്കാലത്ത് സഞ്ചാരികൾക്ക് എത്താത്തത് കാരണം ഈ വര്ഷം നല്ല തിരക്കാണ് അനുഭവപ്പെട്ടത് എന്നാണ് നാട്ടുകാർ പറയുന്നത്.ഫോട്ടോ: അജയ് മധു
സൂര്യകാന്തി പാടത്തിനു സമീപം ഉള്ളി വിൽക്കാനൊരുക്കുന്ന കർഷകൻ ഫോട്ടോ: അജയ് മധു
സൂര്യകാന്തിപാടത്തെ ആശ്രയിച്ച് കഴിയുന്നവർ കർഷകർ മാത്രമല്ല പനങ്കള്ള് വിൽക്കുന്നവരും കൈനോട്ടക്കാരുമൊക്കെയുണ്ട്. തത്തകൾക്ക് ഇവർ സൂര്യകാന്തിയുടെ വിത്തുകൾ ഭക്ഷണമായി നൽകാറുണ്ട്. സന്ദർശകർക്കായി തന്റെ തത്തയുമായി കാത്തിരിക്കുന്ന കൈനോട്ടക്കാരൻ.ഫോട്ടോ: അജയ് മധു
വിത്ത് മൂത്ത് അറുപത് ദിവസങ്ങള്‍ വരെ പൂക്കള്‍ നില്‍ക്കും. ഈ വർഷത്തെ സീസൺ ഈ മാസത്തോടെ അവസാനിക്കുമെന്നാണ് കർഷകർ പറയുന്നത്. പൂക്കൾ വിളവെടുക്കുന്നതോടെ അടുത്ത കൃഷിയിലേക്ക്. പച്ചക്കറി വില്പനയ്ക്ക് ശേഷം സൂര്യകാന്തി പാടത്തിലൂടെ ഗ്രാമത്തിലേക്ക് മടങ്ങുന്ന സ്ത്രീ ഫോട്ടോ: അജയ് മധു